പച്ചക്കറി തോട്ടം

വല്യമ്മ സ്കൂൾ അദ്ധ്യാപിക ആണെങ്കിലും പച്ചക്കറി കൃഷിയോട് അമിതമായ ആവേശമാണ്. പറമ്പിൽ എല്ലാത്തരം പച്ചക്കറികളും കാണും. ഇടക്ക് വാഴ നടും  അത് കായ്ച്ചു കഴിഞ്ഞാൽ  മാറ്റി കപ്പ  നടും .അങ്ങനെ പറമ്പിൽ എപ്പോഴും വിവിധയിന പച്ചക്കറികൾ . വല്യമ്മയുടെ തൊടിയിൽ  മാത്രമാണ് ഞാൻ  "മണിത്തക്കാളി" കണ്ടിട്ടുള്ളു . ചെറിയ മണികൾ ആയി പുളിയുള്ള പഴങ്ങൾ. ഒരു കുരുമുളകിന്റെ വലുപ്പമേ കാണുകളെയുള്ളു. പക്ഷെ നല്ല സ്വാദാണ്. അത് ഇഷ്ടംപോല്ലേ ഞാൻ അവിടെ നിന്നും പൊട്ടിച്ചു കഴിച്ചിട്ടുണ്ട് .പറമ്പിൽ വലിയ ഒരു പറങ്കിമാങ്ങാ മരം ഉണ്ട്. അതിൽ നിന്നും മിക്കപ്പോഴും മാങ്ങാ കിട്ടും .  കിട്ടുന്ന മാങ്ങയിൽ നിന്നും കശുവണ്ടി പരിപ്പ് എടുത്തു അത്  തീ കൂട്ടി  ചുട്ടെടുത്തു കഴിക്കുന്നത്  എന്റെയും അനിയത്തിയുടെയും വിനോദമായിരുന്നു .

 ഒരു ചെറുമതിൽ മാത്രമാണ് ഞങ്ങളുടെയും വല്യമ്മയുടെയും  അതിർത്തി വരമ്പ്. കുടുംബക്കാർക് മാത്രം പോകുവാൻ  ഒരു ചെറിയ പടിവാതിലുണ്ട്.  പറമ്പിൽ ഇടക്ക് പയർ കൃഷി ഉണ്ടായിരുന്നു. പലനാടുകളിലും അതിനു പല പേരാണ് അച്ചിങ്ങ ,മച്ചിങ്ങാ , എന്തായാലും ഞങ്ങളുടെ നാട്ടിലെ നല്ല പച്ച വള്ളി പയർ. അതിൽ മാത്രമായിരുന്നു എന്റെയും അനിയത്തിയുടെയും കണ്ണ്. ഒരു കാലത്തു പച്ചക്കറിയിൽ വച്ച്  ഏറ്റവും ഇഷ്ടം ഈ വള്ളിപ്പയർ ആയിരുന്നു വല്യമ്മയുടെ മകൾക്കും അത് തന്നെ ഇഷ്ടം. അത് കൊണ്ട് വള്ളി പയർ ഒഴികെ ബാക്കി ഉള്ളതെല്ലാം വല്യമ്മ ഇടയ്ക്കു വീട്ടിലേക്കു തരും  . പിന്നെ പയർ കഴിക്കണേൽ ഉച്ചക്ക് വല്യമ്മയുടെ വീട്ടിൽ പോവണം. ഒരു ഉപ്പേരിക് വേണ്ടി അമ്മയുടെ ബാക്കിയുള്ള ഭക്ഷണം വേണ്ട എന്നും വെക്കാനും വയ്യ.  'അമ്മ ഉണ്ടാകുന്ന രുചി ഒന്നും വല്യമ്മയുടെ ഭക്ഷണത്തിനു ഇല്ല.

