ധ്യാൻ

എൻറെ അടുത്ത സുഹൃത്തിന്റെ കല്യാണം ദിവസം ഞാൻ ഒരിക്കലും മറക്കില്ല . ഹൈസ്കൂൾ തൊട്ടു +2 വരെ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് . ഏതൊരു കൊള്ളരുതായ്മക്കും എനിക്ക് കൂട്ടായി നിന്ന എന്റെ ഉമ്മച്ചി കുട്ടി. +2 കാലഘട്ടത്തിൽ ഞങ്ങൾ സുഹൃത്തുക്കൾ എപ്പോഴും ഒരുമിച്ചായിരുന്നു. സുഹൃത്ത് വലയം എപ്പോഴും ഒന്നാവില്ലെല്ലോ. ഞങ്ങൾ സുഹൃത്തുക്കൾ ആണെങ്കിലും ഓരോ സുഹൃത്തുകൾക്കും നല്ല വേറെയും  സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള ഒരു നല്ല സുഹൃത്തായിരുന്നു ധ്യാൻ ഉമ്മച്ചികുട്ടിക് . വായ്നോട്ടം കലശലായി നടത്തുന്ന പ്രായമാണെല്ലോ +2 . അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഉള്ള ഒരു കൂട്ടുകാരി നന്നയി തന്നെ ധ്യാനിനെ വായ്നോക്കിയിരുന്നു. കൂട്ടത്തിൽ ഞങ്ങൾ  ആര് വായ്നോക്കിയാലും അവസാനം ആ കൂട്ടുകാരി ആണ് നോക്കുന്നത് എന്ന് തെറ്റിദ്ധരിക്കപ്പെടും അതുപോല്ലേ ഉള്ള നോട്ടമായിരുന്നു. എന്തായാലൂം കൂട്ടുകാരിയുടെ ഈ വായ്നോട്ടം ധ്യാനിനും അറിയാമായിരുന്നു. +2 കാലഘട്ടം അവസാനിക്കാറായപ്പോഴേക്കും കൂട്ടുകാരിയും ധ്യാനും സംസാരിച്ചു തുടങ്ങി.എനിക്കു  നിന്നെ ഇഷ്ടമാണ് എന്ന് അത് വരെ അവർ പറഞ്ഞിരുന്നില്ല. എങ്കിലും 2 പേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഉമ്മച്ചികുട്ടിയുടെ അടുത്ത് രണ്ടു പേരും കാര്യങ്ങൾ പറയുമായിരുന്നു.

 കൂട്ടുകാരിയുടെ വീട്ടിൽ അച്ഛൻ ഭയങ്കര കർക്കശക്കാരൻ  ആണ്. അതുകൊണ്ടു തന്നെ ഉപരിപഠനത്തിനു ലേഡീസ് ഒൺലി കോളേജിൽ വിട്ടയച്ചു. ധ്യാന് ഭയങ്കര  രാഷ്ട്ര സ്നേഹം ആയതുകൊണ്ട് ടെസ്റ്റ് എഴുതി അവൻ ആർമിയിൽ ജോയിൻ ചെയ്തു . +2 പഠിച്ച ഞങ്ങൾ എല്ലാവരും വ്യത്യസ്തത കോളേജിൽ വിവിധയിന കോഴ്സുകൾ പഠിച്ചു .എല്ലാവരുടെയും കോളേജ് പഠനം അവസാനിച്ചു. അടുത്ത പി.ജി കോഴ്സുകൾക്ക് ഉമ്മച്ചി കുട്ടി ഒഴികെ ബാക്കി ഉള്ള സുഹൃത്തുക്കൾ ചേർന്നു  .

വർഷത്തിൽ ഒരു തവണ ഉള്ള  ഫോൺ വിളികൾ മാത്രമാണ് ധ്യാനും എന്റെ കൂട്ടുകാരിയും നടത്തിയിരുന്നത്. എങ്കിലും പരസ്പരം അപ്പോഴും പ്രണയത്തിൽ ആണ് എന്ന് ഞങ്ങൾക്കറിയാമായിരുന്നു. അങ്ങനെ പഠനം എല്ലാം കഴിഞ്ഞ ഉമ്മച്ചികുട്ടിയെ കെട്ടിച്ചു വിടാൻ തീരുമാനം ആയി. പിന്നെ അങ്ങോട്ട്  മേളമായിരുന്നു. കല്യാണം കഴിഞ്ഞാൽ അർമാധികാൻ  പറ്റില്ല എന്നറിയാവുന്ന ഞങ്ങൾ കല്യാണ തല്ലെന്നും വരെ അടിച്ചുപൊളിച്ചു. ഉമ്മച്ചികുട്ടിയുടെ കല്യാണം പ്രാമാണിച്ചു  ക്ലാസ് വരെ കളഞ്ഞു ഞാൻ അവളുടെ കൂടെ നിന്നു. കൂട്ടുകാരിയുടെ അച്ഛൻ ക്ലാസ് കളയുന്നതിൽ ഒന്നും തല്പരകക്ഷി അല്ലാത്തതുകൊണ്ട്. കൂട്ടുകാരി രാവില്ലേ കോളേജിലേക്ക് എന്ന വ്യാജേന ഉമ്മച്ചികുട്ടിയുടെ വീട്ടിൽ എത്തും എന്നിട്ടു അടിച്ചുപൊളിച്ചു വൈകുനേരം തിരിച്ചു പോവും

