പവിത്ര

കോരി ചൊരിയുന്ന മഴ  ദിവസമാണ്. ജനൽ പാളികയിലൂടെ ചാറ്റൽ മഴ കൊളുന്നുണ്ട് . അന്തരീക്ഷത്തിൽ ചുറ്റും കളഭത്തിന്റെ മണം . എവിടെ നിന്നാണ് ആ ഗന്ധത്തിന്റെ ഉത്ഭവം . കിടക്കിയിൽ നിന്നും എഴുനേൽക്കാൻ മടി. ദേഹം ആസകലം ക്ഷീണം. കഴിഞ്ഞ ദിവസം നേരത്തെ കിടന്നതാണ്. എന്നാലും കൈകാലുകൾ  അനക്കാൻ വയ്യ.അമ്പലത്തിൽ നിർമാല്യത്തിനുള്ള ശംഖുനാദം മുഴക്കിയിരുന്നു

കളഭത്തിന്റെ മണം നാസിഗ്രന്ഥികളെ വരെ ഉന്മാദത്തിൽ എത്തിക്കുന്നു. ഇല്ലത്തു ഇത്രയും രാവില്ലേ കളഭം അരക്കുകയില്ല . എന്തായാലും മുറി തുറന്നു പുറത്തേക്കു ഇറങ്ങിയപ്പോൾ കരിതിരിയുടെ മണമാണ് . തിരിച്ചു മുറിയിൽ കേറുമ്പോൾ വീണ്ടും അതെ കളഭ  മണം .പുറത്തു നിന്നും ശാന്തിക്കാര് ആരെങ്കിലും അരയ്ക്കുന്നതാവും എന്ന് കരുതി . പേരുകേട്ട ഇല്ലാമാണെങ്കിലും ഇപ്പോൾ പൂജക്കും മറ്റുമായി ആർക്കും സമയമില്ല . ഇല്ലത്തുള്ള മിക്കവരും പുറം രാജ്യങ്ങളിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. പൂജക്കായി പുറത്തെ ഇല്ലത്തു നിന്നാണ് ഇപ്പോൾ ശാന്തിക്കാർ വരുന്നത്.എന്നാൽ ചില പൂജ വിധികൾ ഒകെ കുഞ്ഞാത്തല് ആണ് ചെയുന്നത്

പ്രഭാതത്തിൽ സൂര്യ നമസ്കാരം ചെയ്യണം എന്ന് അച്ഛന് നിർബന്ധമാണ് അതിൽ ഇന്ന്  വരെ ഞാൻ ഒരു മുടക്കവും നടത്തിയിട്ടില്ല.സൂര്യ നമസ്‍കാരം കഴിഞ്ഞ ഉടൻ കുളത്തിൽ ഉള്ള തേവാരം. പണ്ടും ഇന്നും ഇല്ലത്തെ കുളത്തിൽ അന്യജാതിക്കാരെ പ്രേവേശിപ്പിക്കുകയില്ല. പണ്ടത്തെ ആചാരങ്ങൾ എല്ലാം ഇപ്പോഴും ആചരിക്കുണ്ട് . കുഞ്ഞാത്തോല് ഉള്ളയിടത്തോളം കാലം അത് അങ്ങനെ ആവും .കുഞ്ഞാത്തോല് എന്താ വിവാഹം കഴിക്കാത്തത് എന്ന് ആദ്യമൊക്കെ സംശയം ഉണ്ടായിരുന്നു. പിന്നീട് അമ്മ പറഞ്ഞു കുഞ്ഞാത്തോല് ദൈവ അനുഗ്രഹമുള്ളതു കൊണ്ട് കുടുംബത്തിന്റെ ഐശ്വര്യത്തിനായി പൂജാദി കർമങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവൾ ആണ്. എല്ലാ തലമുറയിലും ആർകെങ്കിലും ഒരാൾക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ് അത്.

എല്ലാം കഴിഞ്ഞു ഈറനോടെ ചെന്ന് ദേവിപ്രതിഷ്ഠക്കു മുന്നിൽ ദേവീസ്തുതി മനസ്സിൽ പ്രാർത്ഥിച്ചു . മൂന്ന് വലം  വെച്ച് പുറത്തേക്കു ഇറങ്ങുമ്പോൾ ഗന്ധർവനെ കുടിയിരുത്തിരിക്കുന്ന പാല മരച്ചുവട്ടിൽ പ്രാർത്ഥിച്ചു ഇറങ്ങി
. ഇല്ലത്തു വന്നു ഇറാനെല്ലാം മാറ്റി പ്രാതലും കഴിച്ച റേഡിയോയിൽ വരുന്ന പാട്ടുകളും കേട്ട് കിടപ്പായി . ഈ ഇടയായി ഭയങ്കര ഉറക്കമാണ് . ആരോ നിദ്രയിൽക് തള്ളി ഇടും പോല്ലേ .

