കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകൾക്ക് വല്ലാത്തൊരു അനുഭൂതിയാണ്. വീണ്ടും വീണ്ടും ആ നിമിഷങ്ങളിലൂടെ യാത്ര ചെയുന്ന പോല്ലേ ഉള്ള അനുഭൂതി. ഒരുപക്ഷെ അന്ന് പല കാരണങ്ങൾ കൊണ്ട് ആസ്വദിക്കാൻ പറ്റാതെ പോയത് പിന്നീടുള്ള ഓർമകളിൽ ആസ്വദിക്കാൻ കഴിയും ചിന്നി ചിതറി കിടക്കുന്ന ഒരുപാടു ഓർമ്മകൾ നെയ്തു കൂട്ടി അതിലൂടെ ഒരു യാത്ര.ചില ഓർമകൾക്ക് നമുക്കുള്ളിലേക്കു ഊർജം തരാനുള്ള കഴിവും എന്നാൽ മറ്റു ചിലതിനു നമ്മളെ തന്നെ വലിച്ചു കീറാനുമുള്ള ശക്തിയുമുണ്ട് .
ഓർമകളിൽ എപ്പോഴും സന്തോഷം മാത്രമാണ് ഞാൻ കണ്ടെത്താറു. അത്തരം സന്ദർഭങ്ങൾ മാത്രമേ ഞാൻ മനസ്സിൽ കൊണ്ട് നടക്കാറുള്ളു. എങ്കിലും ഇടക്ക് ഒന്നോ രണ്ടോ വേദനിപ്പിക്കുന്ന ഓർമകളും കാണും.
ചില ഓർമ്മകൾ ഇപ്പോഴും നിർ വികാരമാണ് . ഓർക്കുമ്പോൾ നമ്മുക്കുള്ളിൽ ഒന്നും അലയടിക്കാത്തതു. സന്തോഷമോ സങ്കടമോ നൽകാത്ത ഓർമ്മകൾ . അങ്ങനെ ഒരു ഓർമകളിൽ ഉള്ളവനായിരുന്നു ഫാസിൽ . സ്കൂൾ പഠന കാലം തൊട്ടു അവന്റെ പഞ്ചാര വർത്തമാനം ഞാൻ കേൾക്കുന്നതാണ്. എന്തോ എനിക്ക് അവനെ തീരെ ഇഷ്ടമല്ല. ഏതൊരു ആളുടെയും പ്രണയം ഒരിക്കൽ എങ്കിലും മനസ് കൊണ്ട് ആസ്വദിക്കാത്തവർ ആയി ആരും ഉണ്ടാവില്ല. ഒരു പാട് പേർ പുറകെ നടക്കുമ്പോൾ ഏതൊരു പെൺകൊടിയും അത് ആസ്വദിക്കും എന്നാണ് എന്റെ തത്വ വാദം . അവരോടു പ്രണയമോ സ്നേഹമോ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ഇത്രയും ആൺകുട്ടികൾ എന്നിക്കു പുറകിൽ ഉണ്ട് എന്നൊരു അഹന്ത ആവാം ആ ആസ്വാദനത്തിനു കാരണം .
കുറെ ആൺകുട്ടികൾ പ്രേമലേഖനങ്ങളും ഗ്രീറ്റിങ് കാർഡ്‌സും എല്ലാം വെച്ച് നീട്ടിയിട്ടുണ്ട്. വീട്ടിൽ നിന്നും അടുത്തുള്ള ബസ് സ്റ്റോപ് വരെ അകമ്പടികൾ തന്നിട്ടുണ്ട്. ഇതെലാം എല്ലാവരും ചെയുന്നതാണ്. എന്നാൽ എന്ത് കൊണ്ടോ ,ഫാസിൽ അവന്റെ ഏതൊരു ചെയ്തികളും ഞാൻ ഇഷ്ടപെട്ടിരുന്നില്ല. ഞാൻ എവിടെ തിരിഞ്ഞാലും അവന്റെ ആ മുഖമായിരുന്നു കണ്ടിരുന്നത്. അവന്റെ പേരായിരുന്നു കേട്ടിരുന്നത്. അവൻ സൗന്ദര്യവാനല്ല. അതുകൊണ്ടാണോ അവനെ ഇഷ്ടമല്ലാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അതും ആയിരികാം കാരണം. എന്നാൽ എന്തോ അവന്റെ സ്വഭാവം അവന്റെ പ്രവർത്തികൾ അവന്റെ വർത്തമാനം എല്ലാം ഞാൻ വെറുത്തിരുന്നു.ഓരോ ദിവസം കൂടുന്തോറും എന്റെ ഉള്ളിലെ വെറുപ്പും കൂടി വന്നു. കൂടെ അവന്റെ ശല്യവും. പുറകെ നടക്കുന്ന ആൺകുട്ടികളെ ഒരു പരിധിവരെ ഏതൊരു പെൺകുട്ടിയും സഹിക്കും. ആണുങ്ങൾക്കു ആ പ്രായത്തിൽ ഉള്ള ചാപല്യമാണ് എന്ന് മനസിലാക്കി കൊണ്ട് തന്നെ
