ജ്യോതിഷം

നായർ തറവാടുകളിൽ പൊതുവേ ഉള്ള ഒരു കാഴ്ചയാണ് പ്രശ്നം വെപ്പും പൂജയും . കുടുംബ ക്ഷേത്രം കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട . അച്ഛന്റെ തറവാടിൽ കുടുംബ ക്ഷേത്രം ഉള്ളത് കൊണ്ടാവാം ഒരുപക്ഷെ അച്ഛൻ  ഇതിൽ എല്ലാം അതീവമായി വിശ്വസിച്ചിരുന്നത്. വീട്ടിൽ എന്തേലും പ്രശ്നം തുടങ്ങിയാൽ ഉടനെ ജോതിഷനെ വിളിക്കും പ്രശ്നം വെക്കും. അയാൾക്കു തോന്നുന്നതെല്ലാം പറഞ്ഞു അയാൾ അയാളുടെ വഴിക്കു പോകും. എല്ലാ ജ്യോതിഷന്മാരും  സ്ഥിരമായി പറയുന്ന ഒരു കാര്യമുണ്ട്. ഇപ്പോ ഇത്തിരി കഷ്ടകാലം ആണ് പക്ഷെ ഒരു മൂന്ന് മാസം കഴിഞ്ഞാൽ എല്ലാം ശെരി ആവും . വീണ്ടും മൂന്ന് മാസ കാലം കാത്തിരിപ്പാണ്. പിന്നീട് ആദ്യത്തെ ഒന്ന് രണ്ടു മാസങ്ങൾ വിചാരിക്കും എല്ലാം ഇപ്പോൾ ശെരി ആവും എന്ന് വീണ്ടും പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ അടുത്ത കണിയാൻ വരും ആരായാലും  ഒരു മൂന്ന് മാസം കണക്കു ഉണ്ടാവും അങ്ങനെ വർഷങ്ങൾ കടന്നു പോവും. പറയാൻ വന്നത് ഇതൊന്നുമല്ല.

സ്കൂൾ പഠന കാലം എല്ലാം അവസാനിച്ചു. എല്ലാവരെയും പോല്ലേ എഞ്ചിനീയറിംഗ് മെഡിസിൻ ഒകെ എഴുതി. ക്ഷീണിച്ചിരിക്കുന്നു കാലം. ഏതോ ഒരു ഭാഗ്യത്തിന് അഡ്മിഷൻ കിട്ടിയത് അങ്ങു ദൂരെ തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജിൽ. അത് കിട്ടിയ സന്തോഷത്തിൽ ഞാൻ ഇരിക്കുകയാണ് . വീട്ടിൽ നിന്നും രക്ഷപെടാം. ഹോസ്റ്റൽ ജീവിതം ആസ്വദികം . ഇനിയും ചോദിക്കാനും പറയാനും ഒന്നും ആരും വരുകയില്ല. ജീവിതം അടിപൊളി ആയിരിക്കും. സിനിമകൾ കാണുന്ന പോല്ലേ കോളേജ് ലൈഫ് എല്ലാം.
അങ്ങനെ സുന്ദരമായ ഒരു കോളേജ് ലൈഫ് സ്വപ്നം കാണുമ്പോൾ അച്ഛൻ പറഞ്ഞു. ശെരി ആലോചികം എന്ത് വേണം എന്ന്. എന്തായാലും ജ്യോതിഷനെ ഒന്ന് വിളിച്ചു പ്രശ്നം വെപ്പികം. പഠിത്ത  കാര്യത്തിൽ അയാൾ എന്ത് പറയാൻ.... ആരുവേണേലും വന്നോട്ടെ.


