ഓണം

ഓണം ,മനസ്സിൽ ഒരുപാടു ഓർമകളും സന്തോഷവും തരുന്ന കാലം. ജീവിതത്തിൽ ആദ്യമായ്  ഓണം എന്തെന്ന് ചിന്തിക്കുന്ന പോലുമില്ല.ഒന്നുമില്ലാത്തൊരു അവസ്ഥ .ചിന്തിക്കാനുള്ള കഴിവില്ല എന്നതാണ് ഒരു സത്യം .  പൂക്കളങ്ങളെ കുറിച്ചോ ഓണക്കോടിയോ കുറിച്ചോ സദ്യയെ കുറിച്ചോ ഒന്നും ഓർക്കതൊരു ഓണം.ഒരുപക്ഷെ മനഃപൂർവം ഓർക്കാത്തതാവും.ഈ വര്ഷം എനിക്ക് ഓണമില്ല ഒരുപക്ഷെ അതായിരികാം ഓർക്കത്തിന്  കാരണം .

കൂട്ടുകാരിയുടെ വീട്ടിലെ സദ്യ വട്ടങ്ങൾ രുചിച്ചു നോക്കുമ്പോൾ തറവാട്ടിൽ അമ്മമ്മ കടുക് വറുത്തു താളിച്ച ശേഷം രുചിച്ചു നോക്കുന്നത് ഓര്മ വന്നു.ഇന്നത്തെ  ഓണം ഈ ചെറിയ ഫ്ലാറ്റുകളിൽ ആയി ഒതുങ്ങിയിരിക്കുന്നു. പൂക്കളമില്ല ഓണക്കോടികളില്ല വെറും രണ്ടോ മൂന്നോ പേർക്ക് കഴിക്കാനുള്ള സദ്യ വട്ടങ്ങൾ . അത് തന്നെ എല്ലാവരും മിന്നകിട്ടു നിന്നു ആർക്കോ വേണ്ടി ഉണ്ടാകുന്നു.

ഓണത്തിന് ഒരു ഓളമുണ്ട്. രാവില്ലേ പൂവിളി കേട്ട് ഉണർന്നു. അപ്പുറത്തെയും ഇപ്പറത്തെയും വീടുകളിലെ ചെടികളിൽ  നിന്നു പൂക്കൾ കട്ട് പറിച്ചു . മുക്കുറ്റിക്കും കാശിത്തുമ്പകും വേണ്ടി ഓടി നടന്നു പൂക്കളം ഇടുന്ന ഒരു ഓണം . വീട്ടിലെ അനിയന്മാരും അനിയത്തിമാരുമായി അടി പിടിച്ചു ഇടുന്ന പൂക്കളം. ഇനി പൂക്കളം എല്ലാമിട്ട് കഴിഞ്ഞാൽ പുതിയ ഓണക്കോടി ഇട്ടു എല്ലാവരുടെയും മുന്നിലോടെ വിലസി ഒരു നടത്തം. എല്ലാ കൊല്ലവും ഓണത്തിന് പാട്ടുപാവാട 'അമ്മ തയ്പ്പിച്ചു തരുമായിരുന്നു . പെൺകുട്ടികൾ പട്ടുപാവാടയും മുല്ലപ്പൂവും നീട്ടി എഴുതിയ കണ്മഷിയും ആൺകുട്ടികൾ മുണ്ടും ഷർട്ടും ചന്ദനക്കുറിയും ഇതായിരുന്നു സ്ഥിരം ഓണവേഷം .
അതിനു ശേഷം രാവില്ലേ ഉള്ള പഴം പപ്പടം, ഉച്ചക്കുള്ള സദ്യ ,സദ്യ കഴിഞ്ഞുള്ള മുറുക്കാനും പാക്കും അടയ്ക്കയും . വീട്ടിലേക്കു വിരുന്നു വരുന്ന കുടുംബക്കാർ. അവരുടെ വരവിനായി കാത്തിരിക്കുന്ന കുട്ടികൾ .  വരുമ്പോൾ അവർ കൊണ്ട് വന്നു തരുന്ന ഓണക്കോടികൾക്കായിരുന്നു ആ കാത്തിരുപ്പു .

ഒരുപക്ഷെ  ചെറുപ്പത്തിൽ ആസ്വദിച്ചത് കൊണ്ടാവാം ഇന്ന് ഇതൊന്നുമില്ലാതെ ഇരിക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത്. ഓണം ആഘോഷിക്കാൻ കഴിയില്ല എന്നറിയുന്നത് കൊണ്ടാവാം പൂർണമായും ഓണത്തിനെ ഞാൻ മറക്കുന്നത്. എന്തായാലും ജീവിതത്തിൽ ആദ്യമായ് ഒരു ഓണം ഒന്നുമില്ലാതെ കടന്നു പോയി.(കൂട്ടുകാരിയുടെ വീട്ടിലെ സദ്യ ഒഴിച്ച്).

--ആമി--

Comments