കളിപ്പാട്ടം

അങ്ങനെ മനുകുട്ടൻ കല്യാണം ഒകെ കഴിഞ്ഞു സന്തോഷവാനായി ജീവിക്കുന്ന കാലം. ഭാര്യയെ അമിതമായി സ്നേഹികുണ്ടോ എന്ന്  വീട്ടുകാർക്കും കൂട്ടുകാർക്കും എന്നപോലെ  മനുകുട്ടനും തോന്നി തുടങ്ങി . ഭാര്യ ആണെങ്കിൽ തൻറെ ലോകം മനുകുട്ടൻ മാത്രമാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് . മനുകുട്ടൻ ആഹാരപ്രിയൻ ആയതുകൊണ്ട് ഭാര്യ കണ്ടറിഞ്ഞു വെച്ച് വിളമ്പി കൊടുത്തു. അങ്ങനെ 70 kg ഉണ്ടായിരുന്ന മനുകുട്ടൻ 100 kg തികച്ചു .ഇതോടു കൂടി തടി കുറയാൻ വേണ്ടി മനുകുട്ടൻ വേഗം തന്നെ ജിമ്മിൽ ചേർന്നു . പക്ഷെ പാവം ഭാര്യ ,മനുകുട്ടൻ ജിമ്മിൽ പോയി തുടങ്ങിയതോടു കൂടി ഭാര്യക്കു ജോലി കൂടി  . ഒരു 7 ചപ്പാത്തി മാത്രം കഴിച്ചിരുന്നു മനുകുട്ടൻ  15 ചപ്പാത്തിയിലും കയറി പിടിച്ചു . അങ്ങനെ ജിമ്മിൽ പോയി തുടങ്ങിയ മനുകുട്ടൻ ഒരുമാസം കൊണ്ട് 105 kg ayi . ഇങ്ങനെ ഒകെ ആണെങ്കിലും ഭാര്യ ഒരു കുറ്റം പോലും മനുക്കുട്ടനെ പറഞ്ഞില്ലേ .വേണ്ടുവോളവും എല്ലാം കൊടുത്തു

ഭാര്യ ആണെകിൽ മനുകുട്ടൻ ആയി ഒരു അടിയുംപിടിയും ഇല്ലാതെ സ്നേഹത്തോടെ മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. ഡീ... എന്ന് മനുകുട്ടൻ അലറി വിളിച്ചാലും ചിരിച്ചു കൊണ്ട് വന്നു എന്താ ചേട്ടാ എന്ന് ചോദിക്കുന്ന പ്രകൃതം . അത്രയും പാവം.
ഓഫീസിൽ പ്രത്യേകിച്ച് പണി ഒന്നുമില്ലാത്ത മനുകുട്ടന് പഴയ മലയാള പടങ്ങൾ കാണുന്ന ശീലം ഉണ്ടായിരുന്നു . മോഹൻലാൽ ആരാധകനായ മനുകുട്ടൻ അന്ന് കണ്ടത് കളിപ്പാട്ടം ആയിരുന്നു .കളിപ്പാട്ടം സിനിമ കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു മനുകുട്ടന്റെ ദേഹത്ത് ഉർവശിയുടെ പ്രേതം കൂടി. എങ്ങനെയെകിലും ഇന്ന്  ഒരു അടി എങ്കിലും ഭാര്യ ആയി ഉണ്ടാകണം എന്ന വെല്ലുവിളിയുമായി ഓഫിസിൽ നിന്നും ഇറങ്ങി  . മനുകുട്ടന് ഓഫീസിൽ നിന്നും വന്ന ഉടൻ ചായ നിർബന്ധമാണ്. ഇതറിയാവുന്ന ഭാര്യ ചായ ഉണ്ടാക്കി വെക്കാറുമുണ്ട്.
അങ്ങനെ  വന്നു കയറിയ ഉടൻ  മനുകുട്ടൻ പറഞ്ഞു എന്നും ചായ ഉള്ളോ ഇന്ന് എനിക്കു ജ്യൂസ് മതി . ഭാര്യ ഒന്നും പറയാതെ വേഗം പോയി ജ്യൂസ് ഉണ്ടാക്കി കൊടുത്തു. എങ്കിലും രണ്ടു  താമസിച്ച കാരണം മനുകുട്ടൻ ചെറുതായി ഒന്ന് ചീത്ത പറഞ്ഞു സ്നാതോഷിച്ചു. അപ്പോഴും ചിരിച്ചു കൊണ്ട് കേട്ട് നിന്ന ഭാര്യയെ കണ്ടപ്പോൾ തൻറെ ഉന്നമനം വിജയിച്ചില്ല എന്ന് മനസിലായി . അടുത്ത ദിവസം വൈകിട്ട് വന്നപ്പോൾ ഒരു ഗ്ലാസിൽ  ഭാര്യ ജ്യൂസ് ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇതുകണ്ട ഉടൻ മനുകുട്ടൻ അലറി എന്നിക്കു ജ്യൂസ് വേണ്ട കാപ്പി മതി . ഇതുകേട്ടപാതി കേൾക്കാത്ത പാതി ഭാര്യ ഉടനെ പോയി കാപ്പി ഉണ്ടാക്കി കൊടുത്തു. ഇന്ന് നല്ല ബേഷാ ഭാര്യക്കു കൊടുത്തു നിർവൃതി അടഞ്ഞു എങ്കിലും ഭാര്യ മറുത്തു ഒരു വാക്ക് പോലും പറഞ്ഞില്ല . ചിരിച്ചു കൊണ്ടേ ഇരുന്നു .
അടുത്ത ദിവസം മനുകുട്ടൻ ഓടി വന്നു മേശപ്പുറത്തു നോക്കിയപ്പോൾ 4 പാത്രങ്ങൾ ഇരിക്കുന്നു ഒന്നിൽ പാല് , പിന്നെ ഒന്നിൽ ചായ വെള്ളം , ഒന്നിൽ കാപ്പി , പിന്നേ ഒന്നിൽ ജ്യൂസ് .  ഭാര്യ ചിരിച്ചു കൊണ്ട് അടുത്ത് തന്നെ ഒരു ഗ്ലാസും പിടിച്ചു നില്പുണ്ടായിരുന്നു .ആരോടാ കളി !


N .P :-ഈ കഥയിലെ കഥാപാത്രങ്ങൾക്കു ജീവിച്ചിരിക്കുന്നവർ ആയി യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രം.


--ആമി--

Comments

Post a Comment