Use And Throw

നമ്മളെ മനസിലാകാത്ത പോവുന്നവരാണ് ഏറെയും. അതിൽ ഭൂരിഭാഗം ആളുകളും   എന്ത് വിചാരിച്ചാലും നമ്മൾക്കെന്താ ചേതം എന്ന മനോഭാവനം ആയിരിക്കും . അവർ നമ്മളെ പറ്റി എന്ത്  വിചാരിക്കുന്നു , നമ്മൾ ചെയുന്നത് അവർക്കു ഇഷ്ടപെടുണ്ടോ എന്ന ഈ ചിന്തകൾ ഒന്നും നമ്മൾ ഗൗനിക്കാറില്ല. എന്നാൽ ചില
 ആളുകൾ അങ്ങനെ അല്ല. നമ്മുക്ക് പ്രിയപ്പെട്ടവർ . അവരുടെ വാക്കുകൾക്കു നമ്മൾ വില കൊടുക്കും. ഏതൊരു കാര്യത്തിനും അവർക്കു പറയാനുള്ളത് കൂടി കേൾക്കും . അതെ സമയം ഈ കൂട്ടത്തിലുള്ള  ചില ആളുകളെ നമ്മൾ മനസിലാകാതെ പോവും  നമ്മൾ അർഹിക്കുന്നതിലും കൂടുതൽ സ്ഥാനം അവർക്കു കൊടുക്കും. ഒരുപക്ഷെ അത് മനസിലാക്കൻ സമയം എടുക്കും .അവരുടെ പ്രഹരങ്ങളാണ് നമ്മളെ വേദനിപ്പിക്കുന്നത് അല്ലെങ്കിൽ ഇരുത്തി ചിന്തിപ്പിക്കുന്നത്.അത്രയും കാലം നമ്മുക്ക് ചുറ്റും ഒരു ചിത്രശലഭം പോല്ലേ പറന്നു  പെട്ടന്നൊരു സുപ്രഭാതത്തിൽ നീ എന്നിക്കു ഒന്നുമല്ല, ആരുമല്ല എന്ന് പറഞ്ഞാൽ ....വേദനിക്കും നല്ലപോല്ലേ വേദനിക്കും.... ഇന്നല്ലേ വരെ നിനക്ക് വേണ്ടുന്നതെല്ലാം നീ എന്നിൽ നിന്നും എടുത്തു.ഇനി ഒന്നും ബാക്കിയില്ല എന്നറിയുമ്പോൾ വെറും ഒരു പാഴ്ക്കടലാസു കഷ്ണം പോല്ലേ വലിച്ചെറിയുന്നു.ആ  വലിച്ചെറിയപെടുമ്പോൾ  ഉണ്ടാകുന്ന വേദനക്ക് പകരം വെക്കാൻ നിന്റെ കൈയിൽ ഒന്നും കാണില്ല .


ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ വേണ്ട എന്ന് വെക്കുമ്പോൾ ഉണ്ടാകുന്ന  വേദന. ഇത്രയും അധികം ഓർമ്മകൾ.... ഇത്രയധികം ഒരുമിച്ചു ചിലവിട്ട നിമിഷങ്ങൾ...ഇതെല്ലം മറന്നു മുന്നേറണം എന്നാണ് നീ പറയാതെ പറയുന്നത്. ഒരു നിമിഷം കൊണ്ടുള്ള മാറ്റം നിന്നിൽ വേദന ഉളവാകുകയില്ല . പക്ഷെ മറ്റുള്ളവരിൽ ഉണ്ടാകുന്ന വേദന അത് വാക്കുകൾക്കു അതീതമാണ്. ലോകത്തുള്ള എല്ലാവേരയും കരുതണം എന്ന് പറയുന്നില്ല എന്നാൽ നിന്നെ സ്നേഹിക്കുന്നവരെ എങ്കിലും നീ കരുതണം അവരെ സന്തോഷിപ്പിച്ചില്ലെങ്കിലും വേദനിപ്പിക്കാതെ ഇരിക്കാൻ   ശ്രമിക്കാം .ഈ ജീവിതത്തിൽ ഈ കടന്നു പോയ് കൊണ്ടിരിക്കുന്ന നിമിഷങ്ങൾ മാത്രമേ ഉള്ളു. നീ മറ്റുളവർക് കൊടുക്കുന്ന സന്തോഷങ്ങൾ മാത്രം നിനക്ക് ശേഷവും അവശേഷിക്കുകയുള്ളു .
ആരോ പറഞ്ഞു കേട്ട ഒരു വാചകമാണ് നമ്മുക്ക് നഷ്ടപെട്ടത് നമ്മളെ മനസിലാകാത്ത പോയെ ഒരു വ്യക്തിയെ ആണ്. പക്ഷെ അയാൾക്കു നഷ്ടപ്പെട്ട് പോയത് അയാളെ നല്ലവണം മനസിലാക്കിയിരുന്നു ഒരു വ്യക്തിയും."
നമ്മൾ പഠിക്കണം ഇതെല്ലം മറികടന്നു മുന്നോട്ടു പോവാൻ. നീ വേണ്ട എന്ന് വെച്ചത് എനിക്കും വേണ്ട എന്ന് വെക്കാൻ എന്നിലും ഒരു ചെറിയ മാറ്റം മതി.


--ആമി--

Comments

Post a Comment