അതിഥി ദേവോ ഭവ


അമ്മയുടെ കൂട്ടുകാരിയും കുടുംബവും വീട്ടിലേക്കു രണ്ടു ദിവസത്തേക്ക് നിൽക്കാൻ വരുന്നുണ്ട് . 'അമ്മ ഒരു സൽക്കാര പ്രിയയാണ്. ആര് വരുന്നു എന്ന് പറഞ്ഞാലും അവരുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു അവർക്കുള്ള ഭക്ഷണം പാകം ചെയ്യും. ചെറിയ കുട്ടികൾ ഇഷ്ടപെടുന്ന ചോക്ലേറ്റ് മുതൽ ബിങ്കോസ് യമി ടോസ് വരെ വീട്ടിൽ വേടിച്ചു വെക്കും . വേറെ ഏതൊരു സാധനം വേടിച്ചു  കൊടുക്കുന്നതിൽ ഞങ്ങൾ വേദനിക്കാറില്ല  എന്നാൽ ചോക്ലേറ്സ്  കൊടുക്കുമ്പോൾ എന്റെയും അനിയത്തിയുടെയും മനസ് കത്തും . 'അമ്മ ഞങ്ങൾക്കു പോലും തരാതെ കൊടുക്കുന്ന സന്ദർഭങ്ങളിൽ ആണ് ഞങ്ങൾക്ക് ഏറ്റവും ദേഷ്യം . എന്തായാലും  കൂട്ടുകാരിയുടെ മകൾക് വേണ്ടി 'അമ്മ ചോക്ലേറ്റ് ശേഖരിച്ചു വെക്കാൻ തുടങ്ങി. കുറച്ചു കാലത്തിനു  ശേഷമുള്ള കണ്ടുമുട്ടൽ ആണ് . 'അമ്മ അതീവ സന്തോഷവതിയും, സൽകരിക്കാനുള്ള ത്വരയുമായ് ഇരിക്കുകയാണ് . അവർക്കു കഴിക്കാൻ വേണ്ടി വീട്ടിൽ കായ വർക്കുന്നു , ചക്ക വരട്ടുന്നു. കൂവ വരട്ടുന്നു. എന്ന് വേണ്ടാ ആകെ  ഒരു മാമാങ്കം . അച്ഛന് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല . പുട്ടിൽ പീര ഇടുന്ന പോല്ലേ അച്ഛൻ ഇടക്ക് അടുക്കളയിൽ വന്നു പറയുന്നുണ്ട് " എന്റെ കൂട്ടുകാർ വല്ലവരും ആണെങ്കിൽ നിനക്ക് ഈ ഉത്സാഹം കാണുമോ?" . സഹിക്കട്ടെപ്പോൾ 'അമ്മ അലറി "ഹേ മനുഷ്യ നിങ്ങളുടെ 30 കൂട്ടുകാരന്മാർക് സദ്യ വെച്ചുണ്ടാക്കിയത് പിന്നെ വേറെ വെല്ലാവരുമാണോ ?അമ്മയുടെ ധീര ഗർജനം കേട്ട് അച്ഛൻ ഒന്നും പറയാതെ പോയി. എന്തായാലും എല്ലാം തയ്യാറായി. ഇനി അവർ വന്നു എല്ലാം തിന്നു തീർത്താൽ മതി.