 വള്ളിപ്പയർ തരാത്തതിനെ കുറിച്ച് ഞാനും അനിയത്തിയും  വീട്ടിൽ എന്നും ചർച്ച ആയി. 'അമ്മ മക്കളുടെ മനസ് കണ്ട്  കടയിൽ നിന്നും പയർ എന്നും വാങ്ങിച്ചു  തുടങ്ങി. എന്തൊക്കെ പറഞ്ഞാലും വല്യമ്മയുടെ പച്ചക്കറി തോട്ടത്തിലെ പയർ പോലെ ആവുമോ?  അങ്ങനെ  ഞങ്ങളുടെ  കണ്ണും നാട്ടുകാരുടെ കണ്ണും എല്ലാം കൂടി ആയപ്പോൾ തൊടിയിൽ പയർ പിടിക്കാതെ ആയി.വേറെ ഏതൊക്കെ പച്ചക്കറി ഉണ്ടായാലും പയറിനു മാത്രം പോഷക കുറവ്  .വല്യമ്മ അങ്ങനെ പയറു കൃഷി നിർത്തി .ബാക്കി ഉള്ള പച്ചക്കറികൾക്കു മനസ്സർപ്പിച്ചു .വർഷങ്ങൾ  കടന്നു പോയി. എൻറെ കോളേജ് പഠനം കഴിഞ്ഞു ജോലിയിൽ കയറി.

എല്ലാം പയറ്റി തെളിഞ്ഞ വല്യമ്മക് ഒരാഗ്രഹം പയറു നടണം . പയറിന്റെ കൂടെ കോളിഫ്ലവറും കാബ്ബജ് എല്ലാം നട്ടു . ഇപ്പോൾ അത് കഴിക്കാൻ വല്യമ്മയുടെ വീട്ടിൽ വല്യമ്മയും വല്യച്ചനും മാത്രമേ ഉള്ളു. മകൾ എല്ലാം ജോലി സ്ഥലത്തു ആയി .അതുകൊണ്ടു തന്നെ  ഇനി ഞങ്ങൾക്കു കിട്ടും എന്നത്  തീർച്ച. എന്നാൽ ഇപ്രാവശ്യം വല്യമ്മ എല്ലാം തൂകി വിറ്റു . ഒരു പച്ചക്കറി പോലും ഒരാൾക്കും കൊടുത്തില്ല. വല്യമ്മയുടെ മുഖത്തെ ആ പ്രസരിപ്പ് കണ്ടപ്പോൾ  ഞാൻ ഉറപ്പിച്ചു ഇനി തൊട്ടു വിൽക്കുന്ന പരിപാടിയെ കാണു  കൊടുക്കുന്ന  പരിപാടി ഇല്ല എന്ന്. അങ്ങനെ വല്യമ്മ അടുത്ത വിൽപനക്കായി എല്ലാം നട്ടു  പിടിപ്പിച്ചു. ഇടയ്ക്കു ഇടയ്ക്കു തൊടിയിലൂടെ നടക്കുന്ന ഞങ്ങളെ  പറ്റി  അറിയാവുന്ന വല്യമ്മ രാവില്ലേ പുറം പണിക്കരെ വെച്ചു (അവധി ദിവസങ്ങളിൽ മാത്രം) ഞങ്ങൾ എങ്ങാനും  പൊട്ടിക്കുന്നുണ്ടോ  എന്ന് നോക്കാൻ. ഞാനും അനിയത്തിയും തികച്ചും നല്ലകുട്ടികൾ ആണ് എന്ന് മറ്റുള്ളവർ വിചാരിച്ചോട്ടെ എന്ന് കരുതി ആണ് ആ ഭാഗം ഒന്നും ഇതുവരെ എഴുതാതെ ഇരുന്നത്. ആദ്യമായ് വല്യമ്മ ഞങ്ങൾക്കു പയർ തരാതെ  ഇരുന്നപ്പോൾ പിന്നീട് വെച്ച് ഉണ്ടാക്കിയ പയറിൽ എല്ലാം ഇടക്ക് ഞങ്ങൾ കൈ വെക്കുമായിരുന്നു.  ഇതെലാം മനസിലാക്കിയ വല്യമ്മ 2 കണ്ണുകളും  ഞങ്ങൾക്കായി  മാറ്റി വെച്ചു . തൊടിയിൽ ചളി മണ്ണ് ഇട്ടു നിറച്ചു. അങ്ങനെ  തൊടിയിലൂടെ ഉള്ള നടപ്പു ദുസ്സഹമാക്കി .

