അമ്മുവിൻറെ പ്രണയം

ഭാഗം 1

ഞാൻ നിന്നെ ഒരുപാടു സ്നേഹിക്കുന്നു .എന്നെ പോല്ലേ ഒരായിരം ആളുകൾ പ്രണയിക്കുന്നുണ്ടാവാം. പ്രണയം എന്നാൽ ആത്മാവിനോടുള്ള ഇഴുകിച്ചേരൽ ആണ് എന്ന് തോന്നിയിട്ടുണ്ട്.

നിനക്ക് ഓർമ്മയുണ്ടോ എന്റെ വിവാഹ നിശ്ചയഃ  തലേ ദിവസം നിന്നെ വിളിച്ചു ഞാൻ കരഞ്ഞത്. നീ കരുതി വീട്ടുകാരെ വിട്ടു പോവുന്ന പേടി കൊണ്ടാണ് ഞാൻ കരഞ്ഞത് എന്ന് . എന്നാൽ അതല്ല. ഇത്രയും നാൾ നിന്റെ കൂടെ ഞാൻ ഇരുന്നിട്ടും  ഒരിക്കൽ പോലും നീ എന്റെ സ്നേഹം മനസിലാക്കിയിലേലോ എന്നാലോചിച്ചതു കൊണ്ടാണ് .


വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴും ഞാൻ നിന്റെ ഒരു വാക്കിനായി കാത്തിരിന്നിരുന്നു. പക്ഷെ ഒരിക്കൽ പോലും എന്തോ നിനക്ക് എന്നോട് അങ്ങനെയൊന്നും തോന്നിയില്ല. നിന്നോടുള്ള എന്റെ പ്രണയം തുറന്നു കാണിക്കുവാനും പറയുവാനും എനിക്ക് പേടി ആയിരുന്നു. നിന്റെ ഭാര്യ സങ്കല്പത്തിന്റെ ഏഴയലത്തു ഞാൻ വരുകയില്ല എന്നറിയുന്നത് കൊണ്ടാവാം ഒരുപക്ഷെ . അറിയില്ല. എന്തോ നിന്നോട് ഞാൻ പറഞ്ഞില്ല എനിക്ക് നിന്നെ ജീവനായിരുന്നു എന്ന്. നിന്നെ നന്നായി അറിയാവുന്ന എനിക്ക് അറിയാമായിരുന്നു നിന്റെ ആദ്യപ്രണയത്തിനെ പകരം വെക്കാൻ കഴിയുന്നതല്ല എന്റെ പ്രണയം എന്ന്.

നിന്റെ ആദ്യപ്രണയത്തെ കുറിച്ചോരോ തവണ നീ പറയുമ്പോഴും നീ എന്റെ മനസ്സിൽ അടിവര ഇടുന്നൊരു വാചകമായിരുന്നു " ഇനി ഒരിക്കലും ഞാൻ പ്രണയിക്കുകയില്ല . അവളെ മറക്കാൻ എനിക്ക് കഴിയുകയുമില്ല. അവൾ തിരിച്ചു വന്നാൽ ഒരുപക്ഷെ ഞാൻ സ്വീകരിക്കുമോ എന്നെനിക്കറിയുകയുമില്ല."

പിന്നെയും എനിക്കും നിനക്കുമിടയിൽ ഒരുപാടു അതിർവരമ്പുകൾ ഉണ്ടായിരുന്നു. ജാതി മതം എന്ന ക്ളീഷേ കാരണങ്ങൾ ഈ നൂറ്റാണ്ടിൽ പറയാൻ പറ്റില്ലെങ്കിലും അതൊരു കാരണമായിരുന്നു നിന്നെ കുറിച്ചോർക്കുമ്പോഴും ഉണ്ടായിരുന്നു ഒരുപാടു തടസങ്ങൾ. നിന്റെ കുടുംബം . നീ സമൂഹത്തിൽ അവർക്കുള്ള സ്ഥാനം. ഇതെല്ലം ഞാൻ മനസിലാക്കിയിരുന്നു. ഇത്രയൊക്കെ കാരണങ്ങൾ കൊട്നു എനിക്ക് ചുറ്റും ഒരു കോട്ട വാതിൽ പണിതു അതിനകത്തിരുന്നു നിന്നെ നോക്കി കാണുവാനുള്ള ധൈര്യം മാത്രമാണ് എനിക്കുണ്ടായത്.


