രാജകുമാരി

 നമ്മുടെ അമ്മിണികുട്ടിയും മനുകുട്ടനും കൂടി ദുഫായ് കാണാൻ പോയി. മനുകുട്ടന്റെ കൂട്ടുകാരും വന്നിട്ടുണ്ട്‌. അവരെ നമ്മുക്ക് പാച്ചു എന്നും പരമു എന്നും വിളികാം. പരമുവും  കെട്ടിയോളും ദുഫായ് തന്നെ ആണ് താമസം. പാച്ചു ആരെ കേറി കൊത്തണം എന്നറിയാതെ നടക്കുകയാണ് . വീട്ടുകാർക്ക് മുന്നിൽ ഇപ്പോൾ ഒന്നും കല്യാണം വേണ്ട ഞാൻ കുറച്ചു കാലം കൂടി കുടുംബം ഒകെ നോക്കി പതുകെ മതി എന്ന് പറഞ്ഞു, നല്ലപിള്ള ആയി നടപ്പാണ് 



അങ്ങനെ ദുഫായി കാണാൻ എല്ലാവരും കൂടി ഇറങ്ങി. അടുത്തുള്ള മാളുകളിൽ കയറി ഇറങ്ങുമ്പോൾ പെട്ടന്ന് നമ്മുടെ പാച്ചൂനെ കാണാൻ ഇല്ല.(ഒരു കാര്യം പറയാൻ മറന്നു. പാച്ചു അമേരിക്കയിൽ നിന്നും കൂട്ടുകാരക്കൊപ്പം കൂടാൻ വന്നതാണ്.) ആകെ സങ്കടപ്പെട്ടു നമ്മുടെ മനുകുട്ടനും പരമു കൂടി ദുഫായി മാളിലൂടെ  "സാധനം കൈയിൽ ഉണ്ടേ എന്ന് പറഞ്ഞു നടന്നു" . 

പെട്ടന്നു ഒരു ഫോട്ടോ സ്റ്റുഡിയോ മുന്നിൽ നിന്നും  ഒരു ഇംഗ്ലീഷ് കാരി പെണ്ണ് വിളിച്ചു പറഞ്ഞു "സാ സാധനം  കാ കയിലെ ഉണ് .. ഉണ്ടൊ ?" അന്തം വിട്ടു മനുകുട്ടനും പരമുവും നോക്കി നിൽപ്പാണ്. 1980 കളിലേ വേഷം. . നല്ല പിങ്ക് നിറമുള്ള ഗൗൺ. രാജകുമാരിയെ പോല്ലേ തലയിൽ ഒരു രത്ന കിരീടം. 



രാജകുമാരി തൻറെ സൗന്ദര്യത്തിലും ശബ്ദമാധുര്യത്തിലും മയങ്ങി, മനുകുട്ടൻ ഉറപ്പിച്ചു. എന്നിട്ട് വിളിച്ചു പറഞ്ഞു" സാധനം ഉണ്ട് സാധനം ഉണ്ട് എല്ലാം ഉണ്ട്." മനുകുട്ടൻ ഓടി അടുത്ത് ചെന്നതും നമ്മുടെ ഇംഗ്ലീഷ്കാരി പറഞ്ഞു " ക്യാൻ യു പ്ളീസ് ടേക്ക് ഹിം ആവേ" ?

മനുകുട്ടൻ നോക്കുമ്പോൾ ഉണ്ട് നമ്മുടെ പാച്ചു നിലത്തു ബോധം കേട്ട് കിടക്കുന്നു മനുകുട്ടൻ അറിയാവുന്ന ഇംഗ്ലീഷ് വെച്ച് കാച്ചി" വാട്ട് വാട്ട് ഹാപ്പെൻഡ്? " അപ്പോഴേക്കും പുറകിൽ നിന്നും ഒരു സൗണ്ട് "ഓ മൈ ഫ്രണ്ട്" പരമുവിന്റെ അശരീരി ആയിരുന്നു അത്. പാച്ചു നിലത്തു കിടപ്പുണ്ട് എന്ന് പോലും നോക്കാതെ മനുകുട്ടനും പരമവും കൂടി ഇംഗ്ലീഷ് അക്ഷരമാല  പാസ്ററ് പ്രെസന്റ് ഫ്യൂറർ ടെൻസ്  എല്ലാം അവിടെ വെച്ച് പറഞ്ഞു .  ഒന്നും നമസിലാവാത്ത ഇംഗ്ലീഷ് കരി വിളിച്ചു കൂവി " ഇറങ്ങി പോവിന് ഡാ $$##$# "

കേട്ടപാതി കേൾക്കാത്ത പാതി പരമുവും മനുകുട്ടനും കൂടി ഓടി . ആ ഓട്ടം അടുത്തുള്ള മാളിൽ എത്തിയപ്പോൾ ആണ് നിർത്തിയത്. പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി "ഡാ $#%$# " നോക്കിയപ്പോൾ ആരാ  നമ്മുടെ പാച്ചു ബോധം കെട്ടു  കിടന്നു ഇവൻ എങ്ങനെയാ പിന്നിൽ എത്തിയത് എന്നു ആലോചിക്കാൻ ഒന്നുമുള്ള ശേഷി 2 പേർക്കും ഉണ്ടായിരുന്നില്ല. അടുത്തുള്ള ഒരു ജ്യൂസ് കടയിൽ കയറി  ക്ഷീണം മാറ്റി പാച്ചു പറഞ്ഞു " ഡാ അവൾ ഒരു ഫോട്ടോ സ്റ്റുഡിയോയിൽ പ്രിൻസസ് വേഷം കെട്ടി നില്കുന്നവളാണ് ഡാ , പോരാത്തതിന് ഒരു മലയാളിയും " അറിയാവുന്ന ഇംഗ്ലീഷിൽ പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവൾ അറിയാവുന്ന മലയാളത്തിൽ തെറി വിളിച്ചു. അതിൻറെ അഗാതത്തിൽ വീണു പോയതാണ്."

മനുകുട്ടനും പരമവും ഇപ്പോഴും രാജകുമാരി ഓർത്തു ഇരിക്കുകയാണ് . ഒരുപക്ഷെ മലയാളി രാജകുമാരി ആവാമെല്ലോ പക്ഷെ തെറി കേട്ടിട്ട് അങ്ങോട്ട് അടുക്കാനുള്ള ധൈര്യം കിട്ടുന്നില്ല. അപ്പോൾ പാച്ചു ഇങ്ങനെ അരുൾ ചെയ്തു " ആരും വിഷമിക്കണ്ട ഇതിന്റെ ക്ഷീണം നമ്മുക്ക് ഇന്നത്തെ ബെല്ലി ഡാൻസിൽ തീർക്കാം ."


" ഇനിയും ഇതെല്ലാം ഏറ്റു വാങ്ങാൻ പാച്ചുവിൻറെ ജീവിതം ബാക്കി"

(N :B  എന്തൊക്കെ ആണേലും പാച്ചു ഇതിടയിൽ നമ്മുടെ രാജകുമാരിയുടെ കൂടെ ഫോട്ടോ ഒപ്പിച്ചു കേട്ടോ )


--ആമി--


Comments