ഫാസ്റ്റ് പാസ്സന്ജർ

പത്താം ക്ലാസ്  പരീക്ഷ തുടങ്ങുകയാണ് . വീട്ടിൽ നിന്നും അരമണിക്കൂർ ദൂരമുണ്ട് സ്കൂളിലേക്കു . സ്കൂൾ ബസ് ആണെങ്കിൽ നേരത്തെ വരുകയില്ല . അതുകൊണ്ടു തന്നെ ലൈൻ ബസ് തന്നെ ശരണം . ലൈൻ ബസിൽ ഉള്ള കുട്ടികളുടെ യാത്ര കണ്ടിട്ടാണ് അച്ഛൻ സ്കൂൾ ബസ് മതി എന്നു വാശി പിടിച്ചത് . അങ്ങനെ സ്കൂളിൽ പഠിക്കുന്ന കാലം എല്ലാം സ്കൂൾ ബസിൽ ആണ് യാത്ര ചെയ്യാറുള്ളു. ആദ്യ പരീക്ഷ ദിവസം ആയതു കൊണ്ട് അച്ഛൻ പറഞ്ഞു ഞാൻ കൊണ്ട് പോയി ആകാം . ഞാൻ പറഞ്ഞു കൂട്ടുകാരികൾ ഉള്ള അതെ ബസിൽ ആണ് ഞാനും കയറു അതുകൊണ്ടു അച്ഛൻ  വരണ്ട ഞാൻ ഒറ്റക്  പോയിക്കൊള്ളാം.
ഞാൻ നേരത്തെ ഇറങ്ങി സ്റ്റോപ്പിൽ എത്തുമ്പോൾ എന്റെ മനസ് സന്തോഷം കൊണ്ട് തുളുമ്പുക ആയിരുന്നു. ആദ്യമായ് ലൈൻ ബസിൽ പോവാൻ പോവാണ്  അതും ഫുൾ ചാർജ് കൊടുത്തിട്ടു . വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു സി ടി  കൊടുത്തു പോവണ്ട. ഫുൾ ചാർജ് കൊടുത്തു പോയാൽ മതി. 3 വർഷമായി ലൈൻ ബസിൽ ഒറ്റക് പോവാൻ ആഗ്രഹിക്കുന്നു. പലപ്പോഴും ലൈൻ ബസിൽ പോയിട്ടുണ്ടെങ്കിലും കൂടെ ആരെങ്കിലും ഒകെ കാണും.അതെനിക്കു വലിയ ഒരു സംഭവം തന്നെ ആയിരുന്നുഎനിക്കു .  പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനേക്കാൾ വലുതായിരുന്നു എനിക്ക് ആ യാത്ര .

ഞാൻ ബസ് സ്റ്റോപ്പിൽ നിൽപ്പാണ്. വരുന്ന ബസ് എല്ലാം നല്ല തിരക്കു. ഫുൾ ചാർജ് കൊടുത്തു നിന്നും പോവണ്ട എന്ന് തോന്നി. ഇഷ്ടം പോല്ലേ സമയവും ഉണ്ട് . അങ്ങനെ കണ്ടു പരിചയമുള്ള ബസുകൾ എല്ലാം പോയി. എല്ലാത്തിലും നല്ല തിരക്ക് തന്നെ. ഇനിയും സമയം കളയാനില്ല എന്തായാലും അടുത്ത ബസിൽ കയറിയെ പറ്റു പരീക്ഷക്കു ഇനി 1 മണിക്കൂർ ബാക്കി ഉള്ളു. സ്കൂളിൽ എത്തി എല്ലാം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ "പുഷ്പക് " ബസ് കുതിച്ചു പാഞ്ഞു വന്നു. ഞാൻ നോക്കിയപ്പോൾ സീറ്റുകൾ കാലി എനിക്കു സന്തോഷമായി ഞാൻ ചാടി കയറി സീറ്റ് പിടിച്ചു കണ്ടക്ടർ വന്നപ്പോൾ അഹങ്കാരത്തോടു കൂടി പൈസ എടുത്തു കൊടുത്തു എന്നിട്ടു ഇറങ്ങേണ്ട സ്ഥലവും  പറഞ്ഞു. അയാൾ എന്നെ ഒന്ന് നോക്കി ബാക്കി 3 രൂപ തരേണ്ടതാണ് എന്നാൽ  ഒന്നും തരാതെയും  പറയാതെയും അയാൾ അങ്ങ് പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും എന്നെ അത്ഭുത ജീവി പോല്ലേ നോക്കുന്നു. ഓഹ് സ്കൂൾ കുട്ടി സീറ്റിൽ കയറി ഫുൾ ചാർജ് കൊടുത്ത് ആർക്കും ഇഷ്ടപ്പെട്ടില്ല എല്ലാവര്ക്കും അസൂയ അതുകൊണ്ടാണ് എന്നെ നോക്കുന്നത്  .