\നിന്നെ ഞാൻ മറക്കാൻ ശ്രമിക്കുന്തോറും നിന്നെ ഞാൻ കൂടുതൽ ഓർത്തു കൊണ്ടിരുന്നു. നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങിയപ്പോൾ നിന്നില്ലേക്കുള്ള എല്ലാ വഴികളും ഞാൻ കൊട്ടി അടച്ചു. കല്യാണ നാളുകൾ അടുത്തപ്പോഴേക്കും നിന്നെ മറക്കുവാനായി ശ്വാസം മുട്ടുകയായിരുന്നു. തമാശകനെങ്കിൽ പോലും നീ പറഞ്ഞ ഓരോ വാക്കുകളും ഞാൻ ഓർത്തുകൊണ്ടിരുന്നു. നീ പോലും ഓർക്കാത്ത ആ ചോദ്യം

" നീ കല്യാണ പെണ്ണായി ഒരുങ്ങി ഇറങ്ങി വരുമ്പോൾ നിനക്ക് മുന്നിൽ ഒരു മണവാളനെ പോല്ലേ വേഷമിട്ടു താലിയുമായ് നിന്നാൽ നീ എന്ത് ചെയ്യും?"

ഈ ചോദ്യം നിനക്ക് മറന്നു പോവാൻ മാത്രം ചോദിച്ച ചോദ്യമായിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ നിമിഷം വരെയുള്ള എന്റെ ജീവിതം.  ആ ചോദ്യം നീ ഓർത്തിരുന്നില്ലെങ്കിലും വെറുതെ ഞാൻ പ്രതീക്ഷിച്ചിരുന്നു എന്റെ കഴുത്തിൽ താലി കയറിയ ആ നിമിഷം വരെ.

ഭാഗം 2

ജീവിതം ചിലപ്പോൾ അങ്ങനെയാണ് നമ്മുക്ക് ഇഷ്ടപെട്ടതെലം നഷ്ടപ്പെടുത്തി പുതിയതിനെ ഇഷ്ടപ്പെടാൻ പഠിപ്പിക്കും. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഞാൻ മനസിലാക്കി അദ്ദേഹം എത്രമാത്രം നല്ല മനുഷ്യനാണ് എന്ന്. അദ്ദേഹത്തിന്റെ സ്നേഹലാളനങ്ങളിൽ അവനോടുള്ള പ്രണയം ഞാൻ മനസിന്റെ അടിത്തട്ടിൽ കുഴിച്ചുമൂടി . ഏതൊരു ഭാര്യയും താലി കെട്ടിയ പുരുഷനെ , ഇനി അവൻ ഇങ്ങനെയുള്ള ആളാണെങ്കിലും , സ്നേഹിക്കും. ഇവിടെ എന്നേ മാത്രം സ്നേഹിക്കുന്ന അദ്ദേഹത്തെ സ്നേഹിക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല.. എങ്കിലും ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു. ചിലപ്പോൾ ഒകെ ആ പിണക്കങ്ങൾ നിന്നെ ഓർമ്മപെടുത്തിയിരുന്നു.നിന്റെ കൂടെ ഉള്ള ജീവിതം മനോഹരമാവും എന്ന കാരണം കൊണ്ടല്ല. എങ്കിലും അറിയാതെ നിന്റെ ഓർമ്മകൾ എന്നിൽ അലയടിച്ചിരുന്നു.

