അരുന്ധതി

ഭാഗം 1

ആകാശത്തു നിന്നും നേർത്ത വെള്ളിനൂലുകൾ ഭൂമിയിലേക്കു പതിക്കുമ്പോൾ അവൻ്റെ ഓർമ്മകൾ എൻറെ പ്രണയഭാവങ്ങളെ തലോടി എന്നിലേക്കു ഒഴുക്കി എത്തുകയായിരുന്നു. മറക്കാൻ ഞാൻ ഒരുപാടു ആഗ്രഹിക്കുന്ന ഒരു മുഖം അവന്റേതു മാത്രമാണ്. ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയത് പരസ്പരം മറക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട് .
ബെന്നും ഞാനും ഒരേ ബിൽഡിംഗ് ആയിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ ഒരേ ഓഫീസുകളിൽ അല്ല. എന്നാണ് ആദ്യമായ് കണ്ടത് എന്നെനിക്കു ഓർമയില്ല എന്നാൽ കണ്ട മാത്രയിൽ എന്നിക്കു അറിയാമായിരുന്നു എന്റെ ജീവിത്തിൽ അവനുമായി എവിടെയോ ഒരു ആത്മബന്ധം ഉണ്ട് എന്ന്. തമ്മിൽ പല പ്രാവശ്യം കണ്ടു എങ്കിലും പരിചയമില്ലാത്തകാരണം അപരിചിതർ ആയി തന്നെ ഞങ്ങൾ  ഇരുന്നു.
ഡൽഹിയിൽ  നിന്നും നാട്ടിലേക്കുള്ള ട്രെയിനിൽ അടുത്ത സീറ്റ് ആവുന്ന വരെ അപരിചതർ ആയി തന്നെ തുടർന്നു .അന്നൊരു മഴ ദിവസമാണ്. നാട്ടിലേക്കു പോവുന്നതിന്റെ സന്തോഷം ഒരു ഭാഗത്തുണ്ടെങ്കിലും ഈ മഴയിലൂടെ ട്രാഫിക് എല്ലാം മാറി കൃത്യസമയത്തു റെയിൽവേ സ്റ്റേഷനിൽ എത്തുമോ എന്ന ആശങ്ക ആയിരുന്നു കൂടുതൽ .

അവൻ എനിക്കരികിൽ വന്നു ഇരുന്നപ്പോൾ എന്ത് ചോദിക്കണം എന്നറിയാതെ ഞാൻ മിണ്ടാതെ ഇരുന്നു. എന്നാൽ എന്റെ പ്രതീക്ഷകളെ ഞെട്ടിച്ചു കൊണ്ട് അവൻ എന്നോട് ചോദിച്ചു "Xcentra , അവിടെ അല്ലെ വർക്ക് ചെയുന്നത്?"
ഞാൻ ഒരു നിർവികാര ജീവിയെ പോല്ലേ പറഞ്ഞു അതെ. പിന്നീട് അങ്ങോട്ട് ഞങ്ങൾ സംസാരിച്ചു. സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾക്കുള്ള തിളക്കവും എപ്പോഴും അവന്റെ മുഖത്തുള്ള പുഞ്ചിരിയുമാണ്  എന്നെ ആകർഷിച്ചത്. ഞാൻ വിചാരിച്ച പോല്ലേ തന്നെ അവനുമായി ഒരു അടുപ്പം ഉണ്ടയെല്ലോ  എന്ന ചെറിയ അഹങ്കാരവും എന്റെ മനസ്സിൽ വന്നു. വീട്ടിൽ എത്തിയ അടുത്ത ദിവസം ഞാൻ അവനെ ഫോണിൽ വിളിച്ചു സംസാരിച്ചു. പിന്നീട് ഇടക്ക് ഇടക്ക് അവനെ വിളിക്കുക എന്നത് ഒരു പതിവാക്കി. ഞങ്ങൾ എല്ലാ കാര്യങ്ങളും പങ്കു വെച്ച് തുടങ്ങി. ഒരേ ബിൽഡിങ്ങിൽ  വർക്ക് ചെയ്തിട്ടും പരസപരം കാണുവാനുള്ള അവസരങ്ങൾ ഒന്നും ഞങ്ങൾ മനഃപൂർവം ഉണ്ടാക്കിയിട്ടില്ല. ഇതിനിടയിൽ എവിടെയോ അവൻ എനിക്ക്  വളരെ പ്രിയപ്പെട്ടവനായി മാറി. അവനോടു സംസാരിക്കാത്ത ദിവസങ്ങൾ കടും വേദന ഉളവാക്കി. അവന്റെ ശബ്ദമെങ്കിലും കേൾക്കണം എന്ന് തോന്നി തുടങ്ങി. പെട്ടന്നൊരു ദിവസം വിളിച്ചു അവൻ പറഞ്ഞു ഞാൻ സ്ഥലം മാറി പോവുകയാണ്. പെട്ടന്ന് തീരുമാനിച്ചത് നാളെ  രാവില്ലേ ഞാൻ യാത്ര  ആവും.ആദ്യം ഞാൻ ഒരു ട്രിപ്പിന് പോവും പിന്നീട് പുതിയ സ്ഥലത്തു ജോയിൻ ചെയ്യും. ട്രിപ്പിന്  ഫോൺ ഓഫ് ആയിരിക്കും പുതിയ സ്ഥലമെത്തി നമ്പർ എല്ലാം എടുത്തു നിന്നെ ഞാൻ വിളികാം.ശെരി എന്ന് പറഞ്ഞെങ്കിലും എന്നിക്കു പറയണമായിരുന്നു. :ദിവസവും ഒരു നേരമെങ്കിലും വിളിച്ചു ഞാൻ സുഖമായി ഇരിക്കുന്നു എന്ന് എന്നോട് വിളിച്ചു പറയണം എന്ന്. പക്ഷെ എന്തോ ഒന്ന് എന്നേ തടഞ്ഞു. ശെരി എന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ വെച്ചു

