മനുകുട്ടന്റെ ഓഫ്‌സിൽ ഒരു വിരുതൻ ഉണ്ട് . എന്ത് പറഞ്ഞാലും ബാക്കി ഉള്ളവരിൽ കുറ്റവും കുറവും മാത്രം കാണുന്ന ഒരു മനുഷ്യൻ. ഇന്ന് വരെ അതുപോല്ലേ ഉള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ആള് ചെയുന്ന ഏതൊരു കാര്യവും ഭയങ്കര സംഭവമാണ്. അതുപോല്ലേ ആരെങ്കിലും ഓഫീസിലേക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്നാൽ തുടങ്ങും " എന്താ ഇത് വായിൽ വെക്കാൻ കൊള്ളത്തില്ല . അതിനൊക്കെ എൻറെ ഭാര്യ ഉണ്ടാകണം .ഹൗ ..... പറയാതെ ഇരിക്കാൻ പറ്റില്ല അവൾ ഉണ്ടാക്കുന്ന ഭക്ഷണം അത്രയും രുചിയാണ്". ഇത് ഒരാളോട് ,അല്ലെങ്കിൽ ഒരു പ്രാവശ്യമോ ആണെങ്കിൽ കുഴപ്പമില്ല ആര് എന്ത് ഉണ്ടാക്കി കൊണ്ട് വന്നാലും ഇത് തന്നെ അവസ്ഥ. ഒരിക്കൽ ലോക പ്രശസ്തമായ ഐസ്ക്രീം വേറെ ഒരു പാത്രത്തിൽ ഇട്ടു കൊടുത്തപ്പോൾ പറഞ്ഞു ഏതു വിവരമില്ലാത്തവനാണ് ഈ ഐസ് ക്രീം ഉണ്ടാക്കിയത് വായിൽ വെക്കാൻ കൊള്ളത്തില്ല "
ഒരിക്കൽ പോലും നല്ലതു എന്ന വാക്ക് ആരും കേട്ടിട്ടില്ല. ഇനി ഇതൊക്കെ പോവട്ടെ ആരെങ്കിലും ഒരു നല്ല കുപ്പായം ഇട്ടു വന്നാൽ തുടങ്ങും "അയ്യേ ഇതെവിടുന്നാ വാങ്ങിച്ചത് ? കൊള്ളതെ ഇല്ല !" സാധാരണ മനുഷ്യർ ആയ നമ്മൾ വെല്ല സാധാ കടയുടെ പേര് പറഞ്ഞാൽ പറയും "അവിടെ നിന്നും ഒകെ ആരെങ്കിലും എന്തെങ്കിലും വാങ്ങുമോ.ഞാൻ അവിടെ ഒന്നും പോവാറില്ല പോയാൽ തന്നെ ഇഷ്ടപ്പെടില്ല ഞാൻ എപ്പോഴും ലാക്കോസ്റ്റെ , പ്യൂമ , അഡിഡാസ് ഇവിടെ നിന്നുമേ വാങ്ങാറുള്ളു".
മനുകുട്ടനും ഓഫീസിൽ ഉള്ള മറ്റുള്ള ആളുകളും സാധാ കടയിൽ വെച്ച് ഒരിക്കൽ വിരുതനെ കണ്ടു. ഇവരെ കണ്ട വിരുതൻ പറഞ്ഞു "നാട്ടിൽ വീട്ടിൽ ജോലിക്കു നിൽക്കുന്ന ആൾക്ക് വേണ്ടി വസ്ത്രം വെടിക്കാൻ വന്നതാ എന്റെയ സൈസ് തന്നെ അയാൾക്കും" . സംഭവം തന്നെ വീട്ടിലെ പണിക്കാരന് ഇത്രയും നല്ല വസ്ത്രം .പക്ഷെ ഇട്ടു വരുന്ന വസ്ത്രം കണ്ടാൽ വീട്ടിലെ പണിക്കാരൻ പോലും പൈസ അങ്ങോട്ട് കൊടുക്കും . എന്തായാലും മനുകുട്ടനും ബാക്കി ഉള്ളവരും ഇതെല്ലം സഹിച്ചു പോന്നു .