+2 പരീക്ഷ അവധിക്കു ക്ലാസ് പൂട്ടാൻ ഇനി അധികം ദിവസങ്ങളില . ഒരു ദിവസം നടന്നു പോകുമ്പോൾ. പെട്ടന് ഒരു വണ്ടി മുന്നിൽ കൊണ്ട് വന്നു നിർത്തി അതിൽ നിന്നും ഫാസിൽ ഇറങ്ങി. അവൻ എന്റെ കൂടെ നടപ്പും ആരംഭിച്ചു. "ഇനിയെങ്കിലും നീ സമ്മതിക്കു നിനക്ക് എന്നെ ഇഷ്ടമാണ് എന്ന്.അതല്ല മറിച്ചാണ് നിന്റെ തീരുമാനം എങ്കിൽ വേറെ ഒരാളുടെ കൂടെ ജീവിക്കും എന്ന് നീ കരുതണ്ട. നിന്നെ എന്നിക്കു കിട്ടുവാനായി ഞാൻ ഏതു അറ്റം വരെയും പോവും." അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ തീ പറക്കുന്ന പോല്ലേ ആണ് തോന്നിയത്. അവന്റെ ശബ്ദത്തിന്റെ ഗാംഭീര്യം എന്നേ പേടിപ്പിച്ചുവെങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല.അവൻ എന്നോട് പറഞ്ഞു "നിന്റെ പരീക്ഷയുടെ അവസാന ദിവസം നീ എനിക്കൊരു ഉത്തരം തരണം. എന്നെ നീ സ്നേഹിക്കുന്നു എന്ന ഉത്തരം . " അതുകൂടി കേട്ടപ്പോൾ അവനെ എനിക്ക് കൊല്ലുവാനുള്ള ദേഷ്യമാണ് വന്നത് . മനസ്സിൽ ഒരായിരം ചോദ്യമായിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൻ ഇത്രയും എന്നോട് പറഞ്ഞത്. ഒരാളെ നിർബന്ധിച്ചു ഇഷ്ടപെടുത്താൻ കഴിയുമോ?.....
വീട്ടിൽ ഉമ്മയോടും ബാപ്പയോടും പറയാം എന്ന് വെച്ചാൽ അവർ അത് ഏതു രീതിയിൽ എടുക്കും എന്നറിയില്ല.എന്തായാലും പരീക്ഷ അവസാനിക്കുന്ന ദിവസം ഉമ്മയോട് സൂചിപ്പിക്കാൻ തന്നെ തീരുമാനിച്ചു .എന്നാലും മനസ് ആകെ അസ്വസ്ഥമായിരുന്നു ഒന്നും പഠിക്കാൻ കഴിയുന്നില്ല. അവസാന ദിവസം അവൻ എങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു ഒരു മനഃസമാധാനമില്ല. നാട്ടിലെ ഗുണ്ടകൾ ആയി വരെ അവനു കൂട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഒരാളുടെ മരണം ഞാൻ ആദ്യമായി ആഗ്രഹിച്ചുവെങ്കിൽ അത് അവന്റെ മരണമായിരുന്നു.
പരീക്ഷ തുടങ്ങി . 8 പരീക്ഷകൾ ആണ് ഉള്ളത്. ആദ്യത്തെ ദിവസത്തെ ഇംഗ്ലീഷ് പരീക്ഷ മര്യാദക്കു എനിക്ക് എഴുതാൻ കഴിഞ്ഞില്ല .ഇനി 7 പരീക്ഷകൾ ബാക്കി. പരീക്ഷ എഴുതി പുറത്തിറങ്ങുമ്പോൾ ഫാസിലിന്റെ മുഖമാണ് ആദ്യം കണ്ടത് "ഇനി 2 ആഴ്ച കൂടി ഉണ്ട് നിനക്ക് തീരുമാനിക്കാൻ" എന്ന് പറഞ്ഞു അവൻ ബൈക്ക് എടുത്തു ബസ് സ്റ്റാൻഡിലേക്ക് പോയി . സ്ഥിരമായി ഞാൻ പോവുന്ന ബസിനു പിറകിൽ അവനെയും കാണും.പിന്നെ ഉള്ളതെല്ലാം സിനിമയെ പോലും വെല്ലുന്ന രംഗങ്ങളാണ്. സൈഡ് സീറ്റിൽ ഇരിക്കുന്നത് കണ്ടാൽ പിന്നെ അവൻ ബൈക്ക് കൊണ്ട് പല പ്രാവശ്യം ഓവർ ടേക്ക് ചെയുന്ന രംഗങ്ങൾ. ഇതെല്ലം ഒഴിവാക്കാൻ വേണ്ടി സീറ്റ് കിട്ടിയാൽ പോലും ഇരിക്കാതെ ആയി.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും നല്ല ഇടിയും , മഴയും തുടങ്ങി. സ്ഥിരം 5 മണിക് വരുന്ന മൈത്രി ബസ് കാണുന്നില്ല. അപ്പോഴാണ് അറിഞ്ഞത് അവിടെ ബസ് ഉടമകൾ പണി മുടക്കി. എന്റെ ഗ്രാമം ഒരു ചെറിയ ഗ്രാമം ആണ്."പാവുക്കോണം" അങ്ങു കുന്നും ചെരുവിൽ . അവിടെ എത്തി പെടാൻ ബസ് അല്ലെങ്കിൽ ജീപ്പ് ഇത് മാത്രമേ ആശ്രയമുള്ളൂ. അതും 2-3 മണിക്കൂറുകൾ കൂടുമ്പോൾ ആയിരിക്കും ഒരു ബസ് ആ വഴി വരുന്നത് . എന്തായാലും അവിടെ കിടന്ന ജീപ്പുകാരൻ വിളിച്ചു പറഞ്ഞു തുടങ്ങി" പാവുക്കോണം പാവുക്കോണം". ഒന്നും ആലോചിച്ചില്ല വേഗം ചാടി കയറി ഇരുന്നു.
