ഇവിടെ ചുറ്റും താലിമാലകൾ
കെട്ടി തൂകി ഇട്ടിരിക്കുന്നു. ഈ കാവിന്റെ പ്രൗഡിയിൽ നിൽക്കുന്ന ആല്മരത്തിൽ സ്വര്ണപദകങ്ങൾ
കാറ്റിന്റെ വേഗതയിൽ ആടിയുലയുന്നു. വിവാഹപ്രായം ആയ പെൺകുട്ടികൾ ആണ് ഇവിടെ വന്നു താലികൾ
കെട്ടിയിടാറു . മലയുടെ മുകളിൽ ഉള്ള ഈ കാവിന്റെ കുറെ അധികം പ്രത്യേകതകൾ ഉണ്ട്. അതിൽ
ഏറ്റവും വലുതാണ് താലിമാഹാത്മ്യം . ഇവിടെ താലി കെട്ടി പ്രാർത്ഥിച്ചാൽ നമ്മൾ മനസ്സിൽ
വിചാരിക്കുന്ന പോല്ലേ ഉള്ള ഒരാളെ നമ്മുക്ക് കിട്ടും എന്നാണ്.
"നിത്യ" അവൾക്കായിരുന്നു
ഇവിടെ ഒരു താലി കെട്ടണം എന്നാഗ്രഹം. അതിനുമേൽ ഞങ്ങൾ തമ്മിൽ തർക്കം നടക്കാറുണ്ട് പക്ഷെ
എപ്പോഴും അവളാണ് വിജയിക്കാറ് . അവൾ ,ഒരുപാടു സംസാരിക്കും. ആർക്കും അവളോട് മുഷിപ്പ് തോന്നുകയില്ല . അവളോടൊപ്പം ഇരിക്കുന്ന
സമയം മറ്റുളവർ ഒന്നിനെ പറ്റിയും ചിന്തിക്കില്ല. അതിനുള്ള സമയം പോലും അവൾ തരാറില്ല
. അവളെ പോല്ലേ ഉള്ള ഒരു സുന്ദരി വേറെ ആരും തന്നെ ആ ലോകത്തിൽ ഇല്ല എന്ന് പറയുന്നില്ല പക്ഷെ എന്റെ കണ്ണിൽ അവളായിരുന്നു
സുന്ദരി . അവളുടെ കണ്ണുകൾക്കു കാന്ത ശക്തി ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
. അവളുടെ കണുകൾക്കു ചാരനിറമായിരുന്നു . വിടർന്ന കണ്ണുകളും കണ്പീലികളും ആയിരുന്നു .
എപ്പോഴും അവളുടെ കണ്ണുകളിൽ ത്രയസ്യ ഭാവം ആയിരുന്നു .
അവളുടെ നിറയാർന്ന
പുഞ്ചിരി അവളുടെ കൈയിലെ കരിവളകളേക്കാൾ മനോഹരവും കാലിലെ കൊല്ലിസിനെക്കാൾ ശ്രവണ മധുരവുമാണ്
ഞാൻ ആദ്യമായ് അവളെ
കാണുമ്പോൾ ഓടയിൽ വീണ ഒരു നായകുട്ടിയെ അവൾ എടുക്കുകയാണ് . ചുറ്റും ഒരുപാടു ആളുകൾ നടന്നു
നീങ്ങുന്നുണ്ടെകിലും ആരോടും തന്നെ അവൾ സഹായം ആവശ്യപ്പെട്ടില്ല.അവൾ നായകുട്ടിയേയും കൊണ്ട്
നടന്നു നീങ്ങുന്നത് ഞാൻ കണ്ടു .പിന്നീട് 1 മാസത്തിനു ശേഷം വീട്ടിലേക്കുള്ള സാധനം വാങ്ങിക്കാൻ
ചന്തയിൽ പോയപ്പോൾ ആണ് അവളെ കാണുന്നത് .അന്ന് ഒരു മഴദിവസമാണ് . തിരക്കിലൂടെ നടന്നു നീങ്ങുമ്പോൾ
ആണ് എതിർ വശത്തു നിന്നും വരുന്ന അവളെ കണ്ടത്. ഇത്രയും ആളുകൾക്കിടയിൽ അവളെ ശ്രദ്ധിക്കാൻ
ഒരു കാരണം ഉണ്ടയിരുന്നു. അവൾ കുട നിവർത്തിയിട്ടില്ല. ചെറിയ ചാറ്റൽ മഴ മാത്രമേ ഉള്ളു
എങ്കിലും ഞാൻ ഉൾപ്പടെ എല്ലാവരും കൂടെ നിവർത്തിയാണ് നടന്നിരുന്നത് .
