അപരിചിതൻ - യാത്രകൾക്കായി കാത്തിരിപ്പു

എന്റെ അപരിചിതനെ ഞാൻ കണ്ടുമുട്ടി . എന്റെ കഥകളിൽ വര്ണിച്ച പോല്ലേ ആയിരുന്നോ അത് എന്നറിയില്ല. മനോഹരമായ ഒരു കൂടി കാഴ്ച ആയിരുന്നുഅത്. 

പ്രതീക്ഷിക്കാത്ത യാത്രകൾ  ഒരുപാടു ഓർമകളും സന്തോഷവും നൽകുന്നതാണ് . ഞാനും അവനുമായുള്ള യാത്ര അന്ന് ആദ്യമായായിരുന്നു . ട്രെയിൻ ഇറങ്ങി അവനു വേണ്ടി കാത്തു നിൽകുമ്പോൾ മനസിനെ ശാന്തമാക്കാൻ ഞാൻ വല്ലാതെ  കഷ്ടപ്പെട്ടു . ആദ്യമായ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുകയാണ്. തികച്ചും ഒരു അപരിചിത  മാത്രമായിരുന്നു അവനു ഞാൻ .

ട്രെയിൻ ഇറങ്ങുമ്പോൾ എൻറെ കണ്ണുകൾ തേടിയത് അവനെ ആയിരുന്നു. എന്നാൽ അവനെ അവിടെ കാണാതായപ്പോൾ മനസ് പതറി തുടങ്ങി . വരാതെ ഇരുന്നെങ്കിൽ ? ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. എങ്കിലും അവന്റെ ഫോട്ടോ പലയിടങ്ങളിലായി ഞാൻ കണ്ടിട്ടുള്ളതിനാൽ അവനെ എനിക്കറിയാം. എന്നാൽ ഞാൻ ആരെന്നോ എന്തെന്നോ ഒന്നും അവനറിയില്ലായിരുന്നു .

വായനയും യാത്രകളും  ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന കാരണം ആവാം ഞാൻ അവനുമായി പെട്ടന്നു അടുത്തത്  എന്റെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഉള്ള ഊർജം അവനിൽ നിന്നുമാണ്  എനിക്ക് കിട്ടിയതു .  മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കു വേണ്ടി പ്രയത്നിക്കുന്നതായിരുന്നു അവനിൽ ഞാൻ കണ്ട പ്രത്യേകത . വളരെ വിരളമായേ അങ്ങനെ ഉള്ള ആളുകളെ കാണു. അതുകൊണ്ടു തന്നെ അവനോടു എനിക്ക് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി. എങ്കിലും നേരിട്ട് ഞാൻ ആരെന്നു വെളിപ്പെടുത്താനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

ട്രെയിൻ ഇറങ്ങി .പ്ലാറ്റഫോമിൽ നിന്നും യാത്രക്കാർ എല്ലാം ഒഴിഞ്ഞു . ഞാൻ മാത്രമായി. അപ്പുറത്തെ പ്ലാറ്റഫോമിൽ ആളുകൾ ഉണ്ട്. എങ്കിലും ഞാൻ അപ്പുറത്തെ പ്ലാറ്റഫോമിലേക്കു നടന്നില്ല. അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു. അവിടെ ഇരുന്ന നിമിഷങ്ങളിൽ മനസിലേക്കു എന്തെല്ലാമോ ചിന്തകൾ ഓടി എത്തി   .ആദ്യം ചിന്തിച്ചത്  അവൻ എന്നേ കണ്ടുപിടിക്കുമോ എന്നായിരുന്നു . പക്ഷെ ഞാൻ ആശ്വസിച്ചു ,ഇല്ല കാരണം അവൻ വരുന്ന വഴികളിൽ എല്ലാം പെണുങ്ങൾ ഉണ്ട്. ഇത്രയും പേർക്കിടയിൽ അവൻ  എന്നെ കണ്ടുപിടിക്കില്ല ഞാൻ ആയിരിക്കും അവനെ ആദ്യം കാണുന്നത് . അവനെ കാണുമ്പോൾ ഞാൻ എങ്ങനെ ആയിരിക്കും പെരുമാറുക. ഞാൻ അവനോടു എന്തായിരിക്കും സംസാരിക്കുന്നത്. അവൻ എന്നോട് എന്ത് പറയും ഞങ്ങൾക്കിടയിൽ അപരിചിത ഭാവം ഉണ്ടാവുമോ? ഒരുപാടു ഒരുപാടു ചിന്തകൾ. എങ്കിലും ഗൗരവം വിടാതെ കയ്യിലുള ഫോണിൽ കുത്തി പിടിച്ചിരുന്നു.

