പെണ്ണ് കാണൽ ഒരു ബോറൻ പരിപാടി ആണ്. പിന്നീട് ആലോചിക്കുമ്പോൾ കുറെ അയവിറക്കാൻ പറ്റിയ ഓർമകളും .അമ്മിണികുട്ടി പഠിക്കാൻ ഭയങ്കര മിടുക്കി ആണ്.പണ്ട് തൊട്ടേ പഠിച്ച ക്ലാസ്സുകളിൽ എല്ലാം ബാക്കി ഉള്ളവരുടെ പ്രാക് വാങ്ങി എങ്ങനെ എങ്കിലും അമ്മിണികുട്ടി ഫസ്റ്റ് റാങ്ക് അടിക്കും . നാട്ടിൽ പെൺകുട്ടികൾ ഉള്ള വീടുകളിൽ നിന്നൊക്കെ കേൾകാം "അമ്മിണികുട്ടിയെ കണ്ടു പഠിക്" . അമ്മിണികുട്ടി ആ വാക്കുകൾ ഊട്ടിഉറപ്പിക്കാൻ വേണ്ടി വൈകുന്നേരങ്ങളിൽ മുറ്റമടി, പാത്രം കഴുകൽ, തുണി വിരിക്കല് , വീട് വൃത്തിയാക്കൽ എന്ന ചടങ്ങുകൾ നാട്ടുകാർക്ക് മുന്നിൽ കാഴ്ച വെക്കും അങ്ങനെ പണി എല്ലാം ചെയുന്ന ഫസ്റ്റ് റാങ്ക് കാരി എന്ന ഗമണ്ടിൽ B .ed പഠന കാലം വരെ വിലസി നടന്നു.
അമ്മിണികുട്ടിക് കല്യാണ പ്രായമായി . ആലോചനകൾ ഒകെ വന്നു തുടങ്ങി. ആകെ കൂടി അമ്മിണികുട്ടി വെച്ച രണ്ടു കണ്ടിഷൻസ് , മുഖത്തു മീശ വേണം , ടീച്ചർ ഉദ്യോഗം ആവാൻ പാടില്ല. എന്തിനാണ് ഈ രണ്ടു കണ്ടിഷൻസ് എന്ന് അമ്മിണികുട്ടിയുടെ അമ്മയും അച്ഛനും തലപുകഞ്ഞു രാത്രിയും പകലും ആലോചിച്ചു . അതൊരുത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായി അവർക്കു മുന്നിൽ നിന്നു .
തൊട്ടു പിറകിൽ ആണ് സുന്ദരിചിറ്റ യുടെ വീട് . അമ്മിണികുട്ടി നല്ല പഠിപ്പുകാരി ആണെങ്കിലും സുന്ദരിചിറ്റ യുടെ സൗന്ദര്യത്തിനു മുന്നിൽ തൻ്റെ സൗന്ദര്യം ഒന്നുമല്ല എന്നൊരു കുത്തൽ മനസ്സിൽ എപ്പോഴും ഉണ്ടാവും .അമ്മിണികുട്ടി എപ്പോഴും പഠിപ്പു കാരണം ഭക്ഷണം ഒന്നും കഴിക്കാറില്ല .അതുകൊണ്ടു തന്നെ അമ്മിണികുട്ടി ഒരു എലുമ്പി ആയിരുന്നു. ശവത്തിൽ കുത്തുന്ന പോല്ലേ സുന്ദരിചിറ്റ എപ്പോഴും പറയും പെണ്ണിന്റെ സൗന്ദര്യം എന്ന് പറയുന്നത് ഒരു പെണ്ണിന്റെ അകാരവടിവും സൗന്ദര്യത്തിലുമാണ് . ഇത് കേൾക്കുമ്പോൾ അമ്മിണികുട്ടിയുടെ ചങ്ക് കത്തും എലുമ്പി ആയിരിക്കുന്ന അമ്മിണി കുട്ടിയെ ആര് കെട്ടും.