വൈകുനേരം 6 മണി അടുപ്പിച്ചു 2 വണ്ടി ആളുകൾ വന്നു.വന്നപാടെ അമ്മയും കൂട്ടുകാരിയും സ്നേഹപ്രകടനകളിൽ മുഴുകി. ഇത്രയും ആളുകളെ കണ്ട  ഞാനും അനിയത്തിയും അച്ഛനും വായ പൊളിച്ചു നിൽപ്പാണ്. എല്ലാം കൂടെ 11 ആളുകൾ കൂടെ 3 കുട്ടികളും . എല്ലാവരും കൂടി ആർത്തുല്ലസിച്ചു വീടിനകത്തേക്ക് കയറി പോയി. അവരുടെ പോക്കും മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ വീട്ടിൽ ഞങ്ങൾ അധികപ്പറ്റായി നിൽക്കുന്ന പോല്ലേ ആയിരുന്നു. അവരോടു ഒന്നും പറയേണ്ടി വന്നില്ല. വന്നതും വയസായ ആളുകൾ എല്ലാം കൂടി അച്ഛന്റെയും അമ്മയുടെയും മുറി കൈയേറി . മുകളിലെ അനിയത്തിയുടെ മുറി മറ്റുള്ളവരും. കുട്ടികൾ എല്ലാം എന്റെ മുറിയും കൈയേറി . അതായതു ഞങ്ങൾ എല്ലാം പുറത്തു. പതുകെ 'അമ്മ വിളിച്ചു പറഞ്ഞു ഇവിടെ എല്ലാവർക്കും കിടക്കാൻ സ്ഥലമില്ല  അതുകൊണ്ടു നീയും  അനിയത്തിയും  കൂടെ അപ്പുറത്തു വല്യമ്മയുടെ വീട്ടിൽ പോയി കിടന്നുറങ്ങണം . ഇത്രയും ആൾക്കൂട്ടത്തിനിടയിൽ ഒന്ന് ശബ്ദമിടാനുള്ള ത്രാണി ഇല്ലാത്തതിനാൽ ഞാനും അനിയത്തിയും വല്യമ്മയുടെ വീട്ടിലേക്കു പോവാൻ സമ്മതിച്ചു. ഏതൊരു കോഴി പ്രിയകാരനും ഇഷ്ടപെടുന്ന ഭാഗമാണല്ലോ കോഴി കാല്. എപ്പോഴൊക്കെ വീട്ടിൽ കോഴി കറി ഉണ്ടാക്കിയാലും ഒരു കോഴി കാല് എനിക്കും ഒരെണം  അനിയത്തിക്കും അതാണ് പതിവ്. ഇത്രയും ആളുകൾ വരുന്നത് കൊണ്ട് 'അമ്മ 4 കോഴി കൊണ്ടാണ് കറി വെച്ചിരിക്കുന്നത്. അതായത് 8 കോഴി കാല് .

ഭക്ഷണം കഴിക്കാൻ കുട്ടികളെ എല്ലാം ഇരുത്തി. അമ്മയുടെ കൂട്ടുകാരി ആണ്  വിളമ്പുന്നത്. 'അമ്മ പറഞ്ഞു ആദ്യം അവര്കെലം വിളമ്പി കൊടുക്ക് എന്നിട്ട്  ഇവർക്കു മതി. ഇവർ ഇവിടത്തെ അല്ലെ . അമ്മയെ തല്ലിക്കൊല്ലാൻ തോന്നി. ഉച്ച തൊട്ടു ചിക്കൻ മണം അടിച്ചു ഇരിക്കുന്ന ഞങ്ങളുടെ വിഷമം അമ്മക്ക് മനസിലാവില്ല. അമ്മയുടെ കൂട്ടുകാരി അങ്ങനെ കോഴി കറി മകൾക്കു വിളമ്പി കൊടുക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ എത്ര കോഴി കാലുകൾ നഷ്ടപ്പെടുന്നു എന്നായിരുന്നു. അമ്മയുടെ കൂട്ടുകാരി കോഴി കാലുകൾ മാത്രം തപ്പി കണ്ടുപിടിച്ചു അവരുടെ കുട്ടികൾക്ക് വിളമ്പി കൊടുത്തു. കൂട്ടത്തിൽ ഒരു ഡയലോഗ്  " കുട്ടികൾ ലെഗ് പീസ് മാത്രമേ കഴിക്കുകയുള്ളു. " 'അമ്മ വന്നു നോക്കി ബാക്കി 2 എണ്ണം ഉണ്ട്. അത് മാറ്റിവെച്ചിട്ടു പറഞ്ഞു "ഇനിയും  അവർക്കു വേണേൽ ഞാൻ മാറ്റിവെച്ചിട്ടുണ്ട് അത് എടുത്തു കൊടുത്തോളു". ഇതും കൂടി ആയപ്പോൾ എനിക്കും അനിയത്തിക്കും എന്തെന്നില്ലാത്ത കലി വന്നു . എന്തായാലും വീട്ടിൽ നിന്നും ഞങ്ങൾ പുറന്തള്ളപ്പെട്ടു . വല്യമ്മയുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ വല്യമ്മയുടെ വക ഒരു ചോദ്യം എന്താ 'അമ്മ നിങ്ങളെ പുറത്താക്കിയോ ? ഒന്നും മിണ്ടാതെ മുറിയിൽ പോയി വാതിലടച്ചു കിടന്നു.