ഭാഗം 2

രാത്രി 12 മണി അടിപ്പിച്ചായി വീട്ടിൽ വന്നു കയറിയപ്പോൾ . ഭക്ഷണം കഴിക്കുമ്പോൾ ബെൻ എന്നെ തിരിച്ചു കാൾ ചെയ്തു . എന്നും ഒരു നേരമെങ്കിലും കാൾ ചെയ്തു വിശേഷങ്ങൾ പങ്ക് വെക്കാനുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉടലെടുത്തിരുന്നു .ഇപ്പോൾ ഞങ്ങൾ ഒരു സ്ഥലത്തു അല്ല വർക്ക് ചെയുന്നത്. 2  പേരും 2  സംസ്ഥാങ്ങളിൽ ആയിരുന്നു. തമ്മിൽ ഇടക്ക് ഒരു പ്രാവശ്യം പോലും പിനീട് കണ്ടില്ലെങ്കിലും എന്നും ഒരിക്കൽ എങ്കിലും കാണണം എന്ന് പറയുമായിരുന്നു  അന്ന് അവൻ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലായി എങ്കിലും സംസാരം തുടർന്നു .സംസാരത്തിനിടയിൽ പെട്ടന്നു അവൻ പറഞ്ഞു " എനിക്കു നിന്നെ ഇഷ്ടമാണ് ". ഞാൻ ചിരിച്ചു . അവൻ ഒരു തമാശ പറഞ്ഞ ലാഘവത്തോടെ ചോദിച്ചു "വേറെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ". ആ കാൾ കട്ട് ആയി പോയി . അവൻ അങ്ങനെ പറഞ്ഞെങ്കിലും കള്ളിന്റെ പുറത്തുള്ള വാക്കുകൾ ആണ് എന്ന് എനിക്കറിയാമായിരുന്നു . 20 മിനിറ്റുനുള്ളിൽ അവൻ തിരിച്ചു വീണ്ടും വിളിച്ചു. ആ രാത്രി അവൻ പോയി ഫോൺ റീചാർജ് ചെയ്തു എന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. വീണ്ടും അവൻ പറഞ്ഞു " എന്നിക്കു നിന്നെ ഇഷ്ടമാണ്. നിനക്ക് എന്നേ ഇഷ്ടമാണോ?" ഞാൻ പറഞ്ഞു അതെ , നിന്നെ എന്നിക്കു ഭയങ്കര ഇഷ്ടമാണ് . പക്ഷെ പ്രേമം അല്ല . അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല. ഫോൺ കട്ട് ചെയ്തു. പിനീടുള്ള ഒരു ദിവസം പോലും അവൻ എന്നോട് ഇങ്ങനെ സംസാരിച്ചതുമില്ല ഞാൻ അതിനെ കുറിച്ച് ചോദിച്ചതുമില്ല .