ഇല്ലത്തിനടത്തു ചെറിയ ഒരു വെള്ളച്ചാട്ടമുണ്ട് . ആർക്കും അധികം അറിയില്ല. ഇല്ലത്തിനു ചുറ്റും കാടുപോല്ലേ ആണ് . പുറകു വശങ്ങളിലേക്കു ഒന്നും അധികം ആരും പോവാറില്ല. ഇല്ലത്തിന്റെ വക ഉള്ള പറമ്പാണെങ്കിലും നോട്ടക്കുറവ് കൊണ്ട്  അകത്തു സർപ്പങ്ങളുടെയും കുറുക്കന്റെയും എല്ലാം വിരഹ കേന്ദ്രമാണ് . ഒരിക്കൽ പറമ്പു എല്ലാം വൃത്തിയാകാൻ വന്ന ചാമിയുടെ കൂടെ ഇറങ്ങിയപ്പോഴാണ് മനോഹരമായ വെള്ളച്ചാട്ടം കണ്ടത്. വലിയ ഒരു വെള്ളചാട്ടമല്ലെങ്കിലും ഇത്രയും മനോഹരമായ വെള്ള ചാട്ടം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. വെള്ളച്ചാട്ടത്തിനു മനോഹാരിത ഏകാൻ ചുറ്റും കാടിന്റെ പച്ചപ്പും പയ്യെ വീശുന്ന കാറ്റും പാലപ്പൂവിന്റെ ഗന്ധവുമുണ്ടായിരുന്നു .  ചാമിയോട് നിർബന്ധിച്ചു വെള്ളച്ചാട്ടത്തിലേക്കുള്ള വഴി വെട്ടി തെളിച്ചു . ഒരു പത്തടി പറമ്പിലൂടെ നടന്നാൽ വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത കാണാം .വഴിയെല്ലാം ഉണ്ടാക്കിയെങ്കിലും ചാമി എപ്പോഴും പറയും. രാവില്ലേ ഏതു സമയം വേണേലും കൊച്ചമ്പ്രാട്ടി നടന്നോളു. സന്ധ്യ കഴിഞ്ഞ കുറുക്കനെയും സർപതിനേയും ഒകെ കാണേണ്ടി  വരും അതുകൊണ്ടു ആ സമയം ഇതിലൂടെ നടക്കരുത് ഇല്ലത്തു അറിഞ്ഞാൽ  അടിയന്റെ പണി പോവും .

ഒരാഴ്ച മുന്നേ വെറുതെ ഇല്ലത്തു ഇരുന്നപ്പോൾ വൈകുനേരത്തു വെള്ളച്ചാട്ടത്തിനടുത്തു  പോയി. വെറുതെ കാലുകൾ ഇട്ടു മൽസ്യങ്ങളെയും നോക്കി ഇരികുകയിരുന്നു. എന്നാൽ വെള്ളച്ചാട്ടത്തിന്റെ തണുപ്പ് കൊണ്ടാണോ അതോ പ്രകൃതിയുടെ പ്രേരണ കൊണ്ടോ വെള്ളത്തിലേക്ക് ഇറങ്ങാൻ എന്നേ പ്രേരിപ്പിച്ചു .ഉടയാടകൾ എല്ലാം അഴിച്ചു വെച്ച ഒരു കച്ചമുണ്ടുമായി വെള്ളച്ചാട്ടത്തിനടത്തു എത്തി. ഓരോ തുള്ളികളും ദേഹത്ത് പതിക്കുമ്പോൾ എന്നിൽ പറയാനാവാത്ത ആനന്ദം ഉളവാക്കി .

എവിടെ നിന്നോ ഒരു സീൽക്കാരം കേട്ടു. നോക്കിയപ്പോൾ പാലമരത്തിൽ ഒരു പാമ്പു ചുറ്റി വളഞ്ഞു കിടക്കുന്നു . എന്തോ കണ്ടമാത്രയിൽ എന്നിൽ ഭീതി ഒന്നും ഉളവാക്കിയില്ലാ മറിച്ചു അതിനോട് എന്തിനില്ലാത്ത കൗതുകവും അഭിനിവേശവും തോന്നി . സന്ധ്യക്കുള്ള വെയിലിനു പൊന്നിന്റെ നിറമാണ്,അതുകൊണ്ടു ആണോ എന്നറിയില്ല പാമ്പ് സ്വർണ നിറമുള്ള നാഗമാണോ എന്ന് എനിക്ക് സംശയം തോന്നിയത്.അത് പതുകെ ഞാൻ അഴിച്ചു വെച്ച എന്റെ ഉടയാടകളുടെ മുകളിലൂടെ എന്നെയും നോക്കി പറമ്പിനുള്ളിക്ക് ഇഴഞ്ഞു പോയി.