ഞാൻ അവളുടെ പുറകെ
നടന്നു തുടങ്ങി. അവൾ ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറി പോയി.
പിന്നീട് ഞാൻ അവളെ
കണ്ടുമുട്ടുന്നത് ചിന്നുവിന്റെ കൂടെ ആണ്. ചിന്നു എൻറെ കൊച്ചച്ചന്റെ മകളാണ് . ഇടക്ക്
കൊച്ചച്ചന്റെ വീട്ടിൽ പോയി നിൽക്കാറുണ്ട് ഞാൻ. അവൾ ദൂരെ നിന്നും നടന്നു വരുന്നത് കണ്ടപ്പോൾ
തന്നെ നെഞ്ച് ഇടിച്ചു തുടങ്ങി. ഞാൻ ചിന്നുവിനെ വിളിച്ചു:
"ഡി ചിന്നു ഇവളേതാ?"
ചിന്നു ആക്കിയ ചിരിയോടു കൂടി പറഞ്ഞു "അതോ അത് എന്റെ കൂട്ടുകാരി ആണ് . ചേട്ടായി കണ്ടിട്ടില്ലേ അവൾ ഇവിടെ എത്രപ്രാവശ്യം വന്നിട്ടുണ്ട്.?
"ഡി ചിന്നു ഇവളേതാ?"
ചിന്നു ആക്കിയ ചിരിയോടു കൂടി പറഞ്ഞു "അതോ അത് എന്റെ കൂട്ടുകാരി ആണ് . ചേട്ടായി കണ്ടിട്ടില്ലേ അവൾ ഇവിടെ എത്രപ്രാവശ്യം വന്നിട്ടുണ്ട്.?
അവൾ വന്നു കയറിയപ്പോൾ
ഞാൻ ഒന്നും അറിയാത്തവൻ പോല്ലേ അകത്തേക്കു കയറി പോയി. അവളോട് ഒന്നും സംസാരിക്കണം എന്ന്
തോന്നിയെങ്കിലും ആത്മാഭിമാനം സമ്മതിച്ചില്ല ! ഞാൻ പുസ്തകവുമായി മുറിയിൽ കയറു അടച്ചു
ഇരുപ്പായി ! കുറച്ചു കഴിഞ്ഞപ്പോൾ ചിന്നു വന്നു മുട്ടി വിളിച്ചു !
" എന്താടി"
"എന്റെ കൂട്ടുകാരിയെ
ഒന്ന് ബസ് സ്റ്റാൻഡ് വരെ ചേട്ടായി കൊണ്ട് വിടണം 12 മണിക് ബസ് പോയാൽ പിന്നെ 4 മണിക്
ആണ് അടുത്ത് ഉള്ളു."
ഞാൻ പറഞ്ഞു
"നീ വെല്ല ഓട്ടോയിലും കയറ്റി വിടാൻ നോക്ക് ബസ് സ്റ്റാൻഡ് വരെ . അതുവരെ ഓടി എന്റെ
പെട്രോൾ കളയണോ ?"