അടുത്ത  ദിവസം രാവില്ലേ വീട്ടിലേക്കു കയറുമ്പോൾ പുറത്തു എന്റെ   കിടക്ക വെയിലത്ത് ഉണക്കാൻ ഇട്ടിരിക്കുന്നു.ചെന്ന് ചോദിച്ചപ്പോൾ അമ്മയുടെ കൂട്ടുകാരിയുടെ ചെറിയ മോൾ അതായതു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു രാത്രി മുള്ളി എന്ന്. ഇത് കേട്ടതും ഞാൻ സമീപനം പാലിച്ചു അമ്മയോട് ചോദിച്ചു ഇവർ എന്നാണ് പോവുന്നത്. " ഇന്ന് അവർ ഗുരുവായൂർ പോയി തൊഴുതു വരും . നാളെയും 2 -3  അമ്പല ദർശനമുണ്ട് . അതുകൊണ്ടു 2 ദിവസം കഴിഞ്ഞേ അവർ പോവുകയുള്ളു . ഇതിനിടയിൽ അവരുടെ മൂത്തമകൾ എന്റെ മുറി അരിച്ചു പെറുക്കി എന്റെ സ്റ്റിക്കർ ബുക്കും സ്റ്റാമ്പ് കളക്ഷൻ ബൂക്കുമായി വന്നു എന്നിട്ടു ഭവ്യതയോടു കൂടി ചോദിച്ചു. ഇത് 2 ഉം എനിക്ക് തരാമോ . അടുത്തിരിക്കുന്നു അമ്മി കല്ലെടുത്തു അവളുടെ തലയിൽ ഇടാൻ ആണ് ആ നിമിഷം എന്നിക്കു തോന്നിയത് . 'അമ്മ എന്റെ മുഖത്തേക്കു നോക്കി. ഞാൻ വര്ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്നതാണ് എന്ന് അമ്മക്കറിയാം. എന്നാലും 'അമ്മ പറഞ്ഞു. അത് ചേച്ചിയുടെ ആണ്. നന്നയി ഭക്ഷണം ഒകെ കഴിച്ഛ് നല്ല കുട്ടികൾ ആയി ഇരുന്നാൽ ആന്റി തന്നു വിടാം . രാവിലത്തെ പ്രാതൽ എല്ലാം വെട്ടി അടിച്ചു കുടുംബ സമേതം ഗുരുവായൂർ തോഴൻ പോയി. കൂടെ അമ്മയും.

ഞാനും അനിയത്തിയും കൂടി അപ്പുറത്തെ തൊടിയിൽ പോയി. അവിടെ കളിക്കുന്ന ചെക്കന്മാരെ വളച്  നയകോർണ പൊടി സംഘടിപ്പിച്ചു. അടുക്കളയിൽ 'അമ്മ  എന്റെ സ്റ്റിക്കർ ബുക്ക് എടുത്തു വെക്കുന്നത് അനിയത്തി കണ്ടിരുന്നു. അവൾ കസേരയും മേശയും എല്ലാം വലിച്ചിട്ടു കയറി ബുക്ക് എടുത്ത്  വേഗം പെട്ടിയിൽ കൊട്നു പോയി പൂട്ടി വെച്ചു . പുറത്തു വെച്ചിരിക്കുന്ന എന്റെ കിടക്കയിൽ ഞാൻ നയകോർണ പൊടി വാരി വിതറി ഇട്ടു.