ജ്യോതിഷൻ വന്നു. കവടി നിരത്തി. ഏതൊക്കെയോ ഉരുട്ടുന്നത് കണ്ടു. 'അമ്മ ഞാൻ അച്ഛൻ അയാൾക്കു മുന്നിൽ വായയും പൊളിച്ചിരുപ്പുണ്ട്. അയാൾ പിന്നിലേക്കു കൈകുത്തി മുകളിലേക്കു നോക്കി ചിന്താമഗ്നനായി ഇരുന്നു. ഞാൻ ആലോചിച്ചു ഇയാൾ ഇത്ര മാത്രം ആലോചിക്കാൻ എന്താണുള്ളത്. ഇയാൾ എന്ത് പറഞ്ഞാലും അച്ഛൻ എന്നെ എഞ്ചിനീയറിംഗ് പഠിപ്പിക്കും. പിന്നെ ഈ പ്രഹസനമെന്തിന്.
" കുട്ടി ദൂരെ പോയി പഠിക്കാനുള്ള യോഗമാണ് കാണുന്നത്"
എന്റെ മനസ്സിൽ 10 -15 ലഡുകൾ ഒരുമിച്ചു പൊട്ടി. ഞാൻ പല്ലു കാണിച്ചു ചിരിച്ചു. എന്നിട്ടു  പറഞ്ഞു "അതെ അതെ എറണാകുളം അടുത്ത് ആണ് കിട്ടിയത്" എന്റെ മനസ് മുഴവൻ വീട്ടിൽ നിന്നും മാറി കോളേജിൽ പഠിക്കാൻ പോവുന്ന സന്തോഷമായിരുന്നു.
" ആണോ വളരെ നന്നായി"
"കുട്ടി പഠിച്ചു വലിയ നിലയിൽ ഒകെ എത്തും. പക്ഷെ അതിനു കഷ്ടപ്പെടും"
അച്ഛൻ ചോദിച്ചു "അത് എന്താ"
" വർണകൾക്കു പിന്നാലെ പോവുന്ന മനസാണ്. ഏതെങ്കിലും ബന്ധങ്ങളിൽ പോയി ചാടും തീർച്ച. അതും തെക്കു ഭാഗത്തേക്ക് ആണ് പോവുന്നതെങ്കിൽ തെക്കു ഭാഗത്തു നിന്നും തന്നെ ആയിരിക്കും ബന്ധവും അതിനുള്ള ഒരു യോഗം കുട്ടിയുടെ ജാതകത്തിൽ ഉണ്ട്. സൂക്ഷിച്ചാൽ ദുഖിക്കണ്ടല്ലോ "
കേട്ട പാതി കേൾക്കാത്ത പാതി അച്ഛൻ ആക്രോശിച്ചു "വേണ്ട നീ ആ കോളേജിൽ പോയി പഠിക്കണ്ട "

അച്ഛന് അത് പറയാം . അടുത്തുള്ള കോളേജുകളിൽ എല്ലാം കേരള എൻട്രൻസ് റാങ്ക് നോക്കിയാണ് എന്നാൽ ആ കോളേജിൽ മാത്രം കുസാറ്റും ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് നോക്കിയാണ് കിട്ടുക. കേരളം എൻട്രൻസ് റാങ്ക് പിന്നിൽ ആണെങ്കിലും കുസാറ്റിൽ റാങ്ക് മുന്നോട്ടു ആയിരുന്നു. അത് കൊണ്ട് തന്നെ അവിടെ ഉള്ള ഏതെങ്കിലും കോളേജിൽ തെന്നെ അഡ്മിഷൻ കിട്ടു.എന്തായാലും വീട്ടിൽ നിന്നും പുറത്തു പോയി പഠിക്കാൻ പറ്റും എന്നുറപ്പു.
രാവില്ലേ കണ്ണ്  തുറന്നു വന്നപ്പോൾ അച്ഛനെ കാണാനില്ല. അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു അച്ഛൻ ആരെയോ കാണാൻ പോയി എന്ന്.കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. വന്ന ഉടനെ പറഞ്ഞു " നിനക്ക് ഇവിടെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ ശെരി ആയി. വെറും  20 മിനിറ്റ് ദൂരെ ഉള്ള കോളേജിൽ. അവരുടെ കോളേജ് ബസ് ഉണ്ട് അതിൽ പോയി വന്നാൽ  മതി.എല്ലാം ഞാൻ ശെരി ആക്കി."
മാർക്ക് ഒന്നുമില്ലെങ്കിലും അഹങ്കാരത്തോടെ ഞാൻ പറഞ്ഞു
 "എന്നിക്കു പൈസ കൊടുത്തു പഠിക്കുന്നതിൽ താല്പര്യമില്ല അച്ഛാ ."
" നീ വിഷമിക്കണ്ട 10 പൈസ ഡോനെഷൻ ഇല്ല. എനിക്കറിയാവുന്ന ഒരാളുണ്ട് അവിടെ. അതുകൊണ്ടുതന്നെ ഡോനെഷൻ ഒന്നും കൊടുക്കാതെ നിനക്ക് അവിടെ അഡ്മിഷൻ ശെരി ആയി"
മനസ്സിൽ പൊട്ടിയിരുന്നു എല്ലാ ലഡുകളും ഒരുമിച്ചു തിരിച്ചു ഒട്ടി  .

ഇങ്ങനെ എല്ലാം ആണെങ്കിലും ജ്യോതിഷൻ പറഞ്ഞ പോല്ലേ തന്നെ നടന്നു . അടുത്ത് കോളേജ് ചേർത്തിയാലും ദൂരെ ഉള്ള കോളേജിൽ ചേർത്തിയാലും ഒരു തെക്കനെ തന്നെ അങ്ങു പ്രേമിച്ചു. അതും ജ്യോതിഷൻ പറഞ്ഞപോല്ലേ കേരളത്തിന്റെ ഏറ്റവും തെക്കിൽ നിന്നും തന്നെ ഒരു തിരുവനതപുരംകാരനെ തന്നെ പ്രേമിച്ചു കെട്ടി.
അങ്ങനെ ഒന്നും അപ്പോൾ ജ്യോസ്യത്തെ തള്ളി പറയാൻ പറ്റൂല. ഇത്തിരി ഒകെ വിശ്വസികാം

--ആമി--

Comments

Post a Comment