ഭാഗം 3

അഞ്ച് വർഷങ്ങൾ കടന്നു പോയി. എങ്കിലും ഞങ്ങൾക്കിടയിൽ സൗഹൃദം നിലനിന്നു . ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനിച്ചു .

ഇന്ന് ഞാൻ അവനുമായി പ്രണയത്തിൽ ആണ്. ഒരിക്കലും എനിക്ക് എൻറെ പ്രണയം അവനിലേക്ക്  പകര്ന്നു കൊടുക്കുവാനുള്ള കഴിവില്ല .  അവനു എന്നോട് പ്രണയമില്ല എന്ന സത്യം എനിക്കറിയാം. ഇതെല്ലം അറിഞ്ഞിട്ടും ഞാൻ അവനെ പ്രണയിക്കുകയാണ്. ഏതൊരു കാര്യത്തിനും അവൻ എന്റെ കൂടെ നിൽക്കുമെന്ന് എനിക്കുറപ്പാണ് പക്ഷെ അത് പ്രണയത്തിന്റെ പുറത്തല്ല. അവൻ ആണ് എന്നിലെ സ്വപ്നങ്ങൾക്കു ചിറകു വെച്ചു പറക്കാൻ പഠിപ്പിച്ചത് . പിന്നീടുള്ള എന്റെ എല്ലാ സ്വപ്നനഗളിലും അവൻ നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവൻ ഒരിക്കൽ പോലും പറഞ്ഞില്ല അവനു എന്നോട് പ്രണയമാണ് എന്ന് . ഒരുപാടു പേരോട് പ്രണയവും  മോഹവും തോന്നിയിട്ടുണ്ടെങ്കിലും അവനോടുള്ളത് ഇതെല്ലം കൂടി ചേർന്നൊരു വികാരമായിരുന്നു. ആ വികാരത്തെ ആണോ ഞാൻ സ്നേഹിച്ചത് അതോ അവനെ ആണോ എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിരുന്നു. ഇത്രയും പ്രണയം ഉള്ളിൽ ഒതുക്കിയും ഞാൻ അവനോടു ഒരിക്കൽ പോലും പറഞ്ഞില്ല ഞാൻ അവനെ പ്രണയിക്കുന്നു എന്ന്.

കണ്ടുമുട്ടുമ്പോൾ വളരെ നല്ല ഒരു സുഹൃത്ത് മാത്രമായിരിക്കാൻ ഞാൻ ശ്രമിച്ചു . ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു . എകിലും ഇളം  ചൂട് കൊണ്ട് അവൻ വിയർത്തപ്പോൾ അവന്റെ വിയർപ്പിന്റെ ഗന്ധം അറിയാൻ ഞാൻ കൊതിച്ചു . കൈയിൽ ഇരുന്ന കർചീഫ് അവനു നീട്ടിയെങ്കിലും അവൻ അത് സ്വീകരിച്ചില്ല . പാർക്കിലൂടെ നടക്കുമ്പോൾ അവൻ പോലുമറിയാതെ അവന്റെ കൈകളിൽ പതിയെ ഞാൻ ഒന്ന് തൊട്ടു . നടന്നു ക്ഷീണിച്ചപ്പോൾ പതിയെ ഞങ്ങൾ പുല്ലിൽ ഇരുപ്പാരംഭിച്ചു . ഞങ്ങൾ പറഞ്ഞതും പറയാത്തതുമായ ഒരുപാടു വിശേഷങ്ങൾ പങ്കു വെച്ചു . മേഘങ്ങൾ മറഞ്ഞതും സൂര്യനസ്തമിച്ചതും അറിഞ്ഞില്ല. പെട്ടന്നുള്ള ബോധോദയത്തിൽ അവൻ പറഞ്ഞു" സമയം വഴുക്കി. മതി തിരിച്ചു പോവാം". അവൻ എഴുന്നേറ്റു കൈ നീട്ടി . ആ കൈകളിൽ മുറുകെ പിടിച്ചപ്പോൾ അവൻ സർവ ശക്തിയാൽ എന്നേ മുന്നോട്ടു വലിച്ചു . പതുകെ യാത്ര പറഞ്ഞു പിരിയുമ്പോൾ മനസ് ഉരുകുകയായിരുന്നു. അവനെ വിട്ടു പോരാൻ ഒട്ടും മനസ് സമ്മതിച്ചിരുന്നില്ല. ഒരു പ്രാവശ്യം എങ്കിലും നീ എന്റെ കൂടെ വരുന്നോ എന്ന വാക്കിനായി ഞാൻ വെറുതെ കാതോർത്തു ഇരുന്നു.

