തങ്കുകുട്ടന്റെ കുടവയർ

തങ്കുകുട്ടനും ഭാര്യയും അശ്രാന്ത പരിശ്രമത്തിൽ ആണ്. എത്രയൊക്കെ ശ്രമിച്ചിട്ടും അവർക്കു വിജയം കണ്ടെത്താൻ കഴിയുന്നില്ല. വേറെ ഒന്നുമല്ല പ്രശനം തങ്കുകുട്ടന്റെ കുടവയർ. ഈ കുടവയർ ഇത്രമാത്രം ഒരു പ്രശ്‌നമാണോ . മലയാളി ആണെങ്കിൽ ഒരു ഇത്തിരി കുടവയർ ആവാം എന്ന കാഴ്ചപ്പാടാണ് മിക്ക സ്ത്രീകൾക്കും . എന്നാൽ അമ്മിണികുട്ടി അങ്ങനെ അല്ല. തന്റെ സ്വപ്‌നതുല്യനായ ഭാവിവരന്റെ എല്ലാ ഗുണങ്ങളും ഉള്ളത് കൊണ്ട് മാത്രമാണ് തങ്കുകുട്ടനെ കല്യാണം കഴിച്ചത്.അതിൽ ഏറ്റവും പ്രധാനം ചെറുക്കന് കുടവയർ പാടില്ല എന്നുള്ളതായിരുന്നു. വർഷങ്ങൾ കഴിയുന്തോറും അമ്മിണികുട്ടിയുടെ വീട്ടിലെ വെക്കലിൻറെ ഗുണം കൊണ്ട് തങ്കുകുട്ടൻ ഹോട്ടലിൽ നിന്നായി ഭക്ഷണം. പ്രിയതമ ഉണ്ടാക്കിയതല്ലെങ്കിലും  ഹോട്ടൽ ഭക്ഷണം തങ്കുകുട്ടന്റെ ദേഹത്ത് കയറി അങ്ങു പിടിച്ചു തുടങ്ങി . വേറെ ദേഹത്ത് അധികം ഒന്നും പിടിച്ചില്ലെങ്കിലും വയറിൽ ആയിരുന്നു ആശാന്റെ പിടി മുറിക്കയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ തങ്കുകുട്ടന്റെ വയർ ഇരട്ട പ്രസവത്തിനു തെയ്യാറെടുത്തു നിൽക്കുന്ന ഗർഭിണി പോല്ലേ ആയി.

ആളുകളുടെ മുഖം ചുളിഞ്ഞു തുടങ്ങിയപ്പോൾ ആണ് അമ്മിണികുട്ടി ഭർത്താവിന്റെ വയറിലേക്ക് നോക്കി തുടങ്ങിയത്. അതുവരെ തങ്കുകുട്ടന്റെ കുസുമ വദനത്തിലേക്കു മാത്രമായിരുന്നു അവളുടെ കണ്ണുകൾ .അമ്മിണികുട്ടി തങ്കുകുട്ടനെയും കൊണ്ട് രാവില്ലേ ഓടി തുടങ്ങി. രണ്ടടി വേകുമ്പോഴേക്കും അമ്മിണികുട്ടി ക്ഷീണിക്കുന്ന കാരണം അമ്മിണികുട്ടി ആ പരിപാടി  വേണ്ട എന്നങ്ങു വെച്ചു . അടുത്തതായി അമ്മിണികുട്ടി തങ്കുകുട്ടന് വേണ്ടി ഒരു ട്രെഡ്മിൽ വാങ്ങി കൊടുത്തു. അതിന്റെ മുകളിൽ തുണി ഉണക്കാൻ വിരിക്കാൻ തുടങ്ങിയതോടെ ആ മഹായജ്ഞവും അവിടെ അവസാനിപ്പിച്ചു.അമ്മിണികുട്ടി ഇനി എന്ത് എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് ഒരു ദിവസം ടീവിയിൽ സ്വാമിയുടെ കുടവയർ കുറക്കാനുള്ള യോഗ അഭ്യാസം കണ്ടത്. ഇത് കണ്ടതും അമ്മിണികുട്ടി അടുത്ത ദിവസം തങ്കുകുട്ടനെ 14 ദിവസത്തെ യോഗ ക്ലാസ്സുകൾക്ക് കൊണ്ട് ചെന്നാക്കി .

