കോപ്പിയടി

ഏറ്റവും കൂടുതൽ കോപ്പി അടിച്ചു പരീക്ഷ എഴുതിയിട്ടുള്ളത് പ്ലസ് ടു പഠിക്കുമ്പോൾ ആണ്. അതുകൊണ്ടു തന്നെ എല്ലാ പ്ലസ് ടു പരീക്ഷയിലും പാസ് ആയിട്ടുണ്ട് പക്ഷെ മാർക്ക് കുറവായിരുന്നു. കുടുംബത്തിൽ ബാക്കി ഉള്ള കസിൻസ് പഠിപ്പിസ്റ് ആയ കാരണം വീട്ടിലും കുടുംബത്തും ഒരു സ്വര്യം തന്നിട്ടില്ല. ഞാൻ എന്റെ മാർക്ക് കൊണ്ട് തൃപ്തി പെട്ട് നടക്കുമ്പോൾ ഏതെങ്കിലും കസിൻ വന്നു അവളുടെ മാർക്കിന്റെ ഗുണനിലവാരം വിസ്തരിക്കും എങ്ങനെ പോയാലും അവർക്കു 100 ഇൽ 90 നു മുകളിൽ കാണും എന്റെ അനിയത്തി ഉൾപ്പടെ. ഞാൻ ആണെങ്കിൽ ചക്രശ്വാസം വലിച്ചായിരിക്കും പാസ് ആയിട്ടുണ്ടായിരിക്കുക. മാർക്ക് കുറവാണു എന്ന കാര്യം 'അമ്മ മറന്നു ഇരിക്കുമ്പോൾ ആവും കസിന്സിനു ഇത്രമാർക് കിട്ടി അത്ര മാർക്ക് കിട്ടി എന്നൊക്കെ പറഞ്ഞു ഇവരുടെ അമ്മമാരുടെ രംഗപ്രവേശനം .

എന്തായാലും പ്ലസ് ടു മോഡൽ പരീക്ഷ കാലം റെക്കോർഡ് എഴുത്തും റെക്കോർഡ് വരകല്ലും എല്ലാം ആയി മുന്നോട്ടു പോവുകയാണ്. പരീക്ഷക്കു പഠിക്കുമോ അതോ റെക്കോർഡ് കമ്പ്ലീറ്റ് ആകുമോ എന്ന സംശയത്തിൽ നിൽക്കുകയാണ് . എന്തായാലും റെക്കോർഡ് സൈൻ കിട്ടിയില്ലെങ്കിൽ പണി ആണ് അതുകൊണ്ടു  പഠിത്തം മാറ്റി വെച്ച് റെക്കോർഡ് എല്ലാം കമ്പ്ലീറ്റ് ചെയ്തു.

പരീക്ഷ ദിവസം ആയി . ഞാൻ10  ചാപ്റ്ററിൽ 4 എണ്ണം പഠിച്ചു . എൻറെ ഉമ്മച്ചികുട്ടി കൂട്ടുകാരി 5 എണ്ണം പഠിച്ചു . ഞങ്ങളുടെ റോൾ നമ്പർ അടുത്തായ കാരണം ഞങ്ങളുടെ എക്സാം ഹാളിലെ സീറ്റ് മുന്നിലും പിന്നിലും ആയിട്ടായിയുരുന്നു . ഇനിയാണ് കോപ്പി അടി മാമാഗം . 4 പാഠത്തിലേയും കുറെ ഒകെ ഓർമയുണ്ട് കൈയിൽ  ബിറ്റുമുണ്ട് . ചോദ്യക്കടലാസ് കിട്ടിയ ഉടനെ എന്നിക്കു അറിയാവുന്ന ചോദ്യങ്ങൾക് നേരെ ടിക്ക്  മാർക്ക് ഇട്ടു കൂട്ടി നോക്കി ജയിക്കാൻ പാടാണ് . ക്ലാസ്സിൽ ആണെങ്കിൽ കണക്കിന്റെ സർ ഉലാത്തുകയാണ്  കോപ്പി അടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. എന്തായാലും ഞാൻ ഒന്ന് ചുമച്ചു  എന്നിട്ട്  ചോദ്യക്കടലാസ് താഴെ ഇട്ടു ഉമ്മച്ചി കുട്ടി അതെടുത്തു അവളുടെ ചോദ്യക്കടലാസു എനിക്കു തന്നു . അവൾ അവൾക്കറിയാവുന്ന ചോദ്യങ്ങൾ ടിക്ക് ചെയ്തിട്ടുണ്ട് ,കൂട്ടി നോക്കി എങ്ങനെ പോയാലും 60 ശതമാനത്തിനു മുകളിൽ കിട്ടും . മതി അത്രയും മതി. എന്തായാലും അറിയാവുന്ന ഉത്തരങ്ങൾ എഴുതി തുടങ്ങി .

