ശാപ്പാട് രാമൻ

മനുകുട്ടൻ പ്രവാസി ആയി വാഴുന്ന കാലം. ശ്രീക്കുട്ടി മനുകുട്ടന്റെ അടുത്ത് എത്താനുള്ള കാത്തിരിപ്പിൽ ആണ്. പ്രവാസ ജീവിതം ഇഷ്ടപ്പെടുന്നത് കൊണ്ടൊന്നുമല്ല നാട്ടുകാരുടെ ചോദ്യ ശരങ്ങൾ നേരിടാൻ വയ്യാത്തതുകൊണ്ടാണ്. എന്തായാലും മനുകുട്ടൻ എങ്ങനെയൊക്കെയോ  വിസ  ഒപ്പിച്ചെടുത്തു. ശ്രീക്കുട്ടി പോവുന്ന ഭാഗമായി എല്ലാവരോടും യാത്ര പറഞ്ഞു തുടങ്ങി . കൂട്ടുകാരോടും നാട്ടുകാരോടും എല്ലാം ഓടി നടന്നു "ഞാൻ കെട്ടിയോന്റെ അടുത്തേക് പോവാണ് ഇനി മേലാൽ കൂടെ പോവുന്നില്ല എന്ന ആ ചോദ്യം ഉന്നയിക്കരുത് "എന്ന് പറയാതെ അറിയിച്ചു കൊണ്ടിരിക്കുകയാണ് . പല കൂട്ടുകാരെയും കാണാൻ കഴിയാത്തതു കൊണ്ട് പോവുന്നതിനെ മുന്നേ അവർ വീട്ടിലേക്കു വരാം എന്നറിയിച്ചു.


ഇതിൽ ഇനിയാണ്‌ നമ്മുടെ കഥാപാത്രം വരുന്നത് ."ജിതിൻ   "
ജിതിൻ  - ജിതിൻ  മനുകുട്ടന്റേയും ശ്രീകുട്ടിയുടെയും കൂടെ കോളേജിൽ ഒരുമിച്ചു പഠിച്ചതാണ്.
എന്തിനും ഏതിനും കൂട്ടുകാർക്കൊപ്പം എപ്പോഴും അവൻ ഉണ്ടായിരിക്കും. പരോപകാരി എന്ന വാക്കിന്റെ പര്യായം . ആർക്കെന്തു പ്രശ്നം വന്നാലും ആദ്യം ഓർക്കുന്നത് ഇവന്റെ മുഖമായിരിക്കും   ഇതെല്ലം അവന്റെ ഗുണഗണങ്ങൾ ആയിരുന്നു. ബാക്കി എല്ലാം വഴിയേ പറയാം.

അങ്ങനെ ജിതിൻ  തിരുവന്തപുരത്തു നിന്നും  കയറി 9 മണി ആവുമ്പോഴേക്കും ശ്രീക്കുട്ടിയുടെ വീട്ടിൽ എത്തും എന്നറിയിച്ചു. ജിതിൻറെ  കൂടെ മനുകുട്ടന്റെ വേറെ  ഒരു കൂട്ടുകാരനും ഉണ്ട്. ശ്രീക്കുട്ടിയുടെ 'അമ്മ ഒരു പാചക വിദഗ്ധ യാണ് എന്നറിയാവുന്ന ജിതിൻ രാവില്ലേ തന്നെ അമ്മയെ  വിളിച്ചു അവന്റെ  ഇഷ്ടവിഭവങ്ങൾ  അറിയിച്ചു.രാത്രി 9 മണി ആയപ്പോഴേക്കും തീന്മേശയിൽ  ഇടിയപ്പവും ചിക്കൻ കറിയും  , കപ്പയും മീനും എല്ലാം റെഡി . 10 മണി  ആയിട്ടും ആരെയും കാണാതെ ആയപ്പോൾ വീട്ടിൽ ഉള്ളവരെല്ലാം  ഭക്ഷണം കഴിച്ചു . അവർക്കു വേണ്ടി 24  ഇടിയപ്പം ചിക്കൻ കറിയും  കപ്പ മീൻ എല്ലാം മാറ്റി വെച്ചു . 11 മണി ആയിട്ടും കാണാതെ ആയപ്പോൾ  എല്ലാവരും കട്ടിലിന്റെ മൂലയിൽ ചുരുണ്ടു തുടങ്ങി.