അങ്ങനെ ഒരിക്കൽ മനുകുട്ടന്റെ ഭാര്യ മനുകുട്ടന് വേണ്ടി പാത്രത്തിൽ സ്പെഷ്യൽ മധുരം വെച്ച് കൊടുത്തു. ഓഫ്‌സിൽ ഉള്ള മറ്റുള്ള ആളുകൾക്കും എടുത്തു വെച്ചിട്ടുണ്ട്. എല്ലാവരും കഴിച്ചിട്ടു നന്നായിട്ടുണ്ട് എന്ന പറഞ്ഞു. മനസില്ലാമനസോടെ നമ്മുടെ വിരുതനും മനുകുട്ടൻ കൊടുത്തു. വായിൽ വെച്ച വിരുതൻ "അയ്യേ എന്താണിത്. എന്നിക്കു മധുരമേ ഇഷ്ടമല്ല. എന്നാലും ഇങ്ങനെ ഉണ്ടോ ഒരു മധുരം. അതിനൊക്കെ എന്റെ ഭാര്യ.ഹൗ .....
ഉടനെ മനുകുട്ടൻ യൂട്യൂബ് ഓൺ ചെയ്തു ഇതങ്ങു പ്ലേയ് ചെയ്തു
https://www.youtube.com/watch?v=J-ZERbYmioo
വിരുതൻ ഒന്നും പറഞ്ഞില്ല ഓഫ്‌സിലെ മറ്റെല്ലാരും ഇത് കേട്ട് ചിരിച്ചു . അങ്ങനെഭക്ഷണത്തെ പറ്റി വിരുതൻ പറയാതെ ആയി . ഇത്രയൊക്കെ പറയുമ്പോൾ ആർക്കാണേലും ആ കൈപ്പുണ്യം അറിയാൻ ആഗ്രഹം തോന്നുമെല്ലോ. അങ്ങനെ ഓണത്തിന് എല്ലാവരും കൂടി ആലോചിച്ചു ഓഫീസിൽ ഒത്തുകൂടാൻ തീരുമാനിച്ചു . എല്ലാവരും വീട്ടിൽ നിന്നും ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കി കൊണ്ട് വരണം . ഏതു ഒരു വിഭവം പറഞ്ഞാലും വിരുതൻ പറയും ഇതൊന്നും ഞങ്ങളുടെ അവിടെ ഇല്ല അങ്ങനെ അവസാനം എല്ലായിടത്തും ഉള്ള കാബ്ബജ് തോരൻ ആണ് വിരുതന്റെ ഭാര്യ ഉണ്ടാകാൻ പോവുന്നത്. എല്ലാവരും രാവില്ലേ എത്തി. ഉച്ചക്ക് ഉണ്ണാൻ ഉള്ള സമയം ആയി . എല്ലാവരും കാബ്ബജ് തോരനിലേക്കു കണ്ണും നട്ടിരുന്നു . ആദ്യം ഉപ്പേരി വിളമ്പി അവിയൽ വിളമ്പി ഓലൻ കാളൻ എന്ന് വേണ്ട എല്ലാം വന്നു അങ്ങനെ അവസാനം കാബ്ബജ് വിളമ്പി. ഇത് വിളമ്പിയതും മനുകുട്ടൻ വായിൽ കാബ്ബജ് തോരൻ എടുത്തു വച്ചു. കാബ്ബജ് തോരന്റെ മികവ് കാരണം മനുകുട്ടന്റെ കണ്ണുകളിൽ കണ്ണീരശ്രു വന്നു .
ക്യാബേജിൽ ഉപ്പില്ല അതുപോട്ടെ വെന്തിട്ടുമില്ല . നിർവികാരമായ എന്തോ ഒന്ന്. എല്ലാവരും ആദ്യം എടുത്തു വെച്ചത് കാബ്ബജ് ആയിരുന്നു. വിരുതൻ മാത്രം ക്യാബേജ് മൂക്കുമുട്ടെ തിന്നു എന്നിട്ടു പറഞ്ഞു. അവിയൽ കൊള്ളില്ല, കൂട്ടു കൊള്ളില്ല ഇതൊക്കെ ആര് ഉണ്ടാക്കി കൊണ്ട് വന്നതാ. ആരും ഒന്നും പറഞ്ഞില്ല ദയനീയമായ വിരുതൻ നോക്കി ഇരുന്നു പോയി. അന്നാണ് എല്ലാവർക്കും മനസിലായത് വിരുതൻ നാവിൽ രുചി ഭേദമില്ല. പിന്നീട് വിരുതൻ ഭക്ഷണത്തെ പറ്റി എന്ത് പറഞ്ഞാലും എല്ലാവരും സമ്മതിച്ചു കൊടുക്കും.
--ആമി-

Comments
Post a Comment