അമ്മക്ക് പകരം ഒരമ്മ

അമ്മയുടെ മരണ ശേഷം അച്ഛനോട് പലപ്പോഴായി പലരും വീണ്ടും ഒരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അച്ഛൻ ചെവി കൊണ്ടില്ല. എന്നാൽ രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ ഒരു സുപ്രഭാത്തിൽ പെണ് കാണാൻ പോയി . ആ കല്യാണം ഉറപ്പിച്ചു എന്ന് അടുക്കളയിൽ നിന്നും ചായ കുടിക്കുമ്പോൾ  മേമ്മ പറഞ്ഞു. ഒരിക്കലും എൻറെ അമ്മയുടെ സ്ഥാനത്തു മറ്റൊരാളെ എനിക്ക് സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല.എങ്ങനെ അച്ഛന് അതിനു കഴിഞ്ഞു എന്ന് പലവട്ടം ഞാൻ ചിന്തിച്ചു. എന്റെ അമ്മയെ അച്ഛൻ ഇത്ര പെട്ടന്നു മറന്നു പോയോ? എന്നെക്കാൾ വിഷമം ആയിരുന്നു അനിയത്തിക്ക്. അവൾ ആയിരുന്നു അമ്മയുടെ ചെല്ലക്കുട്ടി . വീട്ടിൽ ഇടയ്ക്കു മേമ്മ വന്നു നില്കും . എങ്കിലും സ്ഥിരമായി കുടുംബക്കാർ ആരും തന്നെ വന്നു നിൽക്കാറില്ല. അടുക്കളയിൽ പാനിക് ശാരദ വല്യമ്മ രാവില്ലേ വരും വൈകിട്ട് തിരിച്ചു പോവും. അവർ ഞങ്ങൾക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ എല്ലാം ഉണ്ടാക്കി തരും . എന്നാൽ ഒരിക്കലും അമ്മയുടെ ഭക്ഷണത്തിന്റെ സ്വാദ് അതിനുണ്ടായിരുന്നില്ല

കല്യാണ ദിവസം അടുക്കുന്തോറും വീട്ടിൽ ആളുകൾ കൂടി അമ്മയുടെ ബന്ധുക്കൾ ആരും തന്നെ ഇല്ല. എല്ലാം അച്ഛന്റെ കുടുംബക്കാർ ആയിരുന്നു. പലരും ഞങ്ങളെ സഹതാപ പൂർവം നോക്കി. ജീവന് തുല്യം സ്നേഹിച്ച അച്ഛൻ ഇന്ന് ഞങ്ങൾക്കു  ശത്രു ആയി മാറി. വീട്ടിൽ നിന്നും ഇറങ്ങി പോയാലോ എന്ന് വരെ ചിന്തിച്ചു . എന്നാൽ എവിടെ പോവും? പോയാലും ഏതു വരെ പോവും? എന്നിക്കു എന്ത് സംഭവിച്ചാലും അനിയത്തിക്ക് ഒരു ബുദ്ധിമുട്ടു ഉണ്ടാവുന്നത് എനിക്ക് സഹിക്കില്ലായിരുന്നു. അച്ഛനോടുള്ള വെറുപ്പ് കൊണ്ടാവാം അമ്മയുടെ മരണ ശേഷം ഞാനും അനിയത്തിയും അത്രയും ആത്മബന്ധത്തിലായതു. അല്ലെങ്കിൽ ഒരുപക്ഷെ ആ വീട്ടിൽ സ്നേഹിക്കാൻ ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചുറ്റുമുള്ള  കണ്ണുകൾ എല്ലാം കളിയാക്കലിന്റെയും  സഹതാപത്തിന്റെയും മാത്രമായിരുന്നു. കല്യാണ ദിവസം വീട്ടിൽ ആകെ  ബഹളം ആണ്. മുറിയിൽ നിന്നും പുറത്തേക്കു പോലും ഞാനും അനിയത്തിയും ഇറങ്ങിയില്ല.ഇടക്ക് ശാരദ വല്യമ്മ രാവിലത്തെ ഇഡലിയും വടയുമായി മുറിയിൽ വന്നു. എല്ലാവരും കല്യാണത്തിന് പോയിരിക്കുന്നു. ആരും തന്നെ ഞങ്ങളെ കുറിച്ച് ഒന്നും അന്വേഷിച്ചില്ല. ഉച്ച കഴിഞ്ഞു വണ്ടിയിൽ ആഭരണ വിഭുഷിത ആയി ഒരു സ്ത്രീ വന്നിറങ്ങി. മുകളിലെ പടിഞ്ഞാറേ മുറിയിൽ ഇരുന്നു ഞാനും അനിയത്തിയും ആ കാഴ്ച കണ്ടു. ഞങ്ങളുടേത് മാത്രമായിരുന്ന അച്ഛൻ മറ്റാരുടെയൊക്കെയോ ആയ പോല്ലേ. പരിചിതമല്ലാത്ത കുറെ ആളുകൾ. ആ സ്ത്രീയുടെ കൈകളിലേക്ക് മേമ്മ വിളക്കു കൊടുക്കുന്നത് വരെ കണ്ടു.
അന്ന് രാത്രി ഞാനും അനിയത്തിയും കരഞ്ഞു കലങ്ങിയ കണ്ണുകളോട് കൂടി ഉറങ്ങി . അടുത്ത ദിവസം അവർ ഞങ്ങൾടെ അരികിലേക്ക് വന്നപ്പോൾ അവിടെ നിന്നും ഓടി ഒളിച്ചു പ്രതിഷേധം അറിയിച്ചു. ഒരിക്കൽ പോലും അവരെ ഞങ്ങൾ അമ്മേ എന്ന് വിളിച്ചില്ല. ആ വീട്ടിൽ അപരിചതരെ പോല്ലേ കാലം മുന്നോട്ടു പോയി. ആവശ്യങ്ങൾക്ക് വേണ്ടി മാത്രം അച്ഛനുമായി സംസാരിക്കും. ഇതിനിടയിൽ വർഷങ്ങൾ കടന്നു പോയി. കോളേജ് പഠനം അവസാനിക്കാറായി. അനിയത്തി കോളേജ് ഉപരി പഠനത്തിനായി ചേർന്ന്. 
+2 പഠന കാലത്തു ശാരദ വല്യമ്മക് വയ്യാതെ ആയി . വീടുകളിൽ പോയുള്ള പണി എടുപ്പ്  നിർത്തി. അതുകൊണ്ടു തന്നെ വീട്ടിലെ ഭരണം എല്ലാം അവർ ഏറ്റെടുത്തു. കഴിവതും ഒരു ആവശ്യങ്ങളും ഞാനും അനിയത്തിയും ഉന്നയിച്ചില്ല.