സമയം 2 :30  കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ശ്രീകുട്ടിയും  അമ്മയും ഉണർന്നത് . വേഗം പോയി വാതിൽ തുറന്നു. അതാ നില്കുന്നു അവിടെ നമ്മുടെ ഊർജസ്വലനായി  ജിതിനും  വാടിഒടിഞ്ഞു  കൂട്ടുകാരനും.ഈ സമയത്താണോ വന്നു കയറുന്നത്  എന്ന ഭാവേന ശ്രീക്കുട്ടി ജിതിന്റെ  മുഖത്തേക്ക് ഒന്ന്  നോക്കി. അവർ താമസിച്ചു   എത്താനുണ്ടായ സാഹചര്യങ്ങൾ  നിരത്തി  . ശ്രീക്കുട്ടി  ഉറക്ക ചടവോടെ തന്നെ പറഞ്ഞു .
"ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചതാ. എത്ര മാത്രം ഫുഡ് ആണ് വേസ്റ്റ് ആയതു".

 ജിതിൻ  പറഞ്ഞു. "ആര്  പറഞ്ഞു വേസ്റ്റ് ആയി എന്ന്. ഞാൻ 3:30 കു ട്രെയിൻ കേറുന്നതിനു മുന്നേ  കഴിച്ചതാണ് എനിക്ക് നല്ല വിശപ്പുണ്ട്. ആന്റി ഒന്നും കൊണ്ട് പേടിക്കണ്ട. എല്ലാം ഞങ്ങൾ കഴിച്ചോളാം. എനിക്ക് ഭക്ഷണം ബാക്കി ആവുന്നത് ഇഷ്ടമല്ല".

അച്ഛൻ  എഴുനേറ്റു വന്നു മുഖം കാണിച്ചു പോയി കിടന്നു. അമ്മയും  ശ്രീകുട്ടിയും  പാതി മയക്കത്തിൽ കഴിക്കാനുള്ള പാത്രങ്ങളും  ഗ്ലാസുകളും  തീന്മേശയിൽ കൊണ്ടെത്തിച്ചു ..പെട്ടന്നാണ് ഓർത്തത് ഭക്ഷണമെല്ലാം തണുത്തു കാണുമെല്ലോ  . ചൂടാക്കാൻ വെക്കുന്ന മുന്നേ ജിതിനും  കൂട്ടുകാരനും തീൻ മേശക്കു മുന്നിൽ ഹാജർ വെച്ചു .ചൂടാക്കിയിട്ടു തരാം എന്ന് പറഞ്ഞ ഉടൻ ജിതിൻ പറഞ്ഞു അതിന്റെ ഒന്നും ആവശ്യമില്ല ഇനി ഫ്രിഡ്ജിൽ വെച്ചതാണേലും എനിക്ക് കുഴപ്പം ഒന്നുമില്ല. എന്തെങ്കിലും കഴിച്ചാൽ പോരെ

അമ്മയും ശ്രീകുട്ടിയും  കണ്ണിൽ ഈർക്കിലി കുത്തി വെച്ചാണ് ഇരിക്കുന്നത്. ജിതിൻ  തുടങ്ങി. അവൻ ആദ്യം ഒരു 2  ഇടിയപ്പം ചിക്കൻ കറി കൂട്ടി കഴിച്ചു . ശ്രീക്കുട്ടിയുടെ  നാട്ടിലെ ഒരു രീതി ആണ് ഇടിയപ്പവും തേങ്ങാ പാലും പഞ്ചസാരയും കൂട്ടി കഴിക്കുന്നത്. 'അമ്മ അവനെ അത് കഴിക്കാൻ നിർബന്ധിച്ചു. അടുത്ത് അവൻ ഒരു 4 ഇടിയപ്പവും തേങ്ങാ പാലും കൂടി കഴിച്ചു. ശ്രീകുട്ടിയും  അമ്മയും നോക്കി ഇരിക്കുകയാണ്. ഇവർ എഴുന്നേറ്റിട്ടു വേണം അവർക്കു ഒന്നുറങ്ങാൻ.എന്തായാലും അവൻ കഴിച്ചു അവിടെ തന്നെ ഇരുന്നു സ്നേഹത്തോടെ 'അമ്മ പറഞ്ഞു വേണമെങ്കിൽ പഴം കഴിച്ചോളു ദഹിക്കാൻ എളുപ്പമാണ്.