രാത്രി ഒരുമണി അടുപ്പിച്ചു അവൻ്റെ ഫോൺ വന്നു. അവൻ നല്ല പോല്ലേ കുടിച്ചിട്ടുണ്ട് എന്ന് മനസിലായി . അവൻ പറഞ്ഞു. ഞാൻ സന്തോഷവാൻ ആണ്. ആ സന്തോഷം ഇന്ന് തന്നത് നീയും അതുകൊണ്ടു നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി. ഒരുപാടു എനിക്ക് പറയാൻ ഉണ്ട്നെകിലും ഞാൻ ഒന്നും പറഞ്ഞില്ല. അടുത്ത ദിവസം രാവില്ലേ തന്നെ ഞാൻ അവനെ വിളിച്ചു.
"ഇന്നല്ലേ നമ്മൾ കണ്ടുമുട്ടിയ നിമിഷങ്ങളിൽ നിനക്ക് മനോഹരം എന്ന് തോന്നിയ നിമിഷം ഏതായിരുന്നു ?"
ഞാൻ തിരക്കിലാണ് ഞാൻ നിന്നെ ഫ്രീ ആയിട്ടു വിളിക്കുമ്പോൾ പറയാം
"ശെരി."
ഉടനെ തന്നെ ഞാൻ അവനു ഒരു യുവാവ് ഒരു യുവതിയെ കൈ പിടിച്ചു എഴുനെല്പിക്കുന്ന ചിത്രം അയച്ചു കൊടുത്തു . തിരിച്ചു മറുപടി വന്നു അത് തന്നെ  ആയിരുന്നു എൻേറയും മനോഹര നിമിഷം


ഭാഗം 4

സ്നേഹം അങ്ങനെ ആണ് തിരിച്ചു കിട്ടിയില്ലെങ്കിലും നമ്മൾ സ്നേഹിച്ചുകൊണ്ടിരിക്കും എന്നെകിലും നമ്മുടെ സ്നേഹം തിരിച്ചറിയും എന്ന പ്രതീക്ഷയിൽ വിഢികളെ പോല്ലേ .വീണ്ടും വർഷങ്ങൾ കടന്നു പോയി . ഇപ്രാവശ്യത്തെ കണ്ടു മുട്ടൽ ബെന്റെ വീട്ടിൽ നിന്നായിരുന്നു.ഇതിനിടയിൽ എവിടെയെല്ലാമോ ഞങ്ങൾ അടുത്തിരുന്നു. ഒരുമിച്ചുള്ള യാത്രകൾ, ഒരുമിച്ചുള്ള സ്വപ്നങ്ങൾ, ഒരുമിച്ചു ഒരു വീടിനുള്ളിൽ ഉള്ള ദിവസങ്ങൾ ഇങ്ങനെ ഒരുപാടു സ്വപ്‌നങ്ങൾ മനസിലേക്കു ചേക്കേറിയിരുന്നു  ഒരുപാടു വർണ്ണനകൾ ബെൻ ആ മുറിക്കു നൽകിയിരുന്നു. ദിവസത്തിൽ ഒരിക്കൽ എങ്കിലും ആ മുറിയെ പറ്റി ബെൻ വിവരിക്കുമായിരുന്നു. അത്രക്കും ഇഷ്ടപെട്ട മുറി  ആയിരുന്നു ബെനിനു അതു . ഇന്ന് ബെൻ തനിച്ചാണ് എന്നറിഞ്ഞു കൊണ്ടാണ് ഞാൻ അവിടെ എത്തിയത് . ഒരിക്കലും തനിച്ചു ഒരു പുരുഷന്റെ ഒപ്പം ഇരിക്കുന്നതിൽ ഞാൻ ഭയപെട്ടില്ല. ലോകം എന്നെ ഒരുപാടു മാറ്റിയിരിക്കുന്നു എന്ന് എനിക്ക് തോന്നിപോയി.അകത്തെ ഓരോ മുറികളും ബെൻ എന്നിക്കു കാണിച്ചു തന്നു. ഞങ്ങൾ ബെഡ്‌റൂമിൽ എത്തിയപ്പോൾ ബെൻ പറഞ്ഞു ഞാൻ നിന്നെ ചുംബിച്ചോട്ടെ . എന്ത് പറയണം എന്ന് ആലോചിക്കുന്ന മുന്നേ അബോധ മനസ് സമ്മതം മൂളി .അവൻറെ ചുംബനത്തിനായി ആയിരുന്നു ഇത്രയും നാൾ കാത്തിരുന്നത് എന്ന് എനിക്ക് തോന്നി പോയി.അവൻറെ ചുംബനത്തിന്റെ മധുരവും ദേഹത്തിന്റെ ചൂടും എന്നിലേക്കു പടർന്നു. ഒരിക്കലും അവൻറെ കൈ വലയത്തിൽ നിന്നും ഞാൻ പുറത്തു വരാൻ ആഗ്രഹിച്ചില്ല


