കാമം , പ്രണയം, പ്രതിബദ്ധത

ലാരണ്യ, സുന്ദരി ആണ് .ഒരിക്കൽ കണ്ടാൽ അവളെ ആരും മറക്കില്ല. ആരെയും വശീകരിക്കുന്ന ഒരു ചിരി എപ്പോഴും ആ മുഖത്തുണ്ട് . പലപ്പോഴും ആലോചിട്ടുണ്ട് അവൻ  അവളെ തേടി പോവുന്നതിനു എന്തിനാണ് എന്ന്. അവനു അതീവ സുന്ദരി ആയ ഒരു ഭാര്യ ഉണ്ട്.ആരും ആഗ്രഹിച്ചു പോവുന്ന ഭാര്യ. എന്തിനും ഏതിനും അവനു കൂടെ നിൽക്കുന്ന ഭാര്യ. സ്വന്തം ഭാര്യയിൽ  കാണാത്തതു എന്താണ് അവൻ അവളിൽ കാണുന്നത്. അവൻ അവളുടെ ശരീരത്തെ ആണ് തേടി പോവുന്നത്. എന്നാൽ അവളുടെ മേനി അഴകിനെക്കാൾ പവിത്രത ഇല്ലേ അവന്റെ ഭാര്യക്ക് . എല്ലാം ഒന്ന് തന്നെ അല്ലെ? അവൾ ഒരു വേശ്യ ആണ് എന്നതൊന്നും അവനു ഒരു തടസമായിരുന്നില്ല.അവളുടെ ശരീരത്തോട് അത്രയധികം ആകര്ഷട്ടനനായിരുന്നു .  അവൾക്കും തന്റെ സ്ഥിരകാരിൽ ഒരു ബന്ധം തോന്നിയെങ്കിൽ അത് അവനോടു  മാത്രമായിരുന്നു. അവളുടെ പരിഭവങ്ങളും സതോഷങ്ങളും എല്ലാം അവൾ പങ്കു വെക്കുമായിരുന്നു. പല ആവർത്തി അവൻ അവിടെ പോയിട്ടുള്ളതായി എനിക്കറിയാം. ലാരണ്യ കുടുംബത്തിന് വേണ്ടിയാണു ഈ തൊഴിൽ കണ്ടെത്തിയതെന്ന് അവൻ പറഞ്ഞറിയാം.സ്വയം അറിഞ്ഞു കൊണ്ട് തന്നെ അഗ്നിയിലേക്കു വീണ പെണ്ണായിരുന്നു അവൾ.

അവൻ അവളെ തേടി പോവുന്നത് ശരീരത്തിനാണ് എന്നാൽ അവൻ നിനാരികയുമായ്  ഉണ്ടായിരുന്ന ബന്ധം എന്താണ്.

നിനാരിക  , അവൻ അവളെ അത്ര മാത്രം സ്നേഹിച്ചിരുന്നു. കല്യാണത്തിന് ശേഷവും ആ ബന്ധം തുടർന്നപ്പോൾ ഞാൻ എതിർത്തതാണ് . ഒരു സുഹൃത്ത് എന്ന നിലയിൽ അവന്റെ നല്ല ഭാവി മാത്രമേ ഞാൻ ആലോചിച്ചുള്ളു . എന്നാൽ ഞങ്ങളിക്കിടയിൽ  വിള്ളലുകൾ വന്നപ്പോൾ അതിനെ പറ്റിയുള്ള സംസാരം നിർത്തി.അവനു നിനാരിക യോടുള്ള സ്നേഹം ഞാൻ മനസിലാക്കിയിട്ടുണ്ട്. അവനു അവന്റെ ഭാര്യയെ ഇത്രയധികം സ്നേഹികുണ്ടോ എന്ന് പോലും പലപ്പോഴും സംശയം ആയിരുന്നു എനിക്ക്. നിനാരിക അവൾ എപ്പോഴും എനിക്കു മുന്നിൽ ഒരു മൂടൽ മഞ്ഞായിരുന്നു. അവളെ കുറിച്ച് കൂടുതൽ ഒന്നുമറിയില്ല. അവളുടെ വരവിനായിരുന്നു ഇവൻ കാത്തിരുന്നത് . തമ്മിൽ കണ്ടു മുട്ടുന്ന നാളുകളിൽ എന്തെന്നില്ലാത്ത  അളവറ്റ സന്തോഷം കാണുമായിരുന്നു അവന്റെ മുഖത്തു .ആ ദിവസങ്ങളിൽ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഈ ഭൂമിയിൽ തന്നെ അവൻ ആണോ എന്ന് സംശയിച്ചു പോവും ? അവനിൽ ഒരുപാടു നല്ല മാറ്റങ്ങൾ വരുത്തിയത് അവളാണ്.  കുത്തഴിഞ്ഞ ജീവിതത്തിൽ കുറെ മാറ്റങ്ങൾ അവൾ കാരണം വന്നിട്ടുണ്ട്‌ അവൻ പോലുമറിയാതെ അവൾക്കൊപ്പം എന്തിനും ഏതിനും അവനുണ്ടായിരുന്നു.കാലങ്ങളുടെ മറവിൽ ഒളിഞ്ഞിരുന്ന പ്രണയം അറിയാൻ വൈകി പോയിരുന്നു.