അടുത്ത ദിവസം മനകില്ലേ ഇല്ലത്തെ ഉണ്ണിനമ്പൂതിരിയുടെ വേളികു വേണ്ടി ഇല്ലത്തു നിന്നും എല്ലാവരും പോയി . ഞാനും, കുഞ്ഞാത്തോലും  പുറംപണിക് വരുന്ന കാളിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കുഞ്ഞാത്തോല് ദീപാരാധന കഴിഞ്ഞു വന്നാൽ അത്താഴം കഴിച്ചു ഉറങ്ങും. കാളിയും വൈകിട്ട് പെട്ടന്നു തന്നെ ഉറങ്ങും . രാവില്ലേ നെല്ല് കൊയ്യലും പതികലും എല്ലാം കഴിയുമ്പോൾ ക്ഷീണിച്ചിരിക്കും .

ഏഴു മണിയോട് അടുപ്പിച്ചു ഞാൻ ഒഴികെ ബാക്കി ഉള്ളവർ കിടന്നു  ഉമ്മറ കൊയലയിൽ വെറുതെ മാനത്തു നക്ഷത്രം നോക്കി ഇരിക്കുമ്പോൾ പാലാ പൂത്ത മണം . ദൂരെ വെള്ളച്ചാട്ടത്തിന്റെ കള കള ശബ്ദം ചെവിയിൽ വന്നു അല അടിക്കുന്ന പോല്ലേ. ഉടനെ അവിടെ പോവണം എന്ന ചിന്ത വന്നു. എന്നാൽ ഈ  രാത്രി ഒറ്റക് പോവാനുള്ള ധൈര്യമില്ല. പെട്ടന്നാണ് വീട്ടിൽ വളർത്തുന്ന നായ എന്റെ കാലിൽ നകിയതു . അവനുള്ള ബിസ്ക്കറ്റ് ഇറയത്തു വെച്ചിരിക്കുന്ന കാരണം വേഗം ഒരെണം  എടുത്തു അവനു കൊടുത്തു. അവനതു വേണ്ട എന്ന് മനസിലായി . കുറെ നേരം എന്തൊക്കെയോ ഓർത്തു കിടന്നെങ്കിലും അവിടെ പോവാനുള്ള ആഗ്രഹം മനസ്സിൽ കൂടി വന്നു. വരാന്തയിൽ വെച്ചിരുന്ന ചൂട്ടു എടുത്തു കത്തിച്ചു പതുകെ വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു. കൂടെ അവനും. അവനുള്ള കാരണം ആണ് ഇത്രയും ദൂരം നടകുനുള്ള ധൈര്യം കിട്ടിയത് എന്ന് ഓർത്തു. വെള്ളച്ചാട്ടത്തിനടുത്തു കുറെ മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നു . ചൂട്ടു കത്തി എരിഞ്ഞിരുന്നു . പതുകെ പാലമരം ചുവട്ടിൽ ചെന്ന് ഇരുന്നു. പിറ്റേന്ന് പുലർച്ചക് ആണ് പിന്നെ ഞാൻ കണ്ണ്  തുറക്കുന്നത്. ദേഹം അനങ്ങാൻ വയ്യ. പറഞ്ഞറിയിക്കാൻ  ആവാത്ത ആനന്ദം. എന്നിൽ ഞാൻ പോലും അറിയാതെ എന്തോ സംഭവിച്ചു എന്ന  തോന്നൽ. എന്നിലെ സ്ത്രീത്വത്തെ ഞാൻ അറിഞ്ഞ നിമിഷം . എന്തിനെന്നില്ലാത്ത നാണം . എന്തായാലും ഇത്രയും ക്ഷീണം ഉണ്ട്നെകിലും ഇല്ലത്തേക്ക് ആരും അറിയാതെ എത്തി മുറിയിൽ കയറി കിടന്നു

