കണ്ണമ്മ


അമ്മിണികുട്ടിയുടെ  അച്ഛന്റെ അമ്മയാണ് കണ്ണമ്മ . ശരിക്കുള്ള പേര് മറ്റെന്തോ ആണ് . എന്നാൽ അമ്മിണികുട്ടിയുടെ മേമയുടെ മകൾ കിങ്ങിണി ഇട്ടപേരാണ് കണ്ണമ്മ. അതായതു കണ്ണട വെച്ച അമ്മൂമ്മ കണ്ണമ്മ .

കണ്ണമ്മ ചെറുപ്പകാലത്തു യുവാക്കളുടെ ഹരമായിരുന്നു. വെളുത്ത ഒത്തപൊക്കവും ,തടിയും നിറഞ്ഞ സൗന്ദര്യവുമായി ഒരു സ്ത്രീരത്നം. വയസായപ്പോഴും അവരുടെ സൗന്ദര്യത്തിനു ഒരു കുറവും വന്നിരുന്നില്ല . ചെറുമകളിൽ അമ്മിണികുട്ടിയെയും,കിങ്ങിണിയും ആണ് കണ്ണമ്മക് ഇഷ്ടം . കണ്ണമ്മ എപ്പോൾ പുറത്തു നിന്നും വരുമ്പോഴും ആരും കാണാതെ  മടിക്കുത്തിൽ നാരങ്ങാമിട്ടായി ഇവർക്കായി എടുത്തു വെക്കും .കണ്ണമ്മയുടെ ഒരു മകൻ അമേരിക്കയിൽ ആണ് ജോലി ചെയുന്നത് പോരാത്തതിന് കുടുംബസ്വത്തു  വിറ്റു കോടികൾ ആണ് ബാങ്കിൽ കിടക്കുന്നത്. എന്നാൽ   അറുപിശുക്കി ആരെന്നു ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാത്ത നാട്ടുകാർ  കണ്ണമ്മയുടെ പേര് പറയുമായിരുന്നു. കണ്ണമ്മയുടെ ഈ  പിശുക്കത്തരം  കൊണ്ട് തന്നെ അവരുടെ മക്കളോ  അവരുടെ  പേരകുട്ടികളോ  കൂടെ എങ്ങും പോവില്ല.

അമ്മിണികുട്ടിക് ഒരിക്കൽ കണ്ണമ്മയുടെ കൂടെ ഒരു കല്യാണത്തിന് പോവേണ്ടി വന്നു .കൂടെ പോവാതെ ഇരിക്കാൻ ഒരു നിവർത്തികേടുമില്ല . കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണമാണ് . കുടുംബ സുഹൃത്തുക്കളും   കിങ്ങിണിയും ഉണ്ട് കൂടെ . പട്ടി കടിച്ചവന്റെ തലയിൽ തേങ്ങാ വീണു എന്ന പറഞ്ഞ അവസ്ഥ ആയി അമ്മിണികുട്ടിയുടെ .കണ്ണമ്മ തന്നെ സഹിക്കാൻ പറ്റില്ല   കിങ്ങിണി  അതിനാ അപ്പുറമാണ്. എന്താണ് എന്നല്ലേ നോകാം.

കല്യാണം രണ്ടു കിലോമീറ്റര് ദൂരെയുള്ള ഒരു ഹാളിൽ വെച്ചാണ് നടക്കുന്നത്. അമ്മിണികുട്ടി കുളിച്ചു   സുന്ദരി ആയി. അപ്പോഴക്കും കിങ്ങിണി മുഷിഞ്ഞു  കുപ്പായം ആയി വന്നു അത് ഇട്ടുകൊടുക്കാൻ അമ്മിണികുട്ടിയോടു ആവശ്യപ്പെട്ടു  . തന്റെ കൂടെ  വേരുന്നത്  എങ്കിൽ കുപ്പായം മാറ്റണം   എന്ന അമ്മിണികുട്ടയുടെ തീരുമാനം വിഫലമായി  പോയി കിങ്ങിണിയുടെ കീറ്റൽ തന്നെ വിജയിച്ചു  . കീറ്റലിന്റെ ആക്കം കൂടിയപ്പോൾ കണ്ണമ്മ കിങ്ങിണിയുടെ ആഗ്രഹത്തിന് കീഴടങ്ങി . എല്ലാം ഒരുങ്ങി ഇറങ്ങിയപ്പോൾ അമ്മിണികുട്ടി ഒന്ന് സ്വയം വിലയിരുത്തി. തന്നെ ഇപ്പോൾ കണ്ടാൽ ഏതോ കൊമ്പത്തെ വീട്ടിലെ ആണ്. എന്നാൽ കൂടെ വരുന്ന ഇവരെ കണ്ടാൽ അടുത്തുള്ള ഏതോ കുടിലിൽ നിന്നും വരുന്നതാണ് എന്ന് തോന്നും. കണ്ണമ്മയുടെ വായ നന്നായി അറിയാവുന്ന അമ്മിണികുട്ടി ഉറപ്പിച്ചു കല്യാണത്തിന് എത്തിയാൽ ഇവരുമായി ഒന്നും സംസാരിക്കുകയില്ല എന്ന്.

