ഒരിക്കലും ഒരുമിക്കാൻ പറ്റില്ല എന്നറിയുന്നത് കൊണ്ടാവാം നമ്മൾ കയറിയ പടികൾ എല്ലാം തിരിച്ചിറങ്ങണം എന്ന് ഞാൻ പറഞ്ഞത് .പക്ഷെ ആ പടികൾ തിരിച്ചു ഇറങ്ങുമ്പോൾ നീ മാത്രമേ ഇറങ്ങുകയുള്ളു എന്നതാണ് സത്യം. നിന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത തൊട്ടറിഞ്ഞത് കൊണ്ടാവാം ഇനിയും നിന്നെ വേദനിപ്പിക്കാൻ കഴിയുകയില്ല എന്നു തോന്നിയതു . ഇനിയും ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ നല്കാൻ കഴിയുകയില്ല . നമ്മൾ നെയ്തു കൂട്ടിയ സ്വപ്നലോകത്തിനു യഥാർത്ഥ ലോകവുമായി ബന്ധമില്ല എന്നറിയുന്ന നിമിഷം പക്വമായ മനസുമായി തിരിച്ചു ഇറങ്ങുകയാണ് നല്ലതു .
നമ്മൾ ഒരുപാടു സ്വപ്‌നങ്ങൾ കണ്ടിരുന്നു. നമ്മൾ ഒരുമിച്ചുള്ള ഒരു വീട് . ഒരുമിച്ചുള്ള യാത്രകൾ...ഒരുമിച്ചുള്ള യാമങ്ങൾ....എല്ലാം വെറുതെ. നിന്റെ കൂടെ ഉള്ള നാളുകളിൽ സന്തോഷം എന്തെന്ന് മാത്രമാണ് ഞാൻ അറിഞ്ഞത് .ഇതെല്ലം അറിഞ്ഞു കൊണ്ട് തന്നെ ഞാൻ എന്റെ പ്രണയം ഉപേക്ഷിക്കുന്നു. ഞാൻ ഒരു വിഡ്ഢി ആണ്.. എനിക്കറിയാം. നിന്റെ കൂടെ ഉള്ള ദിനങ്ങൾ എത്ര മാത്രം എനിക്കു പ്രിയപെട്ടതാവും എന്ന് നിനക്കും എനിക്കും അറിയാം. ഇതെല്ലാം അറിഞ്ഞാലും നിന്റെ മാറില്ലെക് ചായുവാൻ എനിക്കാകില്ല .
കൂട്ടിലകപ്പെട്ട ഒരു ലവ് ബേർഡ് ന്റെ അവസ്ഥയാണ് . ഈ കൂട്ടിനുള്ളിൽ വേണ്ടുന്ന ആഹാരവും വെള്ളവും എല്ലാം ലഭിക്കുന്നുണ്ട് . എന്നാൽ പുറത്തേക്കുള്ള വാതിലുകൾ നിഷിദ്ധം . പറന്നു ഉയർന്നാലും വളരെ കുറച്ചു ദൂരമേ പറന്നുയരുവാൻ സാധിക്കുകയുള്ളു. അതിനുള്ള ത്രാണിയെ ആ ചിറകുകൾക്കുള്ളു .
നമ്മൾ തിരിച്ചു ഇറങ്ങുമ്പോൾ നിൻറെ ഓർമ്മകൾ എൻറെ കാലുകളെ ബലഹീനമാകുന്നു .ഞാൻ ഓർക്കാൻ ശ്രമിക്കുന്നതല്ല കാരണം നിന്നെ മറക്കുവാൻ എനിക്ക് സാധിക്കുകയില്ല . നമ്മുക്കിടയിലെ സ്‌നേഹം എന്നും അതുപോലെ നിൽക്കും . അതിനൊരിക്കലും മരണമില്ല .
--ആമി--

Comments
Post a Comment