ഞാൻ അതീവ സന്തോഷവതി ആണ്. അദ്ദേഹത്തിന്റെ കൂടെ ഉള്ള ഈ നാളുകൾ ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ. കോളേജിലെ ക്ലാസ് മുറികളിൽ വെച്ച് കണ്ടു തുടങ്ങിയതാണ് അദ്ദേഹത്തെ. എപ്പോഴും ഒരു കള്ള നോട്ടമായി അദ്ദേഹം എനിക്കരികിലൂടെ നടന്നു പോവുമ്പോൾ, ആരും അറിയാതെ പുഞ്ചിരികൾ കൈ മാറുമ്പോഴും എല്ലാം എങ്ങനെ ആയിരുന്നോ എന്റെ മനസ് ഇത്രയും വർഷങ്ങൾക് ശേഷവും എന്റെ മനസ് അത് പോല്ലേ നില്കുന്നു. അന്നും ഇന്നും എനിക്കുള്ളിൽ അദ്ദേഹത്തെ കാണുമ്പോൾ ഉണ്ടാവുന്ന അതെ വികാരം ,അതെ വിചാരം , അതെ പൂമ്പാറ്റകൾ എനിക്ക് ചുറ്റും പറക്കുന്നുണ്ട് . എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആ നിമിഷം തൊട്ടു ഇന്ന് ഈ നിമിഷം വരെ അദ്ദേഹത്തിനോട് എനിക്ക് തോന്നിയ സ്നേഹം എന്റെ മകളോട് പോലും എനിക്ക് തോന്നിയിട്ടില്ല.ഞാൻ അദ്ദേഹത്തെ അത്ര മാത്രം പ്രണയിക്കുന്നു. അദ്ദേഹത്തിന് അരികിൽ നിൽകുമ്പോൾ ഈ ലോകം തന്നെ കീഴടക്കിയ ഒരു രാജകുമാരി ആണ് ഞാൻ. എനിക്കൊരു മരണമുണ്ടെങ്കിൽ അത് പോലും അദ്ദേഹത്തിന്റെ മടിയിൽ കിടനാവണം എന്നാണ് എന്റെ ആഗ്രഹം. ഏതൊരു സ്ത്രീയും സ്വന്തം മകളെ ആയിരിക്കും കൂടുതൽ സ്നേഹിക്കുന്നത്. എന്നാൽ എനിക്ക് അങ്ങനെയല്ല. അദ്ദേഹം കഴിഞ്ഞേ എന്തും ഈ ഭൂമിയിൽ ഉള്ളു. ഒരു പക്ഷെ മരണം എന്ന കോമാളി ആദ്യം എത്തുന്നത് അദ്ദേഹത്തിനടുത്താണെങ്കിൽ അതെ ചിതയിൽ അദ്ദേഹത്തിനൊപ്പം ദഹിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് അപ്പുറം എനിക്കൊരു ലോകമില്ല .
ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാവുന്ന പിണക്കങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാവാറുണ്ടെങ്കിലും അത് ഒരു രാത്രിക്കപ്പുറം പോവാറില്ല. അദ്ദേഹത്തോട് പിണങ്ങി ഇരിക്കുന്നതിന് എന്നേ കൊല്ലുന്നതിനു സമാനമാണ്. അദ്ദേഹമാണ് എന്റെ ലോകം, എന്റെ ജീവിതം, എന്റെ പ്രണയം, എന്റെ എല്ലാം. ഞാൻ എന്ന വ്യക്തിയെ പൂർണയാകുന്നത് അദ്ദേഹം മാത്രമാണ്. അല്ലെങ്കിൽ ഈ ഭൂമിയിൽ അദ്ദേഹത്തിന് മാത്രമേ അതിനു കഴിയു എന്നതാണ് സത്യം. അദ്ദേഹം എനിക്ക് നൽകുന്ന സന്തോഷം പ്രതീക്ഷ അത് മറ്റൊരാൾക്കും നല്കാൻ കഴിയുകയില്ല. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഭൂമിയിലേക്കു ദൈവം അയച്ചതാണ് അദ്ദേഹത്തെ. എന്റെ സ്വപ്‌നങ്ങൾ വേറെ ആരും എനിക്ക് കൂടെ നിന്നും പൂർത്തീകരിക്കാൻ ശ്രമിച്ചാലും അദ്ദേഹത്തിനോളം വരില്ല.
ഞാൻ ആരാണ് എനിക്കെന്താണ് വേണ്ടത് എന്ന് അദ്ദേഹത്തോളം മനസിലാക്കിയ മറ്റൊരു മനുഷ്യനില്ല. ഞാൻ ദൈവത്തോട് കടപ്പെട്ടവൾ ആണ്. അദ്ദേഹത്തെ എനിക്ക് നൽകിയതിന്. ഇനിയുള്ള ജന്മങ്ങൾ എല്ലാം അദ്ദേഹത്തിനൊപ്പം മാത്രമാണ് ഞാൻ ഒരു ജീവിതം ആഗ്രഹിക്കുന്നത്.ഇനിയും ഒരുപാടു ജന്മങ്ങൾ എനിക്ക് വേണം അദ്ദേഹത്തിനൊപ്പം സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരാൻ. അദ്ദേഹത്തിന്റേത് മാത്രമായി അലിഞ്ഞു ചേരാൻ.
--ആമി--

Nice
ReplyDelete