3 മണിക്കൂറാണ് പരീക്ഷ. എന്തായാലും ആദ്യത്തെ ഉത്സാഹം ഒന്നും അവസാനം വരെ സർനു കാണില്ല കുറച്ചു കഴിയുമ്പോൾ വെള്ളം കുടിക്കാനും ചായ കുടിക്കാനും  ഒകെ ആയി പോവും.അതുപോല്ലേ ഇടയിൽ പേപ്പർ വാങ്ങാൻ വേണ്ടി കുട്ടികൾ എഴുനെല്കുമ്പോൾ അതിന്റ പിന്നാലെ നടക്കും. ഈ അവസരങ്ങൾ ഒകെ മുതലെടുത്തു ഞങ്ങൾ ഉത്തരക്കടലാസുകൾ മാറി കളിച്ചു . കുറെ ചുമയും ഉത്തരക്കടലാസുകൾ നിലത്തു വീഴലുമായി ഉത്തരങ്ങൾ എല്ലാം ഞങ്ങൾ  എഴുതി. അവസാന അരമണിക്കൂർ സമയം ഒരുവിധം എല്ലാം എഴുതി കഴിഞ്ഞു. പക്ഷെ എന്റെ ഒരു ഉത്തര കടലാസ് ഉമ്മച്ചി കുട്ടിയുടെ കയ്യിലും അവളുടെ ഒരു കടലാസ് എന്റെ കൈയിലുമാണ്. ക്ലാസ്സിലെ കുട്ടികൾ കുറഞ്ഞ കാരണം സർ നേരെ  മുന്നിൽ തന്നെ നിൽപ്പാണ്. എങ്ങനെ എങ്കിലും ഉത്തരക്കടലാസ് തിരിച്ചു കൊടുത്തു എന്റെ ഉത്തര കടലാസു വാങ്ങുകയും വേണം. ഞങ്ങൾ അവിടെ തന്നെ ഇരിക്കുന്നത് കണ്ടു കൂട്ടുകാരികൾ അന്തം വിട്ടു പുറത്തു നിൽപ്പാണ്. ഇത്രയും നേരം എന്ത് എഴുതുകയാണ് എന്ന് പുറത്തു നിന്നും ആംഗ്യം കാണിക്കുണ്ട്. എല്ലാവരും ക്ലാസ്സിൽ നിന്നും ഇറങ്ങി. ഞങ്ങൾ 2പേരും മാത്രമായി. സർ ഞങ്ങളെ തന്നെ തുറിച്ചു നോക്കി നില്പുണ്ട്. പേപ്പർ കെട്ടാൻ പറഞ്ഞു. ഞാൻ അവളുടെ പേപ്പർ അവസാനം വെച്ച് വെച്ചു. കെട്ടിയില്ല  എഴുനേറ്റു സർ ന്റെ   അടുത്തേക്ക് നടന്നു. സർ എല്ലാം ഓർഡർ ആകുകയാണ്. നടക്കുമ്പോൾ ഉമ്മച്ചി കുട്ടിയോട് പേപ്പർ കെട്ടല്ലെ എന്ന് പതുകെ പറഞ്ഞു.ഞാൻ എഴുന്നേറ്റപ്പോൾ അവൾ പറഞ്ഞു സർ നൂല് പോയി വേറെ  നൂല് വേണം വേഗം ഞാൻ നൂലെടുത്തു അവളുടെ അടുത്തേക് നടന്നു അവളുടെ കയ്യിലും പേപ്പർ ഉണ്ട് എന്റെ കയ്യിലും പേപ്പർ ഉണ്ട്. 2 പേപ്പർ ഞങ്ങൾ മുഴുവൻ താഴെ ഇട്ടു. സർ ഓടി വന്നു. എല്ലാ പേപ്പറും ചിന്ന ഭിന്നമായി കിടക്കുന്നു. സർ നോക്കി നിൽക്കേ പേപ്പർ എല്ലാം എടുത്തു. സർ വേടിച്ചു നോക്കി എല്ലാ പേപ്പറിലും ഒരേ കയ്യക്ഷരം . അവളുടെയും വേടിച്ചു നോക്കി അതിലും ഒന്ന് തന്നെ.  2 പേർക്കും നൂല് തന്നു ഞങ്ങൾ അത് കെട്ടി പേപ്പർ വെച്ച് ചിരിയോടെ എക്സാം ഹാളിൽ നിന്നും പുറത്തിറങ്ങി. പിന്നീടുള്ള ദിവസങ്ങളിലും കോപ്പി അടിച്ചു എങ്കിലും 1 മണിക്കൂറിനു മുന്നേ തന്നെ സ്വന്തം പേപ്പറുകൾ കൈയിൽ ആക്കിയിരുന്നു !

--ആമി--

Comments