മനസിലേക്കു പെയ്തിറങ്ങിയ മഴ

ഒരുപാടു ആഗ്രഹിച്ച , കാത്തിരുന്നാണ് ഞാൻ ഇന്ന് ഈ മഴ ആസ്വദിക്കുന്നത്. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ പുറത്തേക്കു ഇറങ്ങി മഴ നനഞ്ഞു തുടങ്ങി. ഓരോ തുള്ളികളും ദേഹത്ത് പതിക്കുമ്പോൾ അവർ എന്നിക്കു വേണ്ടി കാത്തിരുന്ന പോല്ലേ ആയിരുന്നു. വർഷങ്ങൾക് ശേഷമുള്ള കണ്ടുമുട്ടൽ. ജീവിതത്തിൽ നീ എത്ര മാത്രം  പ്രിയപെട്ടത്തയിരുന്നു എന്ന് ഇന്നാണ്  എന്നിക്കു മനസിലായത് .
മഴയ്ക്കു ഒരുപാടു ഭാവങ്ങളുണ്ട്. നമ്മിൽ അത് പലതരത്തിലുള്ള വികാരം ഉണർത്തും . മഴയുടെ കുളിരിൽ ,സൗഹൃദത്തിന്റെ നനവുണ്ട്, പ്രണയത്തിന്റെ മഴവിലുണ്ട് ,രതിയുടെ ആനന്ദമുണ്ട് . മഴ പോല്ലേ മനോഹരമായ മറ്റൊരു വരദാനം വേറെ ഇല്ല
മഴയ്ക്ക് സ്നേഹിക്കുന്നവരെ ചേർത്ത് നിർത്താനുള്ള ഒരു ഘടകം ഉണ്ട് . ഏതൊരു മഴയിലും നമ്മൾ ഓർത്തു പോവുന്ന ചില മുഖങ്ങൾ ഉണ്ട്.ഒന്നിച്ചു കൂടെ മഴ നനയാൻ ആഗ്രഹിക്കുന്നവർ . മഴയുടെ താളത്തിൽ ,ഗന്ധത്തിൽ ഒരുമിച്ചു അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നവർ . ഇതെല്ലം കൊണ്ട് തന്നെ ഏതൊരു മനുഷ്യനും  ഒരിക്കൽ എങ്കിലും മഴ നനയണം എന്നെനിക്കു തോന്നിപ്പോവാറുണ്ട് .

അന്ന് ഞങ്ങൾ തമ്മിൽ കണ്ടപ്പോഴും മഴ ആർത്തുറച്ചു പെയ്തിരുന്നു. അവനെ കണ്ട നിമിഷത്തിൽ മഴയുടെ ശക്തി കൂടിയതായി എനിക്കു അനുഭവപെട്ടു . ഒരുപാടു നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരുന്നു അത്. പറയാൻ ഒരുപാടു ഉണ്ടെങ്കിലും മൗനം ആയിരുന്നു ഞങ്ങൾക്കിടയിൽ . എപ്പോൾ വേണമെകിലും കാണാൻ പറ്റാവുന്ന ഒരു ജീവിതാവസ്‌തിയിലൂടെ ആയിരുന്നില്ല ഞങ്ങളുടെ യാത്ര. എങ്കിലും എപ്പോഴും അവൻ എന്റെ മനസ്സിൽ ഒരു മഴയായി പെയ്യാറുണ്ടായിരുന്നു. ദിവസത്തിൽ ഒരുവട്ടം പോലും അവനെക്കുറിച്ചു ഓർമിക്കാതെ പോയിട്ടില്ല .അടുത്തില്ലാതെ നിമിഷങ്ങളിൽ പോലും അവന്റെ ഗന്ധമുള്ള കാറ്റു , അവന്റെ ശബ്ദം, ഇതെല്ലം ഞാൻ അനുഭവിച്ചിരുന്നു. മഴ ചിലപ്പോൾ അങ്ങനെ ആണ്. നമ്മുക്ക് പ്രിയപെട്ടവരുമായി ഇരിക്കുമ്പോൾ നമുക്കിടയിലേക്കു ഓടി കടന്നു വരും.അന്നത്തെ ആ മഴയത്തും ഞങ്ങളുടെ മൗനം ഞങ്ങളോട് സംസാരിച്ചിരുന്നു.വീണു കിട്ടിയ കുറച്ചു മണിക്കൂറുകളിൽ ഞങ്ങൾ പങ്കുവെച്ച ഒരുമിച്ചു മഴ നനയുന്നതിനെ കുറിച്ചായിരുന്നു.പിന്നീടതെക്ക് മാറ്റി വെച്ച ഒരു സ്വപ്നം.
കാർമേഘം ഒഴിഞ്ഞു. മാനം തെളിഞ്ഞു തുടങ്ങി.മഴയുടെ ശക്തി കുറഞ്ഞു. ചാറ്റൽ മഴയായി മാറി. നഞ്ഞാണ് തിരിച്ചു കയറുന്നത്. മനസും ശരീരവും ഒരു പോല്ലേ നനഞ്ഞ. ഈ മഴ നിന്റെ ഓർമകൾ ആയിരുന്നു പെയ്തത്

--ആമി--

Comments