GOPRADE

അമ്മയുടെ നാട്ടിൽ എല്ലാവരും പരസ്പര സ്നേഹവും ആവോളം സഹകരണവുമുണ്ട്. ഏതൊരു വീട്ടിൽ എന്ത് വിശേഷം ഉണ്ടെങ്കിലും ആ നാട് മുഴുവൻ അവിടെ കാണും. എല്ലാവരുടെയും സന്തോഷവും സങ്കടവും ഒരുപോല്ലേ ഏറ്റെടുത്തു കൊണ്ട് നടക്കുന്ന നാട്. പ്രദീപേട്ടനും ഗോമതി  ചേച്ചിയും കല്യാണം കഴിച്ചു കുറച്ചധികമായി. എന്നാൽ അവർക്കു കുഞ്ഞുങ്ങൾ ഉണ്ടാവാത്തതു നാടിൻറെ തീരാ വേദനയാണ്. അവരുടെ പരസ്പര സ്നേഹം കാണുമ്പോൾ നാട്ടിലെ ചെറുപ്പകാർക് എല്ലാം അപ്പോൾ കെട്ടണം എന്ന് തോന്നും. ഒരിക്കൽ പോലും അവർ തമ്മിൽ അടികൂടുന്നത് കണ്ടിട്ടില്ല. അതുപോല്ലേ ഒരാളോട് പോലും മുഖം കറുത്ത് ഒന്നും പറയില്ല. എല്ലാവരോടും വിനീതമായ സംസാരമായിരുന്നു 2  പേരുടെയും.പാവങ്ങളെ സഹായിക്കുന്നതിൽ പ്രദീപേട്ടൻ  ദാനശീലനായിരുന്നു . ഇതെലാം ചെയ്തിട്ടും അവർക്കു കുട്ടികളെ കൊടുക്കാത്തതിൽ ദൈവത്തോട് പോലും നാട്ടുകാർക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. എന്തായാലും നാട്ടുകാർ പലയിടങ്ങളിൽ ആയി പല പൂജകളും നടത്തി പൊന്നു. അവർക്കു വേണ്ടി  അവർ മാത്രമല്ല പലരും പൂജകൾ ചെയ്തു.ഒടുക്കം എന്ത് വന്നാലും കുലുങ്ങാത്ത എന്റെ അമ്മമ്മ വരെ അവർക്കു വേണ്ടി പ്രാർത്ഥിച്ചു അതും ഭജന ഇരുന്നു പ്രാർത്ഥിച്ചു. എന്നാൽ അമ്മമ്മയുടെ ഈ പ്രവർത്തിയിൽ എല്ലാവരും  അത്ഭുതപ്പെട്ടു . അമ്മമ്മ വെട്ടൊന്ന് മുറി രണ്ടു എന്ന പ്രകൃതകാരി ആയതോണ്ട് അമ്മമ്മയിലെ നല്ല വശങ്ങൾ  ഒരിക്കലും ആരും കണ്ടിരുന്നില്ല . എന്തായാലും അമ്മമ്മ ഭജന ഇരുന്നത് നാട്ടിലെങ്ങും പാട്ടായി.

അമ്മമ്മ ഭജന എല്ലാം കഴിഞ്ഞു  തിരിച്ചു വന്നു പ്രസാദവും പൂവും എല്ലാം ഗോമതി ചേച്ചിക്ക കൊടുത്തു. മാസം ഒന്നു കഴിഞ്ഞില്ല ഗോമതി ചേച്ചിക്ക് വിശേഷമായി. പിനീട് അങ്ങോട്ട് ദൈവത്തിനു അമ്മമയിൽ ഉള്ള കടാക്ഷത്തിന്റെ പറച്ചിലുകൾ ആയിരുന്നു . നാട്ടിൽ എല്ലാം അമ്മമ്മ സൂപ്പർ സ്റ്റാർ ആയി. എവിടെ പോയാലും അമ്മമ്മയുടെ അടുത്ത് വിഷമങ്ങൾ പറച്ചിലായി. ഇനി അമ്മമ്മ എങ്ങാനും പോയി പ്രാർത്ഥിച്ചാലോ . പ്രാർത്ഥിച്ചു ഭലിച്ചാലോ .

