എനിക്കു വേണ്ടി ഇത്രമാത്രം

എനിക്കു ചാന്തും കണ്മഷിയും കരിവളയും വാങ്ങി തരണം .പൂരപ്പറമ്പിൽ കിട്ടുന്ന ബലൂണും പാവയും വാങ്ങി  തരണം . എല്ലാവരുടെയും മുന്നിലൂടെയും എന്നേ കൈ പിടിച്ചു കൊണ്ട് നടക്കണം .  എല്ലാ ഞാറായ്ച്ചകളിലും എൻറെ കൂടെ അമ്പലത്തിൽ വരണം .എന്നും രാവില്ലേ എൻറെ നെറ്റിയിൽ സിന്ദൂരം അണിയിച്ചു തരണം . എനിക്കു വേണ്ടി നീ കഷ്ടപ്പെട്ട് ജോലി എടുത്തു സമ്പാദിച്ചു എന്നേ ഊട്ടി  വളർത്തണം .ഞാൻ നിനക്ക് വേണ്ടി വെച്ചുണ്ടാകുമ്പോൾ എൻറെ പുറകിലൂടെ വന്നു എന്നേ കെട്ടിപിടിക്കണം .നാണം കൊണ്ട് മുഖം ചുവക്കുമ്പോൾ ഒന്നു കൂടെ മുറുക്കെ പിടിക്കണം . ബൈക്കിൽ നിന്നെയും കെട്ടിപിടിച്ചു പോണം . നിന്റെ നെഞ്ചിൽ എൻറെ കൈ കൊണ്ട് മുറുക്കെ പിടിക്കണം .

നിൻറെ വീട്ടുകാർ നിന്നെ കുറ്റം പറയുമ്പോൾ അവരുടെ കൂടെ മിണ്ടാതെ ഇരുന്നു നിന്നെ നോക്കി കണ്ണുകളാൽ സാരമില്ല ന്നു പറയണം . എൻറെ വീട്ടിൽ ആരെങ്കിലും നിന്നെ കുറ്റം പറഞ്ഞാൽ ആർക്കും കുറ്റം പറയാൻ അവകാശമില്ല എന്ന് പറഞ്ഞു തട്ടി കയറണം .  എല്ലാ മാസവും എന്നേ കൂട്ടി ചന്തയിൽ പോയി വീട്ടിലേക്കുള്ള കായ്കറി സമാനങ്ങൾ എല്ലാം വാങ്ങണം . പുതിയ ഒരു സാരി എല്ലാ മാസവും വാങ്ങി തരണം .(നൂറുരൂപയുടെ സാരി ആണെങ്കിലും ഒരെണം വാങ്ങി തരണം .) പറ്റുന്ന ദിവസമെല്ലാം നീ എന്നിക്കു മുല്ലപ്പൂവ് വാങ്ങിക്കൊണ്ടു വന്നു തരണം . ഇടയ്ക്കു എന്നേ സിനിമക്‌ കൂട്ടീട്ടു പോവണം എനിക്ക് പനി വരുമ്പോൾ എൻറെ കൂടെ  കെട്ടി പിടിച്ചു കിടക്കണം. നിനക്ക് ഉണ്ടാകുന്ന ഭക്ഷണം രുചി ഉള്ളതാണെങ്കിലും  ഇടക്കെങ്കിലും ഉപ്പില മുളകില്ല എന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിക്കണം . എൻറെ വാശി കുറച്ചൊക്കെ നടത്തി തരണം . അടി കൂടി ഇരിക്കുമ്പോൾ  പ്രതീക്ഷിക്കാത്ത സമയത്തു പെട്ടന്നു കവിളിൽ മുത്തം തരണം .

 നിൻറെ കുഞ്ഞിനേ എൻറെ ഉദരത്തിൽ ചുമക്കുമ്പോൾ നീ എപ്പോഴും എൻറെ കൂടെ ഇരിക്കണം . മാങ്ങാ വേടിച്ചു തരണം . മസാല ദോശ വേടിച്ചു തരണം . കയ്യും കാലും വേദനിക്കുമ്പോൾ എല്ലാം പിടിച്ചു തരണം.മടി പിടിച്ചു രാവില്ലേ കിടക്കുമ്പോൾ നടക്കാൻ കൊണ്ടുപോവണം മുറ്റം അടിക്കാൻ പറയണം ഇടക്കിടെ ചോക്ലേറ്സ്, കാരമേൽ പോപ്പ് -കോൺ വേടിച്ചു തരണം ഉറങ്ങാത്ത കിടക്കുമ്പോൾ എനിക്കു കഥ പറഞ്ഞു തന്നും പാട്ടു പാടിയും എന്നെ ഉറക്കണം .നമ്മുടെ  കുഞ്ഞിനെ നിനക്ക് തരാനുള്ള നാളുകൾ ആവുമ്പോൾ  നീ എനിക്ക് ധൈര്യം പകർന്നു തരണം . വേദനകൾ കടിച്ചമർത്തുമ്പോഴും എൻറെ അരികിൽ നീ ഉണ്ടാവണം . നമ്മുടെ കുഞ്ഞുങ്ങളെ ചീത്ത പറയുമ്പോൾ നീ അവർക്കു തുണ ആയി നിൽക്കണം , എന്നിട്ടു രാത്രി എന്നേ ആശ്വസിപ്പിക്കണം . ഒരുനാൾ നമ്മുടെ മക്കൾ അവരുടെ ചിറകുകൾ വിടർത്തി പറന്നു പോവുമ്പോൾ നിനക്ക് ഞാനുണ്ട് എന്ന് പറയണം . വയസാവുമ്പോൾ മധുര പതിനേഴിൻറെ ഓർമ്മകൾ അയവിറക്കണം . എല്ലാം കഴിഞ്ഞു കണ്ണടക്കുമ്പോൾ അത് നിൻറെ മടിയിൽ കിടന്നാവണം.

--ആമി--

Comments

Post a Comment