എനിക്കറിയില്ല..... ഞാൻ ഇത്രയേ ഉള്ളോ എന്ന് പോലും എനിക്കു തോന്നി പോവുന്നു. നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യം നടന്നില്ലെങ്കിൽ വിഷമം തോന്നും. എന്നാൽ ഇത് വിഷമം അല്ല. മനസ് വിങ്ങുന്ന വേദന. വേദനയിൽ നിന്നും നിർവികാരത. ഇന്ന് എനിക്ക് തോന്നി ഒരു ചെറിയ പ്യൂപ്പ വിചാരിച്ചാൽ മതി എന്നെ കരയിപ്പിക്കാൻ എന്ന് . അതിനു ജീവനില്ല എന്നറിഞ്ഞ നിമിഷം ചങ്കിനകത്തു ഒരു വേദന അനുഭവപെട്ടു . കണ്ണുകൾ ഈറൻ അണിഞ്ഞു. ഒരു നിമിഷം ഞാൻ ആലോചിച്ചു അത് വെറുമൊരു പ്യൂപ്പ മാത്രമാണ് . എന്നേ ആയി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്യൂപ്പ.
ആദ്യമായ് ആയിരുന്നു ഞാൻ ഒരു പ്യൂപ്പ കാണുന്നത്. ചിത്ര ശലഭങ്ങൾക്കു പിന്നാലെ ഓടിയിരുന്നു മനസിൽ ആയിരം ചിത്ര ശലഭങ്ങൾ ഒരുമിച്ചു കാണുന്ന സന്തോഷം ആയിരുന്നു ആദ്യമായ് ആ പ്യൂപ്പയെ കണ്ട നിമിഷം. സ്വര്ണനിറത്തിൽ ആരെയും ആകർഷിക്കുന്ന കവചം .ഇളം പച്ചിയിലകൾക്കു അടിയിൽ സ്വര്ണനിറത്തിൽ ഉള്ള ഒരു മുത്ത് തൂങ്ങി കിടക്കുന്ന പോല്ലേ. അത് പുറത്തേക്കു വരുന്ന നാളുകൾക്കായി ഞാൻ കാത്തിരുന്നു . ഒരുപക്ഷെ ഞാൻ ഒരു പെണ്ണായതു കൊണ്ടാവാം അതിനെ ഇത്രയധികം സ്നേഹിച്ചത്. അതല്ലെങ്കിൽ ഞാൻ ഒരു സ്വപ്നജീവി ആയതു കൊണ്ടാവാം .പ്യൂപ്പ കണ്ട നിമിഷം മുതൽ ഞാൻ അതിനെ പറ്റി കൂടുതൽ വായിച്ചറിഞ്ഞു. ചുരുക്കം ചില പ്യൂപ്പകൾക്കു മാത്രമാണ് സ്വർണനിറം ലഭിക്കാറുള്ളു എന്നാൽ എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ഇത് വരെ ആരും കണ്ടുപിടിച്ചിട്ടില്ല.
ഇണയെ ആകർഷിക്കാൻ ആൺശലഭം നൃത്തം വരെ ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഒരേ ഗണത്തിൽ പെട്ടവരെ മാത്രമേ അവർ ആകര്ഷിക്കുകയുമുള്ളൂ.ഇണചേരലിനു ഒടുവിൽ വളരെ കുറച്ചു ദിവസമേ ആൺശലഭം ജീവിച്ചിരിക്കുകയുള്ളു വളരെ ചുരുങ്ങിയ ആയുസ്സു മാത്രമേ ചിത്രശലഭകൾക്കു ഉള്ളു. അത് കൊണ്ട് തന്നെ പെൺശലഭം മുട്ട നിക്ഷേപിക്കാൻ പറ്റിയ ചെടികൾ ഉടനെ കണ്ടെത്തും. ഏതൊരു ചെടിയിലും പോയി അവർ മുട്ട നിക്ഷേപിക്കുകയില്ല. അതിന്റെ ചിറകുകൾ കൊണ്ട് ചെടിയുടെ ഇലയിൽ അടിച്ചു ചെടിയുടെ ഗന്ധവും ശക്തിയും അറിഞ്ഞ ശേഷം മാത്രമേ മുട്ട അതിലേക്കു ഇടുകയുള്ളു.
ഈ മുട്ട പല ഘട്ടങ്ങിലൂടെ പോയിട്ടാണ് ഒരു കുഞ്ഞു പൂമ്പാറ്റ വരുന്നത് . ഈ ഘട്ടങ്ങളിലെ അവസാനം ആയിരുന്നു പ്യൂപ്പ.ഒരു പ്യൂപ്പ ചിത്ര ശലഭം ആവാൻ കൂടിപ്പോയാൽ ഒരു മാസം സമയം എടുക്കും. ഒരു മാസത്തിനൊടുവിൽ അതിൽ നിന്നും വർണ ശബളമായ ഒരു ചിത്ര ശലഭം വരും. അത് പാറി പറന്നു നടക്കും. അത് വളർന്നു വന്ന ഓരോ ഘട്ടവും കണ്ട ആളുകൾ അവനെ കാണുമ്പോൾ സന്തോഷിക്കും . ആ സന്തോഷത്തിൽ അവനും പങ്കു ചേരും. ചുറ്റുമുള്ള പൂക്കളിൽ നിന്നും തേൻ നുകരും. എല്ലാ പൂക്കളും അവനെ പ്രണയിക്കും. സ്വർണ നിറമുള്ള ചിറകുകൾ കാണുമ്പോൾ സൂര്യൻ പോലും അസൂയ പെടും .
എന്നാൽ ഇന്ന് അവൻ പറന്നുയരില്ല . സ്വർണ നിറമുള്ള ചിറകുകൾ അവനുണ്ടാവില്ല. അവന്റെ സ്വർണ കവചകളിൽ കറുപ്പ് നിറം പരന്നു തുടങ്ങി. സ്വർണ നിറം മങ്ങി തുടങ്ങി. അവനു മുളച്ചു വന്ന കുഞ്ഞു ചിറകുകൾ അനക്കമില്ലാതെ ആയി. ആ സ്വർണ കവചത്തിനുള്ളിൽ വെച്ച് തന്നെ അവൻ അവന്റെ മായാ ലോകത്തേക്കു പോയി കഴിഞ്ഞു.
---ആമി--

seriously that pupa even touched my heart!
ReplyDelete