എൻട്രൻസ് കോച്ചിങ്

ഞാൻ +2 പഠിക്കുമ്പോൾ ആണ് ആദ്യമായ് ക്ലാസ് കട്ട് ചെയ്തു സിനിമക്കു പോവുന്നത് . മുന്നേയും ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരുടെ കൂടെ കറങ്ങിയിട്ടുണ്ടെങ്കിലും സിനിമക്കു പോയിട്ടില്ല . ഏതൊരു മാതാപിതാക്കളെ പോലെയും എൻറെ മാതാപിതാക്കൾക്കും എന്നെ ഒരു എഞ്ചിനീയറോ ഡോക്‌റ്ററോ ആകാൻ ആയിരുന്നു ആഗ്രഹം . എനിക്ക് ആണെങ്കിൽ പണ്ട് തൊട്ടേ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ അല്ലെ മുഴുവൻ സമയവും കമ്പ്യൂട്ടർ ഗെയിം കളിക്കാൻ  പറ്റുകയുള്ളു . എന്തായാലും എന്തെങ്കിലും ഒകെ ആവാൻ വേണ്ടി മറ്റുള്ളവരെ പോല്ലേ ഞാനും എൻട്രൻസ് കോച്ചിങ് ചേർന്നു .  എന്റെ നാട്ടിൽ നിന്നും 1 1/ 2  മണിക്കൂർ ദൂരെ ഉള്ള കോച്ചിങ് സെന്ററിൽ ആയിരുന്നു ചേർന്നത്. ഞാനും എൻറെ കൂട്ടുകാരിയും ഒരേ കോച്ചിങ് സെന്ററിൽ ആണ് ചേർന്നത് .
എന്തായാലും എല്ലാ ഞായറാച്ചകളിലും ആണ് കോച്ചിങ് . രാവില്ലേ 5 :30 ആവുമ്പോൾ ബസിൽ കയറും 7 :45 ആവുമ്പോൾ അവിടെ എത്തും . ഉച്ചക്ക് 2 മണിക് തിരിച്ചു കയറി 4 മണി ആവുമ്പോൾ വീട്ടിൽ എത്തും . ആദ്യത്തെ കുറച്ചു ദിവസത്തെ ഉഷാറ് എല്ലാം തോന്നിയെങ്കിലും പിന്നീട് യാത്രയും അവിടത്തെ എക്സാം എല്ലാം കൂടി ആയപ്പോൾ മടുത്തു . പിന്നീടുള്ള യാത്രകളിൽ ആദ്യത്തേത് പോല്ലേ ഉള്ള ഉന്മേഷം ഒന്നുമുണ്ടായിരുന്നില്ല .

