പ്രാവ് ഉണ്ടാക്കിയ വിന

ഇന്ന് രാവില്ലേ എഴുന്നേറ്റപ്പോൾ തന്നെ  സന്തോഷവതി ആയിരുന്നു. അത് അങ്ങനെ ആണെല്ലോ ചില ദിവസം നമ്മൾ അകാരണമായ എന്തെലാം കൊണ്ടോ സന്തോഷിക്കുകയും സങ്കടപ്പെടുകയും  ചെയ്യും. സന്തോഷത്തിന്റെ ദിനം ആണെങ്കിൽ നമ്മൾ കാണുന്നതിനെല്ലാം  പ്രത്യേക ഭംഗി കാണാനുള്ള കഴിവ്  ഉണ്ടായിരിക്കും.രാവില്ലേ ജനനിലൂടെ അടിക്കുന്ന വെയിൽ , പുറത്തു വിരുന്നുകാരെ  പോല്ലേ വരുന്ന പ്രാവുകൾ ....

വീട്ടിലെ പണികൾ അവസാനിപ്പിച്ചു ജോലിക്കു പോവാനായി തെയ്യാറെടുത്തു. എല്ലാ തെയ്യാറെടുപ്പുകൾ കഴിഞ്ഞു താഴെ വന്നു വണ്ടിക്കായി  കാത്തുനില്പായി . ഒരു പ്രാവ് പറന്നു വന്നു എന്റെ അടുത്ത് വന്ന്  എന്തൊക്കെയോ കൊതി പെറുക്കാൻ തുടങ്ങി. ഇത്രയും ധൈര്യത്തിൽ അടുത്ത് വന്നു പ്രാവ് നിന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. സാധരണ  പ്രാവുകൾ ആളുകൾ അടുത്ത് വന്നാൽ പറന്നു പോവുകയാണ് പതിവ് . എന്തായാലും ഇനിയുള്ള ദിസങ്ങൾ വീടിനു വെള്ളിയിൽ  കുറച്ചു ഗോദമ്പ് മണികൾ ഇട്ടു കൊടുക്കണം . പ്രാവുകൾക്ക് ഒരു സന്തോഷം ആവുമെല്ലോ .പെട്ടന്നാണ് ഓർത്തത് ബാഗിനുള്ളിൽ ബിസ്ക്കറ്റ് ഉണ്ട്. കവർ പൊട്ടിച്ചു അതിൽ നിന്നും ഒരെണം  എടുത്തു പൊടിച്ചു  നിലത്തു ഇട്ടു കൊടുത്തു.പ്രാവ് വന്നു അത് കൊത്തി തുടങ്ങി . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു. ഞാൻ കൊടുത്ത ബിസ്ക്കറ്റ് പ്രാവ് തിന്നുനെല്ലോ .  പണ്ടും പ്രാവുകൾ എന്നിൽ കൗതുകമുണർത്തും. ഏറ്റവും കൂടുതൽ പ്രാവുകളെ ഞാൻ ഒരുമിച്ചു കണ്ടിട്ടുള്ളത് അമ്പല ഗോപുരത്തിന്  മുകളിൽ ആണ്. കുറെ വെള്ളയും ചാരവും  നിറമുള്ള പ്രാവുകൾ . അതിൽ ചാരനിറമുള്ള പ്രാവുകളുടെ കഴുത്തിന് ചുറ്റും പച്ച നിറമുള്ള ഒരു രേഖ കാണാം. അത് വെയിലത്തു തിളങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു.

പക്ഷെ നാട്ടിലെ പ്രാവുകളുടെ ഭംഗി ഇവിടെയുള്ള പ്രാവുകൾക്ക് ഇല്ല. നല്ല വെയിൽ ഉള്ളത് കൊണ്ടാവും അവയുടെ ചാര നിറത്തിനു ഭംഗി ഇല്ലാതെ പോയത്.ഇങ്ങനെ എല്ലാം ഇതിനെയും നോക്കി നിൽക്കുന്ന ഞാൻ വണ്ടി വന്നതറിഞ്ഞില്ല. ഡ്രൈവർ നീട്ടി ഹോൺ അടിച്ചപ്പോഴാണ് ഞാൻ വണ്ടി അവിടെ നില്കുന്നത്  കണ്ടത്.ഞാൻ വേഗം വണ്ടിക്കുള്ളിൽ ചാടി കയറി. ഡോർ അടകുമ്പോൾ  ഒന്ന് കൂടി പ്രാവിനെ നോക്കി എന്നിക്കു യാത്ര മൊഴി അവിടെ നിന്നും പറയുന്നുണ്ടോ  എന്ന്. എന്നാൽ എന്നേ നോക്കുക പോലും ചെയ്യാതെ അത് പറന്നുയർന്നു . എനിക്ക് എന്തിനെന്നില്ലാത്ത വിഷമം വന്നു. ഒന്നുമില്ലെങ്കിൽ ഞാൻ അതിനു വിശന്നപ്പോൾ ഒരു ബിസ്ക്കറ്റ് കൊടുത്തതല്ലേ . എന്നേ ഒന്ന് നോക്കുകയെങ്കിലും  ചെയ്യാമായിരുന്നു. ഇങ്ങനെ എല്ലാം ചിന്തിച്ചു  കൊണ്ട് വണ്ടിയിൽ ഇരുന്നു. അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തി. ഞാൻ നോക്കുമ്പോൾ ഒരു പ്രാവ് പറന്നു  വന്നു ഇരുന്നു. അത് വന്നു ഇരുന്നതും പിന്നിലൂടെ ഒരു പൂച്ച വന്നു ചാടി അതിനെ പിടിച്ചു. ഇത്രയും നേരം ഞാൻ താലോലിച്ച പ്രവാണെങ്കിലോ അത് ...എനിക്കറിയില്ല. എന്തായാലും ഒന്നും ആലോചിക്കാതെ ഞാൻ വണ്ടിയിൽ നിന്നും എടുത്തു ചാടി. ചെവിയിൽ ഹെഡ്സെറ്റ് വെച്ച സംസാരിക്കുന്ന  ഡ്രൈവർ ഞാൻ ഇറങ്ങിയത് കണ്ടില്ല.

ഞാൻ ഇറങ്ങി വേഗം ആ പൂച്ചക്ക് പിന്നാലെ പോയി . പൂച്ച ഓടി പോയി. പൂച്ചയുടെ പിടി വിട്ടതോടെ പ്രാണനും കൊണ്ട് പ്രാവ് പറന്നു പോയി. ഒന്നും അറിയാതിരുന്ന  ഡ്രൈവർ വണ്ടിയും കൊണ്ട് ശരം വിട്ട പോല്ലേ സ്പീഡിൽ പോയി . ഹാൻഡ് ബാഗ് വരെ വണ്ടിയിൽ ആയിരുന്ന എൻറെ കിളിയും പോയി . വേറെ വഴി ഒന്നുമില്ലാതെ  ഞാൻ ആ  വെയിലത്ത് പല്ലിളിച്ചു കൊണ്ട് ഓഫീസിൽ വരെ നടന്നു വന്നു. എന്നാൽ നടക്കുമ്പോൾ എന്തൊക്കെയോ പ്രാവുകൾ എനിക്ക് കൂട്ടായി പറന്നു വന്നു!

--ആമി--

Comments

Post a Comment