"ആഹാ പഴവും ഉണ്ടോ? അത് ഇവിടെ കൊണ്ട് വെച്ചിട്ടു 'അമ്മ കിടന്നോളു ഞങ്ങൾ ഇത് തീർത്തിട്ടേ ഉറങ്ങു." 'അമ്മ ശ്രീകുട്ടിയെ ദയീനയമായി ഒന്ന് നോക്കി. ശ്രീകുട്ടിക് ജിതിന്റെ   തീറ്റ അറിയുന്ന കാരണം അമ്മയോട് കിടന്നോളാൻ പറഞ്ഞു. ജിതിൻ  'അമ്മ പോയ വിഷമത്തിനു ഒരു 10 ഇടിയപ്പം കൂടി അകത്താക്കി. എന്നിട്ടു പറഞ്ഞു. "സാദാരണ ഇത്ര നേരം കഴിക്കാതെ ഇരിക്കുമ്പോൾ ഭയങ്കര വിശപ്പും തീറ്റയുമാണ്. പക്ഷെ ഇന്ന് എന്നെത്തെയും പോലെ അധികം കഴിക്കാൻ പറ്റുന്നില്ല." ശ്രീകുട്ടിയും കൂട്ടുകാരനും വായ പൊളിച്ചു ഇരിക്കുകയാണ്. നട്ടപ്പാതിരക്കു എല്ലാവരും ഉറങ്ങുന്ന സമയത്തു ഈ മാതിരി തീറ്റ തിന്നുന്ന ഒരു മനുഷ്യനെ ആദ്യമായിട്ടായിരുന്നു  ശ്രീകുട്ടിയും കൂട്ടുകാരനും കണ്ടത്. ശ്രീക്കുട്ടി പുറത്തേക്കു ഒന്ന് നോക്കി ഇനി സമയം തെന്റെ വീട്ടുകാർക്ക് തെറ്റിയതല്ലലോ?.... അല്ല പുറത്തു കൂരാകൂരിട്ടു തന്നെ ആണ്. ക്ലോക്കിലേക്കു ഒന്ന് നോക്കി സമയം പുലർച്ചെ 4 മണി  .. ഇങ്ങനെ ആണ് പോക്കെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ വീട് വിൽക്കേണ്ടി വരും. ജിതിൻ   പറഞ്ഞു " എന്തൊക്കെ കഴിച്ചാലും അവസാനം ഒരു പിടി ചോറ് കൂടി ഉണ്ടാലേ എനിക്കു വിശപ്പടങ്ങു . ചോറ് ഉണ്ടോ ശ്രീ ?". ജിതിന്റെ   തീറ്റ കണ്ട  ശ്രീ വീട്ടിൽ ഇരിക്കുന്ന ഒരു കലം ചോറും പശുവിനു കൊടുക്കാൻ വെച്ചിരുന്ന കാടി വെള്ളം വരെ തീൻ മേശയിൽ എത്തിച്ചു. ഒരു കലം  ചോറ് അകത്താക്കി. ഒരു 3 പഴവും. ഇനി പശുവിനോട് എന്ത് പറയും അതിനു വെച്ചിരുന്ന പിണ്ണാക്ക് വരെ  ജിതിന്റെ വയറിൽ ആണ്. ജിതിന്റെ  തീറ്റ കണ്ടു ശ്രീയുടെ ഉറക്കം പോയി.അല്ലെങ്കിലും പുലർച്ചെ 4 മണി കു ഇനി എങ്ങനെ ഉറങ്ങാൻ ? കൂടെ  വന്ന കൂട്ടുകാരൻ ആണെങ്കിൽ 2 ഇടിയപ്പം കഴിച്ച ക്ഷീണത്തിൽ അവിടെ തന്നെ കിടന്നുറങ്ങുകയാണ് . ഇടക്ക് ഇടക്ക്  തല പൊക്കി ജിതിന്റെ തീറ്റ അവസാനിച്ചോ എന്ന് നോക്കുന്നുണ്ട് . സമയം 4 :30 അടുപ്പിച്ചു ജിതിന്റെ വയറു നിറഞ്ഞു. തീന്മേശയ്ക് മുന്നിൽ ഉള്ള യുദ്ധം അവസാനിപ്പിച്ചു എഴുനേറ്റു.ശ്രീക്കുട്ടി രണ്ടുപേരെയും ഉറങ്ങാനുള്ള മുറികളിലേക്ക് പറഞ്ഞു വിട്ടു.

