തുള്ളൽ

ഭഗവതി  ഉറഞ്ഞു തുള്ളുകയാണ്.വെളിച്ചപ്പാട് അവിടെ ഗുരുതി  കൊടുക്കാൻ നിർത്തിയ കോഴിയെ വാള് കൊണ്ട് വെട്ടി. ആ ചോര അവിടെയെല്ലാം തെറിച്ചു വീണു. ദേഹത്ത് കയറിയ ദേവിയെയും കൊണ്ട് വെളിച്ചപ്പാട് കാവിനു ചുറ്റും ഓടി തുടങ്ങി. അവസാനം സ്വന്തം നെറ്റിയിൽ വാള് കൊണ്ട് വെട്ടി .

ഞാൻ കണ്ണടച്ചു . ചുറ്റും ആദ്യം കരിവിളക് കത്തുന്ന മണം ആയിരുന്നു എങ്കിൽ ഇപ്പോൾ ചോരയുടെ മണം ആണ് . ചുവന്ന പട്ടു ഉടുത്ത വെളിച്ചപ്പാടിന്റെ ദേഹമെല്ലാം ചുവപ്പാൽ പൊതിഞ്ഞിരിക്കുന്നു. ചിലമ്പിന്റെ നാദം കാതിൽ ഇരമ്പുന്നു . പേടിപ്പിക്കുന്ന ഒരു അനുഭൂതി ചുറ്റും നിറയുന്നു . ഉറഞ്ഞുതുള്ളികൊണ്ടു ഭഗവതിയുടെ അരുളിപാടുകൾ അവിടെയെല്ലാം അലയടിച്ചു കൊണ്ടിരിക്കുന്നു. താലപ്പൊലി എടുത്തപ്പോൾ ഉണ്ടായിരുന്ന ആർത്തിരംഭം അല്ല മനസ്സിൽ ഇപ്പോൾ. ഭയാനകവും  ഭീതിയും മാത്രമായി മാറി .

കാവിലെ 1000 വിളക്കുകൾ കത്തുമ്പോൾ സൂര്യ പ്രഭ പോല്ലേ കാവ്  ഉദിച്ചു നിൽക്കുകയാണ്  അങ്ങു ദൂരെ നിന്നെ കാടിറങ്ങി വരുന്ന മൂപ്പനും കാടന്മാർക്കും കാണാം കാവ്. അവര് വന്നു അവരുടെ കാണിക്ക സമർപ്പിച്ചാൽ മാത്രമേ ഉത്സവം പൂര്ണമാവു.

ഇവിടെ കൊടിയിറക്കം കഴിഞ്ഞാൽ ഏഴാം പക്കം സർപ്പക്കാവിൽ  സർപ്പം തുള്ളലുമുണ്ട്.ഇവിടത്തെ അമ്മയുടെ കുഞ്ഞുങ്ങളെ സർപ്പങ്ങൾ ആണ് തുണ ആയി ഇരുന്നത് എന്നാണ് ഐതിഹ്യം .അതുകൊണ്ടു തന്നെ ഇവിടത്തെ വേല കഴിഞ്ഞാൽ സർപ്പ തുള്ളനുള്ള  തുടക്കമായി . സർപ്പത്തുള്ളതിന്റെ ഭാഗമായി സർപ്പക്കളം ഇടും. അതിൽ കറുപ്പും,ചുവപ്പും, പച്ചയും, മഞ്ഞയും നിറങ്ങൾ  മാത്രമേ കാണുകയുള്ളു . പന്തൽ  ഇലകളും പൂക്കളും വെച്ച് അലങ്കരിക്കപ്പെട്ടിരിക്കും.സര്പ്പം തുള്ളൽ നടത്തുന്ന വീട്ടിലെ ആരെങ്കിലും ഒകെ സർപ്പം തുള്ളലിന്റെ ഭാഗമായി തുള്ളും.ദേവികടാക്ഷം ഉള്ളവർക്ക് മാത്രമേ അത് സാധിക്കു. പുള്ളുവന്റെയും പുള്ളുവതിയുടേയും പാട്ടിനനുസരിച്ചായിരിക്കും തുള്ളുന്നത്. എന്തായാലും അവസാനം ഒകെ ആവുമ്പോഴേക്കും മനസിലേക്കു ഭയം വന്നു തുടങ്ങും.
എന്തായാലും ഭഗവതി ഉറഞ്ഞുതുള്ളുന്നതിന്റെ അത്രയൊന്നും ഭയം സർപ്പംതുള്ളൽ അനുഭവപ്പെട്ടിട്ടില്ല. എന്തായാലും ഉത്സവം അവസാനിക്കാറായി. മൂപ്പൻ വന്നു കാണിക്ക സമർപ്പിച്ചു. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി അരുള് ചെയ്തു"ഇഷ്ടായി ഭഗവതിക്ക് ഇഷ്യ ഇഷ്ടായി ". അങ്ങനെ ഉത്സവം നടത്തിയ ആളുകൾ മനഃശാന്തിയാൽ വീട്ടിലേക്കു വെച്ച് പിടിച്ചു .