 എന്തായാലും ബസ് നിർത്തി സമയം ഒന്നും കളയാത്ത  കാരണം 20 മിനിറ്റ് ആയപ്പോഴേക്കും സ്കൂൾ എത്തി. ഞാൻ എഴുനേറ്റു എന്നാൽ ബസ് ആ സ്റ്റോപ്പിൽ നിർത്താതെ ഒരൊറ്റ പോക്ക്.ഞാൻ പറഞ്ഞു "ആളിറങ്ങണം ആളിറങ്ങണം " കണ്ടക്ടർ ഓടി വന്നു പറഞ്ഞു "ആളിറങ്ങില്ല ആളിറങ്ങില്ല ഇത് ഫാസ്റ്റ് പാസ്സന്ജർ ആണ് നിനക്ക് ഇഷ്ടമുള്ള സ്ഥലത്തു നിർത്താൻ ഉള്ളതല്ല." എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു പക്ഷെ എൻറെ അഹങ്കാരം എൻറെ കണ്ണുകൾക്കും ഉള്ള കാരണം അവർ അത് പുറത്തേക്കു ഒഴുകിയില്ല .  ഞാൻ പറഞ്ഞു എന്നിക്കു ഇന്ന് പരീക്ഷയ പത്താം ക്ലാസ് . അപ്പോഴേക്കും വണ്ടി സ്കൂൾ എല്ലാം വിട്ടു 2 സ്റ്റോപ്പുകൾ പിന്നിട്ടു . അയാൾ പറഞ്ഞു വേണേൽ ഇവിടെ നിർത്തി തരാം . ഇവിടെ ഇറങ്ങിയിട്ട് ഇനി ഏതു ബസ് കയറണം എന്നറിയില്ല. എന്തായാലുംതോറ്റു  കൊടുക്കാൻ മനസിലത്ത് കൊണ്ട് പറഞ്ഞു. വേണ്ട അടുത്ത നിങ്ങളുടെ സ്റ്റോപ്പ് ഏതാണോ അവിടെ നിർത്തിയ മതി. ഒരു മെയിൻ സ്റ്റോപ്പ് ആണ് അടുത്ത് എന്ന് എനിക്കറിയാം അതുകൊണ്ടു തന്നെ  ആണ് ധൈര്യത്തിൽ പറഞ്ഞത്. കൂടെ പറഞ്ഞു ഇതുവരെ ഉള്ള സ്റ്റോപ്പിന്റെ പൈസ എത്രയാണ് എന്ന് പറഞ്ജോള്ളു അത് തീരം. തരാം അഹങ്കാരം കണ്ടപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല. സത്യം പറഞ്ഞാൽ ഉറക്കെ കരഞ്ഞു അലറി പൊളിക്കാൻ എനിക്ക് തോന്നിയിരുന്നു എന്നാൽ എല്ലാവരുടെയും മുന്നിൽ തോറ്റു പോവാൻ വയ്യായിരുന്നു.

 മെയിൻ സ്റ്റോപ്പിൽ എത്തി വേഗം ലിമിറ്റഡ് സ്റ്റോപ്പ് നോക്കി സ്കൂളിന്റെ അവിടേക്കുള്ള ബസിൽ കയറി. കയറുമ്പോൾ ചോദിച്ചു സ്കൂളിന്റെ അവിടെ നിർത്തില്ല? അങ്ങനെ അവിടെ നിന്നും സി ടി കൊടുത്തു ഞാൻ സ്കൂൾ വരെ എത്തി 15 മിനിറ്റ് ബാക്കി ഉണ്ട്. വേഗം ചെന്ന് വെള്ളം കുടിച്ചു നേരെ പരീക്ഷ ഹാളിലേക്കു കയറി. അടുത്ത ദിവസം മുതൽ അച്ഛൻ സ്റ്റോപ്പ് വരെ വന്നു ബസ് കയറ്റി വിട്ടു

--ആമി--

Comments