 ഞങ്ങൾ വല്യമ്മയുടെ വീട്ടിലേക്കു പോരുന്ന വരെ കിടക്ക അകത്തേക്കു ഇട്ടിട്ടില്ല.പിറ്റേ ദിവസം രാവില്ലേ വരുമ്പോൾ കുടുംബ ഡോക്ടർ അങ്കിൾ ഉണ്ട്. കാര്യമായ പറയുന്നത് കേട്ടു എന്തോ അലര്ജി ആണ്. മെഡിസിൻ തരാം എന്നൊക്കെ. ആന്റിയുടെ മകൾ എല്ലാം ചുവുന്നു തുടുത്തു നില്പുണ്ട്. ആന്റി പെട്ടി എല്ലാം ഒതുക്കി വീട്ടിലേക്കു പോവാൻ തയാറായി. ഇടയ്ക്കു ഇടയ്ക്കു മകളെ ചീത്ത പറയുന്നുമുണ്ട്. കണ്ടടേതെല്ലാം കയറി നിരങ്ങിയാൽ ഇങ്ങനെ ഇരിക്കും . അതെങ്ങനെ  വൈകീട്ടായാൽ സർകീട്ടു  പോകല്ലേ. ഇരുന്നു ചൊറിഞ്ഞോണ്ട് ഇരുന്നോ . ബാക്കി ഉള്ളവൻ 2 ദിവസം സമാധാനം ആയി ഇരിക്കാൻ വന്നതാ.അതെങ്ങനെ സമ്മതിക്കൂല്ലലോ "

 അമ്മയുടെയും ആന്റ്യുടെയും മുഖത്തു സങ്കടത്തിന്റെ ഭാവങ്ങൾ അലയടിക്കുണ്ട്. എല്ലാവരും വണ്ടിയിൽ കയറി. യാത്ര ചോദിക്കുന്ന കൂട്ടത്തിൽ ആ കാന്താരി ഏറ്റവും ചെറുത് പറഞ്ഞു." ആന്റി പറഞ്ഞില്ലേ ചേച്ചിയുടെ ബുക്ക് കൊടുകാം എന്ന്. അത് എന്താ കൊടുക്കാതെ?" 'അമ്മ  അത് കേൾക്കണ്ട താമസം അടുക്കളയിലേക്കു  ഓടി. പുസ്തകം കാണാത്തതുകൊണ്ട്  ഞങ്ങളെ വിളിച്ചു .ആകെ  ബഹളവും. എന്തായാലും സാധനം കിട്ടില്ല എന്ന് മനസിലായ ആന്റി പറഞ്ഞു." സാരമില്ല എടുത്തു വെച്ച മതി. അടുത്ത പ്രാവശ്യം വരുമ്പോൾ എടുകാം." അങ്ങനെ അവർ ടാറ്റ പറഞ്ഞു പോയി. അവർ പോയ ഉടനെ 'അമ്മ ചോദിച്ചു ആ ബുക്ക് എവിടെ? ഞാൻ അനിയത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു. "ഞങ്ങൾ ആണ് അത് മാറ്റിയത്". അമ്മയുടെ കൈ ഞങ്ങൾക്ക്  നേരെ വരുന്നത്  കണ്ടപ്പോൾ അച്ഛനെ കൂട്ടുപിടിച്ചു. "ഇത്രയും കാലം ഞാൻ പൊന്നു പോല്ലേ കൊണ്ട് നടന്ന എന്റെ പുസ്തകം ഇനി ആര് പറഞ്ഞാലും അവർക്കു ഞാൻ കൊടുക്കില്ല" എന്ന് തീർത്തു ഞാൻ പറഞ്ഞു.'അമ്മ എന്നെയും  അനിയത്തിയേയും ചീത്ത പറഞ്ഞു കൊണ്ട് അകത്തേക്കു പോയി.

പതുകെ അച്ഛന്റെ അടുത്ത് ചെന്ന് പറഞ്ഞു. അച്ഛാ എനിക്കു പുതിയ കിടക്ക വേണം. കണ്ട കുട്ടികൾ മുള്ളിയതിൽ ഒന്നും എനിക്ക് കിടക്കാൻ പറ്റില്ല. അച്ഛൻ പറഞ്ഞു "അല്ലേലും അതിൽ കിടന്നാൽ ചൊറിയും . നായകോർണ പൊടി ഇന്ന് വരെ ദേഹത്ത് വീണിട്ടിലിലോ . വീണാൽ അറിയാം ചൊരിയുന്ന സുഖം ". ഞാനും അനിയത്തിയും അടികിട്ടും എന്ന പ്രതീക്ഷയിൽ നിൽപ്പാണ് "നിങ്ങൾ അതിൽ നയകോർണ പൊടി കൊണ്ട് ഇട്ടതാണ് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു പുതിയ കിടക്ക ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് . ഇപ്പോൾ വരും. അമ്മയോട് പറയണ്ട!"

--ആമി--

Comments

Post a Comment