ഭക്ഷണം പാകമാകുന്ന ഇടയിൽ അവൻ പിന്നിലൂടെ വന്നു എന്നേ കെട്ടിപിടിച്ചു ചുംബിച്ചു. ഏതൊരു പെൺകുട്ടിയെ പോല്ലേ സ്വപ്നങ്ങൾ കാണുന്ന കൂട്ടത്തിൽ ഭർത്താവും ഞാനുമായി ഈ രംഗം മുന്നേ മനസ്സിൽ കണ്ടിട്ടുള്ളതാണ് .അതുകൊണ്ടു തന്നെ ഞാൻ അത് ആസ്വദിച്ചു . ഭക്ഷണം എല്ലാം കഴിച്ച ശേഷം ഉച്ചമയക്കത്തിന് തെയ്യറെടുക്കുമ്പോൾ അവൻ എന്റെ അരികിൽ വന്നു.അവന്റെ നെഞ്ചിലേക്കു ചെയ്യാൻ ആവശ്യപ്പെട്ടു. അവൻ അത് പറഞ്ഞില്ലെങ്കിലും ഒരുപക്ഷെ ഞാൻ അത് തന്നെ ചെയ്യുമായിരുന്നു.നെഞ്ചിൽ കിടന്നു കൊണ്ട് ഞാൻ അവനോടു പറഞ്ഞു" ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയെങ്കിലും നിനക്ക് പറഞ്ഞുകൂടേ എന്നെ ഇഷ്ടമാണ് എന്നു "
അവൻ ഒന്നും പറഞ്ഞില്ല എന്റെ നെറുകയിൽ ചുംബിച്ചു .
" പറയു നിനക്ക് എന്നോട് എന്താണ്? "
ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ പറഞ്ഞു " എനിക്ക് നിന്നോട് കാമം ആണ് . പ്രേമം അല്ല. ഒരിക്കൽ പോലും നിന്നെ കല്യാണം കഴിക്കാൻ പറ്റുകയില്ല . നീ മാത്രമല്ല ഇതിനു മുന്നേ പലരും ഈ നെഞ്ചിൽ കിടന്നിട്ടുണ്ട്.അവർക്കു വേണ്ടതെല്ലാം ഞാൻ നൽകിയിട്ടുമുണ്ട്.പക്ഷെ നിന്നെ ഞാൻ ഒരിക്കലും നശിപ്പിക്കുകയില്ല. ഞാൻ കാരണം നിനക്ക് ഒരു ജീവിതമില്ലാതെ പോവരുത് കാരണം നിന്നെ എനിക്ക് ഇഷ്ടമാണ്. അതിനു പ്രേമം എന്ന അർത്ഥമില്ല .നിനക്കൊപ്പം എന്നും ഞാൻ കൂടെ കാണും."
തലയ്ക്കു മെല്ലെ ഒരു വലിയ കല്ലെടുത്തു ആഞ്ഞടിച്ച വേദന ആയിരുന്നു അത്. ഇത്രയും കേട്ടിട്ടും ഞാൻ അവന്റെ നെഞ്ചിൽ നിന്നും മാറിയില്ല.അവൻ പറഞ്ഞത് സത്യമാണെങ്കിലും അത് എന്നിക്കു അപ്രിയമായ ഒരു സത്യമായിരുന്നു .


