അമ്മിണി കുട്ടി ആകെ വിഷമത്തിൽ ആണ് . ചുറ്റും സസ്യബുക്കുകൾ ആയ കാരണം തങ്കു കുട്ടൻ അമ്മിണികുട്ടിയോടു ഇനി തൊട്ടു കോഴി കഴിക്കണ്ട എന്ന് പറഞ്ഞു. ഭർത്താവു പറഞ്ഞിട്ട് ഇനി കേൾക്കാതെ ഇരുന്നാൽ മോശമല്ലേ എന്ന് ആലോചിച്ചു അമ്മിണികുട്ടി അങ്ങനെ കോഴി തീറ്റ നിർത്തി. ദിവസത്തിൽ ഒരു തവണ എങ്കിലും കോഴി കഴിച്ചിരുന്ന അമ്മിണികുട്ടി ആണ് നിർത്തിയത് എന്ന് ആലോചിക്കണം. ആദ്യത്തെ ഒരാഴച പിടിച്ച പിടിയായി അമ്മിണികുട്ടി മുന്നോട്ടു പോയി.എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കോഴി കഴിക്കാത്ത ജീവിതം അർത്ഥമില്ലാത്ത പോല്ലേ തോന്നി തുടങ്ങി . കോഴിയുടെ രുചി അറിയാത്തതു കൊണ്ട് നാവു പണി മുടക്കി . എന്ത് കഴിച്ചാലും ഒരു രുചിയില്ലായ്മ .കോഴിയുടെ രുചി കിട്ടാൻ സോയ ബീൻ കോഴിയാണ് എന്ന് സങ്കല്പിച്ചു കഴിച്ചു. ഇങ്ങനെ എല്ലാം അമ്മിണിക്കുട്ടി ഒരു മാസം മുന്നോട്ടു നീക്കി. സാധരണ ഗതിയിൽ മത്സ്യമാംസാദികൾ നിർത്തുമ്പോൾ ശാന്ത മനസും സ്വഭാവും ആവുകയാണ് പതിവ്. എന്നാൽ അമ്മിണികുട്ടിയുടെ കാര്യത്തിൽ മാത്രം ആ പതിവ് തെറ്റി. ദിവസങ്ങൾ കൂടുത്തുന്തോറും അക്രമസ്വഭാവകാരി ആയി മാറിയിരുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മിണികുട്ടിയുടെ സ്കൂളിൽ പത്തിൽ പഠിക്കുന്ന സുമേഷന്റെ അച്ഛൻ ഹരിദാസൻ സർ വന്നു. സുമേഷ് പതിവ് പോല്ലേ അമ്മിണികുട്ടിയുടെ പരീക്ഷക്കു തോറ്റിരിക്കുന്നു . ഗണിത ശാസ്ത്രത്തിൽ ഒഴികെ ബാക്കി എല്ലാ വിഷയത്തിലും തോൽവി ഏറ്റു വാങ്ങിയാണ് സുമേഷിന്റെ നിൽപ്.
ഹരിദാസൻ സർ കോളേജ് പ്രൊഫസർ ആണ്. മത്തൻ കുത്തിയ കുമ്പളം മുളകുമൊ? എന്നാൽ മുളച്ചു. ഹരിദാസൻ സർ ബുദ്ധിജീവി ആണെങ്കിൽ മകൻ സുമേഷ് മന്ത ബുദ്ധി ആണ്.ബുദ്ധിജീവി ആണെങ്കിലും അതിന്റെ അഹങ്കാരവും അഹംഭാവത്തിനും ഒരു കുറവുമില്ല.തന്നേക്കാൾ കേമനായ മറ്റൊരു അധ്യാപകൻ ഈ പൂമുഖത്തു ഇല്ല എന്നാണ് വിചാരം.