ബസ് ഒന്നും  അധികം ഓടാത്ത സ്ഥലം ആയതു കൊണ്ട്  ഓട്ടോ  പിടിക്കുവാനായി അമ്മിണികുട്ടി വേഗം പടിക്കല് യിലേക്ക്  ഇറങ്ങി . തൊട്ടു പിന്നാലെ ഇറങ്ങിയ കണ്ണമ്മ അമ്മിണികുട്ടയോടു പറഞ്ഞു. എന്റെ കൈയിൽ ഓട്ടോക്കൂലിക്കുള്ള പൈസാ ഇല്ല . കല്യാണം ഇവിടെ അടുത്തല്ലേ വെറും രണ്ടു  കിലോമീറ്റര്. ങ്ങടെ നടന്നൂട് . കേട്ട അമ്മിണികുട്ടിയുടെ നെഞ്ച് കത്തി. രണ്ടു കിലോമീറ്റര് നടനാണ് ങഹോട്ട്‌ എത്തുമ്പോഴേക്കും കുളിച്ചു സുന്ദരി ആയതു എല്ലാം വെറുതെ ആവും. എന്ത് എന്ന ആലോചനയിൽ നിൽകുമ്പോൾ കണ്ണമ്മ അമ്മിണികുട്ടിയോടു ആയി ചോദിച്ചു " എന്താ അക്കളെ  കൂമൻ തിരിഞ്ഞു നിൽകുന്നെ ?". അമ്മിണികുട്ടി ഒന്നും പറയാതെ കണ്ണമാകു പിന്നാലെ നടന്നു.

കര്ണ്ണന് കവച കുണ്ഡലം പോല്ലേ കാണാമയുടെ കൂടെ ഉള്ളതാണ് ആ കാലൻ കുട. ബസിൽ കേറുമ്പോഴും ഇറങ്ങുമ്പോഴും വഴിയിലൂടെ നടക്കുമ്പോഴും അതുവെച്ചു ആളുകളെ അറിയാത്തഭാവനെ ഒരു കുത്തു കൊടുക്കും. കാലൻ കുട ആയി കണ്ണമ്മ റോഡിൽ ഇറങ്ങുമ്പോഴേ ആളുകൾ ഓടും.

കിങ്ങിണിയുടെ ഓട്ടം കാരണം കാലൻ കുടയുടെ കാൽ കിങ്ങിണിയുടെ ഡ്രെസ്സിൽ കുറുകിട്ടാന് നടത്തുന്നത്. എങ്ങനെയെല്ലാമോ കല്യാണ ഹാളിൽ എത്തി. അമ്മിണികുട്ടി അവിടെ എത്തിയ ഉടനെ ഒരു മുളക് പോയി ഇരുന്നു. കണ്ണമ്മ കിങ്ങിണിയുമായ് പരദൂഷണ കമ്മിറ്റി പോയി ഇരുപ്പായി.

അവിടെ വെറുതെ ഓടി കളിച്ചുകൊണ്ടിരുന്ന ഒരു ചെറുക്കന്റെ മുഖത്തേക്ക് മണ്ണ് വാരി എറിഞ്ഞ കിങ്ങിണിയെ ആ ചെറുക്കന്റെ അച്ഛൻ ശകാരികാൻ വന്നപ്പോൾ കണ്ണമ്മ അയാളെ ചീത്ത പറഞ്ഞു ഓടിച്ചു ഇതെല്ലം കണ്ടും കെട്ടും അമ്മിണികുട്ടി ഒരു മൂലക്ക് കുത്തി ഇരുന്നു .

സദ്യയുടെ ആദ്യ പന്തിയിൽ തന്നെ കണ്ണമ്മ അമ്മിണികുട്ടിയെയും കിങ്ങിണിയെയും കൊണ്ട് കയറി . മൂന്ന് പേരും അടുത്ത് തന്നെ ഇരുന്നു. അമ്മിണികുട്ടി പിന്നെ കണ്ണമ്മ അതിന്റെ അടുത്ത് കിങ്ങിണി പിന്നെ ഒരു അപ്പൂപ്പൻ അങ്ങനെ പോയി നിര .