രാവില്ലേ 8  മണി ആയപ്പോൾ ഉറക്കം മതിയാവാതെ അമ്മയുടെ വിളി കേട്ട് ശ്രീ എഴുനേറ്റു വന്നു. തീൻ മേശയിൽ ഇഡലിയും സാമ്പാറും ചൂട് വടയും 'അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതിനു തൊട്ടു മുന്നിൽ ജിതിനും  ഉണ്ട്. ജിതിനെ  കണ്ട ശ്രീ ഉടനെ പല്ലു പോലും തേക്കാതെ തീൻ മേശക്കു മുന്നിൽ ഇരുന്നു. അവന്റെ തീറ്റ കണ്ടു പേടിച്ചു അച്ഛനും ,ബാക്കി ഉള്ളവരും ഓടി തങ്ങളുടെ  പണികൾക്കായി  പോയി. 'അമ്മ ശ്രീയോടായി പറഞ്ഞു രാവില്ലേ മുതൽ ആ കുട്ടി വിശന്നു ഇരിക്കുകയാണ് . ആ കുട്ടി നേരത്തെ എഴുനേറ്റു വന്നു. ഇപ്പോ ഇരുന്നതേ ഉള്ളു കഴിക്കാൻ. നീ പല്ലൊക്കെ തേച്ചു കുളിച്ചു വന്നു ഇരിക്ക്. ഞാൻ ഇഡലി എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവൻ ഭക്ഷണം കഴിച്ചു എഴുനേറ്റു കഴിഞ്ഞാൽ ഒന്നും തന്നെ ബാക്കി ഉണ്ടാവില്ല എന്നറിയുന്ന ശ്രീ മുഖം കഴുകി വന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. 'അമ്മ ഇടയ്ക്കു വന്നു പറഞ്ഞു. "ഉച്ചക്കുള്ള ചോറ്  ഇരുപ്പുണ്ട്. ഇന്നല്ലേ  തന്നെ ഞാൻ ഉണ്ടാക്കി വെച്ചു " ശ്രീ ദയനീയമായ അമ്മയെ നോക്കി പറഞ്ഞു അത് ഇന്ന് പുലർച്ച 4 മണിക്ക് വിശന്നിരിക്കുന്ന  ആ കുട്ടി കഴിച്ചു തീർത്തു.  '. എന്തായാലും ഇപ്രാവശ്യം  ജിതിൻ  24 ഇഢലിയിൽ നിർത്തി. ഒരു ദീർഘ നിശ്വാസം വിട്ടു..... എന്നിട്ടു  പറഞ്ഞു "ഇനി ഉച്ചക്ക് പ്രത്യേക വിഭവങ്ങൾ ഒന്നും ഒരുകണ്ട നിങ്ങൾ കഴിക്കുന്നത് പോല്ലേ ഒകെ തന്നെ മതി.

--ആമി--

Comments

Post a Comment