മുഖം കനിപ്പിച്ചു
മര്യാദക്കു കൊണ്ട് പോയി വിട്ടോ എന്ന് പറഞ്ഞു കൊണ്ട് അവൾ ഗോവണി ഇറങ്ങി പോയി. ഞാൻ പതുകെ
താഴെ ഇറങ്ങി വന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൾ എല്ലാവരോടും യാത്ര പറഞ്ഞു പുറകിൽ
ഇരുന്നു. അവളോട് എന്ത് ചോദിക്കും എന്ന ആലോച്ചയിൽ ആയിരുന്നു ഞാൻ. കല്പിച്ചു ചോദിച്ചു
"എന്താ പേര്?"
"നിത്യ. ഏട്ടന്റെ പേര് എന്താ"
"ദാസ്,
അയ്യപ്പ ദാസ് ".
12 മണിക് മുന്നേ അവിടെ
എത്തി അവൾ യാത്ര പറഞ്ഞു.
"ഇനി ഏട്ടൻ പോയ്കൊള്ളു താങ്ക്‌സ് !"
"ഇനി ഏട്ടൻ പോയ്കൊള്ളു താങ്ക്‌സ് !"
"എന്തായാലും ഇഹ് വരെ
വന്നതല്ലേ ഇയാളെ കയറ്റി വിട്ടിട്ടു പോവാം."
അവൾ ചെറുതായി ചിരിച്ചു.ആരും
തന്നെ സ്റ്റാൻഡിൽ ഇല്ല. സംസാര ദാരിദ്ര്യം എന്നിക്കു നല്ലവണം ഉണ്ടായിരുന്നു.
അവൾ പറഞ്ഞു "സെന്റ്
.സേവ്യർ കോളേജിൽ അല്ലെ പഠിക്കുന്നത് . എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട്."പിന്നീട് ആങ്‌ഹോട്ട്
സമയം പോയതറിഞ്ഞില്ല 12 :30 ബസ് വരാതെ ആയപ്പോൾ ആണ് അവിടെ ഉള്ള പെട്ടിക്കടയിൽ ചോദിച്ചത്
ബസ് ഇല്ലേ എന്ന്.ഇന്ന് ആ ബസ് ഓടുന്നില്ല എന്ന് കേട്ടപ്പോൾ എന്റെയ മനസ്സിൽ സന്തോഷവും
അവളുടെ മുഖത്തു സങ്കടവും കണ്ടു. ഞാൻ പറഞ്ഞു
"കുറച്ചു നേരം വെയിറ്റ് ചെയ്ത ചിലപ്പോൾ ഓട്ടോ കിട്ടുമായിരിക്കും . 2 സ്റ്റോപ്പ് കഴിഞ്ഞാൽ എപ്പോഴും ബസ് കിട്ടും ."
അവൾ ഒന്നും പറഞ്ഞില്ല .
"അല്ലെങ്കിൽ ഞാൻ കൊണ്ട് വിട്ടാൽ മതിയോ . "
അവൾ ചിരിച്ചു . ഞാൻ അവളുടെ വീടിനു മുന്നേ ഉള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടു. യാത്ര പറയുന്ന സമയത്തു ഒരു കടലാസ് തന്നിട്ട് പറഞ്ഞു "അതിൽ നമ്പർ ഉണ്ട് വിളിക്കു !" അവളുടെ നമ്പർ തരാൻ മാത്രം ഞങ്ങൾ തമ്മിൽ അടുത്തോ എന്ന് തോന്നി പോയി.
"കുറച്ചു നേരം വെയിറ്റ് ചെയ്ത ചിലപ്പോൾ ഓട്ടോ കിട്ടുമായിരിക്കും . 2 സ്റ്റോപ്പ് കഴിഞ്ഞാൽ എപ്പോഴും ബസ് കിട്ടും ."
അവൾ ഒന്നും പറഞ്ഞില്ല .
