ടൈറ്റാനിക്


ഇന്നല്ലേ ടീവീ കാണുമ്പോൾ ഇടയിൽ ഏതോ ഒരു ചാനലിൽ ടൈറ്റാനിക് ഉണ്ടായിരുന്നു. കുറച്ചു നേരം വെച്ച് എന്തോ അത് മാറ്റി കളഞ്ഞു.ഒരിക്കൽ ഈ സിനിമ കാണാൻ വേണ്ടി അമ്മയോട് അടി വരെ ഉണ്ടാക്കിയിട്ടുണ്ട്.



എന്റെ ഓര്മ ശെരി ആണെങ്കിൽ ഞാൻ 7 ഇൽ പഠിക്കുമ്പോൾ ആണ് ടൈറ്റാനിക് സിനിമ ഇറങ്ങുന്നത്. എന്ത് കൊണ്ടാണ് എന്ന് അറിയില്ല കുഞ്ചാക്കോ ബോബൻ സിനിമ മാത്രം പ്രശസ്തമായ എന്റെ സ്കൂളിൽ ടൈറ്റാനിക് ഭയങ്കര ഫേമസ് ആയി. ഇന്ന് വരെ ഒരു ഇംഗ്ലീഷ് സിനിമ പോലും കാണാത്ത എല്ലാവര്ക്കും ടൈറ്റാനിക് അറിയാം. ഷൈജ ആണ് ആദ്യം എന്നോട് ടൈറ്റാനിക് കഥയെ കുറിച്ച് പറഞ്ഞത്. കൂടെ ഇതും പറഞ്ഞു നമ്മൾ കുട്ടികൾ കാണാൻ പാടില്ലാത്ത സിനിമയാണ്. പക്ഷെ നാട്ടിൽ മേധാവി സ്റ്റുഡിയോ ഉള്ള കേസേറ്റെ കാണാം കുഴപ്പമില്ല അതിൽ എല്ലാം അവർ മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഒന്നും മനസിലായിഎല്ലെങ്കിലും ടൈറ്റാനിക് സിനിമ കണ്ടേ പറ്റുള്ളൂ എന്ന് തീരുമാനിച്ചു.


പണ്ട് നമ്മൾ കാസെറ്റ് വാടകക്ക് എടുത്തു കാണുകയാണ് പതിവ്. 2 ദിവസത്തിന് 10  രൂപ വാടക . അങ്ങനെ ആവശ്യം അമ്മയോട് പറഞ്ഞു. 'അമ്മ അമ്പിനും വിലിനും അടുക്കുന്നുമില്ല. പോരാത്തതിന് ഇടയ്ക്കു മാത്രം വീട്ടിൽ വന്നിരുന്ന കസിൻ ചേച്ചിമാർ വന്നു പറഞ്ഞു അതൊന്നും കാണാൻ ഉള്ള പ്രായമില്ല അവൾക്കു ഞങ്ങൾ പോലും കണ്ടിട്ടില്ല.അങ്ങനെ കരഞ്ഞും കൂവിയും നിരാഹാരം കിടന്നും ഒകെ പയറ്റി നോക്കി. ഒരു രക്ഷയുമില്ല. .

എന്തായാലും സങ്കടം കൂട്ടുകാരികളോട് പങ്കുവെച്ചു ആരുടെയും വീട്ടിൽ സമ്മതിക്കുനില്ല. എന്തായാലും ഈ സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഷൈജയുടെ ഉമ്മ മാത്രം ഒന്നും പറഞ്ഞില്ല. ഷൈജയുടെ വീട്ടിൽ അമ്മയും ചേച്ചിയും മാത്രമേ ഉള്ളു. ഞങ്ങളെ പോല്ലേ ഷൈജയുടെ ചേച്ചിക്കും സിനിമ കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് ചേച്ചി ഞങ്ങളെ കൂട് പിടിച്ചു.


നാട്ടിൽ അകെ ഒരു കാസ്സെറ്റ് കടയെ ഉള്ളു മാധവി . അവിടെ ചെന്ന് ഷൈജയുടെ 'അമ്മ ചോദിച്ചപ്പോൾ അവർ പറഞ്ഞു ൧ മാസത്തേക്ക് അത് കിട്ടില്ല. ബുക്കിംഗ് ആണ്.അപ്പോൾ ആ പ്രതീക്ഷയും കാറ്റിൽ പറന്നു.