ഭാഗം 5

അവനുമായി ഫോണിൽ സംസാരിക്കുന്ന വ്യഗ്രതയിൽ എതിരെ വന്ന വണ്ടി ഞാൻ കണ്ടില്ല. കണ്ണുതുറക്കുമ്പോൾ ദേഹമാസകലം വേദന കൊണ്ട് പുകഞ്ഞു.ഹോസ്പിറ്റലിൽ ആണ് എന്ന് മനസിലായി.അടുത്തിരിക്കുന്ന മെഷീൻ കണ്ടപ്പോൾ മനസിലായി ഐ.സി .യൂ  ആണ് . ന്റ്സെമാർ എല്ലാം എന്തിനോ  വേണ്ടി പായുകയാണ് . വേദന കൊണ്ട് ഒച്ച ഉണ്ടാക്കിയപ്പോൾ ഡോക്ടർ വന്നു എന്തോ കുത്തി വെച്ച്. എത്ര ദിവസം കിടന്നു എന്ന് എനിക്ക് പോലും അറിയില്ല.സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടില്ല എന്ന് ഡോക്ടറുടെ ഏതോ ചോദ്യത്തിന് ഉത്തരം നൽകിയപ്പോൾ മനസിലായി. കയ്യുകൾ നോക്കിയപ്പോൾ അതിനു കുഴപ്പം ഒന്നുമില്ല. എന്നാൽ കാലുകൾ ചലിപ്പിക്കാൻ പറ്റുന്നില്ല. എല്ലാം മരവിച്ച പോല്ലേ . 4 :30 മണി അടുപ്പിച്ചു വീട്ടിൽ എല്ലാവരും വന്നു കണ്ടു. പാതി മയക്കത്തിൽ എല്ലാവേരയും ഞാൻ കണ്ടു. എല്ലാവരും എന്നിക്കു വേണ്ടി നിന്നും കരയുന്നത് കണ്ടു  പക്ഷെ ആ നിമിഷത്തിലും ഞാൻ തിരഞ്ഞത് അവന്റെ മുഖമായിരുന്നു. അവരെല്ലാം കണ്ടു പോയെങ്കിലും എന്താ അവൻ വരാത്തത് എന്നു ഒരു നിമിഷമെങ്കിലും ഞാൻ ആലോചിച്ചു. പതുകെ പതുകെ സംസാരിക്കാനും കൈ കൊണ്ട് ഭക്ഷണം കഴിക്കാനും വരെ ആയി. എങ്കിലും അധികം വിസിറ്റർസനെ എന്തോ ഡോക്ടർ അകത്തേക്കു സമ്മതിച്ചില്ല. വീട്ടിൽ നിന്നും കേറുന്നവരുടെ വിഷമ ഭാവം കണ്ടു ഞാൻ തന്നെ ഡോക്ടറോട് അങ്ങോട്ട് ഇനി ആരെയും അകത്തേക്കു കയറ്റി വിടേണ്ട എന്ന് ആവശ്യപ്പെട്ടു.
മഞ്ജു എന്ന നഴ്സുമായി ഞാൻ അടുപ്പത്തിലായി. അവൾ ആണ് എന്നേ നോക്കുന്നതും പരിപാലിക്കുന്നതും എല്ലാം മഞ്ജു ആയിരുന്നു. കഴിഞ്ഞ ദിവസം ഞാൻ മഞ്ജുവിനോട് കുറച്ചു പേപ്പറും ഒരു പേനയും തെരാൻ  ആവശ്യപ്പെട്ടു.ബോർ അടിക്കുന്ന നിമിഷങ്ങളെ വേട്ടയാടാൻ എഴുതിനല്ലാതെ മറ്റൊനൊന്നിനും കഴിയും എന്ന് എനിക്ക് തോന്നിയില്ല. മഞ്ജുവിന് ബെനിന്റെ നമ്പർ കൊടുത്തിട്ടു ഒന്ന് വിളിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. മഞ്ജു ബെനിനെ വിളിച്ചു എനിക്ക് കാണണം എന്ന് ആവശ്യപ്പെട്ടു.