"അല്ലെങ്കിൽ ഞാൻ കൊണ്ട് വിട്ടാൽ മതിയോ . "
അവൾ ചിരിച്ചു . ഞാൻ അവളുടെ വീടിനു മുന്നേ ഉള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടു. യാത്ര പറയുന്ന സമയത്തു ഒരു കടലാസ് തന്നിട്ട് പറഞ്ഞു "അതിൽ നമ്പർ ഉണ്ട് വിളിക്കു !" അവളുടെ നമ്പർ തരാൻ മാത്രം ഞങ്ങൾ തമ്മിൽ അടുത്തോ എന്ന് തോന്നി പോയി.
പിന്നീട് അങ്ങോട്ട്
മിക്ക ദിവസങ്ങളിലും ഞങ്ങൾ വിളിക്കാറുണ്ട്. ഇതിനിടയിൽ ഞങ്ങൾ സുഹൃത്തുക്കൾ ആയി മാറി.
ഇടയ്ക്കു കണ്ടുമുട്ടാൻ തുടങ്ങി. അവളുടെ സംസാരം ഒരു നിമിഷം പോലും വായ അടക്കാതെ സംസാരിച്ചു
കൊണ്ട് ഇരുന്നു. ചില ദിവസങ്ങൾ വിളിച്ചാൽ അവൾ തന്നെ 1 മണിക്കൂർ സംസാരിക്കും എന്നിട്ടു
വെക്കും.
ഒരിക്കൽ അവളുടെ കൂടെ
കാവിലേക്കു വരണം എന്ന് പറഞ്ഞു. ഞാൻ അവളുടെ കൂടെ പോയി. കുറെ പെൺകുട്ടികൾ വന്നു താലി
മരത്തിൽ കെട്ടുമ്പോൾ അവൾ പറഞ്ഞു "എനിക്കു കൗതുകം തോന്നാറുണ്ട് ഇത് കെട്ടുന്നത് കാണുമ്പോൾ.എനിക്കും
ഇത് പോല്ലേ ഒരെണം കെട്ടണം" എന്ന് . പ്രസാദം വാങ്ങി ഞങ്ങൾ പുറത്തു ഇറങ്ങിയപ്പോൾ. അവൾ
എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു.ആ നിമിഷം ഞാൻ അറിഞ്ഞു എന്നിക്കു അവളോടുള്ള പ്രണയം. അതിലുള്ള
ചുവന്നു കുംകുമം ഞാൻ എടുത്തു അവളുടെ നെറ്റിയിൽ തൊട്ടു എന്നിട്ടു പറഞ്ഞു
"അടുത്തപ്രാവശ്യം ഞാൻ ഇത് തൊട്ടു തരുന്നത് നിന്റെ നിറുകയിൽ ആയിരിക്കും".
അവൾ അന്ധാളിച്ചു നിൽക്കുകയാണ്. ഞാൻ അവളുടെ നെറ്റിയിൽ തൊട്ടു കൊടുക്കും എന്ന് അവൾ വിചാരിച്ചു കാണില്ല . അവൾ ഒന്നും പറഞ്ഞില്ല.
"അടുത്തപ്രാവശ്യം ഞാൻ ഇത് തൊട്ടു തരുന്നത് നിന്റെ നിറുകയിൽ ആയിരിക്കും".
അവൾ അന്ധാളിച്ചു നിൽക്കുകയാണ്. ഞാൻ അവളുടെ നെറ്റിയിൽ തൊട്ടു കൊടുക്കും എന്ന് അവൾ വിചാരിച്ചു കാണില്ല . അവൾ ഒന്നും പറഞ്ഞില്ല.
പിന്നീട് ഒരു മാസത്തേക്ക്
അവൾ എന്നേ വിളിച്ചില്ല. ഞങ്ങൾ തമ്മിൽ കണ്ടില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞു ഒരു മഴ ദിവസം
വൈകിട്ട് 4 മണി ആയപ്പോൾ എനിക്കൊരു ഫോൺ വന്നു . എന്തോ അത് അവൾ ആയിരിക്കും എന്ന് എന്നിക്കു
തോന്നി . അവൾ തന്നെ ആയിരുന്നു.
