ശ്രീക്കുട്ടി മനുകുട്ടന്റെ വരവിനായി കാത്തിരിക്കുകയാണ് . ഓഫീസിൽ നിന്നും ശ്രീക്കുട്ടി എത്തിയാലും മനുകുട്ടൻ എത്താൻ താമസിക്കും. കഴിഞ്ഞ ഒരാഴ്ചയായി ശ്രീക്കുട്ടി പനിയും തലവേദനയും ആയി ഇരുപ്പാണ്.
പാചകത്തിൽ കൂടുതൽ സഹായം ഒന്നുമില്ലെങ്കിലും നല്ലവണം ഉപദ്രവമുണ്ട്. മനുകുട്ടൻ അങ്ങനെയും ഇങ്ങനെയും ഒന്നും കഴിക്കുകയില്ല. എല്ലാം അതിന്റെ കോമ്പിനേഷൻ പോല്ലേ കഴിക്കുകയുള്ളു.അതുകൊണ്ടു മനുകുട്ടൻ വന്നിട്ടു എന്ത് വേണം കഴിക്കാൻ എന്ന ചോദ്യത്തിനായ് ആണ് ശ്രീക്കുട്ടി കാത്തിരിക്കുന്നത്.
കാളിങ് ബെൽ കേട്ടപ്പോൾ ശ്രീക്കുട്ടി ഓടി പോയി വാതിൽ തുറന്നു കൊടുത്തു. മനുകുട്ടൻ ആണ് എന്നും വരുമ്പോൾ മനുകുട്ടന്റെ കൈയിൽ ഒരു ചോക്ലേറ്റ് കാണും. എന്നാൽ ഇന്ന് അതില്ല.
"എന്റെ ചോക്ലേറ്റ് എവിടെ"
"നിന്റെ പനി മാറാത്തത് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടാണ്. പനി മാറിയിട്ട് വാങ്ങിച്ചു തരാം "
മനസിലാമനസോടു ശ്രീക്കുട്ടി ഒന്നിരുത്തി മൂളി
" രാത്രി എന്താ വേണ്ടത്"
"നിനക്ക് കഞ്ഞി അല്ലെ. എനിക്ക് ദോശ മതി"
കഞ്ഞിയും പപ്പടവും തിന്നു വായിലെ രസമുകുളങ്ങൾ വരെ ശ്രീകുട്ടിയെ വെറുത്തു തുടങ്ങി. എന്തായാലും ശ്രീക്കുട്ടി ഉറപ്പിച്ചു എനിക്കും ദോശ തന്നെ. അങ്ങനെ ദോശക്കുള്ള മാവു തയ്യാറായി.ദോശ ചട്ടി അടുപ്പത്തു വെച്ചു .ദോശ ചുട്ടെടുത്തു.ചട്ട്ണിയും അരച്ചു .
മനുകുട്ടൻ കുളിമുറിയിൽ നിന്നും യേശുദാസിനെ പോലും വെലും വിധം ഗാനാലാപനം തുടങ്ങി .അസഹ്യമായപ്പോൾ ശ്രീക്കുട്ടി റേഡിയോയിൽ പാട്ടു വെച്ചു.
പെട്ടന്നു ഒരു കുലുക്കം. ശ്രീക്കുട്ടി ആകെ മൊത്തം ഒന്ന് ആടി .അപ്പോഴേക്കും കുളി കഴിഞ്ഞു മനുകുട്ടൻ പുറത്തിറങ്ങി.
ശ്രീക്കുട്ടി ഓടി പോയി പറഞ്ഞു :"ചേട്ടാ ! ഭൂമി കുലുങ്ങിയോ"
"നിനെക്കെന്താ പെണ്ണെ വട്ടു ഉണ്ടോ?"
"ഇല്ല എന്തോ ഉണ്ട് എന്നിക്കു തീരെ വയ്യ"
"നീ അവിടെ ഇരിക്ക്"
"ചേട്ടാ എന്നേ പിടിച്ചു നോകിയെ ഞാൻ ആടുന്നില്ലേ ?"
"ആടാൻ നീ എന്താ കള്ളുകുടിച്ചോ? നീ ഇരിക്ക് ഞാൻ ഇപ്പോ വരാം"
മനുകുട്ടൻ ഓടി പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു
" ഇത് കുടിക്കു. നിനക്ക് തല കറങ്ങുന്നതാണ്"
ശ്രീക്കുട്ടി ഒരക്ഷരം മറുത്തു പറയാതെ വെള്ളം കുടിച്ചു.
"എന്നാലും ഇതുപോലെ ഒരു തലകറക്കം ആദ്യമായിട്ടാണ്" ഒരു ആത്മഗദം പോല്ലേ ശ്രീക്കുട്ടി പറഞ്ഞു .