സുന്ദരിചിറ്റ ആണെങ്കിൽ അമ്മിണികുട്ടിയെ സുന്ദരി ആകാൻ വേണ്ടി മൈക് അപ്പ് ഒകെ ഇട്ടു കൊടുക്കും . അങ്ങനെ ഒരു ദിവസം സുന്ദരിചിറ്റ അമ്മിണികുട്ടിയെ സുന്ദരി ആകാൻ തീരുമാനിച്ചു . മുടി രണ്ടു സൈഡും പിന്നി ഇട്ടു ചുവന്ന റിബ്ബൺ കൊണ്ട് പൂവ് കെട്ടി കൊടുത്തു . നെറ്റിയിൽ ചുവന്ന ചാന്തു കൊണ്ട് വലിയ ഒരു പൊട്ടു തൊട്ടു കൊടുത്തു. വീട്ടിലെ അടുപ്പിൽ ഇരുന്ന കരിപിടിച്ച പത്രത്തിലെ കരി എടുത്തു കണ്മഷി ഇട്ടു കൊടുത്തു . മുഖത്തു ഇത്തിരി പുട്ടിയും ഇട്ടു കൊടുത്തു .ബി എഡ് പഠിക്കുകയാണെങ്കിലും വീട്ടിൽ ഷർട്ടും ഫുൾപാവാട ആണ് അമ്മിണികുട്ടിയുടെ ഇഷ്ട വേഷം . അന്ന് ഒരു വെള്ള ഷർട്ടും ചുവന്ന ഫുൾ പാവാടയും ആയിരുന്നു . സുന്ദരിചിറ്റയുടെ ഒരുക്കങ്ങൾ തകർത്തി ആയി നടക്കുമ്പോൾ അമ്മിണികുട്ടിയുടെ വീട്ടിൽ നിന്നും ഒരു വിളി കേട്ടു " അമ്മിണി , ഇങ്ങു വന്നേ " .
"സന്ധ്യ ആയി വിളക്കു അമ്മക്ക് അങ്ങു കുളത്തിയാൽ പോരെ" എന്നൊക്കെ ആലോചിച്ചു ഒരു കമ്പെടുത്തു കറക്കി അവിടെ ഉണ്ടായിരുന്ന ചെമ്പിന്റെ ഇലകൾക്കു എല്ലാം ഓരോ കൊട്ട് കൊടുത്തു അമ്മിണികുട്ടി വീടിന്റെ മുറ്റത്തു പാട്ടും പാടി എത്തി. ഉമ്മറ കോലായിൽ ഏതോ 3 ആളുകൾ ഇരിക്കുന്നു. ഒന്നേ നോക്കിയുള്ളൂ അമ്മിണികുട്ടിക് ആളെ മനസിലായി കൂടെ പഠിക്കുന്ന ബിന്ദുവിന്റെ ആങ്ങള . കണ്ട പാതി അമ്മിണികുട്ടി ചിരിച്ചു അകത്തേക്കു കയറി. ഒരു മന്ദസ്മിതം തൂകി നിന്നു. ബിന്ദു എന്തെകിലും ഒരു ആവശ്യത്തിനായി പറഞ്ഞു വിട്ടതാവും. പക്ഷെ വീട്ടിലെ മട്ടും ഭാവവും കണ്ടിട്ട് ഒരു പെണ്കാണൽ ആണോ എന്നൊരു സംശയം . അടുത്തിരിക്കുന്ന പ്രായമായി ആളിനെയും നോക്കി ചിരിച്ചു. തൊട്ടപ്പുറത്തു ആരാ ഇരിക്കുന്നത് എന്ന് കാണുന്നില്ല ഇടയിൽ വെളുത്ത നിറത്തിൽ പല്ലുകൾ മാത്രം കാണുന്നുണ്ട് . എന്തായാലും അമ്മിണികുട്ടി വീണ്ടും കൂട്ടുകാരിയുടെ ആങ്ങളയെ നോക്കി ചിരിച്ചു . അമ്മിണികുട്ടിയുടെ രൂപവും ഭാവവും കണ്ട ആങ്ങള വേഗം പറഞ്ഞു ഞാൻ അല്ല ഇതാ ഇയാളാണ് . എവിടെ വീണ്ടും അതെ വെളുത്ത പല്ലുകൾ മാത്രം .
