മസാലദോശ കഥ

 ദോശയും ഇഡലിയും ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം. മൂന്ന് നേരം ഇഡലി ആണേൽ കാര്യം കുശാൽ. പക്ഷെ കെട്ടിയോൻ ആണേൽ ഇഡലി അത്ര പ്രിയം പോരാ  എന്നാലും വേറെ ഒന്നുമില്ലെങ്കിൽ ദോശ  ഒരു കൈ നോക്കും.


 പ്രവാസ ജീവിതത്തിൽ വെള്ളിയാഴ്ചക്കുള്ള പ്രാധാന്യം ഞാൻ പറഞ്ഞു അറിയിക്കേണ്ടതിലേലോ. മിക്ക വെള്ളിയാഴചയും സൂര്യൻ കിഴക്കിൽ നിന്നും പടിഞ്ഞാറോട്ടു പോകുന്ന വഴി വടി ഇട്ടു കുത്തി എഴുനേൽപിക്കാറാണ് പതിവ്. പതിവ് പോല്ലേ   കഴിഞ്ഞ വെള്ളിയാഴ്ച രാവില്ലേ സമയം ഒരു 7 ,7 :30 , 11 മണി . കണ്ണു തുറന്നപ്പോൾ കെട്ടിയോൻ അടുത്തില്ല. അത് മാത്രമല്ല നല്ല നെയ്യൊക്കെ ഒഴിച്ച ദോശയുടെ മണം . പിന്നെ ഒന്നും നോക്കിയില്ല ഓടി പോയി പല്ലു തേച്ചു . വെളുപ്പിച്ച പല്ലുമായി കെട്ടിയോന്റെ അടുത്ത് നിന്നു .





എന്താണ്  സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുന്നേ എന്റെ കൈയിലേക്ക് തന്നു ഒരു ചൂട് ചായ . ആഹാ എത്ര കാലമായി ഇതുപോല്ലേ ഒരു പ്രഭാതം ആഗ്രഹിച്ചിട്ട്. നേരെ ഉമ്മറത്തു ചാരു കസേരയിൽ പോയി ഇരുന്നു, പത്രം എടുത്തു ,വായന തുടങ്ങി. അടുക്കളയിൽ നിന്നും പലവിധം ശബ്ദവീചികൾ വന്നപ്പോഴും അതൊന്നും കേൾക്കാത്ത പോല്ലേ ഇരുന്നു.കേട്ടതായി ഭാവിച്ചാൽ ഞാൻ പണിയെടുക്കേണ്ടി വരും എന്നറിയാമായിരുന്നു.



ഇരുപ്പു തുടങ്ങിയിട്ട് 1 / 2 മണിക്കൂറായി ഒന്നും ഇങ്ങോട്ടു വരുന്നില്ല. വിളിച്ചു ചോദിച്ചാൽ ദേഷ്യപ്പെടും എന്ന് അറിയുന്ന കാരണം മിണ്ടാതെ ഇരുന്നു. വയറിനുള്ളിൽ കോഴികുട്ടികൾ ചാടി തുള്ളുന്ന ശബ്ദം പുറത്തു കേട്ട് തുടങ്ങി .  സഹികെട്ടു അടുക്കളയിലേക്കു വെച്ച് പിടിച്ചു. അവിടെ പോയി നോക്കുമ്പോൾ അച്ഛനും മകനും കൂടി തട്ടി വിടുന്നു. 



എന്നാൽ  ഒരു വാക്ക് എന്നോട് ചോദിക്കാ ങേ ഹേ ! എന്തായാലും ഉണ്ടാക്കിവെച്ചതു എടുക്കാൻ കാസറോൾ തുറക്കുമ്പോൾ കാരണവർ പറഞ്ഞു. "അതിൽ ഒന്നുമില്ല." .പിന്നെ എന്തിനാണാവോ അടച്ചു വെച്ചിരിക്കുന്നത്.!


"നല്ല വിശപ്പ് കാരണം ഞങ്ങൾ കഴിച്ചു . മാവ് തീർന്നെന്നു തോന്നുന്നു. ഒരു ദോശക്കുള്ള മാവ് കാണുള്ളൂ.

ആദ്യം ഉണ്ടാക്കിയത് ശെരി ആയില്ല അത് അവിടെ വെച്ചിട്ടുണ്ട് "



ഒരു ദോശ എങ്കിൽ ഒരു ദോശ ഉണ്ടാകാം എന്ന് വിചാരിച്ചു പാത്രം എടുത്തതും കൈ തട്ടി മാവു  താഴെ പോയി.

എന്നാൽ ശെരി ഉണ്ടാക്കിയ ദോശ കഴിക്കാൻ  നോക്കുമ്പോൾ ദോശ കാണുന്നില്ല.സ്ഥല കാല ബോധം നഷ്ടപ്പെട്ട് ഞാൻ ദോശക് വേണ്ടി അലമുറയിടാൻ തുടങ്ങി. "അല്ലെങ്കിലും നിങ്ങൾക്കു എന്നോട് ഒരു സ്നേഹുവുമില്ല . നിങ്ങൾക്കു ഒരു 5 നേരം വെച്ച് ഉണ്ടാക്കി തെരുന്ന എന്നെ വേണം പറയാൻ !"


 അപ്പോൾ കെട്ടിയോൻ പറഞ്ഞു "ശെരിക്കു നോക്ക് ആ ദോശ കല്ലിലേക്കു!" അവിടെ നോക്കിയപ്പോൾ കല്ല് ഏതു ദോശ ഏതു അന്നറിയാത്തവിധം കറുത്ത് കരിക്കട്ട ആയി 2  ദോശ ഇരിക്കുന്നു. ആ ദോശ കൊണ്ട് അപ്പോൾ തന്നെ   ഉപകാരം ഉണ്ടായി അത് വെച്ച് അച്ഛനെയും മകനെയും എറിഞ്ഞു വീഴ്ത്തി . ആഹാര സാധങ്ങൾ വെറുതെ കളയരുത് എന്ന് 'അമ്മ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. 


എന്തായാലും ആ ദേഷ്യത്തിന് നേരെ  ഉഡുപ്പി പോയി മസാല ദോശയും വടയും കഴിച്ചു. തിരിച്ചു വന്നു ആ ചാര് കസേരയിൽ മലർന്നു കിടന്നു.

എന്നോടാ കളി !!!


--ആമി--

Comments