കിഴക്കേപ്പാട്ടു  വീട്ടിൽ ആണ് ഇക്കുറി സര്പ്പംതുള്ളൽ.പേരുകേട്ട നായർ തറവാടാണ് കിഴക്കേപ്പാട് .കാരണവന്മാരുടെ ഗുണം കൊണ്ട് ഉണ്ടായിരുന്ന  ഏക്കർ കണിക്കിനുള്ള ഭൂമിയെല്ലാം വിറ്റ് തുലകേണ്ടി വന്നു .തറവാട് ക്ഷയിക്കാൻ തുടങ്ങിയത് ഓപ്പോൾ ഉണ്ടായ ശേഷമാണു എന്നാണ് കാരണവന്മാരുടെ വാദം. അതുപക്ഷേ കാരണവന്മാരുടെ കഴിവുകേട് കൊണ്ട് ആണ് എന്നവർ സമ്മതിക്കില്ല.ഓപ്പോളിന്റെ ജാതക ദോഷം കൊണ്ടാണ് എല്ലാം എന്നാണ്. ഓപ്പോൾ വളരുന്നത് അനുസരിച്ചു വീട്ടിലെ പ്രാരാബ്ധങ്ങളും ജാതക ദോഷവും വളർന്നു.പ്രായം കൂടിയിട്ടും കല്യാണം ഒന്നും ആവാത്തതും കൊണ്ടും,കുടുംബത്തിന്റെ അഭിവൃദ്ധിക്ക്  വേണ്ടിയുമാണ്  ഇപ്രാവശ്യത്തെ സർപ്പതുള്ളൽ കിഴക്കേപ്പാട്ടുകാര് നടത്തുന്നത് .

ഓപ്പോളിൻറെ അടുത്തിരിക്കാൻ നല്ല  രസമാണ്. സമയം പോവുന്നതറിയില്ല. ഓരോ പ്രായക്കാരോടും അവർക്കനുസരിച്ച രീതിയിൽ സംസാരിക്കും. ആരോടും ഒന്നു കയർത്തു പറയുന്നത് ഇത് വരെ കേട്ടിട്ടില്ല.ഓപ്പോളിന്റെ കല്യാണം നടക്കാത്തതിൽ കരണവന്മാരൊക്കെ ആധിയിൽ  ആണ് .
എന്നാൽ ഓപ്പോളും ആനന്ദേട്ടനും തമ്മിൽ ഇഷ്ടമാണ്  എന്ന് എനിക്കറിയാം. എന്നേ പോല്ലേ മറ്റുപലർകും അറിയുമായിരിക്കും.പിന്നെ എന്താ ആനന്ദേട്ടനും ഓപ്പോൾക്കും കല്യാണം കഴിച്ചാൽ? ഒരിക്കൽ ഈ സംശയം അമ്മയോട് ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞു നീ ആവശ്യമില്ലാത്തതൊന്നും ആലോചിക്കണ്ട. അനന്തേട്ടൻ  ഉപരിപഠനത്തിനായി അമേരിക്കയിൽ പോവാൻ നിൽക്കുകയാണ്. ഓപ്പോളിന്റെ അമ്മാവന്റെ മോനാണ് അനന്തേട്ടൻ.