എന്തെകിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അകത്തേക്കു പോയ്കൊള്ളു എന്ന് അമ്മിണികുട്ടി ഏതോ ലോകത്തു നിന്നാണ് കേട്ടത്. കേട്ടപാതി ചെക്കൻ ഓടി അകത്തു കയറി.ചെക്കൻ ഓടി കയറിയ സ്ഥിതിക്കു അമ്മിണികുട്ടിയും പിന്നാലെ പോയി കസേരക് മുന്നിൽ ഉള്ള മേശ ചാരി നിന്നു . അമ്മിണികുട്ടി ചെക്കന്റെ മുഖത്തേക്കു ഒന്ന് നോക്കി മീശ മുളച്ചു വെരുന്നുണ്ട് . പക്ഷെ മീശയും മുഖവും തിരിച്ചു അറിയാൻ പറ്റുകയില്ല.അത് പോട്ടെ. ചെക്കന്റെ ഇരുപ്പു അമ്മിണികുട്ടിക് സഹിച്ചില്ല. എല്ലാവരും ഒരു കസേരയിൽ ഇരിക്കാൻ വേണ്ടി കസേരയുടെ മുന്നിലൂടെ വന്നു ഇരിക്കും. ഇയാൾ കസേരയുടെ മുകളിലൂടെ കാല് എടുത്തു വെച്ച് കസേരയിലേക്ക് ഒരു ചാട്ടം . കസേര ഒടിഞ്ഞോ എന്ന് അമ്മിണികുട്ടി ഒന്ന് ശങ്കിച്ചു .
" സന്ധ്യ സമയത്തു പെണ് കാണാൻ പോവാൻ പാടില്ല എന്ന്നാണ് . ശുഭ കാര്യങ്ങൾ ഒന്നും നടക്കില്ല . പക്ഷെ ഈ സന്ധ്യ സമയത്തു വന്നത് കൊണ്ടാവും എനിക്ക് സന്ധ്യേ ഇഷ്ടപ്പെട്ടു"
"പിന്നെ എന്തിനാ ഇങ്ങോട്ടു വന്നത്. സന്ധ്യ തന്നെ കെട്ടിയ പോരെ"
"അല്ല ഈ സന്ധ്യേ ഇഷ്ടപ്പെട്ടു"
"എൻറെ പേര് അമ്മിണികുട്ടി എന്നാണ് "
"പേരിലൊക്കെ എന്തിരിക്കുന്നു , ഞാൻ ഒരു ബിസിനസ് കാരനാണ് . വീട്ടിൽ ഞാനും അമ്മയും അനിയന്മാരും ആണ് ഉള്ളത്. അമ്മക്ക് ഇപ്പോൾ വയ്യ . പെട്ടന്നു തന്നെ എൻറെ കല്യാണം നടത്തണം എന്നാണ് "
"ശെരി"
"അപ്പോൾ വീണ്ടും കാണാം"
അമ്മിണികുട്ടിയുടെ ചങ്ക് കത്തി. ഇയാളെ ആണോ വീട്ടുകാർ തനിക്കു വേണ്ടി കണ്ടുപിടിച്ചത് . എന്നാലും ഇയാളെ താൻ എങ്ങനെ കല്യാണം കഴിക്കും എന്ന് ആലോചിച്ചു തലപുകയ്ക്കുയാണ്.
ചെക്കൻ അപ്പോഴേക്കും അമ്മിണികുട്ടിയുടെ അമ്മയെയും അച്ഛനെയും സ്വന്തം അച്ഛനും അമ്മയും ആയി ഏറ്റെടുത്തു.
പുറത്തേക്കു ഇറങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു. പിന്നെ ഒരു ചോദ്യവും
" അച്ഛാ ആഞ്ഞിലി മരം അല്ലെ ആ നില്കുന്നത്. അത് വിറ്റാൽ ഒരു 50,000 രൂപ എങ്കിലും കിട്ടും"
അച്ഛൻ ഒന്ന് ഞെട്ടി താൻ നട്ടു വളർത്തിയ ആഞ്ഞിലി മരമാണ്.
" അച്ഛാ ആ നില്കുന്നത് തേക്കണോ ?"
അച്ഛൻ പറഞ്ഞു "അതെ എന്തായലും അത് വിൽക്കുന്നില്ല".
അച്ഛന് മനസിലായി ചെക്കനെ വീട്ടിൽ കേറ്റിയാൽ അവൻ വീട് വരെ വിൽക്കും . അതുകൊണ്ടു ആ കല്യാണം വേണ്ട എന്ന് അച്ഛൻ അങ്ങു തീരുമാനിച്ചു . കൂടെ അമ്മിണികുട്ടിയുടെ ബി.എഡ് പഠനം പൂർത്തി ആക്കിയ ശേഷം മതി ഇനി കല്യാണ ആലോചന എന്നും. വീണ്ടും അമ്മിണി കുട്ടി തന്റെ 2 കണ്ടിഷൻസ് ആയി ഭാവി വരനെയും കാത്തിരുന്നു .
--ആമി--

Comments
Post a Comment