ഗോമതി ചേച്ചിക്ക് 9 മാസമായി ഇന്നോ നാളെയോ എന്ന് നോക്കി ഇരികുവാണ് . എന്താണേലും അവരുടെ കുട്ടിക്കുള്ള പേരിനെ പറ്റി ചർച്ച ആയി. ചേച്ചിയും ചേട്ടനും പേര് നോക്കുന്നു നോക്കുന്നു എന്ന് പറയുന്നതല്ലാതെ പേര് ഒന്നും ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. എന്നാൽ എല്ലാവരോടും  പേര് കണ്ടു പിടിക്കു  എന്ന് പറയുന്നുമുണ്ട്. ഇടയിൽ ഗോമതി ചേച്ചിയുടെ 'അമ്മ പറഞ്ഞു  "പാറുക്കുട്ടിഅമ്മ ഭജന ഇരുന്നത് കൊണ്ടല്ലേ ദൈവവും അനുഗ്രഹിച്ചതു . അതുകൊണ്ടു പെൺകുട്ടി ആണെങ്കിൽ പാറുക്കുട്ടി എന്ന് പേരിടും " . ഇത് കേട്ടപാതി കേൾക്കാത്ത പാതി വീട്ടിലേക്കു വാർത്ത വന്നു. പെൺകുട്ടി ഉണ്ടായാൽ പാറുക്കുട്ടി എന്നാണ് പേര് ഇടാൻ പോവുന്നത്. വേറെ  ആര്  പ്രാര്ഥിച്ചിലെങ്കിലും അമ്മമ്മ വീണ്ടും പ്രാര്ത്ഥിച്ചു " അവർക്കു ഒരു പെൺകുഞ്ഞിനെ കൊടുക്കണേ".

ഗോമതി ചേച്ചിയെ  ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്ന വാർത്ത കേട്ടത് മുതൽ അമ്മമക് ആകെ  ഒരു എരിപൊരി സഞ്ചാരം കുറച്ചു കഴിഞ്ഞപ്പോൾ മണ്ണാത്തി ശാരദ വന്നു പറഞ്ഞു. പെൺകുട്ടി ആണ്. നാളെ  തൊട്ടു അവിടെ പണിക്കു ചെല്ലാൻ പറഞ്ഞു. അമ്മമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീരശ്രു 2 സ്വർണ്ണത്തുള്ളികൾ പോല്ലേ താഴേക്കു വന്നു. ഒരിക്കൽ പോലും അമ്മമ്മ കരയുന്നത് ഞങ്ങൾ കണ്ടിട്ടില്ല. എന്താണേലും വീണ്ടും അമ്മമ്മയുടെ പ്രാർത്ഥനദൈവം  കേട്ടു . അവർക്കു ഒരു പെൺകുട്ടിയെ തന്നെ കിട്ടി  കുട്ടിയുടെ കാതു  കുത്തായി. നാട്ടുകാരെ എല്ലാം ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളും  പോയി. തട്ടാൻ വന്നു കാത്  കുത്തി. കുട്ടിയുടെ കരച്ചിൽ വീട് മുഴുവൻ അലയടിച്ചു. പ്രദീപേട്ടന്റെ മടിയിലേക്കു  കുട്ടിയെ വെച്ചു . എല്ലാവരും നിശബ്ദരായി ഇരുന്നു. പ്രദീപേട്ടൻ പതുകെ കുട്ടിയുടെ കാത്തിനടുത്തു  ചെന്ന് പേര് വിളിച്ചു "ഗോപ്രടെ " "ഗോപ്രടെ " "ഗോപ്രടെ " എല്ലാവരുടെയും കണ്ണുകൾ മുകളിലേക്കു  തള്ളി നിൽക്കുകയാണ്.

ഒന്നും മനസിലാവാതെ എല്ലാവരോടുമായി പ്രദീപേട്ടൻ പറഞ്ഞു. ഞങ്ങളുടെ  പേരുകൾ ചേർത്താണ് ഈ പേര് ഉണ്ടാക്കിയത് "ഗോമതിയിലെ" ഗോ യും  പ്രദീപിലെ "പ്രടെ " അപ്പോഴും മനസിലായില്ലേ പ്രദീപ്  എങ്ങനെ പ്രടെ ആയി. പ്രദീപേട്ടൻ പറഞ്ഞു. ഇംഗ്ലീഷിൽ എഴുതുമ്പോൾ  ഗോമതിയിലെ go യും Pradeep ഇലെ "Prade " എടുക്കുക . കൂട്ടുമ്പോൾ "GOPRADE ". എല്ലാവരും മൗനമായി  അമ്മമ്മയുടെ മുഖത്തേക്കു നോക്കി. ഇത്തവണ  സ്വർണ്ണത്തുള്ളികൾക്കു പകരണം തീക്കട്ടകൾ ആയിരുന്നു ആ കണ്ണുകയിൽ നിന്നും പുറത്തേക്കു ചാടിയത്

--ആമി--

Comments

Post a Comment