ഇനി സുമേഷിന് ആണെങ്കിൽ ഭൂമി കീഴ്‌മേൽ മറിഞ്ഞാലും ഒന്നുമില്ല എന്ന ഭാവവും.എല്ലാ തവണയും ഉത്തര കടലാസുകൾ കിട്ടുമ്പോൾ ഹരിദാസൻ സർ സ്കൂളിൽ വന്നു അധ്യാപകരെ എല്ലാം ഉറഞ്ഞു തുള്ളിക്കാറുണ്ട് .അതുകൊണ്ടു തന്നെ ഹരിദാസൻ സർ എല്ലാവരുടെയും പേടി സ്വപ്നമാണ്. ഹരിദാസൻ സർ സ്കൂളിൽ എത്തി എന്നറിഞ്ഞാൽ സ്കൂൾ പ്രിൻസിപ്പൽ വർക്കി സർ ഓടി കസേരക്കടിയിൽ ഒളിച്ചിരിക്കും . ടീച്ചറുമാരെല്ലാം മൂത്രപ്പുരയിൽ കയറി അടച്ചിരിക്കും.
അങ്ങനെ സുമേഷന്റെ ഭാവി ശോഭനമാകാൻ വീണ്ടും ഹരിദാസൻ സർ എത്തി. ക്ലാസ് വിടുന്ന സമയം അടുപ്പിച്ചാണ് എത്തിയത്. അടുത്തുള്ള വീട്ടിൽ എവിടെയോ എന്തോ ആഘോഷം നടക്കുന്നുണ്ട്. കാറ്റിന് മുഴവൻ നല്ല കോഴി ബിരിയാണിയുടെയും പൊരിച്ച കോഴിയുടെയും മണം . ഈ മണം കൂടി ആയപ്പോൾ അമ്മിണികുട്ടിയുടെ ദേഷ്യം ഇരട്ടിച്ചു നിൽക്കുകയാണ് .
ഇത്തവണ ഒന്നുണ്ട് സുമേഷ് കണക്കിന് പാസ് ആയി. സുമേഷ് മാത്രമല്ല എല്ലാ കുട്ടികളും. എന്തായാലും ഹരിദാസൻ സർ വർക്കി സാറിന്റെ മുറിയിൽ കയറി ഇരുപ്പായി. മകൻ കണക്കിൽ ജയിച്ചതിൻറെ ചെറിയ ഒരു ആശ്വാസം ഉണ്ട് വർക്കി സാറിനു. വന്ന ഉടനെ കണക്കു പഠിപ്പിക്കുന്ന ബിന്ദു ടീച്ചറെ അന്വേഷിച്ചു. ആ തക്കത്തിന് വർക്കി സർ മുറിയിൽ നിന്നും പുറത്തിറങ്ങി സുമേഷിനെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും വിളിച്ചു. ആദ്യം എത്തിയത് ബിന്ദു ടീച്ചറായിരുന്നു. എത്തിയ ഉടനെ ബിന്ദു ടീച്ചറെ സ്നേഹാക്രോശം കൊണ്ട് പൊതിഞ്ഞു. ബിന്ദു ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു പോയി. ഇത്രയും കാലം തെറി മാത്രം കേട്ട് ഇയാളുടെ വായിൽ നിന്നും ഇത്രയും നല്ല വാക്കുകൾ ചൊരിയുമോ എന്ന ആശങ്കയിൽ ആയിരുന്നു ബിന്ദു ടീച്ചർ. ഇതിനിടയിൽ ആണ് അമ്മിണികുട്ടിയുടെ എൻട്രി. അമ്മിണികുട്ടിയെ കണ്ടതും ബിന്ദു ടീച്ചറെ വാന്നോളം പൊക്കി കൊണ്ട് ചോദിച്ചു "വർക്കി എവിടെ ബിന്ദു ടീച്ചർ നല്ലൊരു ടീച്ചർ ആണ് എന്ന് എനിക്ക് അറിയിക്കണം. അവർ അത്രയും നന്നായി പഠിപ്പിച്ചത് കൊണ്ടാണ് അവൻ പാസ് ആയതു." ഇത് പറഞ്ഞു ബിന്ദു ടീച്ചറുടെ കൈയിൽ കയറി പിടിച്ചു നന്ദി പ്രകടനം നടത്തി.ഇനിയും നന്ദി പ്രകടിപ്പിച്ചു കെട്ടിപിടിക്കുമോ എന്നായിരുന്നു ബിന്ദു ടീച്ചറുടെ പേടി . നന്ദി പ്രകടനം കൂടി കണ്ടതോടെ അമ്മിണികുട്ടി ദേഷ്യം വന്നു.
