എന്റെ ഒരു ദിനം

ദിവസങ്ങൾ ഓടി പോവുകയാണ് ആരോടോ വാശിയെന്ന പോല്ലേ. പണ്ടത്തെ ഊർജസ്വലത നഷ്ടപ്പെട്ട് പോയ പോല്ലേ. ഒന്നിനോടും ഒരു കമ്പമില്ല . രാവില്ലകൾ എല്ലാം മനമടിപികുന്ന മൂകത. എഴുന്നേറ്റാലും ഒന്നും ചെയ്യാൻ ബാക്കി ഇല്ലാത്ത പോല്ലേ   .പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു .


പക്ഷെ ഇതെല്ലം വെറും നൈമിഷിക തോന്നലുകൾ മാത്രമാകാം. ഇന്നലെങ്കിൽ നാളെ പഴയതിലും ഊർജസ്വലതയോടു കൂടി ഒരു തിരിച്ചു വരവുണ്ടായിരിക്കും. പ്രഭാതങ്ങൾക്കായ് ഞാൻ കാത്തിരിക്കും. ജീവിതയാത്രയുടെ തിരക്കുകൾ ഞാൻ ആസ്വദിച്ചു തുടങ്ങും. പഴയതു പോല്ലേ ചിലങ്ക അണിയും . വീടിനുളിൽ ആന്ദഭൈരവി  രാഗം മുഴങ്ങും. ആ രാഗത്തിൽ പൂവുകൾ പൂവണിയും . അവയിൽ നിന്നും സുഗന്ധം പരക്കും .  എന്റെ നൃത്തത്തിന് രാഗം പാടാൻ കുയിലുകൾ ദൂരദേശങ്ങളിൽ നിന്നും പറന്നു വരും.പൂവുകളിലേക്കു വരുന്ന തേനീച്ചകൾ താളം പിടിക്കും. അരങ് ഒഴിയുമ്പോൾ എല്ലാവരും യാത്ര പറഞ്ഞു പിരിയും . പിന്നെ നാളെയ്ക്കായുള്ള കാത്തിരിപ്പായിരിക്കും .



നൃത്തത്തിന്റെ അതേ ചടുല താളത്തിൽ അന്നത്തെ ഭാര്യ പദവിയിലേക്ക് കുടികൊള്ളും. വീട്ടുകാരുടെ
രുചിഭേദങ്ങളെ തൃപ്തികരമാകും.എല്ലാവരും രാവില്ലേ തങ്കളുടെ ലോകത്തിലേക്കുള്ള ഓട്ടപാച്ചിലുകളിൽ തുടരുമ്പോൾ അനുസരണയുള്ള ഒരു ഭൃത്യയായ് അവർക്കു പിന്നിൽ ഞാൻ ഉണ്ടാവും. എല്ലാവർക്കുമൊടുവിൽ ഞാൻ എന്റെ ദൈന്യദിന ജോലികൾക്കായി ഓടി തുടങ്ങും. ഇടയിൽ എവിടെയോ എഴുത്തിന്റെ ലോകത്തിലേക്കു കുറച്ചു നേരം ചേക്കേറും. എന്നേ സ്നേഹിക്കുവർക്കായി കുറച്ചു നിമിഷങ്ങൾ  ചിലവഴിക്കും . ഇതെല്ലം ചെയ്യുമ്പോഴും എന്റെ മനസിലെ കുട്ടി ഓടി കളിക്കും. തറയിൽ കിടന്നുരുളുന്ന പന്ത് തട്ടി കളിക്കും. പത്രങ്ങൾക്കിടയിൽ പത ഊതി കളിക്കും . പെട്ടന്നു വളര്ച്ചയുടെ ബോധമുണരുമ്പോൾ പണികൾക്കിടയിലേക്കു ഞാൻ ഓടി മറയും . പക്ഷെ ഇതെല്ലം ചെയ്യുമ്പോഴും ഞാൻ സന്തോഷവതി ആയിരിക്കും പൂർണ സന്തോഷവതി.

--ആമി--

Comments