വീട്ടമ്മ

ജീവിതം മടുത്തു തുടങ്ങി.  അദ്ദേഹമായുള്ള എന്റെ ബന്ധം ഭാര്യ എന്ന രണ്ടക്ഷരങ്ങൾക്കു അപ്പുറം ഒന്നുമില്ല.അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മ ഇതും കൂടി ഉണ്ടെന്നു പറയാം. എന്നും അദ്ദേഹത്തിന്റെ തെറ്റുകൾ എന്നിക്കു മുന്നിൽ അറിയാതെ വെളിപ്പെടുമ്പോൾ അദ്ദേഹം ശിരസു ഉയർത്തി പറയും ഇല്ല ഞാൻ ഒന്നും ചെയ്തില്ല. നീ ആണ് സത്യം. ഇന്നിത് കേൾക്കുമ്പോൾ സത്യങ്ങളെ പോലും ഞാൻ വെറുത്തു പോവുന്നു. പല ആവർത്തി കള്ളത്തരങ്ങൾ കണ്ടു പിടിച്ചിട്ടും ഇത് തന്നെ തുടർന്നു പോവുന്നു. ഞാൻ വീണ്ടും വീണ്ടും എല്ലാം മറന്നവളെ പോല്ലേ അദ്ദേഹത്തിന് മുന്നിൽ അഭിനയിച്ചു ജീവിക്കുന്നു. ഇനിയും അഭിനയിച്ചു ജീവിക്കാൻ എനിക്ക്  വയ്യ. ഓരോ തവണയും ഞാൻ അദ്ദേഹവുമായി അകന്നു പോവുകയാണ്. ഇപ്പോൾ ഞങ്ങൾക്കിടയിൽ എന്താണ് എന്ന് പോലും എനിക്ക് അറിയില്ല. നാട്ടുകാരെ വീട്ടുകാരെ എല്ലാവരെയും ബോധിപ്പിക്കാൻ വേണ്ടി കൂടെ ജീവിക്കുന്നു അത്ര മാത്രം. ഞങ്ങൾ വഴി പിരിഞ്ഞാൽ മകൾക് എന്ത് സംഭവിക്കും. അവർക്കു വേണ്ടി സുന്ദരമായ ഒരു ലോകം  ഞങ്ങൾക്ക് നല്കാൻ കഴിയുമോ. എനിക്കറിയില്ല. . മടുത്തു തുടങ്ങിയിരിക്കുന്നു.

ഒരു യന്ത്ര മനുഷ്യനെ പോല്ലേ ജീവിതം പോവുന്നു. രാവില്ലേ എഴുനെല്കുന്നതു മുതൽ എന്നും ഒരേ കാര്യങ്ങൾ. ഇതിനിടയിൽ എപ്പോഴെങ്കിലും എനിക്കു വേണ്ടിയും ജീവിക്കണം എന്ന് എനിക്ക് കൊതി തോന്നുകയില്ല. ഈ വീടിന്റെ അടുക്കളയാണ് ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന സ്ഥലം. ആദ്യമെല്ലാം അദ്ദേഹത്തെയും മകളെയും സന്തോഷിപ്പിക്കാൻ എനിക്കും ഈ ഡുകളാകും കഴിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞു ഒറ്റക് താമസം മാറിയ സമയത്തു അദ്ദേഹം ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിൽ എന്നിക്കു കൂടെ വിശേഷം പങ്കു വെച്ചും ഭക്ഷണം വെക്കുന്ന സമയത്തു പിന്നിലൂടെ കെട്ടിപ്പിടിച്ചും നിൽക്കുമായിരുന്നു. പിന്നെ കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവരുടെ കളികളും അവരുടെ ഇഷ്ട വിഭവും എല്ലാം ആ അടുക്കളയിൽ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ. ഞാൻ അതിനകത്തു തനിച്ചു എന്തെല്ലാമോ ചായുന്നു. ഇനി ഇതെല്ലം വെച്ച് കൊടുത്താലും അവസാന നിമിഷ പിസയും ബർഗറും ആയിരിക്കും എല്ലാവരും കഴിക്കുക. ഈ ഉണ്ടാകുന്നതെല്ലാം ദിവസങ്ങളോളം എടുത്തു ഞാൻ തന്നെ തിന്നു തീർക്കുന്ന പതിവ് എന്നോ ഇവിടെ വന്നു കഴിഞ്ഞു.