വണ്ടി നിറയെ ആളുകൾ ആയപ്പോൾ ഡ്രൈവർ വണ്ടി എടുത്തു . അതിനകത്തു ശ്വാസം മുട്ടുന്ന പോല്ലേ ആയിരുന്നു. വണ്ടി കുറച്ചു പോയപ്പോൾ ഫാസിൽ ബൈക്ക് ആയി കലാപരിപാടികൾ തുടങ്ങി . അവന്റെ ബൈക്കിലെ യാത്രയും പ്രകടനവും കണ്ടു വണ്ടിയിൽ ഉള്ള ആളുകൾ എല്ലാം ഒന്നടങ്കം പറഞ്ഞു" ഈ ചെക്കന് ഇത് എന്തിന്റെ കേടാ ...എന്നും തേരാ പാരാ നടക്കുന്നത് കാണാം. ഈ മഴയത്തു ബൈക്കിൽ കിടന്നു കറങ്ങാൻ ". ഫാസിൽ കുറെ നേരം ജീപ്പിനെ വെട്ടിച്ചും പിന്നിൽ ആക്കിയും എല്ലാം കളിച്ചു കൊണ്ടിരുന്നു . അവന്റെ ഈ പ്രകടനങ്ങൾ കണ്ട് വണ്ടിയിൽ ഉള്ള ആളുകൾക്കു ഒന്നടങ്കം ദേഷ്യം വരുന്നുണ്ടായിരുന്നു .
പെട്ടന് എന്തോ ഒരു വലിയ ശബ്ദം കേട്ടു . പെട്ടന്നു തന്നെ ജീപ്പിലെ ഡ്രൈവർ വണ്ടി നിർത്തി പുറത്തേക്കു ഇറങ്ങി ഓടുന്നത് കണ്ടു .ഇനി ജീപ്പിനു വല്ലതും സംഭവിച്ചോ? വണ്ടിയിൽ ഉണ്ടായിരുന്നു ആണുങ്ങൾ തല പുറത്തിട്ടു നോക്കി അല്ല ഡ്രൈവർ മുന്നിലേക്ക് ആണ് പോയത് "ഇയാൾ എന്തൊരു മനുഷ്യനാണ് എത്രയും പെട്ടന്നു വീട്ടിൽ എത്തിക്കുന്നതിന് പകരം നടു റോഡിൽ വണ്ടി ഇട്ടതു എന്തിനാണ്" കൂടെ ഉണ്ടായിരുന്നു ആണുങ്ങൾ പുറത്തേക്കു ഇറങ്ങി പോയി . പിന്നെ കുറച്ചു നേരം എന്ത് സംഭവിച്ചു എന്ന് മനസിലായില്ല ആംബുലൻസ് വരുന്നത് കണ്ടു. കൂടെ ഉണ്ടായിരുന്ന ആണുങ്ങൾ തിരിച്ചു വണ്ടിയിൽ കയറി പറഞ്ഞു. ആ പയ്യന്റെ ബൈക്ക് ലോറി ആയി ഇടിച്ചു. നല്ലവണം ചോര പോവുന്നുണ്ട് .ആംബുലൻസ് എത്തിയിട്ടുണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ .
എല്ലാം കഴിഞ്ഞു വണ്ടിയിൽ കയറുമ്പോൾ ഡ്രൈവർ പറഞ്ഞു . "അത് കഴിഞ്ഞു. വീട്ടിലേക്കു വിളിച്ചറിയിച്ചു.ആംബുലൻസിലേക്കു കയറ്റുമ്പോൾ തന്നെ ശ്വാസം ഉണ്ടായിരുന്നില്ല. ". പിന്നീടുള്ള യാത്രയിൽ മുഴുവൻ അവനെ കുറിച്ച് ആളുകൾ നല്ലതും ചീത്തയുമായ കാര്യങ്ങൾ പറയുന്നത് കേട്ടു .എനിക്ക് എന്തോ ഒന്നും തോന്നിയില്ല നിർവികാരമായിരുന്നു . അന്നാണ് എനിക്ക് മനസിലായത് ഞാൻ അവനെ എത്ര മാത്രം വെറുത്തിരുന്നു എന്ന്.
--ആമി--

Comments
Post a Comment