അവർ അവിടെ കിടന്നു വിറകു കീറുന്നതും നെല് ഉണക്കി കുത്തുന്നതും  എല്ലാം ഞങ്ങൾ കണ്ടു. വീടിനു അടുത്തുള്ള കോളേജിൽ അഡ്മിഷൻ ശെരി ആകാൻ അച്ഛൻ ഓടി നടന്നപ്പോൾ അവരുടെ കയില്ലേ വളകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതെലാം കണ്ടെങ്കിലും കണ്ടില്ല എന്ന ഭാവത്തിൽ നടന്നു.അങ്ങനെ കോളേജ് പഠനം അവസാനിച്ചപ്പോൾ അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു. ചെക്കൻ വന്നു എന്നേ കണ്ടു പോയി. എന്താണ് ചുറ്റും നടക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മനസെല്ലാം  എന്റെ അനിയത്തിയെ തനിച്ചു ആക്കി പോവുന്നതിനെ കുറിച്ചായിരുന്നു. അവൾക്കു ഞാൻ അല്ലാതെ മറ്റാരും ആ വീട്ടിൽ ഇല്ല. ചെക്കൻ വന്നു പോയതിനു ശേഷം ആ കല്യാണം എങ്ങനെ മുടക്കം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത. കല്യാണം അടുത്ത മാസത്തേക്ക് ഉറപ്പിച്ചു. ദുബായിൽ നിന്നും ലീവിന് വന്നതാണ് . അതുകൊണ്ടു തന്നെ എത്രയും പെട്ടന്നു അവർക്കു കല്യാണം നടത്തണം.