അന്ന് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഉണ്ട് അമ്മാമ കാസെറ്റ് ആയി വരുന്നു. അമ്മാവന്റെ ഒരു കൂട്ടുകാരൻ ഇനല്ലേ കിട്ടി അവർ കണ്ടു കഴിഞ്ഞു. അപ്പോൾ ഇന്ന് നമ്മൾ കണ്ടിട്ട് നല്ല കൊടുത്താൽ മതി. അങ്ങനെ സിനിമ ഇട്ടു എല്ലാവരും നിരന്നു ഇരുന്നു. ആദ്യമായി വെച്ച ഇംഗ്ലീഷ് സിനിമ ആയതുകൊണ്ടാവാം. ആദ്യം തന്നെ 'അമ്മ എഴുനേറ്റു പോയി " ഒരു വക മനസിലാവുന്നില്ല"

കുറച്ചു കഴിഞ്ഞപ്പോൾ അമ്മാമ എഴുനേറ്റു പോയി "ഞാൻ കേട്ട ഇംഗ്ലീഷ് ഇങ്ങനെ ഒന്നുമല്ല". ഇംഗ്ലീഷിന്റെ എബിസിഡി അറിയാത്ത അമ്മമ്മ ഇരുപ്പുണ്ട് എന്റെ കൂടെ. ഞാൻ എന്തായാലും ആസ്വദിച്ചു തന്നെ കണ്ടുകൊണ്ടു ഇരുന്നു. റോസ് ജാക്ക് വെള്ളത്തിൽ വീണപ്പോൾ ഞാൻ തേങ്ങി കരഞ്ഞു. റോസ് വെള്ളത്തിൽ കിടന്നു ജാക്ക് ജാക്ക് എന്ന് സങ്കടത്തോടെ വിളിക്കുമ്പോൾ കോറസ് പോല്ലേ ഒരു ശബ്ദം കേൾക്കുന്നു. ഇനി എങ്ങാനും ജാക്ക് ഉറങ്ങിയതാവും കൂർക്കം വലിക്കുന്ന സൗണ്ട് എന്താ റോസ് കേൾക്കുന്നില്ലേ?



അതാ ജാക്ക് താഴേക്കു പോവുന്നു പക്ഷെ കൂർക്കം വലിക്കുന്ന സൗണ്ട് മാത്രം മാറ്റമില്ല. തിരിഞ്ഞു നോക്കുമ്പോൾ ആരാ എന്റെ അമ്മമ്മ ഇരുന്നു കൂർക്കം വലിക്കുന്നതാ .


ഇനിയിപ്പോ അമ്മമ്മയെ ഉറക്കത്തിൽ നിന്നും വിളിച്ചു എഴുനെല്പിച്ചാൽ ചീത്ത ഉറപ്പാണ് അതുകൊണ്ടു തന്നെ മിണ്ടാതെ ടീവീ അടുത്ത് പോയി ഇരുന്നു സിനിമ കണ്ടു തുടങ്ങി ടീവി ചുമരലിൽ പൊക്കത്തിൽ ആണ് വെച്ചിരിക്കുന്നത് അതുകൊണ്ടു തന്നെ തിയേറ്ററിൽ ഫിറ്റസ്റ്ക്ലാസ്സിൽ ഇരുന്നു സിനിമ കാണുന്ന പോല്ലേ ആയിരുന്നു. എത്ര മുന്നിൽ ഇരുന്നാലും അമ്മമ്മയുടെ കൂർക്കം വലി മാത്രമാണ് ഞാൻ കേട്ടുള്ളൂ . എങ്ങനെയോ സിനിമ കണ്ടു തീർന്നു. ജാക്കിന്റെയും റോസിന്റെയും പ്രണയം പോല്ലേ മനസ്സിൽ തറച്ചു പോയ ഒന്നാണ് അമ്മമ്മയുടെ കൂർക്കം വലിയും. ഇന്നും ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ ആ കൂർക്കം വലി ഓര്മ വെറും.


പിന്നീട് 2 മാസം കഴിഞ്ഞപ്പോൾ ആ സിനിമ കാസെറ്റ് എടുത്തു വീണ്ടും ഞാൻ ശെരിക്കു കണ്ടിട്ടിട്ടുണ്ട്. എന്നനിക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് അത്. എത്രവട്ടത്തെ ഞാൻ ആ സിനിമ കണ്ടിട്ടുണ്ട് എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷെ എന്തോ ഇനല്ലേ അത് കാണാൻ എനിക്ക് തോന്നിയില്ല . ഒരുപക്ഷെ അമ്മമ്മയുടെ കൂർക്കം വലി ഓര്മ വന്നതാവും 


--ആമി--

Comments