അമ്മിണി കുട്ടി ടീച്ചർ ആയി. കെട്ടിയോനും കുട്ടികളുമായി സുഖിച്ചു വാഴുകയാണ്. അമ്മിണി കുട്ടി പഠിക്കാൻ കേമി ആണെങ്കിലും ട്യൂബ് ലൈറ്റ് ആണ് . പഠിപ്പിക്കുന്ന കോളേജുകളിൽ വരെ അത് പാട്ടാണ് . ഇങ്ങനെ ഒകെ ആണേലും അമ്മിണി കുട്ടിയെ എല്ലാവര്ക്കും ഇഷ്ടമാണ്. കുട്ടികൾക്കും ,കൂടെ ജോലി ചെയുന്ന ആളുകൾക്കും . അമ്മിണി കുട്ടിയുടെ ക്ലാസ്സിൽ 2 തടിയൻ മാർ ഉണ്ട് . തടി കാരണം കോളേജിൽ വേണ്ടത്ര ഇമേജ് അവർക്കു കിട്ടുന്നില്ല. തങ്ങൾ നോക്കുന്ന പെൺപിള്ളേർ വല്ലവരുടെയും ബൈക്കിനു പുറകിൽ പോകുന്ന കാഴ്ച കണ്ടു മനം മടുത്തു പോയ 2 തടിയൻ ആത്മാക്കൾ . അങ്ങനെ അവർ തടി കുറയ്ക്കാൻ തീരുമാനിച്ചു. എന്തായാലും ആ തീരുമാനത്തെ അമ്മിണികുട്ടി പ്രോത്സാഹിപ്പിച്ചു .
അമ്മിണികുട്ടി ഒരു പോണതടിച്ചി അല്ല. പണ്ട് എലും തോലുമായിരുന്നു അമ്മിണികുട്ടി വർഷങ്ങൾ കഴിയുന്തോറും വീർത്തിരുന്നു . അതുകൊണ്ടു അമ്മിണികുട്ടി മെലിഞ്ഞിട്ടാണ് എന്ന് ഇപ്പോൾ ആരും പറയില്ല . ആവശ്യത്തിൽ കൂടുതൽ കുറച്ചു തടി ഉണ്ട് . അതുകൊണ്ടു തന്നെ ഇവന്മാർ തടി കുറഞ്ഞാൽ ആ പ്രയോഗം തന്റെ മുകളിലും ആവഷ്കരിക്കാൻ അമ്മിണികുട്ടി തീരുമാനിച്ചു. അങ്ങനെ ക്ലാസ് എടുക്കുമ്പോഴും അമ്മിണികുട്ടിയുടെ കണ്ണുകൾ അവർക്കു നേരെ തന്നെ ആയിരുന്നു.
3 ആഴ്ചകൾ പിന്നിട്ടപ്പോൾ കണ്ടവന്മാരെല്ലാം പറഞ്ഞു തടിയന്മാർ തടി കുറഞ്ഞെല്ലോ ? ഇത് കേട്ടതും അമ്മിണികുട്ടിയുടെ മനസ്സിൽ ലഡു പൊട്ടി , എന്തെന്നില്ലാത്ത ഒരു സന്തോഷം . സ്വയം തടി കുറഞ്ഞു എന്നൊരു തോന്നൽ. എന്തായാലും തടിയന്മാരുടെ അടുത്തേക് വെച്ച് പിടിച്ചു.
തടിയനിൽ ഒരുവൻ പറഞ്ഞു തുടങ്ങി. "ഡയറ്റ് നല്ല വണം നോക്കിയ മതി ടീച്ചറെ !" അമ്മിണികുട്ടി ചോദിച്ചു എന്തൊക്കെയാ ഭക്ഷണം
" രാവില്ലേ ഒരു ബ്രഡ് അതിൽ ഒരു വശം ചീസ് പുരട്ടാം"
"കുഴപ്പമില്ല രാവില്ലേ ബ്രഡ് ആവാം . പക്ഷെ ഒരു ബ്രീഡ് എന്നുള്ളതാണ് പ്രശ്നം . എന്നാലും കുഴപ്പമില്ല നോകാം "
"ഉച്ചക്ക് 7 1/ 2 സ്പൂൺ ചോറ് "
"ഹോ ഞാൻ ഉച്ചക്ക് ആകെ 1 സ്പൂൺ ചോറ് മാത്രമേ കഴിക്കാറുള്ളു . അതുകൊണ്ടു ഉച്ച ഭക്ഷണം ഒരു വിഷയമേ അല്ല "
"ടീച്ചർ സ്പൂണിന്റെ അളവ് എത്രയാ"
"ഹ ഒരു തവി ചോറ് അത്രയേ ഉള്ളു"
"ഞാൻ പറഞ്ഞത് തവി അല്ല ടീസ്പൂൺ "
അമ്മിണികുട്ടിയുടെ ഉള്ളൊന്നു കത്തി. ഉച്ചക്ക് വെറും 71/ 2 ടീസ്പൂൺ ഭക്ഷണം കഴിച്ച ഒരാഴച്ചക്കകം മരണം ഉറപ്പു . എന്നാലും ഒന്നും മിണ്ടിയില്ല.
"രാത്രി മുട്ട ആവാം"
"എത്രയെണ്ണം"
"ഒരു മുട്ട"
മനസ്സിൽ പൊട്ടിയ ലഡുകൾ എല്ലാം തവിടു പൊടി ആയി താഴെ വീഴുന്നു. ഇപ്പോഴത്തെ വിശപ്പിൽ ആ ലഡു കൂടി വേണേൽ എടുത്തു കഴികാം അതാണ് അമ്മിണിയുടെ അവസ്ഥ.
തടിയൻ നിർത്തിയില്ല " ഇങ്ങനെ ഒകെ ആണേലും നല്ലവണ്ണം അധ്വാനിക്കണം . ദിവസവും 15 മിനിറ്റ് എങ്കിലും നടക്കണം. പിന്നെ ടീച്ചേർക്കു പ്രായം ഉള്ള കാരണം ഞങ്ങൾ 3 ആഴ്ച എടുത്തത് ടീച്ചർ ചുരുങ്ങിയത് 3 മാസം എങ്കിലും പിടിക്കും ". ഇതെല്ലം കേട്ട അമ്മിണി തീരുമാനിച്ചു തന്റെ തടിയിലും ഒരു സൗന്ദര്യമുണ്ട് എന്ന് സ്വയം വിശ്വസിക്കും എന്ന് .
--ആമി--

nannayitund...but amminikuty nulla peru vendayirunu..kurachoode puthiya peravam
ReplyDeleteno amminikutty thanne yojikulluuu aaa roopathinum bhavathinum!
Deleteamminikuttii super!
ReplyDelete