കുറച്ചു സമയം എന്തെല്ലാമോ ആലോചിച്ചു . അങ്ങനെ ഇരിക്കെ വെറുതെ മുന്നിലുള്ള റെയിൽവേ പാളത്തിലേക്ക് നോക്കിയപ്പോൾ അവൻ അവിടെ നിന്നും ചാടി വരുന്നു. എന്നേ നോക്കി ചിരിച്ചു. ആ നിമിഷം ഞാൻ എന്ത് ചെയ്യണം എന്നായിരുന്നു എന്റെ മനസ്സിൽ . തിരിച്ചു ചിരിക്കണോ അതോ ഞാൻ അല്ല എന്ന ഭാവത്തിൽ ഇരിക്കണോ ? പക്ഷെ ഇതെല്ലം ആലോചിക്കുന്ന ഇടയിലും ഞാൻ അവനോടു ചിരിച്ച് പോയി എന്ന് വൈകിയാണ് എനിക്ക് മനസിലായത് .ഇത്രയും കൃത്യമായ എന്നേ എങ്ങനെ കണ്ടുപിടിച്ചു എന്നൊരു നിമിഷം കൊണ്ട് ഞാൻ ആലോചിച്ചു .

ചുവപ്പിൽ കറുപ്പ് വരയുള്ള ഷർട്ടും അവന്റെ നീളൻ താടിയും എന്നിക്കു നന്നേ ഇഷ്ടപ്പെട്ടു പക്ഷെ ഇതൊന്നും ആദ്യമായ് കാണുന്ന ആളോട് പറയുനുള്ള ധൈര്യമില്ലാതെ  കാരണം വളരെ പക്വത നിറഞ്ഞ മുഖവുമായി  ഞാൻ അവനെ നോക്കി ചിരിച്ചു നിന്നു  .അപരിചിത ഭാവം തെല്ലും അവന്റെ മുഖത്തു ഇല്ലാത്തതിനാൽ ഞാൻ എന്നെ കുറിച്ചെല്ലാം അവനോടു ഒരു ശ്വാസത്തിൽ പറഞ്ഞു തീർത്തു. മുന്നോട്ടു നടന്നു നീങ്ങുന്ന കൂട്ടത്തിൽ അവനും എന്തെല്ലാമോ എന്നോടും പറഞ്ഞു. എന്നാൽ പലതും ഞാൻ കേട്ടിരുന്നില്ല . യാത്രകളും വായനകളും എല്ലാത്തിലും നിന്നും തികഞ്ഞും വ്യത്യസ്ത കാര്യങ്ങൾ ആയിരുന്നു അന്ന് സംസാരിച്ചത്. കൂടുതലും ഞങ്ങളെ കുറിച്ച് .

