പിറന്നാൾ

ഞാൻ പല രീതികളിലും എന്റെ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട് . എന്റെ ഓർമയിലെ ആദ്യ പിറന്നാൾ സൗദിയിൽ വെച്ച് നടത്തിയ ഒരു പിറന്നാൾ ആഘോഷമാണ് . അച്ഛൻ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫ്രൂട്ട് കേക്ക് വേടിച്ചു കൊണ്ട് വന്നു തന്നു . അതിനു ചുറ്റും കോക്കനട്ട് ഫ്‌ളെക്‌സ് ഉണ്ടയിരുന്നു . കുറെ കൂട്ടുകാർ എനിക്ക് ചുറ്റും ഉണ്ട് . ഇന്നത്തെ പോല്ലേ ഉള്ള ഒരു പ്രവാസ ജീവിതം അല്ല അപ്പോൾ. ഒരു ബിൽഡിങ്ങിൽ ഉള്ള എല്ലാ മലയാളികളും അന്യോന്യം അറിയും . എല്ലാ വിശേഷ ദിവസങ്ങളിലും സന്തോഷങ്ങൾ പങ്കു വക്കും . അങ്ങനെ ഞാൻ കേക്ക് മുറിക്കുന്നത് നോക്കി ഇരികാണ് കൂട്ടുകാരികൾ . അതിൽ ഉള്ള ചെറിയും,ഫ്രൂട്ട് എടുത്തു മാറ്റാൻ . അങ്ങനെ മെഴുകുതിരി ഊതി എല്ലാവരും ബിർത്തഡേ പാട്ടു പാടി  ഞാൻ കേക്ക് മുറിച്ചു . എല്ലാവേരയും സന്തോഷത്തോടെ നോക്കി കേക്കിൽ നോക്കുമ്പോൾ അതിൽ ഫ്രൂട്ട് ഒന്നും ഇല്ല . കൂട്ടുകാരികളുടെ കൈയിൽ ഇരുപ്പുണ്ട് എല്ലാം .എല്ലാ അമ്മമാരും മകളോട് അവിടെ വെക്കു എന്ന് പറയുന്നു . എൻറെ അമ്മ ആണെങ്കിൽ സാരമില്ല കുട്ടികൾ അല്ലെ എന്ന് പറഞ്ഞു അവരോടു തന്നെ കഴിച്ചോളാൻ പറയുന്നു . ഞാൻ കണ്ണുകൾ നിറച്ച അച്ഛനെ നോക്കി . അച്ഛൻ പറഞ്ഞു സാരമില്ല പോട്ടെ . അപ്പോഴേക്കും കേക്ക് വായിൽ തെരലും  ഗിഫ്റ് വേടിക്കുകയും  അകെ ഒരു ബഹളമയം. ഞാൻ ആണെങ്കിൽ കിട്ടാതെ പോയ ഫ്രൂട്ട് പറ്റി ആലോചിക്കുകയായിരുന്നു . അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ. അച്ഛൻ പതുകെ എന്നേ വിളിച്ചു റൂമിൽ കൊണ്ട് പോയി ഒരു ചെറിയ ബോക്സ് തുറന്നു കാണിച്ചു. അതിനുള്ളിൽ അതാ വേറെ ഒരു ഫ്രൂട്ട് കേക്ക്  . എന്നിട്ടു പറഞ്ഞു ഇപ്പോ  പറയണ്ട എല്ലാവരും പോയി കഴിഞ്ഞാൽ നമ്മുക്ക് മൂന്ന്  പേർക്കും കൂടി കഴിക്കാം . ഞാൻ ഉടനെ പറഞ്ഞു അമ്മക്ക് കൊടുക്കണ്ട . അച്ഛൻ സമ്മതിച്ചു . തിരിച്ചു നിറ പുഞ്ചിരി ആയി പോയി കൂട്ടുകാരികളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു ,കളിച്ചു.