അപ്പോഴേക്കും വിശപ്പിന്റെ ഉൾവിളികൾ വന്ന കാരണം ചുട്ടെടുത്ത ദോശയും ചമ്മന്തിയും മനുകുട്ടൻ അകത്താക്കി തുടങ്ങിയിരുന്നു. 2 ദോശ മുഴുമിക്കും മുന്നേ തങ്കു കുട്ടന്റെ കാൾ വന്നു "നീ എവിടെ?"
"വീട്ടിൽ ഉണ്ട്"
"എന്നാൽ വേഗം ഇറങ്ങി താഴെ വാ.... ശ്രീകുട്ടിയെയും വിളിച്ചോ . ഭൂമികുലുക്കമാണ്"
കേട്ട പാതി കേൾക്കാത്ത പാതി മനുകുട്ടൻ ശ്രീകുട്ടിയെയും വിളിച്ചു 9 നിലകൾ ചാടി ഇറങ്ങി . ചെന്ന് നോക്കുമ്പോൾ ജന പ്രവാഹം. ഭൂമികുലുങ്ങിയപ്പോഴാണ് മനസിലായത് ഇത്രയും ആളുകൾ ഈ ബില്ഡിങ്ങിനകത്തു ഉണ്ട് എന്ന്.
തങ്കുകുട്ടന്റെ ഭാര്യ അമ്മിണികുട്ടിയും ശ്രീകുട്ടിയും അടുത്ത കൂട്ടുകാരാണ് .അമ്മിണികുട്ടിയെ നോക്കിയിട്ടു അവിടെയെങ്ങും കാണാൻ ഇല്ല. തങ്കു കുട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞു. "ഇത് വരെ ഇവിടെ ഉണ്ടായിരുന്നു അവൾ എവിടെ പോയി" ഓടുന്ന ഇടയ്ക്കു മനുകുട്ടൻ ഫോൺ കൈയിൽ എടുത്തതുകൊണ്ടു അമ്മിണികുട്ടിയെ ശ്രീക്കുട്ടി അതിൽ നിന്നും വിളിച്ചു.
വിളിച്ചപ്പോൾ പറഞ്ഞു "ഡീ ശ്രീ തിരിഞ്ഞു നോക്ക്" . നോക്കിയപ്പോൾ കൂരാകൂരിട്ടു ബിൽഡിങ്ങിനു താഴെ ഒരു മൂലയിൽ നിന്നും അമ്മിണികുട്ടിയുടെ ശബ്‌ദവീചികൾ വരുന്നു .
"പേടിച്ചു അവിടെ പോയി നിന്നതാണോ"
"അല്ല ഇവിടെ നിന്നാൽ ആണ് സിഗ്നൽ കിട്ടുന്നുള്ളു. ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്പ് ഡേറ്റ് ചെയുവാണ് "
ശ്രീക്കുട്ടി അമ്മിണി കുട്ടിയെ ഒന്നേ നോക്കിയുള്ളൂ.കണ്ണഞ്ചി പോയി . സ്വർണാഭരണ വിഭുഷികതയായി അമ്മിണി കുട്ടി മുന്നിൽ നില്കുന്നു. കല്യാണത്തിന് പോലും ഇത്രയും സ്വർണം അമ്മിണികുട്ടി ഇട്ടിട്ടുണ്ടായിരിക്കുമോ എന്ന് ഒന്ന് ശ്രീക്കുട്ടി ശങ്കിച്ചു .ഏറ്റവും പുതിയ കുപ്പായം ധരിച്ചു. പുട്ടി യിട്ട് കണെഴുതി ഒരു നിൽപ്
"എന്താ കല്യാണത്തിന് പോവുണ്ടോ ഇപ്പോ".
" അല്ല എങ്ങാനും ബിൽഡിംഗ് എല്ലാം ഇടിഞ്ഞു ഒടിഞ്ഞു വീണാലോ എന്ന് കരുതി കൈയിൽ കിട്ടിയ സ്വർണവും , പൈസയും. കുറച്ചു ഡ്രെസ്സും രാത്രി പുറത്തു കിടക്കേണ്ടി വന്നാൽ കിടക്കാൻ ഒരു കിടക്കയും തലയിണയും പുതപ്പും പിന്നെ ഈ ഐഫോണും മാത്രമേ എടുത്തിട്ടുള്ളു!"
ഇട്ടിരുന്ന കീറപ്പാറ നെറ്റി മാത്രം ഇട്ടു വന്ന ശ്രീക്കുട്ടി ശെരിക്കും കുലുങ്ങിയത് അപ്പോഴായിരുന്നു!!

--ആമി--
Adipoli!
ReplyDeletethanks!!
Deleteha ha
ReplyDeletevarnikanilla vakukal
ReplyDeletethanks!!
DeleteI love amminikutti stories!!
ReplyDelete