എനിക്ക്  ജീവിക്കാൻ കൊതി തോന്നുന്നു. പക്ഷെ അതൊരിക്കലും ഇവിടെ അല്ല എന്ന് ഓരോ പ്രാവശ്യവും തെളിഞ്ഞു കൊണ്ടിരിക്കുന്നു .ഈ ജീവിതത്തിൽ നിന്നും എനിക്ക്  ഒളിച്ചോടി പോവണം. എങ്ങോട്ടു ആണെന്ന് പോലും അറിയാത്ത ഒരു ഇടത്തേക്ക്. ഞാൻ ഇത് പറയുമ്പോൾ എത്ര പേർക്ക് ഇത് മനസിലാവും എന്നറിയില്ല , പക്ഷെ അദ്ദേഹം എന്നും ഒരു ചിരിയിൽ ഒതുക്കിയിട്ടേ ഉള്ളു. പക്വമല്ലാത്ത ഒരു പെണ്ണിൻറെ  പൊട്ടബുദ്ധി  പോല്ലേ. ഇനിയും ഈ ജീവിത്തൽ തുടർന്നാൽ നാളെ ഞാൻ ഭ്രാന്തി ആയി മാറി പോവും. ഈ നാലു ചുവരുകൾ എന്നേ ശ്വാസം മുട്ടിക്കുന്നു അങ്ങനെയെങ്കിൽ  ഭ്രാന്തിന്റെ ആ ചങ്ങലകൾ എത്ര മാത്രം എന്നേ ശ്വാസം മുട്ടിക്കും . ഈ പറയുന്നതൊന്നും അദ്ദേഹത്തിന് മനസിലാവില്ല. കാരണം അദ്ദേഹത്തിന്റെ ലോകം വളരെ വ്യത്യസ്തമാണ്. ഈ യാന്ത്രിക ജീവിതം അദ്ദേഹത്തിന് സുപരിചിതമാണ്. എല്ലാ ദിവസവും പോല്ലേ നാളെ  ഒരു ദിവസവും ജീവിക്കാൻ അദ്ദേഹം തയാറാണ്.


എന്റെയും അദ്ദേഹത്തിന്റെയും ലോകം എത്ര  മാത്രം വ്യത്യസ്തമായിരുന്നു എന്നറിയാൻ ഞാൻ ഒരു പാട് വഴുകി  പോയിരുന്നു. ഇതെല്ലാം ആയിരിന്നിട്ടും ഞാൻ അദ്ദേഹത്തെ മനസ് കൊണ്ട് സ്നേഹിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ അദ്ദേഹത്തെ മനസറിഞ്ഞു സ്നേഹിച്ചിരുന്നു. ഞാൻ ഏറ്റവും സന്തോഷവതി ആയി ജീവിച്ച നാളുകൾ ആയിരുന്നു അത്.പിന്നീട് എപ്പോഴാണ് ജീവിതം കൈ വിട്ടു പോയി തുടങ്ങിയത് അറിയില്ല. ഞങ്ങൾക്കിടിയിലെ പ്രശ്ങ്ങൾ ശെരി ആകുന്തോറും ആ ബന്ധത്തിന് വിള്ളലുകൾ വന്നു കൊണ്ടിരിക്കുയാണ്. അദ്ദേഹത്തോടും മകളോടുമുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെ ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ മറന്നിരിക്കുന്നു. എനിക്ക് ചുറ്റുമുള്ളവരെ കാണാൻ ഞാൻ മറന്നു  പോയിരുന്നു. ഇന്ന് എനിക്ക് ഞാൻ മാത്രമാണ് തുണ ആയിട്ടുള്ളത് എന്ന് മനസ്സിലാക്കുമ്പോൾ എനിക്ക് വേണ്ടി ഇനി ജീവിക്കാൻ തോനുന്നു. അതുകൊണ്ടു തന്നെ ഞാൻ ഉറപ്പിച്ചു ഞാൻ ജീവിക്കും എന്നിക്കു വേണ്ടി, എന്റെ സന്തോഷങ്ങൾക്കു വേണ്ടി, എന്റെ ആഗ്രഹങ്ങൾക്ക്  വേണ്ടി, എന്റെ സ്വപ്നങ്ങൾക്കു വേണ്ടി.

--ആമി--

Comments

Post a Comment