അറിഞ്ഞു കൊണ്ട് തോറ്റു തരുന്നു.

സായാന്ഹങ്ങളിലെ നിഴൽ പോല്ലേ നമ്മൾ അകലുകയാണ് .ഒരിക്കലും ആഗ്രഹിക്കാതെ ഒരിക്കലും മറക്കാൻ കഴിയാതെ  മറ്റാർക്കോ വേണ്ടി നമ്മൾ അകലുകയാണ് . ഇരുട്ട് നമ്മുക്കിടയിലേക്കു പരക്കുകയാണ് . ഇത്രയൊക്കെ നമ്മൾ സ്നേഹിച്ചിട്ടും നമ്മുക്കിടയിലേക്കു കയറി വന്നത് അകന്നു പോവാനുള്ള വഴി മാത്രമായിരുന്നു . നിനക്കും എനിക്കുമിടയില്ലേ സ്നേഹത്തിന്റെ ആഴം വളരെ വലുതായിരുന്നു . നീ എന്നെ മനസിലാക്കിയ പോല്ലേ വേറെ ഒരാൾ എന്നെ മനസിലാക്കിയിരുന്നില്ല . ഇതെല്ലം അറിഞ്ഞിട്ടും ഞാൻ എൻറെ സ്നേഹം വിട്ടു കൊടുക്കുന്നു. നീ എന്ന് എന്നിലേക്കു വന്നു അലിഞ്ഞാലും ഈ സ്നേഹം എനിക്കുള്ളിൽ കാണും. പക്ഷെ പുറത്തേക്കു ഒഴുകുന്നു സ്നേഹത്തിനു ഒരുപാടു വേലിക്കെട്ടുകൾ ഉണ്ട്. ബന്ധനങ്ങൾ ഉണ്ട് നിന്നെ പൂർണമായി മനസു തുറന്നു സ്നേഹിക്കാൻ എനിക്ക് ഇന്ന് വരെ കഴിഞ്ഞിരുന്നില്ല . നമ്മൾ സ്നേഹിച്ചെങ്കിലും അതിൽ ഒരുപാടു അതിർവരമ്പുകൾ നമ്മൾ തന്നെ സൃഷ്ടിച്ചിരുന്നു . അത് മറി കിടക്കാതെ ഇരിക്കാൻ  നമ്മൾ എന്നും ശ്രദ്ധിച്ചിരുന്നു.


എനിക്ക് വേണ്ടി നീയോ നിനക്ക് വേണ്ടി ഞാനോ ഒന്നും മാറ്റി വെച്ചിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ട് നമ്മൾ സ്നേഹിച്ചു . നമ്മുക്ക് നമ്മളായി തന്നെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം . നീ എന്നിൽ നിന്നും അടർന്നു പൊഴിയുമ്പോൾ എനിക്ക് എന്നോടുള്ള സ്നേഹവും അവിടെ അവസാനിക്കും. കാരണം ഞാൻ സ്നേഹിച്ചത് നിന്നെ ആണ്. നീ ആയിരുന്നു എൻറെ സ്നേഹം  ഈ ലോകത്തിൽ ഞാൻ ഒരു അനാഥയായി അനുഭവപ്പെടും . എങ്കിലും ഇതെല്ലം തരണം ചെയ്തു ഞാൻ ജീവിക്കും. കാരണം നിനക്ക് അതാണ് ഇഷ്ടം എന്നെനിക്കറിയാം .
നിനക്കായി ഞാൻ കാത്തിരിക്കും . നമുക്കിടയിലെ ചങ്ങലകൾ എന്നെങ്കിലും ദ്രവിച്ചു പൊട്ടുമ്പോൾ നീ എന്നിലേക്കു ഓടി എത്തും എല്ലാ അലച്ചിലുകൾക്കും ഒടുവിൽ മനം തളർന്നു നീ എന്നിലേക്കു വന്നു ചേരും യഥാർത്ഥ സ്നേഹം നീ തിരിച്ചറിയുന്ന നിമിഷമായിരിക്കും അത് .

--ആമി--

Comments