അന്നത്തെ ആ ദിവസത്തിന് ശേഷം ഇന്നാണ് പിന്നെ ഇതുപോല്ലേ ക്ഷീണം പക്ഷെ പാലപൂത്ത മണത്തിനു  പകരം കളഭത്തിന്റെ മണമാണ് . പതിവ്‌പോല്ലേ ദേവിക്കു മുന്നിൽ പ്രാർത്ഥിച്ചു ഗന്ധർവ പ്രതിഷ്ടക് മുന്നിൽ പോയി കണ്ണടച്ചു തുറന്നപ്പോൾ അവിടെ പ്രതിഷ്ഠ ഇല്ല. എന്ത് പറ്റി ആരോട് പറയണം എന്ന് ആലോചിച്ച നിമിഷം പെട്ടന്നു പിന്നിൽ നിന്നും :"പവിത്ര" എന്നൊരു വിളി കേട്ടു . ഞാൻ നോക്കുമ്പോൾ സുമുഖനായ ഒരു യുവാവ്. എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം. പൗരുഷം നിറഞ്ഞ മുഖം  . വിരിഞ്ഞ മാറ് .വശ്യമായ പുഞ്ചിരി . തിളക്കമുള്ള കണ്ണുകൾ. ഉരുക്കു പോല്ലേ ഉള്ള ദേഹം.കളഭം പൂശിയ ഗന്ധം . കണ്ടമാത്രയിൽ ഞാൻ അനുരക്തയായി. "പ്രതിഷ്‌ഠ ചില പൂജകൾക്കായി മാറ്റിയിരുകകയാണ്. കണ്ണ് അടകുമ്പോൾ പ്രതിഷ്‌ഠ അവിടെ ഉണ്ടോ എന്ന് കൂടി നോക്കണ്ടേ ? "
എന്നിലെ അനുരാഗം അയാൾ അറിയരുത് എന്ന് തോന്നി. അതുകൊട്നു തന്നെ ഒന്നും പറയാതെ ഞാൻ അവിടെ നിന്നും വേഗം ഓടി ഇല്ലത്തേക്ക് കയറി.
അയാളുടെ ഓർമ്മകൾ എന്നിൽ നിറഞ്ഞു നിന്നിരുന്നു. വീണ്ടും വീണ്ടും കാണണം എന്ന ആഗ്രഹം എന്നിൽ അതിയായി ഉത്ഭവിച്ചു കൊണ്ടിരുന്നു. ഇനിയും കാണുമോ എന്ന ചിന്ത എന്നിൽ വേദന ഉളവാക്കി. ഇനിയും ഇല്ലതിരിക്കാൻ വയ്യാത്ത കാരണം വെള്ള ചാട്ടത്തിനടുത്തേക്കു വന്നു . ഞാൻ നോക്കുമ്പോൾ അദ്ദേഹം അവിടെ ഇരുപ്പുണ്ട്.
അത്ഭുധത്തോടെ ചോദിച്ചു
"ഈ വെള്ളച്ചാട്ടം എങ്ങനെ അറിയാം."
"പവിത്ര അറിയുന്ന മുന്നേ ഞാൻ ഈ സ്ഥലത്തു വന്നിട്ടുണ്ട്‌ "
"ആരാണ് നിങ്ങൾ "
"ഞാൻ ഇവിടത്തെ ശാന്തിയാണ്."
"ഞാൻ കണ്ടിട്ടില്ലലോ"
"പവിത്ര കാണാത്ത  ഒരുപാടു കാര്യങ്ങൾ ഈ ലോകത്തുണ്ട്. പിന്നെ പവിത്ര എന്നെ ഒരുപാടു തവണ കണ്ടിട്ടുണ്ട്. ശ്രദ്ധിക്കാത്ത കാരണമാണ്"
ഒരുപക്ഷെ ശെരിയായിരിക്കുമോ മുഖ പരിചയമുണ്ട് എന്നാൽ കണ്ടതായി ഓർക്കുന്നില്ല .
എന്ത് പറയണം എന്നറിയാതെ നിന്നു. ഒരുപക്ഷെ ഞാൻ കൂടുതൽ സംസാരിച്ചു എന്നിൽ ഉള്ള വികാരങ്ങൾ അദ്ദേഹം അറിഞ്ഞല്ലോ ഏന് ഞാൻ ഭയന്നു. എന്തെന്നില്ലാത്ത ഒരു ആഗ്രഹം ആയിരുന്നു എനിക്ക് അദ്ദേഹത്തോട്.ഞാൻ എന്തെക്കിലും പറയാൻ ശ്രമിക്കുന്നതിനു മുന്നേ അദ്ദേഹം എന്നെ കടന്നു പിടിച്ചു അഗാധമായി ചുംബിച്ചു. ആത്മാവ് കൊണ്ട് ചുംബിച്ചു . ഒരു ചുണ്ടിനു മധുരമേകാൻ ഇതിലും വലുത് ഒന്നുമില്ല എന്ന് തോന്നി ഞാൻ എതിർത്തില്ല .
ഒരു അന്യ പുരുഷൻ എന്റെ അനുവാദമില്ലാതെ എന്റെ ദേഹത്ത് കടന്നു പിടിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല . എന്നിക്കു എന്നോട് പുച്ഛം തോന്നി .
പുച്ഛം തോന്നിയെങ്കിലും ഞാൻ ഒന്നും എതിർത്തില്ല. അദ്ദേഹം ചുംബനങ്ങളാൽ എന്നെ മൂടി. അദ്ദേഹത്തിന്റെ നിശ്വാസത്തിനു പോലും വശ്യത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരവലയത്തിൽ നിൽകുമ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ന് രാത്രി നിനക്കായ് കാത്തിരിക്കും ഇവിടെ. നീ വരണം . മനസ്സിൽ നിന്നും ആരോ വരില്ല എന്ന് പറയാൻ പറഞ്ഞെങ്കിലും ഞാൻ വരാം എന്ന് സമ്മതം മൂളി.