അങ്ങനെ 14 ദിവസത്തെ ശിക്ഷണത്തിനു ശേഷം വീട്ടിൽ വന്നു എന്നും രാവില്ലേ തങ്കുകുട്ടൻ യോഗ ചെയ്യൽ ആരംഭിച്ചു . അമ്മിണികുട്ടി തങ്കുകുട്ടൻ കാണാതെ മുറിക്കുള്ളിൽ ഇരുന്നു ഉറപ്പു വരുത്തുണ്ടായിരുന്നു തട്ടിപ്പു ഒന്നും നടത്തുന്നില്ല എന്ന് . തങ്കുകുട്ടൻ എന്തൊക്കെയോ കസർത്തു  കാണിച്ചു. അമ്മിണികുട്ടി സന്തോഷവതി ആയി. എത്രയും പെട്ടന്നു  കുടവയർ കുറയും. ദിവസങ്ങൾ പിന്നിട്ടു. മാസങ്ങൾ പിന്നിട്ടു തങ്കുകുട്ടന്റെ വയർ മാത്രം കുറഞ്ഞില്ല. കൂടെ ഉണ്ടായിരുന്നു കൂട്ടുകാരികളുടെ ഭർത്താക്കന്മാരുടെ വയർ കുറഞ്ഞിട്ടും തന്റെ ഭർത്താവിന്റെ വയർ മാത്രം കുറയുന്നില്ല.പിന്നെ ആണ് അമ്മിണികുട്ടി ശ്രദ്ധിച്ചു തുടങ്ങിയത്. യോഗ ചെയ്യാൻ തങ്കുകുട്ടൻ എടുക്കുന്ന സമയം 1 മണിക്കൂർ. അതിൽ അരമണിക്കൂർ തങ്കുകുട്ടൻ ധ്യാനത്തിൽ ആണ് വേണമെങ്കിൽ ഇരുന്നുകൊണ്ടുള്ള ശവാസനം എന്നും പറയാം . പിന്നീടുള്ള അരമണിക്കൂർ കൈകൾക്കും കാലുകൾക്കും ഉള്ള കസർത്തു . ഇതെല്ലാം കഴിഞ്ഞു "ഞാൻ വാം അപ്പ് ആയി" എന്ന് പറയുമ്പോഴേക്കും ഓഫീസിൽ പോവാറായി. വയറിനുള്ള യോഗ പോയിട്ട് വയറു കുറയാനുള്ള  ഒരു യോഗം പോലും കാണുന്നില്ല  അമ്മിണികുട്ടി പെട്ടന്നു  തന്നെ ഓടി പോയി തക്‌കുട്ടനെ അടിമുടി ഒന്ന് നോക്കി. കുറഞ്ഞു നന്നയി കുറഞ്ഞു. തങ്കുകുട്ടന്റെ കയ്യും കാലും പെൻസിൽ പരുവമായിട്ടുണ്ട്. കോഴികളുടെ കാലും ആനയുടെ ദേഹവും അപ്പോഴാണ് അമ്മിണികുട്ടി ആലോചിച്ചത്  തങ്കുകുട്ടന് ഈ ഇടയായി എന്നും കാലുവേദന ആണ്. രാത്രി മുഴുവൻ അമ്മിണികുട്ടിയെ കൊണ്ട് കാല് ഉഴുപ്പിക്കൽ ആണ് പണി .ഇത്രയും പോന്ന ഈ കുടവയർ താങ്ങാനുള്ള ശേഷി ആ കാലുകൾക്കു ഇല്ല എന്ന് അമ്മിണികുട്ടിക് മനസിലായി  . വീണ്ടും കാലുകൾക്കും കയ്യിനുമുള്ള പോഷക ഭക്ഷണമായി അമ്മിണികുട്ടി തങ്കുകുട്ടന് പിന്നാലെ നടന്നു തുടങ്ങി

--ആമി--

Comments