പിന്നീട് ഒരുപാടു പിറന്നാളുകൾ ആഘോഷിച്ചിട്ടുണ്ട് മിക്ക പിറന്നാളുകളും എൻറെ വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ ആയിരിക്കും . 'അമ്മ രാവില്ലേ എഴുനേറ്റു സദ്യ വട്ടങ്ങൾ എല്ലാം ഉണ്ടാകും . തല്ലേ ദിവസം രാത്രി തന്നെ എല്ലാവരും കൂടി വീടൊക്കെ അലങ്കരിക്കും . രാവില്ലേ ആവുമ്പോഴേക്കും എല്ലാ കുടുംബക്കാരും കൂട്ടുകാരും ഒകെ എത്തും. പിന്നീട് ആഘോഷമാണ് എല്ലാവരോടും മുൻകൂട്ടി തന്നെ പറയും എന്നിക്കു എന്താണ് വേണ്ടത് എന്ന്. അങ്ങനെ അവർ എനിക്കുള്ള ഗിഫ്റ് ആയി വരും .ആരെങ്കിലും കയ്യും  വീശി വന്നാൽ തിരിച്ചു വിട്ടു ഒരു കോലുമുട്ടായി  എങ്കിലും ഞാൻ വേടിപ്പിക്കും . അങ്ങനെ ഉച്ച ആവുമ്പോൾ 'അമ്മ ആദ്യം വിളക്കു കത്തിച്ചു അവിടെ ഒരു ഇല്ലയിടും എന്നിട്ടു  ചോറും കൂട്ടാനുമെല്ലാം വിളമ്പും. അത് കഴിഞ്ഞു എൻറെ ഇലയിൽ വിളമ്പും . ഞാൻ ഉണ്ടു തുടങ്ങിയാൽ മാത്രമേ ബാക്കി  ഉള്ളവർ ഉണ്ണാൻ പാടുള്ളു അതുകൊണ്ടു തന്നെ കരണവന്മാരെ  കുറച്ചു നേരം ഉണ്ണാതെ ഇരുത്തുന്നത്  ഒരു പതിവായിരുന്നു  . അവസാനം സഹികെട്ടു എല്ലാവരും കൂടി കാലുപിടിക്കുമ്പോൾ ഞാൻ ഉണ്ട് തുടങ്ങും  . അത് കഴിഞ്ഞു പാലട പായസം, മുറുക്കാൻ എല്ലാം കഴിഞ്ഞു ഒരു ഉറക്കം.

പിന്നീട് കോളേജ് കാലത്തു എൻറെ കൂട്ടുകാരി (Nibs ) എൻറെ ബര്ത്ഡേ തകർത്തു കൊണ്ടാടിയിട്ടുണ്ട് . ബർത്ഡേയുടെ യാതൊരു ഒരുക്കവും റൂമിൽ കാണാത്തൊണ്ടു ഞാൻ വീട്ടിലെ എൻറെ ബര്ത്ഡേ ഓർമകളിൽ കിടന്നുറങ്ങി . കൃത്യം 12 മണിക് കൂട്ടുകാരി വന്നു വിളിച്ചുണർത്തി ഹാപ്പി ബര്ത്ഡേ പറഞ്ഞു എഴുന്നേൽപ്പിച്ചു . എന്നിട്ടു കണ്ണുകൾ കെട്ടി റൂമിന്റെ വെളിയിലേക്കു കൊണ്ട് വന്നു . കണ്ണ് തുറന്നപ്പോൾ വരാന്തയിൽ എല്ലാം ഡെക്കറേഷൻസ് എല്ലാ കൂട്ടുകാരികളും ബര്ത്ഡേ പാട്ടു പാടുന്നു . കുറെ ഗിഫ്റ് . സത്യം പറഞ്ഞാൽ അത്രക്കൊന്നും ഒരു കൂട്ടുകാരിയും ചെയ്യും എന്ന് തോന്നിയില്ല. അതുപോല്ലേ ആയിരുന്നു ആ ബര്ത്ഡേ . അന്ന് കേക്ക് കട്ട് ചെയ്തു ഞാൻ ആദ്യം കൊടുത്ത് എൻറെ ആ കൂട്ടുകാരിക്ക് ആണ് . അവൾ അത്രമാത്രം കഷ്ടപെട്ടതു കൊണ്ടല്ല. എന്നിക്കു അവളെ അത്രയും ഇഷ്ടമായത് കൊണ്ടാണ് . ബാക്കി ഉള്ള കൂട്ടുകാരികൾ കേക്ക് മുറികളും ഗിഫ്റ് തേരാലും എല്ലാം കഴിഞ്ഞു  പോയപ്പോൾ അവൾ ഓടി വന്നു എനിക്കൊരു ഉമ്മ തന്നു . അന്ന് രാത്രി അവളെയും കെട്ടിപിടിച്ചു ഞാൻ ഉറങ്ങി .

എനിക്ക് എൻറെ പിറന്നാൾ എന്ന പോല്ലേ എനിക്കു പ്രിയമുള്ളവരുടെ പിറന്നാളുകളും ഇഷ്ടമാണ് . കാരണം എനിക്ക് വയസു കൂടുന്ന പോലെ നിങ്ങളുടെയും ഒരു വയസു കൂടുകയാണെല്ലോ. അതുകൊണ്ടു തന്നെ ഈ ലോകത്തിന്റെ പല കോണുകളിൽ ആയി ഇരിക്കുന്ന എന്റെ എല്ലാ കൂട്ടുകാരെയും വേറെ ഒരു ദിവസവും വിളിച്ചില്ലെങ്കിലും അവരുടെ ബർത്ഡേയ്ക്കു ഞാൻ  വിളിക്കാറുണ്ട്.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എൻറെ എല്ലാ കൂട്ടുകാർക്കും "ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ "!

--ആമി--

Comments