ഇതിനിടയിൽ കോഴി പൊരിച്ചതിന്റെ മണം അമ്മിണികുട്ടിയുടെ മൂക്കിൽ വന്നു ഇടിച്ചു അകത്തേക്കു കേറുകയാണ്.
ഹരിദാസൻ സർ അമ്മിണികുട്ടയോടു ആയി ചോദിച്ചു " പറയു കൊണ്ടാണ് സുമേഷ് നിങ്ങളുടെ പരീക്ഷയിൽ തോൽക്കുകയും എന്നാൽ ബിന്ദു ടീച്ചറുടെ പരീക്ഷയിൽ പാസ് ആവുകയും ചെയ്തത്. കഴിവുണ്ട് എന്നല്ലേ?"
ഇത് കേട്ടുകൊണ്ട് ശോശാമ്മ ടീച്ചർ അകത്തേക്കു വന്നു. ജീവശാത്രം വട്ട പൂജ്യമായിട്ടാണ് സുമേഷിന്റെ നിൽപ്. വീണ്ടും ഹരിദാസൻ സർ വർഷിച്ചു ബിന്ദു ടീച്ചറെ പറ്റി . വിട്ട കൈ വീണ്ടും ഇട്ടു കുലുക്കി തുടങ്ങി. ഇത്തവണ രണ്ടു കയ്യും കൂട്ടി പിടിച്ചായിരുന്നു കുലുക്കം. കോർപറേഷൻ പൈപ്പിൽ രാവില്ലേ നിന്നും പെണുങ്ങൾ വെള്ളം അടിക്കുന്ന പോല്ലേ. എന്തായാലും രാവില്ലേ പൈപ്പിൽ നിന്നും വെള്ളമടിക്കുന്നത് ഹരിദാസൻ സർ ആണ് എന്ന് ബിന്ദു മനസിലായി . വീണ്ടും ചോദിച്ചു " വർക്കി എവിടെ ?എനിക്കറിയിക്കണം ബിന്ദു ടീച്ചറുടെ കഴിവ്." ബിന്ദു ടീച്ചർ ആണേൽ കണ്ണുകൾ കൊണ്ട് വർക്കി സാറേ പരതി നോക്കുകയായിരുന്നു. തന്നെ പറ്റി അഭിമാനിക്കാവുന്ന നിമിഷങ്ങൾ. തന്റെ കീരീടത്തിൽ ഒരു പൊൻതൂവാല കിട്ടാവുന്ന ഒരു ശുഭ മുഹൂർത്തം. എന്നാൽ വർക്കി സർ എന്ത് സംഭവിക്കും എന്നറിയാത്തതു കൊണ്ട് ആ വഴിക്കു വന്നില്ല . ശോശാമ്മയും അമ്മിണികുട്ടിയും ഒരേ സ്വരത്തിൽ പറഞ്ഞു. "വർക്കി സർ ക്ലാസ്സിലാണ്. " എങ്ങനെ ഒരേ പോല്ലേ രണ്ടു പേരും പറഞ്ഞു എന്നവർ സ്വയം അത്ഭുതപ്പെട്ടു. അല്ലെങ്കിലും പൊതു ശത്രു വരുമ്പോൾ ഉള്ളിൽ പല അശരീരികളും കേൾക്കും . അത് പോല്ലേ പ്രവർത്തിക്കും .
"എന്നാൽ ക്ലാസ്സിൽ പോയി കാണാം"
അമ്മിണികുട്ടിക് വന്നു " ഇവിടെ വായയും പൊളിച്ചു നിന്നാൽ പരീക്ഷയിൽ പാസ് ആവില്ല . പഠിപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പിന്നെ കണക്കു പോല്ലേ അല്ല രസതന്ത്രം തലക്കു അകത്തു വലതും വേണം. അതെങ്ങനെ മനസ് മുഴുവൻ കോഴി അല്ലെ?