"ഹലോ നിത്യ ആണ്"
"മനസിലായി"
"എങ്ങനെ"
"എന്നിക്കു തോന്നി നീ ആയിരിക്കും എന്ന്"
"എങ്ങനെ"
"എന്നിക്കു തോന്നി നീ ആയിരിക്കും എന്ന്"
"എന്തൊക്കെ ഉണ്ട്"
"ഞാൻ പറഞ്ഞതിന് മറുപടി
പ്രതീക്ഷിക്കുന്നില്ല ! പക്ഷെ നിന്നോട് എനിക്കൊന്നു ചോദിക്കണം"
"മ്മ .. ചോദിക്കു എന്താ"
"ഡി പെണ്ണെ നിന്നെ
എനിക്ക് ഇഷ്ടമാണ്. നീ ഇല്ലാതെ ഞാൻ ജീവിക്കില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ നീ എന്റേതായാൽ
നിന്നെ ഞാൻ കരയിപ്പിക്കില്ല. നീ എപ്പോഴും സന്തോഷവതി ആവാൻ ഞാൻ ശ്രമിക്കും. നീ ഇതിനുത്തരം
പറയണം.നിനക്ക് എൻറെ കൂടെ ജീവിക്കാൻ പറ്റുമോ"
"നാളെ പറഞ്ഞ മതിയോ
എനിക്കു കുറച്ചു സമയം വേണം. നാളെ കാവിലേക്കു രാവില്ലേ വരുമോ? 7 മണിക് ഞാൻ വരാം . പറ്റുമെങ്കിൽ എനിക്ക് ഒരു താലി
മാല അവിടെ ആ മരത്തിൽ കെട്ടണം"
"ശെരി എന്നാൽ നാളെ
കാണാം ".
ഞാൻ ഉടനെ തന്നെ സ്വര്ണക്കടയിൽ
പോയി ഒരു താലി വാങ്ങി മഞ്ഞ ചരടിൽ കോർത്ത് വെച്ചു .രാവില്ലേ ബൈക്ക് എടുത്തു 6 മണി ആയപ്പോൾ
ഇറങ്ങി. അവളുടെ ഇഷ്ടനിറമായ നീല ഷർട്ടും മുണ്ടും ഇട്ടു. 6 :30 ആയപ്പോൾ അവിടെ എത്തി.
ബൈക്കിൽ ചാരി നിന്നു . ബസ് എത്തി അവൾ അതിൽ നിന്നും ഇറങ്ങി. ബസ് നിർത്തിയത് ഒത്ത നടുവിൽ
ആണ് റോഡിൻറെ . അവൾ നീല മുണ്ടും നേരിയതും എടുത്തു മുല്ലപ്പൂവ് ചൂടി. ഇറങ്ങി.ഇറങ്ങിയ
നിമിഷം ഞാൻ കണ്ടു പിന്നിൽ നിന്നും ഒരു ബസ് വരുന്നത് .ഇറങ്ങിയ അവളുടെ ദേഹത്തേക്ക് ബസ്
ഇരച്ചു കയറി.
അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക്
ഓടുമ്പോൾ അവൾ പറഞ്ഞു "ദാസ് !ഇനി എനിക്കു അധിക സമയമില്ല.എനിക്ക് ഇഷ്ടമാണ് ദാസ്
.ആ കുകുമം അടുത്ത ജന്മത്തേക്കായി കാത്തു വെക്കു
"!
ഞാൻ താലി എടുക്കുമ്പോഴേക്കും
എല്ലാം അവസാനിച്ചിരുന്നു.
ഇന്ന് അവൾ എനിക്കൊപ്പമില്ല ഈ താലി, അവൾക്കു വേണ്ടി ഞാൻ ഇത് ഇവിടെ കെട്ടുന്നു.അടുത്ത
ജന്മത്തിൽ അത് ഞാൻ തന്നെ ഊരി അവളുടെ കഴുത്തിൽ കെട്ടാൻ വേണ്ടി മാത്രം!!
--ആമി--
😢 so sad
ReplyDeleteReally heart touching ..
ReplyDelete