സമയം അധികം കളയാനില്ലാത്ത കാരണം എത്രയും പെട്ടന്നു  തന്നെ അവൻ എന്നെ വീട്ടിലേക്കു എത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു. എങ്കിലും യാത്രകൾ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന ഞങ്ങൾക്കു ഒരുമിച്ചു എവിടെ എങ്കിലും ഒരു യാത്ര പോവണം എന്ന് തോന്നി. ആ തോന്നലിൽ നിന്നും  ആദ്യമായ് ഒരുമിച്ചു  ഒരു കടൽ തീരം വരെ പോയി. എന്നും  സംസാരങ്ങൾക്കിടയിൽ കടൽ തീരത്തു വെച്ചു  കണ്ടുമുട്ടുന്ന രംഗം ഉണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ  പുതിയ കുറെ സ്ഥലങ്ങൾ ,പുതിയ ആളുകൾ , പുതിയ സ്വപ്നങ്ങൾ. പുതുമ  നിറഞ്ഞ പലതും ആ യാത്രയിൽ ഉണ്ടായിരുന്നു. വാക്കുകൾക്കും എഴുത്തിനും അതീതമായതു .

വീട്ടിലേക്കുള്ള ദൂരം കുറഞ്ഞു വന്നു. എനിക്ക്  അവനോടുള്ള അടുപ്പം കൂടിയും വന്നു. ഇടക്ക് എപ്പോഴോ തോന്നി പോയി ഈ നിമിഷങ്ങൾ അവസാനിച്ചില്ലായിരുന്നു എങ്കിൽ. അവനോടൊപ്പമുള്ള യാത്ര ഞാൻ ശെരിക്കും  ആസ്വദിച്ചിരുന്നു. അവനോടപ്പുള്ള നടത്തം, അവനോടൊപ്പം കേട്ട പാട്ടുകൾ , അവന്റെ ഒപ്പമുള്ള നിമിഷങ്ങളിലെ മഴ എല്ലാം  ഞാൻ ആസ്വദിച്ചിരുന്നു   പലപ്പോഴായി പലരുമായി ഞാൻ യാത്ര ചെയ്തിട്ടുണ്ട് എങ്കിലും അവനുമായുള്ള യാത്രകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ ആയിരിക്കും.ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ.
എല്ലാം കഴിഞ്ഞു പിരിയാൻ നേരം അവൻ ഒരു ചെറിയ പെട്ടി തുറന്നു കുറെ കരിവളകൾ എടുത്തു തന്നു എന്നിട്ടു പറഞ്ഞു ഇതെൻറെ ആമി കുട്ടിക്ക് ഇരിക്കട്ടെ. ഒരു ചെറിയ കുട്ടിയെ പോല്ലേ ആ കരിവളകളും എടുത്തു ഞാൻ വീട്ടിലേക്കു പോയി. 

കുറച്ചു നേരത്തേക്ക് മാത്രമാണ് ഞാൻ അവനെ കണ്ടത് എങ്കിലും അവൻ എനിക്കു പ്രിയപ്പെട്ട എൻറെ കൂട്ടുകാരൻ ആയി. കഴിഞ്ഞ 6 വര്ഷങ്ങള്ക്കിടയിൽ 1 തവണ മാത്രമാണ് ഞാൻ അവനുമായി സംസാരിച്ചത്. എങ്കിലും ഇന്ന് ഏതെങ്കിലും ഒരു പുതിയ പാട്ടു കേൾക്കുമ്പോൾ ഒരു പുതിയ സ്ഥലത്തെ പറ്റി അറിയുമ്പോൾ വെറുതെ കൊതിക്കാറുണ്ട് അവൻ ഒരിക്കൽ കൂടി വിളിച്ചിരുന്നെങ്കിൽ , ഒരിക്കൽ കൂടി സംസാരിച്ചിരുന്നെങ്കിൽ എന്ന് .



നീ നടത്തുന്ന യാത്രകളോട് എനിക്ക് പ്രണയമാണ് . നീ മറ്റുളവരുടെ സ്വപ്നങ്ങൾക്കായി പ്രയത്നിക്കുമ്പോൾ എന്തിന്നില്ലാത്തൊരു ഇഷ്ടവും . ഇനിയും നിനോടൊപ്പമുള്ള യാത്രകൾക്കായി ഞാൻ കാത്തിരിക്കും.




--ആമി--

Comments

Post a Comment