തോൽക്കാൻ മടിയുള്ള എന്റെ മനസ് നിന്നോട് എനിക്കു പ്രണയമില്ല എന്ന് പറഞ്ഞു പഠിപ്പിച്ചു തുടങ്ങി. നീ എനിക്ക് വെറുമൊരു സുഹൃത്താണ് എന്ന് എന്നേ തന്നെ പറഞ്ഞു പഠിപ്പിച്ചു.ഒരിക്കൽ ഒരു പെണ് ഒരുത്തനെ മനസ്  കൊണ്ട് ഇഷ്ടപെട്ടാൽ അത് ജീവിതാവസാനം വരെ ആണ് എന്ന് മനസിലായി. അദ്ദേഹത്തെ മനസ് തുറന്നൊന്നു സ്നേഹിക്കാൻ എനിക്ക് പലപ്പോഴും കഴിഞ്ഞില്ല. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം കൊണ്ട് ഒരിക്കലും അദ്ദേഹത്തെ തനിച്ചാക്കാനും എനിക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ പലപ്പോഴും മരണത്തെ ഞാൻ സ്നേഹിച്ചു. ഒരിക്കൽ എങ്കിലും എന്നേ വന്നു പുല്കിയെങ്കിൽ എന്ന് മനസ് കൊണ്ട് ആഗ്രഹിച്ചു.
ഇങ്ങനെ എല്ലാം ആയിരുന്നെങ്കിലും എന്റെ ഇഷ്ടങ്ങളെ മൂടി വെച്ച് നല്ലൊരു ഭാര്യ അവൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.. ഇടക്ക് നിന്റെ കൂട്ടുകാരിയുടെ സുഖ വിവരങ്ങൾ അറിയാൻ നീ വിളിക്കുമ്പോൾ നീ പോലും കേൾക്കാതെ നിന്നോടുള്ള പ്രണയം ഞാൻ പങ്കു വെച്ചിരുന്നു. ഒരിക്കലും കല്യാണം കഴിഞ്ഞൊരു പെണ്ണ് അതും ഭർത്താവല്ലാത്തൊരു പുരുഷനോട് തന്റെ പ്രണയം തുറന്നു പറയാൻ പാടില്ലാത്തതു കൊണ്ട് ഞാൻ എന്റെ വാക്കുകളെ കടിഞ്ഞാണിട്ടു . ഒരിക്കലും നിന്റെ കൂടെ ജീവിക്കണം എന്നെനിക്കു തോന്നിയിട്ടില്ല. അദ്ദേഹം എന്നെ സ്നേഹിക്കുന്ന പോല്ലേ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന ശങ്കയും  തോന്നിയിട്ടുണ്ട്. എങ്കിലും എനിക്കുള്ളിൽ നിനോടുണ്ടായിരുന്ന പ്രണയം നീ അറിയാതെ പോവരുത് എന്നൊരാഗ്രഹവും ഉണ്ടായിരുന്നു.

നമ്മുടെ സൗഹൃദത്തിൽ ഞാൻ നിന്നിൽ നിന്നും ഒരുപാടു കാര്യങ്ങൾ മറച്ചു വെച്ചു . എന്നാൽ നീ എന്നും എന്നോട് എല്ലാം പങ്കുവെക്കുമായിരുന്നു.

ആദ്യ നാളുകളിൽ ഒന്നും തന്നെ അവളുടെ പേര് എന്നേ അലോസരപ്പെടുത്തിയിട്ടില്ല . പക്ഷെ പിന്നീട് എപ്പോഴാണ് എന്നറിയില്ല അവളുടെ പേര് എന്നിൽ ഈർഷ്യ ഉണ്ടാക്കി തുടങ്ങി. ഞാൻ വിളിക്കുന്ന നിമിഷങ്ങൾ എല്ലാം നീ അവളുടെ പക്കലാണ് എന്നറിഞ്ഞപ്പോൾ എന്റെ മനസ് പതറി തുടങ്ങി. നമ്മുക്കിടയിലേക്കു അവളുടെ ചുവടുകൾ ഞാൻ അറിഞ്ഞു തുടങ്ങി. എപ്പോഴും നമ്മൾ സ്നേഹിക്കുന്നവരോട് ഉണ്ടാവുന്ന അതെ സ്വാർത്ഥത. ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് എന്ന് പോലും ഓർക്കാതെ നിന്നോട് തോന്നിയ സ്വാർത്ഥത.
 എന്റെ പിറന്നാൾ സമ്മാനം അവളിൽ അങ്കലാപ്പുണ്ടാക്കി എന്ന് നീ പറഞ്ഞപ്പോൾ നമ്മുക്കിടയിൽ അവൾ അത്ര പ്രധാനമാണോ എന്ന ചോദ്യം എന്നുള്ളിൽ ഉണ്ടായിരുന്നു. ഞാൻ തന്നതിനേക്കാൾ  മനോഹരമായ ഒരു പിറന്നാൾ സമ്മാനം അവൾ നിനക്ക് വേണ്ടി ഒരുക്കി എന്ന് ആവേശത്തോടെ പറഞ്ഞപ്പോൾ ഏതോ പരീക്ഷയിൽ തോറ്റു പോയ ഒരു കുട്ടിയുടെ മനസായിരുന്നു  ആയിരുന്നു എനിക്ക്.

--ആമി--

Comments

Post a Comment