എന്തായാലും ഇനി ഇപ്രാവശ്യം വിട്ടു കൊടുക്കില്ല എന്ന് തന്നെ ഉറപ്പിച്ചു. "2  ദിവസം കഴിഞ്ഞ വേലായുധൻ വരും  എല്ലാം പൊട്ടിച്ചു സഞ്ചിയിൽ ആക്കി ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ" എന്ന് വല്യമ്മ അമ്മയോട് പറയുന്നത് കേട്ടു . രാത്രി ഒരു 11 മാണി ആയി കാണും. വീട്ടിൽ അമ്മയും അച്ഛനും ഉറങ്ങാൻ കിടന്നു. ഞാൻ ഉറക്കം വരാത്തത് കൊണ്ട്  ടി .വി കാണുകയാണ് അനിയത്തിയും തൂങ്ങി പിടിച്ചു ഇരുപ്പുണ്ട് . ചുറ്റും ശ്മശാന മൂകത. ഗ്രാമത്തിലെ എല്ലാ നിവാസികളും ഉറങ്ങി കാണും. എങ്ങും കൂര കൂരിരിട്ടിട്ടു . തൂങ്ങി പിടിച്ചിരിക്കുന്ന അനിയത്തിയെ  പതുകെ തട്ടി വിളിച്ചു.  ശബ്ദം ഉണ്ടകാതെ പതുകെ വാതിൽ തുറന്നു .അവളെ വീടിന്റെ പടി വാതിൽ കാവൽ നിർത്തി. മൊബൈലിന്റെ  അരണ്ട വെളിച്ചത്തിൽ ഞാൻ പച്ചക്കറി തോട്ടത്തിൽ എത്തിനടന്നു . എവിടെ നിന്നൊക്കെയോ വൃത്തികെട്ട ചാവാലി പട്ടികളുടെ ശബ്ദം കേൾകാം . അടുത്തുള്ള വീടുകളിൽ ഒന്നും പട്ടികൾ ഇല്ലാത്തതു കൊണ്ട് റോഡിലോടെ തെണ്ടി നടക്കുന്ന ചാവാലി പട്ടികൾ തന്നെ എന്ന് ഉറപ്പികാം .

അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു വള്ളിപ്പയർ പന്തലിച്ചു കിടക്കുന്നത് . കോളിഫ്ലവറും പാവകയും എല്ലാമുണ്ട് . അതിൽ നിന്നും കുറച്ചു വള്ളിപ്പയർ പൊട്ടിച്ചു. കോളിഫ്ലവർ 2 എണ്ണം പൊട്ടിച്ചു . എല്ലാം പാവാടയിൽ ഇട്ടു നിറച്ചു പതുകെ വീടിനുള്ളിക് കയറി. പച്ചക്കറി പൊട്ടിച്ചു വരുന്ന എന്നെ കണ്ട് അനിയത്തിയുടെ കണ്ണ് തള്ളി . "ചേച്ചി ഇതെല്ലം കട്ട് പറിച്ചോ? "ഞാൻ പറഞ്ഞു "എന്താണ് എന്നറിയില്ല കടയിൽ നിന്നും വാങ്ങി കഴിക്കുന്നതിനേക്കാൾ സ്വാദാണ് കട്ട് പറിച്ചു കഴിക്കുന്ന പച്ചക്കറിക്ക്.അതും വല്യമ്മയുടെ തോട്ടത്തിൽ നിന്നും പറിച്ചു കഴിക്കുമ്പോൾ നല്ല സ്വാദാണ് " ഞങ്ങൾ എല്ലാം കൊണ്ട് വന്ന ആരും കാണാതെ റൂമിൽ കട്ടിനടിയിൽ വച്ചു . എന്നിട്ടു സുഖമായി ഉറങ്ങി.