അല്ലെങ്കിലും എപ്പോഴും അങ്ങനെ ആണ് തുടക്കത്തിൽ ഉള്ള ആവേശം പിന്നീട് കെട്ടു പോവും . എഞ്ചിനീയർ ആവാൻ പോയി അവസാനം ഇഞ്ചിനീരായി ആണ് തിരിച്ചു വരുന്നത് . എന്തായാലും ബോറടിച്ചു തുടങ്ങി. ബോറടി മാറ്റാൻ മാത്രമുള്ള  കാര്യങ്ങളും ആ കോച്ചിങ് സെന്ററിൽ ഉണ്ടായിരുന്നില്ല. എന്തായാലും ഞങ്ങൾ  സ്വയം പര്യാപ്തത നേടാൻ തീരുമാനിച്ചു. ബോറടി മാറ്റാൻ സിനിമക്കു കയറാം എന്നായി .
ആദ്യം കോച്ചിങ് സെന്ററിൽ നിന്നും പുറത്തു ചാടണം . ഒരു സെക്യൂരിറ്റി മാൻ ഗേറ്ററിന് അടുത്ത് നില്പുണ്ടായിരിക്കും . ഉച്ച സമയത്തു ഭക്ഷണം കഴിക്കാൻ മാത്രമാണ് അയാൾ അവിടെ നിന്നും മാറുക അതും എല്ലാ കുട്ടികളും ക്ലാസ്സിൽ കയറി എന്ന് ഉറപ്പു വരുത്തിയിട്ട്.ഉച്ചക്ക് ശേഷം കെമിസ്ട്രി ആണ് അതും നല്ല ഒരു ചൂടൻ സർ  വായ തുറക്കുന്നതെ ചീത്ത പറയാൻ വേണ്ടി മാത്രം .എന്നാലും സാറിനു ചില പ്രിയ ശിഷ്യഗണങ്ങളും ഉണ്ട്. എന്തായാലും ഞങ്ങൾ ആ ഗണത്തിൽ പെട്ടതല്ല .
ഉച്ചത്തെ ബ്രേക്ക് കഴിഞ്ഞപ്പോൾ ക്ലാസ്സിൽ കയറാതെ ഞങ്ങൾ വാഷ്‌റൂമിൽ തന്നെ നിന്നും ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തു ഇറങ്ങി നോക്കി. ഗേറ്റിൽ ആരുമില്ല. പിന്നെ തിരിഞ്ഞു പോലും നോക്കാതെ ഓട്ടമായിരുന്നു . ഗേറ്റ് കടക്കുന്ന വരെ ശ്വാസം പോലും മര്യാദക്കു വിട്ടില്ല.  ഇറങ്ങി ഓട്ടോ പിടിച്ചതും സമാധാനം ആയി. ഓട്ടോക്കാരനോട് തീയേറ്ററിൽ പോവാൻ പറഞ്ഞു . ഇതിനിടയിൽ പറയാൻ മറന്നു. ഇത് എന്റെ നാട് അല്ലെങ്കിലും എൻറെ കസിൻസ് ന്റെ നാടാണ് അതുകൊണ്ടു തന്നെ എന്നിക്കു എല്ലാ സ്ഥലങ്ങളും നന്നായി അറിയാം .എന്തായാലും തീയേറ്ററിൽ എത്തി ടിക്കറ്റ് എടുത്തു അകത്തു കയറി ഇരുപ്പായി. ഒരു 10 മിനിറ്റ് കഴിഞ്ഞില്ല 2 പെൺകുട്ടികൾ വന്നു നേരെ മുന്നിൽ ഇരുന്നു. ഇരുട്ടായതു കൊണ്ട് ആർക്കും ആരെയും കാണാൻ പറ്റുകയില്ല. സിനിമ തുടങ്ങി ഒരു കോമഡി സീൻ  വന്നപ്പോൾ ഞാൻ ചിരിച്ചു. പെട്ടന്നു തന്നെ മുന്നിൽ ഇരുന്ന പെൺകുട്ടികൾ എന്റെ  പേര് ഉറക്കെ  പറഞ്ഞു. ഞാൻ നോക്കിയപ്പോൾ എന്റെയ കസിൻസ് ആണ് ഇരിക്കുന്നത് .

ഒന്നും പറഞ്ഞില്ല സിനിമ മുഴുവൻ ഞാൻ മിണ്ടാതെ ചിരിക്കാതെ ഇരുന്നു കണ്ടു . സിനിമ കഴിഞ്ഞ ഉടൻ ചേച്ചി പറഞ്ഞു വീട്ടിൽ പറയരുത്. ഞാൻ പറയാൻ ഉദ്ദേശിച്ച അതെ കാര്യം . ഞാൻ പറഞ്ഞു എന്റെ വീട്ടിലും പറയരുത്. അങ്ങനെ കസിൻസ് അവിടെ നിന്നും തന്നെ സെറ്റിൽ ആക്കി പുറത്തു ഇറങ്ങിയത് നേരെ മുന്നിൽ നമ്മുടെ ചൂടൻ സർ അകെ അന്ധാളിച്ചു നില്പുണ്ട്. കൂടെ ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയും. സർ ഗൗരവത്തോടെ ചോദിച്ചു നിങ്ങൾ എന്താ ഇവിടെ ക്ലാസ്സിൽ പോവാത്ത എന്താ? ഞാൻ ഉടനെ ചോദിച്ചു സർ എന്താ ഇവിടെ അതും ഇവളുമായി. സർ പറഞ്ഞു ഇവൾ എന്റെ കസിൻ ആണ്. ഞാൻ പറഞ്ഞു ഞങ്ങൾ സിനിമ കാണാൻ വന്നതാണ്. ക്ലാസ് കട്ട് ചെയ്താണ് വന്നത്.സർ അവിടെ പറയുമെങ്കിൽ ഇനി ക്ലാസ്സിൽ വരുന്നില്ല . സർ ഒന്നു ചിരിച്ചു എന്നിട്ടു പറഞ്ഞു. ഞങ്ങളെ ഇവിടെ കണ്ടതും ആരോടും പറയരുത് .അങ്ങനെ പരസ്പര ധാരണയിൽ ഞങ്ങൾ പിരിഞ്ഞു .

--ആമി--

Comments