എന്റേത് മാത്രം

എന്റേത് നിന്റേതു എന്നീ വാക്കുകൾ ഞാൻ എപ്പോഴാണ് പഠിച്ചത് . ഞാൻ ജനിച്ചു ബുദ്ധി ഉറച്ചു തുടങ്ങിയ കാലത്തു ഞാൻ  പഠിച്ചതാകാം  . അച്ഛൻ വേടിച്ചു തന്ന കളിപ്പാട്ടം വഴക്കുകളിലൂടെ എന്റേത് എന്ന് അധികാരത്തോടെ പറഞ്ഞു പഠിച്ചതാവാം. തമാശകാണെലും ഇത് എന്റെ അച്ഛൻ 'അമ്മ എന്ന് മറ്റുള്ളവർ പറയുമ്പോൾ ഇത് എന്റെ അച്ഛനും  അമ്മയും മാത്രമാണ്  എന്ന് പറഞ്ഞു പഠിച്ചതാവാം . എന്ത് കൊണ്ട് അന്ന് മറ്റുള്ളവർ എന്നിലേക്കു എന്റേത് നിന്റേതു എന്ന് വേർതിരിവ് കോരിചൊരിഞ്ഞു . എന്തുകൊണ്ട് ആരും നമ്മുടേത് എന്ന് എന്നേ പഠിപ്പിച്ചില്ല.

വർഷങ്ങൾ കഴിയുന്തോറും എന്റേത് എന്ന് കരുതി വെച്ചതെല്ലാം അടർന്നു പോയി തുടങ്ങി. ആദ്യത്തെ എന്റെ കളിപ്പാട്ടം എപ്പോഴോ എനിക്ക് നഷ്ടപ്പെട്ടു . എന്റെ അച്ഛൻ 'അമ്മ എന്ന് അധികാരത്തോടെ പറയാൻ ഒരു അനിയത്തി ഉണ്ടായപ്പോൾ എന്റെ മാറി എന്റെയും അച്ഛനും അമ്മയും എന്ന് പറയാൻ ഞാൻ ശീലിച്ചു.ചക്കര മാവിൽ നിന്നും മാമ്പഴം കിട്ടിയപ്പോൾ കൂട്ടുകാരുമായി പങ്കു വെക്കാൻ പഠിച്ചു .ആദ്യമായ് ഇഷ്ടം തോന്നിയ പുരുഷന്റെ കണ്ണുകൾ തേടുന്നത് സ്വന്തം സുഹൃത്തിനെ ആയിരുന്നു എന്നറിഞ്ഞപ്പോൾ നിന്റേതു മാത്രം എന്ന് പറയാൻ പഠിച്ചു .

കാലങ്ങൾ പിന്നിടുമ്പോൾ ഒന്ന് മാത്രം മനസിലായി. നമ്മുടേത് മാത്രം എന്ന് പറയാൻ ഒന്നുമില്ല. സ്വന്തം നിഴൽ പോലും. നിഷയുടെ യാമങ്ങളിൽ അവർ പോലും നമ്മുക്കൊപ്പമില്ല. അന്ധകാരത്തിലേക്ക് അവരും മറഞ്ഞു പോകും . അതുകൊണ്ടു എന്റേത് എന്ന വാക്കിനും വലിയ അർഥം ഇല്ല.

--ആമി--

Comments