രാവില്ലേ ആയപ്പോൾ താഴെ ഒരു ബഹളം കേട്ടു . രാത്രി കള്ളൻ വന്നു അപ്പുറത്തെ വീട്ടിൽ നിന്നും എന്തൊക്കെയോ മോഷ്ടിച്ചിരിക്കുന്നു  പോവുന്ന സമയത്തു വല്യമ്മയുടെ പച്ചക്കറി തോട്ടത്തിൽ നിന്നും പച്ചക്കറിയും മോഷ്ടിച്ചു . അപ്പുറത്തെ വീട്ടിലെ സൈനുതാത്തയും , കാർത്തിയാണി ചേച്ചിയും എല്ലാമുണ്ട് വല്യമ്മ ആശ്വാസത്തിൽ ആണ് എന്തായാലും കള്ളൻ വീട്ടിൽ കയറി ഉപദ്രവിച്ചില്ല . പിന്നെ കള്ളന് ആവശ്യമുള്ള പച്ചക്കറി മാത്രമേ പൊട്ടിച്ചെടുത്തുള്ളൂ . ഇനി കള്ളൻ  വന്നു ബാക്കി പൊട്ടിച്ചാലോ എന്ന് പേടിച്ചു വല്യമ്മ എല്ലാം പൊട്ടിച്ചു സഞ്ചിയിൽ ആക്കി വെക്കുകയാണ്. എന്തൊക്കെ ആണേലും  അമ്മയുടെ ചേച്ചിയുടെ മുതൽ  അല്ലെ അമ്മയും  വല്യമ്മയെ സഹായിക്കുന്നത് കണ്ടു. മുറിയിൽ ഇരിക്കുന്ന പച്ചക്കറി കൊടുത്താൽ 'അമ്മ ആട്ടും എന്നുറപ്പായി . അതുകൊണ്ടു പച്ചക്കറികൾ ആരും കാണാതെ ബാഗിനുള്ളിൽ ആക്കി  ജോലിക്കു പോയി. അവിടെ നന്നയി ഭക്ഷണം പാകം ചെയുന്ന ചേച്ചിയുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു "കോളിഫ്ലവർ ചേച്ചി എടുത്തോ. നാളെ  വരുമ്പോൾ പയർ ഉപ്പേരി വെച്ച് ഒരു പാത്രത്തിൽ ആക്കി കൊണ്ട് വരണം" . അങ്ങനെ അടുത്ത ദിവസം ചേച്ചി ഉപ്പേരി പാത്രത്തിൽ ആക്കി കൊണ്ട് വന്നു. ഞാൻ അതും കൊണ്ട് വീട്ടിൽ വന്നിട്ടു ആദ്യം അനിയത്തിക്ക് കൊടുത്തു. പിന്നെ കുറച്ചു അമ്മക്കും വല്യമ്മകും അച്ഛനും കൊടുത്തു.വല്യമ്മ ചോദിച്ചു എന്താ പയറുപ്പേരി മാത്രം തന്നത്. കൂടെ കഴിക്കാൻ വരെ ഒന്നുമില്ലേ ? ഞാൻ പറഞ്ഞു ഇവിടത്തെ പോല്ലേ അല്ല. അവർക്കു അറിയാം എനിക്ക് പയർഇഷ്ടമാണ്  എന്ന്. വീട്ടിൽ പയർ ഉണ്ടായപ്പോ ചേച്ചി കൊണ്ട് വന്നു തന്നതാണ്. ഉടനെ വല്യമ്മയുടെ  വക ഒരു പറച്ചിൽ. പയർ അത്ര മൂത്തിട്ടില്ല. ഇതൊക്കെ അവർ കെമിക്കൽ ഇട്ടു  ഉണ്ടാകുന്നതാവും ഇവിടത്തെ പോല്ലേ ആയിരിക്കില്ല. ടേസ്റ്റ് അത്രക് പോരാ. ഞാനും ചിന്നുവും ചിരിച്ചു. എല്ലാം കഴിഞ്ഞു പത്രം കഴുകി വെക്കുമ്പോൾ അച്ഛൻ വന്നു പറഞ്ഞു" ഇനി മേലാൽ രാത്രി പച്ചക്കറി പൊട്ടിക്കാൻ പോയേക്കരുത്. അങ്ങനെ പോവണം എന്നുണ്ടേൽ എന്നോട് പറഞ്ഞിട്ട് പോയാൽ  മതി!"

--ആമി--

Comments