ഭാഗം 6


ഞാൻ ഒരു നേഴ്സ് ആണ് ഒരുപാടു രോഗികളെ ശ്രുശ്രുച്ചിട്ടുണ്ട് പക്ഷെ അതിൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചുരുക്കം പേരെ കാണു . അതിലെ ഒരാളായിരുന്നു ഇത്രയും നേരം കഥ പറഞ്ഞ ആ നായികാ . അവരുടെ ഈ എഴുത്തുകൾ എന്റെ കൈയിൽ എങ്ങനെ എത്തി എന്ന് ഞാൻ പറയാം.

അവർക്കു മരണകിടക്കയിലും ഭയങ്കര തെജസായിരുന്നു . പുറത്തു പേമാരി പോല്ലേ മഴ ആയിരുന്നു. ഞാൻ ബെനിനെ വിളിച്ച അടുത്ത നിമിഷം അയാൾ  മുറിക്കു വെള്ളിയിൽ വന്നു. അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്.അവരെ   ഇവിടെ കൊണ്ടുവന്ന ദിവസം തൊട്ടു  ഈ ചെറുപ്പക്കാരൻ അവിടെ ഉണ്ട് . അകത്തേക്കു കയറിയ ഉടൻ കിടക്കയിൽ കിടക്കുന്ന  ആ യുവതിയുടെ  കണ്ണിലെ പ്രതീക്ഷ എന്നെ അത്ഭുത പെടുത്തിയിരുന്നു. ബെന്നിനോട് അവർ അടുത്ത് വന്നു ഇരിക്കാൻ ആവശ്യപ്പെട്ടു . ബെൻ അവരുടെ നെറുകയിൽ ചുംബിച്ചു  "അരുന്ധതി "എന്ന് സ്നേഹത്തോടെ വിളിക്കുന്നത് കേട്ടു . ബെനിന്റെ മടിയിലേക്കു അവർ ചാരി കിടക്കുന്നതും കണ്ടു. അവർ തമ്മിൽ അധികം ഒന്നും സംസാരിച്ചില്ല. അതിനു മുന്നേ അവർ യാത്ര ആയി. അത്രയും ദിവസം അവർ പിടിച്ചു നിന്നത്‌ തന്നെ വലിയ ഒരു അത്ഭുധമായിരുന്നു. പിന്നീട് എന്നിക്കു തോന്നി ബിനു വേണ്ടി മാത്രമാണ് അവർ അവിടെ കാത്തിരുന്നത് എന്ന്. അവരുടെ വീട്ടിലേക്കു മരണത ക്രിയകൾക്കു കൊട്നു പോയ ശേഷമാണു ഞാൻ അവരുടെ ഈ എഴുത്തു കണ്ടത്. അത് വായിച്ചപ്പോൾ ഇത് ബെനിനെ ഏൽപ്പിക്കണം എന്ന് തോന്നി . പക്ഷെ പിന്നീട് ബെൻ എന്ന വ്യക്തിയെ എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്നു എന്നെങ്കിലും നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . നിങ്ങളോടു പറയാൻ ഇത്രമാത്രം. മരണത്തിലും നിങ്ങളെ മാത്രം പ്രതീക്ഷിച്ച അവരുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടതാണ്.അവർ മരണപെട്ടാലും അവരുടെ പ്രണയം ഒരിക്കലും നിങ്ങളെ വിട്ടു പോകും എന്ന് ഞാൻ കരുത്തുന്നില്ല.എങ്കിലും ഇനിയും ആ ചോദ്യം മാത്രം ബാക്കി ആണ്. "ബെൻ നിങ്ങൾ അരുന്ധതിയെ പ്രണയിച്ചിരുന്നോ ?"

ശുഭം

--ആമി--

Comments

Post a Comment