മാനിഷാദാ

എന്റെ ഈ ഭ്രാന്തുകൾ എനിക്കൊപ്പം ഇല്ലെങ്കിൽ പിന്നെ അത് ഞാൻ ആയിരിക്കില്ല. എന്റെ ഭ്രാന്തൻ ചിന്തകൾ കൊണ്ട്   ഊരാക്കുടുക്കുകളിൽ  പോയി പെട്ടപ്പോൾ എന്റെ ഭ്രാന്തുകളെ  നിങ്ങൾ ചങ്ങലയിൽ തളച്ചു . ആ ചങ്ങലയിൽ കിടന്നു വൃണങ്ങൾ ഉണ്ടായി കൊണ്ടേ ഇരുന്നു. ഒരിക്കലും ഉണങ്ങാതെ എന്റെ ഭ്രാന്തൻ വികാരങ്ങളെ ഉണർത്തുന്ന മുറിവുകൾ. എന്നാൽ ഞാൻ പോലുമറിയാതെ എവിടെയോ വെച്ച് ആ ചങ്ങലയുടെ കണ്ണികൾ ദ്രവിച്ചു  പൊട്ടി പോയി. ചങ്ങലയിൽ തളച്ച എന്റെ  ഭ്രാന്തുകളെ എനിക്കു തിരിച്ചു കിട്ടിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് ആർത്തിരംഭിച്ചു . തിരിച്ചു കിട്ടിയ എന്റെ ഭ്രാന്തിന്റെ മൂർധന്യ അവസ്ഥയിൽ ഞാൻ ആറാടി .

എന്റെ ഈ ഭ്രാന്തുകൾ എന്നേ സന്തോഷിപികുന്നുവെങ്കിൽ ഞാൻ എന്തിനു അത് വേണ്ട എന്ന് വെക്കണം. എന്റെ ഈ ഭ്രാന്തുകൾ നിങ്ങളെ  ശല്യമാകുന്നില്ല എങ്കിൽ നിങ്ങൾ എന്തിനു അത് തടയണം . എനിക്ക് ഇഷ്ടമാണ് എന്നേ .. ഈ ഭ്രാന്തോട്  കൂടിയ എന്നേ. നിങ്ങൾ ചിന്തിക്കുന്ന പോല്ലേ നാളെ എന്നൊരു ദിവസം എനിക്കില്ല. നാളെ എന്ന ദിവസത്തേക്കായി ഞാൻ ഒന്നും കരുതി വെക്കുന്നില്ല.ഇന്ന് ഈ നിമിഷത്തിൽ എനികെന്താണോ സന്തോഷം നൽകുന്നത് ഞാൻ അതിനെ ഇഷ്ടപെടുന്നു പൂർണമായും. ഒരുപക്ഷെ അടുത്ത നിമിഷത്തിൽ എനിക്കതു ഒന്നുമല്ലാത്ത ആയി മാറാം . ഭ്രാന്തൻ എന്ന പേരിനാൽ  എന്റെ പ്രവർത്തികളെ ഞാൻ ന്യായീകരിക്കണ്ട . ആരുടെയും ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടതില്ല.എന്റെ ഒരു പ്രവർത്തികളെയും അതുകൊണ്ടു നിങ്ങൾ  ചോദ്യം ചെയ്യരുത്. ലോകം ഒരു ഭ്രാന്തന് നൽകിയ കിരീടം വെച്ച് ആറാടി കൊള്ളട്ടെ . അതുകൊണ്ടു നിങ്ങൾ എന്നേ ഇനിയെങ്കിലും ഒരു ഭ്രാന്തനായി അംഗീകരിച്ചു എന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ ഇരിക്കുക.!


--ആമി--

Comments

Post a Comment