ഉത്സവം കഴിഞ്ഞു. ഏഴാംനാൾ ആയി കിഴക്കേപ്പാട്ടു സർപ്പ  കളവും  പന്തലും ഉയർന്നു. ഓപ്പോളിന്റെ കല്യാണം  ഏകദേശം ഒരെണം  ശെരി ആയി എന്ന് അവിടെ ചെന്നപ്പോൾ ആരോ പറയുന്നത് കേട്ടു. അടുത്ത ദിവസം തന്നെ നിശ്ചയം ഉണ്ടാകും . സര്പതുള്ളൽ നേർന്നത് കൊണ്ടാണ് കല്യാണം ഉടനെ ശെരി ആയതു എന്ന് ഓപ്പോളിന്റെ 'അമ്മ ആരോടൊക്കെയോ പറയുന്നത് കേട്ടു . ഓപ്പോളിന്റെ മുഖത്തു വിഷാദ ഭാവം ആണ് . സാധാരണ എല്ലാവരുടെയും അടുത്ത് പോയി സംസാരിക്കുന്ന ഓപ്പോൾ ആരോടും ഒന്നും പറയുന്നില്ല. ഞാൻ ആനന്ദേട്ടനെ നോക്കി ഏട്ടൻ ആരോടൊക്കെയോ സംസാരിക്കുണ്ട്. എങ്കിലും മുഖത്തു സന്തോഷം ഉള്ള പോല്ലേ തോന്നിയില്ല .സർപ്പം തുള്ളൽ തുടങ്ങി. നൂറും പാലും പൂജാരി വന്നു നൽകി. പീഠത്തിൽ ഇരുത്തിയുരുന്ന കുട്ടികൾ 2 പേരും ആടി തുടങ്ങി. എന്നാലും എന്തോ ആ ആട്ടംകൊണ്ട് നാഗരാജാവ് തൃപ്തി പെടും എന്ന് തോന്നിയില്ല . കുടുംബത്തിൽ ഉള്ളവർ എല്ലാം വന്നു പ്രാർത്ഥിച്ചു തിരിച്ചു കയറി.ഞാൻ നോക്കിയപ്പോൾ ഓപ്പോൾ അകത്തേക്കു ഗോവണി കയറി പോവുന്നത് കണ്ടു. കണ്ണുകൾ കലങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അനന്ദേട്ടനും ഗോവണി കയറി പോവുന്നത് കണ്ടു  .

സർപ്പം തുള്ളലിന്റെ കൊട്ട് അതിവേഗമായി .ആരൊക്കെയോ ഉറഞ്ഞു തുളുണ്ടെങ്കിലും  അതൊരു ചടുല നൃത്തം അല്ല. ആരുടെയോ കാല് തട്ടി അവിടെ കലക്കി വെച്ചിരുന്ന ചുവപ്പു നിറമുള്ള ചായം നിലത്തൂടെ കള്ളത്തിലേക് പടർന്നു  വരുന്നത്  കണ്ടു . ഗോവണി പടികൾ ആരോ ശക്തമായി ഇറങ്ങി  വരുന്നത്  പോല്ലേ എന്നിക്കു തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ഓപ്പോൾ ആണ് . ഉറഞ്ഞു തുള്ളി കൊണ്ടായിരുന്നു വന്നിരുന്നത്. അത്രയും നേരെ അവിടെ ആടിയിരുന്ന ആട്ടമെല്ലാം ഒന്നുമല്ല എന്ന് തോന്നിപോയി. നാഗയക്ഷി ഓപ്പോളിന്റെ ദേഹത്തേക്ക് കയറി ഉറഞ്ഞു തുള്ളുന്ന പോല്ലേ എനിക്ക് തോന്നി . എല്ലാവരും എഴുനേറ്റു വണങ്ങാൻ തുടങ്ങി. അനന്തേട്ടൻ മുഖത്തു ഒരു പുഞ്ചിരിയുമായി അവിടെ നില്കുന്നത് ഞാൻ കണ്ടു . മുഖത്തെ വിഷാദം മാറിയിരിക്കുന്നു. തുള്ളൽ അവസാനിച്ചു ക്ഷീണിച്ച ഓപ്പോളേ എല്ലാവരും കൂടി അകത്തേക്കു കൊണ്ട് പോയി. ഞങ്ങൾ എല്ലാം പ്രാർത്ഥിച്ചു പുലർച്ചെ വീട്ടിലേക്കു വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ കേട്ടു ഓപ്പോളിന്റെയും അനന്തേട്ടന്റെയും കല്യാണം ഉറപ്പിച്ചു എന്ന് !

--ആമി--

Comments