ഹരിദാസൻ സർ ഒന്ന് ഞെട്ടി തന്റെ മുൻപിൽ വെച്ച് മകനെ "കോഴി" എന്ന് അതും ഒരു അദ്ധ്യാപിക. ഹരിദാസൻ സർ ഒന്നും പറയാതെ മകനെയും പിടിച്ചു വലിച്ചോണ്ടു പോയി. എന്നാൽ പാവം അമ്മിണികുട്ടി "മനസ്സിൽ മുഴുവൻ കളി അല്ലെ?" എന്നാ ഉദേശിച്ചത് കോഴി പൊരിച്ച മണം അടിച്ചു കളി മാറി കോഴി ആയി പോയി. എന്തായാലും പോയെല്ലോ എന്ന സമാധാനത്തിൽ എല്ലാവരും ഇരിക്കുമ്പോൾ ശോശാമ്മക് ഒരു സംശയം എങ്ങനെ കണക്കു പരീക്ഷ മാത്രം സുമേഷ് ജയിച്ചു? പതുകെ പോയി കണക്കു ചോദ്യപേപ്പർ നോക്കിയപ്പോൾ ശോശാമ്മയുടെ കണ്ണ് തള്ളി. ഒന്നാം ക്ലാസ്സിലെ കുട്ടിക്ക് പോലും എഴുതാൻ കഴിയുന്ന അത്രയും എളുപ്പമായ പേപ്പർ ആണ് .
ബിന്ദു ടീച്ചർ ബ്ലിങ്കസ്യാ ആയി നിൽപ്പാണ്. അമ്മിണികുട്ടി ഉറഞ്ഞു തുള്ളികൊണ്ടും . അപ്പോഴാണ് ബിന്ദു ടീച്ചർ വെളുപ്പെടുത്തിയത്. ചോദ്യപേപ്പറിലെ 60 % ചോദ്യങ്ങളും കുട്ടികൾക്ക് മുന്നേ തന്നെ പറഞ്ഞു കൊടുത്തു ബാക്കി 20 % കൂട്ടലും ഗുണനവും മാത്രം. ഇങ്ങനെ ഒകെ ഇട്ടാലെ സുമേഷ് പാസ് ആവുകയുള്ളൂ . ഒരിക്കൽ എങ്കിലും ഹരിദാസൻ സർ കുട്ടി പാസ് ആയാൽ എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടി ആയിരുന്നു. എന്തായാലും സുമേഷ് പാസ് ആയതു പ്രമാണിച്ചു ബിന്ദുവിനേയും കൂട്ടി ശോശാമ്മയും അമ്മിണികുട്ടിയും അടുത്തുള്ള ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. അവിടെ ചെന്ന് അമ്മികുട്ടി താകീത് കൊടുത്തു. " ഇവിടെ നിന്നും എന്ത് കഴിച്ചാലും പുറത്തു പറയാൻ പാടുള്ളതല്ല. അങ്ങനെ പറഞ്ഞാൽ സുമേഷ് കണക്കിൽ പാസായത് എങ്ങനെ എന്ന് എല്ലാവേരയും അറിയിക്കും." നിവർത്തി ഇല്ലാത്ത ബിന്ദു ശോശാമ്മയും അമ്മിണികുട്ടയും പറയുന്നതനുസരിച്ചു. കുശാലായി പൊറോട്ടയും കോഴി പൊരിച്ചതും കോഴി കറിയും വെട്ടി വിഴുങ്ങി. ശോശാമ്മ തനി ഗുണം കാണിച്ചു അന്ന് അത്താഴത്തിനുള്ള ഭക്ഷണം പാർസിലും വാങ്ങിച്ചു. അവസാനം 2 ഐസ് ക്രീം ഓരോ നാരങ്ങാ വെള്ളം എല്ലാം കൂടി അഞ്ഞൂറ് രൂപക്ക് മുകളിൽ ആയി. അങ്ങനെ സുമേഷിനെ പാസ് ആകാൻ ബിന്ദു ടീച്ചേർക്കു ചിലവ് ആകെ മൊത്തം അഞ്ഞൂറ് രൂപയും വഹയും . ഇനി ഒരിക്കലും ബിന്ദു ടീച്ചർ സുമേഷിനെ പാസ് ആകും എന്ന് തോന്നുന്നില്ല .
--ആമി--

Comments
Post a Comment