സദ്യ വിളമ്പി എല്ലാവരും മൂക്കുമുട്ടെ തീറ്റയും തുടങ്ങി. കണ്ണമ്മ ഇടക്ക് കിങ്ങിനയുടെ വായിൽ വെച്ച് കൊടുക്കാൻ നോക്കുന്നുടെങ്കിലും കിങ്ങിണി സമ്മതിക്കുനില്ല. പെട്ടന്നാണ് അത് സംഭവിച്ചത് അപ്പുറത്തെ അപ്പൂപ്പന്റെ പപ്പടം കിങ്ങിണി അങ്ങു എടുത്തു . അപ്പൂപ്പൻ മാന്യനായത് കൊണ്ട് ഒന്നും പറഞ്ഞില്ല വീണ്ടും പപ്പടം ആവശ്യപ്പെട്ടു. പാലട പായസം എല്ലാവരുടെയും ഗ്ലാസ്സുകളിൽ നിരത്തി വെച്ചപ്പോൾ കിങ്ങിണി അടിയിലൂടെ ഊളിയിട്ടു പോയി അപ്പൂപ്പന്റെ പായസത്തിൽ കൈ വെച്ച്. ഇത്തവണ അപ്പൂപ്പന്റെ കണ്ട്രോൾ പോയി. പാവം പ്രേമേഹം കാരണം വീട്ടിൽ നിനോ മധുരം കിട്ടുന്നില്ല അപ്പോഴാണ്. " ഹേ സ്ത്രീയെ നിങ്ങൾ കുട്ടികളെ വളർത്തുമ്പോൾ ഇത്തിരി അടക്കത്തോടെയും ഒതുക്കത്തോടെയും വളർത്തികൂടെ. മറ്റുള്ളവരുടെ പാത്രത്തിൽ കൈ ഇടാൻ അന്നോ ഈ പ്രായത്തിൽ ഈ പെണ് പഠിച്ചുവെച്ചിരിക്കുന്നെ " പെണ് എന്ന അഭിസംബോധന കണ്ണമ്മയെ ചൊടിപ്പിച്ചു നിങ്ങളുടെ മടിയിൽ ഇട്ടാണോ പേരിട്ടത് പെണ് എന്ന് വിളിക്കാൻ ..... #@#@#  ഇങ്ങനെ പോയി വഴക്കു. അമ്മിണികുട്ടി അടി തുടങ്ങിയപ്പോൾ തന്നെ എഴുനേറ്റു ഓടിയിരുന്നു.

അമ്മിണികുട്ടിയുടെ കൂട്ടുകാരി അമ്മിണി കുട്ട്യേ വിളിച്ചു കൊണ്ടുവന്നു കണ്ണമ്മയെ കൂട്ടി വേഗം സ്ഥലം വിടാൻ പറഞ്ഞു .

രാവില്ലേ പോവുമ്പോൾ അധികം കടകൾ ഒന്നും തുറന്നിരുന്നില്ല. എന്നാൽ ഉച്ചയോടു അടുപ്പിച്ചു എല്ലാം തുറന്നു വെച്ചിട്ടുണ്ട്. കണ്ണമ്മ അകെ ഹാലിളകി വരുകയാണ്. ഭരണി പട്ടു കേട്ട് മിണ്ടാതെ പോവുന്നവർ കൂടെ തിരിഞ്ഞു നിന്ന് നോക്കുണ്ട്. ഇതിനിടയിൽ കിങ്ങിണി മിട്ടായിക് വേണ്ടി കരയുന്നുണ്ട്. തന്നെ നാണം കെടുത്തിയ ദേഷ്യത്തിന് കിങ്ങിണികിട്ടു ഒരു കിഴിക്ക് കൊടുത്തു മിണ്ടാതെ നടക്കാൻ ആവശ്യപ്പെട്ടു. കിഴിക് കിട്ടിയ ദേഷ്യത്തിൽ കിങ്ങിണി മണ്ണിൽ കിടന്നു ഉരുളുകയും പിരളുകയും ചെയ്തു.  ഈ തോന്നിവാസം എല്ലാം നാട്ടുകാർ ശ്രദിക്കുന്നുണ്ട് . അമ്മിണികുട്ടി മിണ്ടാതെ വേഗം നടക്കുകയാണ്. അപ്പോഴാണ് കോളേജിൽ തന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരികൾ മുന്നിൽ  നിന്നും വരുന്നത് കണ്ടത്.  ഇത് കണ്ടതും അമ്മിണികുട്ടി കണ്ണമ്മയോടായി ആയി പറഞ്ഞു കുറെ നാളായി അമ്മൂമ്മ കണ്ണട മാറ്റണം എന്ന് പറഞ്ഞിട്ട് . നമ്മുക്ക് അടുത്തുള്ള ഗ്രേസ് ഓപ്ടിക്കൽസിൽ പോയി അത് വാങ്ങാം . ഇത് കേട്ടതും കണ്ണമ്മയുടെ കണ്ണ് നിറഞ്ഞു തന്റെ കാര്യങ്ങൾ എല്ലാം ഓർത്തു അമ്മിണികുട്ടി വെക്കുന്നുണ്ടല്ലോ .

