ആ പഴയ നമ്മൾ

 എത്രയൊക്കെ ശ്രമിച്ചാലും നമ്മൾ പരസ്പരം ഓർമ്മിക്കപ്പെടും. എവിടെയോ കേട്ട ഒരു പഴയ ഗാനത്തിന്റെ വരികൾ പോല്ലേ .ഇന്നത്തെ നിന്നെ ഒരുരീതിയിലും എനിക്ക് പരിജയം ഇല്ല. ആ പഴയെ നിന്നെ മാത്രമേ എനിക്ക് അറിയൂ. അതുപോലെ ആ പഴയ എന്നെ, നിനക്ക് മാത്രമേ അറിയൂ.


ജീവിത ഓട്ടപാച്ചിലുകളിൽ നമ്മുക്ക് ചുറ്റും പുതിയ ആളുകൾ പുതിയ രീതികൾ എല്ലാം വന്നു കൊണ്ട് ഇരിക്കും അവർക്കു കൂടെ അവരുടെ കൈകളും കോർത്ത് നമ്മളും ഓടി കൊണ്ട് ഇരിക്കും. എന്നാലും  ഇടയ്ക്കു പെയ്യുന്ന മഴകളിൽ, പഴയ പാട്ടിൻറെ വരികളിൽ എല്ലാം ആ പഴയ നമ്മളെ ഓർക്കും.



 എനിക്കെന്നെനും ഇന്നലകളിൽ സഞ്ചരിക്കാൻ ആണ് ഇഷ്ടം കാരണം അവിടെ ആണെല്ലോ നീയും ഞാനും ഉള്ളത്.ഇന്നും ഞാൻ ഇടയ്ക്കു തിരിഞ്ഞു പോയ് നോക്കാറുണ്ട് നമ്മൾ ഇപ്പോഴും അവിടെ തന്നെ ഇല്ലേ എന്ന് . 


എല്ലാത്തിനും അവസാനം പറയാൻ ഒന്ന് മാത്രം "മിടിക്കുന്ന ഹൃദയം നിലയ്ക്കും വരെ, നമ്മുക്ക് മറന്നു എന്ന് നടിക്കാം "


--ആമി--

Comments

Post a Comment