ഈ ബന്ധങ്ങൾക്കിടയിലും അവനു ഭാര്യയുടെ ആവശ്യം എന്തായിരുന്നു?

ഛായ , അവളായിരുന്നു എന്റെ മനസിലെ ഒരു പെൺരൂപം. അവനൊപ്പം പെണ്ണുകാണൽ ചടങ്ങിൽ ഞാനും പോയിരുന്നു. സ്ത്രീത്വം തുളുമ്പുന്ന ഒരു പെണ്ണായിരുന്നു അവൾ. ഒരുപാടു പെണ്ണുകാണലിനു ശേഷം അവൻ കണ്ടു പിടിച്ചു അവന്റെ പാതി ശക്തി. അവനെ അന്തമായി വിശ്വസിക്കുന്നതായിരുന്നു അവളിൽ ഞാൻ കണ്ട ഏറ്റവും ഗുണമുള്ള കാര്യം. ലോകം മുഴുവൻ അവനു എതിരെ തിരിഞ്ഞാലും അവൾ  അവന്റെ കൂടെ നിൽക്കുമെന്ന് ഉറപ്പായിരുന്നു. തന്റെ മക്കളെയും ഭർത്താവിനെയും നോക്കുന്നതിൽ ഒരു പിഴവ് പോലും ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധം അത്രയും പ്രഗല്ഭ ആയിരുന്നു അവൾ . അവന്റെ ബന്ധങ്ങൾ എല്ലാം അവള്കറിയാം എന്നുള്ളത് എനിക്കറിയാമായിരുന്നു. ഇതെല്ലം അറിഞ്ഞിട്ടും ഒരിക്കൽ പോലും അവൾ അതിനെ കുറിച്ച് അവനോടു ചോദിക്കാത്തതു എനിക്ക് അദ്ഭുതമായിരുന്നു.

അവനോടു ഇതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അവൻ പറഞ്ഞു

"ലാരണ്യ , അവളെ എനിക്കു ഇഷ്ടമാണ് . ഒരു വേശ്യയുടെ എല്ലാ പോരായ്മകളോട് കൂടി തന്നെ  അവളെ എനിക്ക് ഇഷ്ടമാണ്. എന്റെ ദേഹത്തിനു വേണ്ടതെല്ലാം കണ്ടറിഞ്ഞു അവൾ ചെയുന്നു.

നിനാരിക , അവൾ എന്റെ ജീവനാണ് . അവളെ പ്രണയിക്കുന്ന പോല്ലേ മറ്റൊരാളെ എനിക്ക് പ്രണയിക്കാൻ കഴിയുകയില്ല . എന്റെ മനസിന്റെ ദാഹം തീർക്കാൻ അവളുടെ പ്രണയം മാത്രം മതി. അവളുടെ ഒരു വാക്ക് മതി എന്നെ വികാരഭരിതനാകാൻ.

ഛായ , അവൾ എന്റെ ജീവിതമാണ്. എൻറെ ജീവന്റെ പാതി ചുമന്നവൾ. എൻറെ ജീവന്റെ തുടിപ്പുകളെ ഈ ഭൂമിയിലേക്കു കാഴ്ച വെച്ചവൾ. എനിക്കു വേണ്ടി എല്ലാം ചെയുന്നവൾ !"

എന്റെ സംശയും അപ്പോഴും ബാക്കി ആയിരുന്നു. "ഛായ , അവളിൽ കാണാത്ത എന്താണ് നീ മറ്റുള്ളവരിൽ കണ്ടത്, അവൾ നിന്റെ 2 കുഞ്ഞുങ്ങളുടെ അമ്മയാണ്.സുന്ദരി ആണ് . നിനക്ക് വേണ്ടി എല്ലാം ചെയ്തു നിന്നെ സ്നേഹികുനവൾ ആണ്."

"ഛായ , വീട്ടിലെ സകല ജോലിയും അവസാനിപ്പിച്ച , മക്കളുടെയും .എന്റെ അച്ഛനമ്മമാരുടെ കാര്യങ്ങളും നോക്കി ക്ഷീണിച്ചു ഉറങ്ങുന്ന ഛായയെ ഞാൻ ഉണർത്താറില്ല.എപ്പോഴെങ്കിലും പ്രേമാതുരമായ വാക്കുകൾ ഞാൻ പറയുമ്പോൾ ആരെങ്കിലും കേൾക്കും എന്ന് പറഞ്ഞു ഓടി മറയുന്ന അവൾക്കു പിന്നാലെ ഞാൻ ഓടാറുമില്ല. ഇങ്ങനെ തന്നെ ആയിരിക്കും ഒരുപക്ഷെ എല്ലാവരും. എന്നാൽ എൻറെ സ്വപ്നങ്ങൾ നഷ്ടപ്പെടാതെ എന്റെ ഉള്ളിലെ അഗ്നിയെ കെടാതെ  നിർത്തണ്ടേ ?"


--ആമി--

Comments

Post a Comment