കല്യാണത്തിനുള്ള ആഭരണങ്ങൾ എടുക്കാൻ ഞാനും , അനിയത്തിയും അച്ഛനും അവരും കൂടി പോയി. ആഭരണ കടയിൽ അച്ഛൻ പുതിയ ഫാഷൻ മാലകളും വളകളും എടുത്തു കൊണ്ട് വരാൻ പറഞ്ഞപ്പോൾ ഒന്നും തോന്നിയില്ല. എന്നാൽ ആഭരങ്ങൾ കുറെ എടുത്തിട്ടും നിർത്താതെ ആയപ്പോൾ അത്ഭുതം തോന്നി. ഇതെലാം എടുത്തു വെച്ച് അവരുടെ ആഭരണങ്ങൾ കൊടുത്തിട്ടു പറഞ്ഞു "മാറ്റി വാങ്ങിക്കൽ ആണ് " എന്ന്. വീട്ടിൽ എത്തിയപ്പോൾ പാതിരാ കഴിഞ്ഞിരുന്നു. അനിയത്തി തൂങ്ങി പിടിച്ചു പോയി കിടന്നു. എന്തോ എനിക്കുറക്കം വന്നില്ല . ഞാൻ മുറ്റത്തു ഇരിക്കുമ്പോൾ പെട്ടന്നു ഒരു പിൻവിളി കേട്ടു " മോളേ ". തിരിഞ്ഞു നോക്കിയപ്പോൾ അവർ ആയിരുന്നു. " നിങ്ങൾക്കു ഒരിക്കലും എന്നെ അംഗീകരിക്കാൻ പറ്റില്ല എന്നറിയാം . ഞാൻ അതിനു ആവശ്യപെടുന്നുമില്ല. കല്യാണം ഉറപ്പിച്ച ശേഷം നീ അകെ അസ്വസ്ഥയാണ്. നിനക്ക്  ഈ കല്യാണത്തിന് താല്പര്യമില്ല? നിന്റെ ഇഷ്ടത്തിന് എതിരായി ഒന്നും തന്നെ നടത്തില്ല.!"

എനിക്കെന്തു പറയണം എന്ന് അറിയില്ലായിരുന്നു. ഞാൻ കല്യാണത്തിന് പറ്റി ചിന്തിച്ചിട്ട് പോലുമില്ല. പഠിത്തം കഴിഞ്ഞാൽ ഒരു ജോലി അതായിരുന്നു എന്റെ മനസ്സിൽ. അനിയത്തിയുടെ പഠിപ്പു കൂടി കഴിഞ്ഞു മതി കല്യാണം. ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാതെ ഞാൻ മുറിയിലേക്കു നടന്നു.
അടുത്ത ദിവസം രാവില്ലേ അച്ഛൻ എന്നെ വിളിച്ചു പറഞ്ഞു നിനക്ക് ആ കല്യാണത്തിന് ഇഷ്ടമല്ലേ? അല്ലെങ്കിൽ നീ തുറന്നു പറയണം . ഞാൻ പറഞ്ഞു അല്ല. എന്നിക്കു ഒരു ജോലി വേണം അതിനു ശേഷം മതി കല്യാണം.
അച്ഛൻ അവരുടെ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ചു . ചെക്കൻ അടുത്ത വരവിൽ മതി കല്യാണം എന്ന തീരുമാനം ആണ് അറിയിച്ചത്. അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി. എനിക്ക് പ്രത്യേകിച്ചണും തോന്നിയില്ല. എങ്ങനെ എങ്കിലും ഒരു ജോലി അത് മാത്രമായിരുന്നു മനസ്സിൽ. കൈമുതൽ കൊടുത്താൽ സ്കൂളിൽ ജോലി ശെരി ആക്കാം എന്ന് വാരിയർ മാഷ് പറഞ്ഞു അതും ഒരാഴ്ചക്കുള്ളിൽ . അച്ഛൻ അവരുമായി രാത്രി ഇതിനെ പറ്റി  ചർച്ച ചെയുന്നത് വെള്ളം എടുക്കാൻ വന്നപ്പോൾ കേട്ടു . അവരുടെ നാട്ടിലെ സ്ഥലം വിറ്റു ഓടി കിതച്ചു പണവുമായി വന്നു അച്ഛന്റെ കൈയിൽ കൊടുക്കുന്നത് കണ്ടു.

ഇന്ന് എന്റെ ജോലിയിലെ ആദ്യത്തെ ദിവസമാണ്. അനിയത്തിക്ക് നെറ്റിയിൽ ഒരുമ്മ  കൊടുത്തു. അച്ഛന്റെ കാൽക്കൽ വീണാനുഗ്രഹം വാങ്ങിച്ചു. ഉച്ചക്കുള്ള ഭക്ഷണത്തിന്റെ പാത്രമായി അവർ ഉമ്മറ വാതിലിൽ വന്നു. ആ പാത്രം മേശയിൽ വെക്കാൻ പോയപ്പോൾ ഞാൻ കൈ കൊണ്ട് വാങ്ങിച്ചു. അവരുടെ കാലുകൾ തൊട്ടു തൊഴുതു പറഞ്ഞു" അനുഗ്രഹിക്കു അമ്മെ ". അവർ എന്നെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു. വർഷങ്ങൾക് ശേഷം അമ്മയുടെ ലാളനവും, സ്നേഹവും ചൂടും ഞാൻ അറിഞ്ഞു.


--ആമി--

Comments

Post a Comment