എൻറെ കാട്

കാടിനകത്തു  ഒരു കുടില് കെട്ടണം . കാടിന്റെ ഒരു അറ്റം കടലിലേക്കുള്ള വഴി ആണ് . കടലിനു അരികിൽ ആയി വേണം കുടില് കെട്ടാൻ. കാടു ആണെകിലും പേടിപ്പെടുത്തുന്ന മൃഗങ്ങൾ ഒന്നും തന്നെ അതിനകത്തു ഉണ്ടാവാൻ പാടില്ല. മുയലും,മാനും,പൂമ്പാറ്റകളും. എല്ലാം സ്നേഹിക്കാൻ അറിയാവുന്ന മൃഗങ്ങൾ മാത്രം. കുടില് ഒരു മരത്തിനു മുകളിൽ കെട്ടാം . അതാവുമ്പോ  സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പറവകളെയും എല്ലാം അടുത്ത് നിന്നും കാണാം.

വേനൽക്കാലത്തു  രാവില്ലകളിൽ സൂര്യന്റെ കിരണങ്ങൾ ഏറ്റു വാങ്ങാം . കിളികളുടെ പാട്ടു കേൾകാം . അടുത്തുള്ള കടലിന്റെ അലയടി കേൾകാം . ഇതെല്ലം കേട്ട് കൊണ്ട് പ്രഭാതം തുടങ്ങാം . വീടിനു പുറത്തു രാവില്ലേ മുയലുകൾ ഓടി കളിക്കുന്നത്  കാണാം.  മാനുകൾ പുല്ലുകളിൽ മേയുന്നത് കാണാം. മരങ്ങളിൽ എല്ലാം പഴങ്ങൾ തൂങ്ങി കിടക്കുന്നത് കാണാം.  അരികിൽ ഉള്ള  അരുവിയിൽ നീരാടുന്ന കാട്ടാനകളെ കാണാം .

വസന്തകാലത്തു വർണശബളമായ മേപ്പിൾ ഇലകൾ കാണാം. വർഷത്തിൽ മാത്രം പൂക്കുന്ന  പൂക്കളെ കാണാം. പൂക്കളിൽ തേൻ നുകരാന് വരുന്ന പൂമ്പാറ്റകളെയും വണ്ടുകളെയും  കാണാം.കാട്ടിൽ പൂക്കുന്ന പുഷ്പങ്ങളുടെ സൗരഭ്യത്തിൽ ആനന്ദിക്കുന്ന ഇണകളെ കാണാം . കുട്ടി കുറുമ്പ് കാട്ടുന്ന ആനകുട്ടികളെ കാണാം. അവർക്കു പിന്നാലെ നടുന്ന ക്ഷീണിക്കുന്ന അവരുടെ അമ്മമാരേ കാണാം.കൂട്ടിനുള്ളിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി ഭക്ഷണം ശേഖരിക്കാൻ പോവുന്ന അണ്ണന്മാരെ കാണാം..

ശീതകാലത്തെ തണുപ്പിൽ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന കരടികൂട്ടങ്ങളെ കാണാം.ഉറഞ്ഞുപോയ അരുവിയെ കാണാം. ഇലകൾക്കു  മുകളിൽ മഞ്ഞുകണങ്ങൾ കാണാം. മഞ്ഞിലൂടെ ഓടുന്ന കുതിരകളെ കാണാം. കടലിൽ പെൻഗിന് കളിക്കുന്നത് കാണാം.ചുറ്റും മഞ്ഞു കൂമ്പാരങ്ങൾ കാണാം.

ശരത്കാലത്തെ മഴയിൽ നൃത്തമാടുന്ന മയിലുകളെ കാണാം. അവർക്കു ഗാനം ഒരുക്കുന്ന കുരുവികളെ കാണാം.ഓടി കൂട്ടിലേക്ക് കയറുന്ന കുറുക്കന്മാരെ കാണാം. കടലിൽ മഴയത്തു കുതിച്ചു പൊങ്ങുന്ന മീനുകളെ കാണാം . മഴയിൽ മുളപൊട്ടി വരുന്ന കൂണുകൾ കാണാം. മഴക്കാലത്തെ ഇടിമിന്നലിൽ മാത്രം പോകുന്ന ചുവന്ന പുഷ്പങ്ങളെ കാണാം .

ഇതെല്ലാം കാണാൻ ഞാനും നീയും ആ കുടിലിൽ കാണണം

--ആമി--

Comments