 ധ്യാൻ വരുമെന്നു ഉമ്മച്ചി കുട്ടിക്ക് അറിയാമായിരുന്നു. എന്നാൽ ഞങ്ങളോട് പറഞ്ഞിരുന്നില്ല  കല്യാണ രാവില്ലേ എല്ലാവരും എത്തി. ഹാളിൽ അകെ ഒരു മേളം. ഞാനും കൂട്ടുകാരിയും കൂടി കത്തി അടിച്ചു ഒരു മൂലക്ക് ഇരുപ്പാണ് .  പെട്ടന്നു കൂട്ടുകാരി പറഞ്ഞു അത് ധ്യാൻറെ ശബ്ദമാണ് . തിരിഞ്ഞു നോക്കിയപ്പോൾ ധ്യാൻ.+2 പഠിച്ച ഒരു പീക്കിരി ചെറുക്കാൻ അല്ല . ഒരു അസൽ ആർമികരാൻ . ആർമി കട്ട് ഹെയർ സ്റ്റൈൽ . ടിപ്പ് ടോപ് ആയുള്ള ഡ്രസിങും. അവന്റെ കൈയിൽ  ഒരു മിടുക്കി കുഞ്ഞുണ്ടായിരുന്നു. ഓമനത്തം നിറഞ്ഞ മുഖമായി ഒരു സുന്ദരി കുട്ടി. ഉടനെ ഞാൻ കൂട്ടുകാരിയോട് പറഞ്ഞു "അവന്റെ കല്യാണം കഴിഞ്ഞു കൊച്ചുമായി . നീ അവനെ വിചാരിച്ചു ഇങ്ങനെ വെറുതെ പി.ജി പഠിച്ചോണ്ട് ഇരുന്നോ". ഇത് കേട്ടതും കൂട്ടുകാരിയുടെ മുഖം വാടി . ഇനി എങ്ങാനും അവൻ കെട്ടി കാണുമോ എന്ന് ഒരു നിമിഷമെങ്കിലും അവൾ സംശയിച്ചു കാണും എന്ന് എനിക്ക് തോന്നി. എന്തായാലും അവൻ ഞങ്ങളുടെ അടുത്തേക് വന്നു.  അവൻ കസേര വലിച്ചു അതിലിരുന്നു .

അവൻ എന്നെ നോക്കി ചോദിച്ചു "സുഖമല്ലേ ? "ഞാൻ പറഞ്ഞു "അതെ" . അവൻ കൂട്ടുകാരിയുടെ മുഖത്തേക്കു നോക്കി എന്നിട്ട് പറഞ്ഞു "ഇവളെ പോല്ലേ ഒരു മോളേ നമ്മുക്കും വേണ്ടേ?" കൂട്ടുകാരി അന്ധം വിട്ടു ഇരുപ്പാണ്. ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞു ഇറങ്ങി. ഉടനെ ഉമ്മച്ചി കുട്ടിയുടെ അടുത്ത എത്തി കാര്യം പറഞ്ഞു. അത് പറയാൻ പെട്ട പാട് എനിക്കറിയാം. ഉമ്മൻചികുട്ടി ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ് . അതിനിടയിലൂടെ ആളുകളെ എല്ലാം മാറ്റിയാണ് കാര്യം അവതരിപ്പിച്ചത്. എന്താണേലും ഞങ്ങൾക്കു സന്തോഷമായി. വൈകുനേരം 3 ആയപ്പോൾ ഉമ്മച്ചികുട്ടി കെട്ട്യോന്റെ കൂടെ പോയി. ധ്യാൻ കൂട്ടുകാരിയോടും എന്നോടും യാത്ര പറഞ്ഞു. കൂട്ടുകാരിയുടെ കണ്ണിൽ ആദ്യമായ് കുറെ പ്രതീക്ഷകൾ ഉള്ളതായി എന്നിക്കു തോന്നി. അവൾ അത്രയും സന്തോഷവതി ആയിരുന്നു. തിരിച്ചു വീട്ടിൽ എത്തുന്ന വരെ അവൾ വാ തോരാതെ ധ്യാൻ നെ കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു . "മതി മതി നിന്റെ ധ്യാൻ പുരാണം" എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയത്.

അടുത്ത ദിവസം രാവില്ലേ പത്രം തുറന്നപ്പോൾ ഉള്ള ഒരു വാർത്ത കണ്ടു. ഉടനെ എനിക്കൊരു ഫോൺ കാൾ വന്നു ഉമ്മച്ചികുട്ടിയുടെ , ഇടറിയ ശബ്ദത്തോടെ  " ആ വാർത്ത സത്യമാണ് ഞാൻ അന്വേഷിച്ചു. ഇന്നല്ലേ വൈകിട്ട് പുഴയിൽ കൂട്ടുകാരുമായി ഇറങ്ങിയതാണ്. എങ്ങനെ അത് സംഭവിച്ചു എന്ന് മനസിലാവുന്നില്ല". ഞാൻ ഒന്നും പറഞ്ഞില്ല .ഉമ്മച്ചി കുട്ടി കാൾ വെച്ചതും കൂട്ടുകാരിയുടെ കാൾ വന്നു ഇത്ര മാത്രം ചോദിച്ചു" അറിഞ്ഞത് സത്യമാണോ?" ഞാൻ പറഞ്ഞു "അതെ" പിന്നീട് ഒരു തേങ്ങൽ മാത്രം കേട്ടു .


--ആമി--

Comments