മാറ്റങ്ങൾ

മനസ് ശൂന്യമാണ് . നമ്മിൽ മാറ്റങ്ങൾ സംഭവിക്കാൻ വെറുമൊരു നിമിഷത്തിന്റെ ദൈർഘ്യം മാത്രമാണ് വേണ്ടത് .മാറ്റങ്ങൾ എന്നും അനിവാര്യമാണ്. മാറ്റങ്ങൾ ഇല്ലാതെ കാലങ്ങൾ മുന്നോട്ട് ചലിക്കുകയുമില്ല . എങ്കിലും ചില മാറ്റങ്ങൾ നമ്മൾ പോലുമറിയാതെ നമ്മളെയും ചേർത്ത് പിടിച്ചു കാലചക്രത്തിനകപ്പെട്ടു പോവും.

ജീവിതത്തിലെ ചില നിമിഷങ്ങൾ  ഒരിക്കലും അവസാനിക്കരുത് എന്ന് തോന്നി പോവാറുണ്ട്. മനസ്സിനോട് ചേർത്ത് പിടിച്ചു നടക്കാൻ വെമ്പൽ കൊള്ളാറുമുണ്ട്. ആ നിമിഷത്തിനു അപ്പുറം കാലം നമ്മുക്കായി കരുതി വെച്ചിരിക്കുന്നത് എന്താണ് എന്നറിയില്ല. എങ്കിലും ഈ നിമിഷത്തിൽ  സന്തോഷവതി ആണെങ്കിൽ പിന്നീട് ഇതിലും കൂടുതലായി കാലം എന്തോ കരുതി വെച്ചിരിക്കുന്നു എന്ന വിശ്വാസത്തിൽ എന്തിനാണ് മുന്നോട്ടുള്ള യാത്രയെ കുറിച്ച് ഓർക്കുന്നത് .ഇഷ്ടമുള്ളയിടത്തു നിന്നാൽ പോരെ ?



കഴിഞ്ഞു പോയ നിമിഷങ്ങൾ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്നറിഞ്ഞിട്ടും ഇടയ്ക്കു ആ നിമിഷങ്ങൾ പുനഃ ആവിഷ്കരിക്കാൻ നോക്കാറുണ്ട് പക്ഷെ ഒരിക്കലും പഴയത് പോല്ലേ ആ നിമിഷങ്ങൾ കിട്ടുകയില്ല. എന്തും ഒരിക്കൽ സംഭവിച്ചാൽ അത് സംഭവിച്ചതാണ് പിന്നീട് ഒരിക്കലും സംഭവിക്കാത്തതും .
ക്ലേശകരമായ ദിനങ്ങളിലൂടെ യാത്ര ചെയുമ്പോൾ ഓർക്കാറുണ്ട് ഒരു മാറ്റത്തിനു വേണ്ടി. എത്രയും പെട്ടന്നു ആ അവസ്ഥകളെ തരണം ചെയ്തു സന്തോഷത്തിന്റെ ദിനങ്ങൾക്കായി ഒരു കാത്തിരിപ്പ് . അങ്ങനെ ഒരു കാത്തിരിപ്പിലാണ് ഞാൻ ഇപ്പോൾ . എനിക്ക് ചുറ്റും സങ്കടവും സന്തോഷവും ഒരുപോല്ലേ അലയടിക്കുന്നു . സങ്കടം ആർക്കും ഇഷ്ടം അല്ലാത്തതുകൊണ്ട് വലിയ ബുദ്ധിജീവികളെ  പോല്ലേ സന്തോഷം മാത്രമാണ് ഞാൻ  സ്വീകരിക്കുന്നുള്ളു എന്ന് മറ്റുളവർക് മുന്നിൽ കാണിക്കാം . എന്നാൽ ആരും അറിയാതെ എന്നെ. എന്നിക്കു മാത്രം അറിയാവുന്ന എന്നെ .. ആ എന്നിൽ എല്ലാമുണ്ട് എല്ലാ വികാരവുമുണ്ട് . ദേഷ്യമുണ്ട്, സങ്കടമുണ്ട് ,സ്നേഹമുണ്ട്,  സന്തോഷമുണ്ട് എല്ലാ മനുഷ്യർക്കും ഏതൊക്കെ വികാരമുണ്ടോ അതെല്ലാമുണ്ട് . എന്നാൽ ഇതിൽ പലതും ഞാൻ കാണിക്കാൻ മറന്നിരിക്കുന്നു. അതോ മാറ്റങ്ങളുടെ അലകളിൽ എനിക്കതു നഷ്ടപെട്ടിരിക്കുമോ ?

വീണ്ടും ഒരു മാറ്റത്തിനായി ഞാൻ കാത്തിരിക്കുന്നു!

--ആമി--

Comments