കടയിലേക്ക് കയറിയതും വര്ക്കിച്ചന്റെ മുഖം അങ്ങു തെളിഞ്ഞു. വീണു കിട്ടിയ ഇരയാണ്. കണ്ണമ്മയെ പറ്റി കൂടുതൽ ഒന്നും അറിയില്ലെങ്കിലും മക്കൾ എല്ലാം  ധനാസ്തികർ ആണ് എന്നറിയാം. വർക്കിച്ചൻ നിരത്തി കണ്ണട ഫ്രെയിം 1000, 800 , 600 ,500 ,300, 200 . 1000 രൂപയുടെ സ്വർണ നിറമുള്ളതു ആണ്. 500 രൂപ വരെ ഉള്ളത് എല്ലാം നല്ലതാണ്. 300 ,200  കണ്ടാൽ തന്നെ അറിയാം അധികം ഒന്നും നിൽക്കില്ല. രണ്ടും കറുത്ത ഫ്രെയിം ആണ് തീരെ ബലവുമില്ല.  അമ്മിണികുട്ടി കിങ്ങിണിയുടെ പിന്നാലെ ഓടുകയാണെങ്കിലും ഫ്രെയിം ഒകെ നോക്കുന്നുണ്ട്. അമ്മിണികുട്ടിക് 300 ,200 രൂപയുടെ ഒഴികെ ബാക്കി എല്ലാം ഇഷ്ടപ്പെട്ടു

കണ്ണമ്മ എല്ലാം മാറ്റി മാറ്റി വെച്ച് നോക്കി. സ്വര്ണനിറമുള്ളതു ആണ് എല്ലാവർക്കും ഇഷ്ടപെട്ടത്. വർക്കിച്ചൻ പറഞ്ഞു. അമ്മച്ചിയുടെ മുഖത്തു സ്വര്ണനിറമുള്ള ഈ കണ്ണാടി ആണ് നല്ലതു. വർക്കിച്ചൻ കണ്ണമ്മയെ വാനോളം ഇരുന്നു പുകഴ്ത്തി . ഒരു 10 മിനിറ്റോളം ഇത് തുടർന്ന്. കണ്ണമ്മ മാറ്റി മാറ്റി വെച്ച് നോക്കുന്നു. 1000 ഇഷ്ട്ടപെട്ടു 600 ഇഷ്ടപ്പെട്ടു.ഇതിനിടയിൽ കിങ്ങിണിയെ അടക്കി ഇരുത്താൻ വർക്കിച്ചൻ ഒരു മിട്ടായി കൊടുത്തു. അമ്മികുട്ടിക്കും കണ്ണമ്മ ക് ജ്യൂസും . ആ ഇടക്ക് ഇറങ്ങിയ ഫാഷൻ ആയിരുന്നു വലിയ കടകളിൽ പോയാൽ ജ്യൂസ് ചായ എന്നിവ കൊടുക്കുന്നത്

അമ്മിണികുട്ടി ഉറപ്പിച്ചു കണ്ണമ്മ ഇപ്പോൾ 600 തന്നെ തീരുമാനിക്കും. കണ്ണട കൂടെടുക്കാൻ വർക്കിച്ചൻ അകത്തു പോയി. 600 വർക്കിച്ചൻ ഉറപ്പിച്ചു. എല്ലാം തീരുമാനം ആയ ഉടനെ കണ്ണമ്മ 200 രൂപയുടെ കറുത്ത ഫ്രെയിം വെച്ച് കണ്ണാടിയിൽ നോക്കി പറഞ്ഞു ഇത് മതി. വർക്കിച്ചൻ ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തി പറഞ്ഞു. അത് ഒട്ടും നന്നല്ല. പെട്ടന്നു ഒടിഞ്ഞു പോവും. പോരാത്തതിന് അത് അമ്മച്ചിയുടെ മുഖത്തു ചേരാതില്ല . ഇത് കേട്ടതും കണ്ണമ പറഞ്ഞു എന്നിക്കു ഈ കറുത്ത് ഫ്രെയിം ചേരും നാൻ വെളുത്തതല്ലേ . ഇതും പറഞ്ഞു 200 രൂപയും കൊടുത്തു അവിടെ നിന്നും ഇറങ്ങി . ജ്യൂസ് കുടിച്ച സംതൃപ്തിൽ കണ്ണമയും മിട്ടായി കിട്ടിയ സന്തോഷത്തിൽ കിങ്ങിണിയും ഇറങ്ങി.


--ആമി--


Comments