നേരം ഇരുട്ടി എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു . അദ്ദേഹത്തിന് അടുത്ത് എത്താൻ  ഞാൻ  വെമ്പൽ കൊണ്ടു . എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഞാൻ അദ്ദേഹത്തിന്റെ അടുത്ത് എത്തി. പ്രകൃതി പോലും ഞങ്ങൾക്ക് അനുകൂലമാണ് എന്ന് തോന്നി. ചുറ്റും പാലപ്പൂവുകൾ ഉതിർന്നു വീണു കിടക്കുന്നു. മിന്നാമിനുങ്ങുകൾ കൊണ്ട് വെളിച്ചം വിതറുന്നു. തണുത്ത ഇളം കാറ്റു വീശുന്നു.രാത്രി സമയം ആയതുകൊണ്ടാവാം വെള്ളച്ചാട്ടത്തിനു പ്രത്യേക ഭംഗി ആയിരുന്നു. വെള്ളച്ചാട്ടത്തിനടുത്തു നിൽകുമ്പോൾ
അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി . ആ സ്നേഹലാളനത്തിടയിലും   ഞാൻ ചോദിച്ചു അങ്ങ് ആരാണ് " എന്റെ പേര് ആണ് അറിയേണ്ടത് എങ്കിൽ "പ്രദ്യുബ്ധൻ" ഞാൻ നീ എന്നും ആരാധിച്ചു പോരുന്ന നിന്റെ ഗന്ധർവ്വൻ . ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെയും കൊണ്ട് ഒരു സ്വപ്നലോകത്തേക്കു പറന്നു. അവിടെ ചുറ്റും പൂക്കളാൽ നിറഞ്ഞിരുന്നു. പൂക്കളിൽ നിന്നുള്ള സൗരഭ്യം മതു പിടിപികുനത് ആയിരുന്നു.

ഞങ്ങൾ ആലിംഗനത്തിൽ മുഴുകുമ്പോൾ ഞങ്ങൾക്ക് ചുറ്റും പാലപ്പൂവിന്റെ ഗന്ധമായിരുന്നു. പൂക്കളാൽ തീർത്ത മെത്തയിൽ ഞങ്ങൾ ഒരുമിച്ചപ്പോൾ ചുറ്റും കളഭത്തിന്റെ ഗന്ധമായിരുന്നു .

ഞാൻ കണ്ണ് തുറക്കുമ്പോൾ ഇല്ലത്തുള്ള സകലരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചുറ്റും കരിതിരികൾ കത്തി എരിഞ്ഞ ഗന്ധം അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീരാശ്രു വീഴുന്നു. കുഞ്ഞാത്തോല് എന്നേ അകത്തേക്കു വിളിച്ചു കൊണ്ടുപോയി ആഭരണ വിഭുഷിത ആയി തിരികെ കൊണ്ട് വന്നു ഗന്ധർവ  വിഗ്രഹത്തിനു മുന്നിൽ ഇരുത്തി . കുറെ പൂജ വിധികൾ ചെയ്തു.എന്നിട്ടു പറഞ്ഞു നാളെ തൊട്ടു നീ ആണ് ഗന്ധർവ പൂജകൾ ചെയ്യാൻ പോവുന്നത്. 30 വര്ഷങ്ങള്ക്കു മുന്നേ ഞാൻ എന്തിനു പൂജാകർമങ്ങൾ ചെയ്തു തുടങ്ങിയോ അത് പോല്ലേ ഇനി നിനക്കാണ് ആ സ്ഥാനം. ഇനി നീ ആയിരിക്കും അടുത്ത കുഞ്ഞാത്തോല് .

--ആമി--

Comments

Post a Comment