പഴംചൊല്ലുകൾ

 ഒരു സുപ്രഭാതത്തിൽ  ആരോമലുണ്ണിക് ഒരേ ആഗ്രഹം വീടിൻറെ പരിസരം ഒകെ ഒന്ന് നന്നാക്കണം എന്ന് . അങ്ങനെ കോഴി കൂവുന്ന മുന്നേ തന്നെ കോഴിയുടെ കൂടു തുറന്നു അതിന്റെ വായിൽ ഇട്ടു കുത്തി കൂവിച്ചു .കോഴി കൂവിയെല്ലോ എന്ന് വിഷമിച്ചു വല്യമ്മച്ചി കണ്ണ് തുറന്നു നോക്കുമ്പോൾ സമയം 6 മണി . ഇന്ന് ഈ കോഴിക് എന്ത് പറ്റി എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അതാ ആരോമൽ ഉണ്ണി മുണ്ടു ഒകെ എടുത്തു കൈക്കോട്ടും പിക്കാസുമായി പറമ്പിലേക്ക് പോകുന്നു. " എവിടെക്കാ കുട്ടിയെ ഈ പേക്കോലത്തിൽ ?"




കേട്ട ഭാവം നടിക്കാതെ ആരോമലുണ്ണി പറഞ്ഞു ഞാൻ വരുമ്പോഴേക്കും എനിക്കു നല്ല ഉഴുന്ന് വടയും ചായയും ഒകെ റെഡി ആക്കി വെക്കു .

അത്രയും നേരം കോലോത്തെ തംബിരിയാട്ടി ആയിരുന്നു വല്യമ്മ പറഞ്ഞു " ഫ നിനക്ക് ഉഴുന്ന് വാടാ വേണേൽ കടയിൽ പോയി വാങ്ങി കഴിക്. ഒരു കൈ സഹായിക്കാനും വരില്ല എനിക്കു ഉത്തരവ് ഇടുന്നു അവൻ."

ഇതെലാം കേട്ട് ശീലിച്ച ആരോമലുണ്ണി പറഞ്ഞു ഞാൻ ഇവിടെ വൃത്തിയാകാൻ പോവാ. ദിവസക്കൂലി 1000 രൂപയാണ് ഞാൻ ലാഭിക്കുന്നത് . അതിൽ നിന്നും ഒരു 2 ഉഴുന്നുവടയെ ഞാൻ ആവശ്യപ്പെട്ടുള്ളു "



പഴചൊല്ലിൽ വിദഗ്ധ ആയ വല്യമ്മച്ചി പറഞ്ഞു " ചെമ്മീൻ ചാടിയ മുട്ടോളം  പിന്നേം ചാടിയ ചട്ടിയോളം "

പുറം രാജ്യങ്ങളിൽ പഠിച്ചു വന്ന ആരോമലുണ്ണിക് ഉണ്ടോ വല്ലതും മനസ്സിലാവുന്നു.എന്തായാലും ദേഹം അനങ്ങി അങ്ങു പണിയെടുത്തു. മൺവെട്ടിയെല്ലാം എടുത്തു തടം എടുത്തുകൊട്നിരിക്കുമ്പോൾ പെട്ടാണ് കരിക്കു വെട്ടിയിട്ടപോല്ലേ വല്യമ്മച്ചി ഒരു ശബ്ദം കേട്ടു . ചെന്ന് നോക്കിയപ്പോൾ ബോധമില്ലാതെ നമ്മുടെ ആരോമലുണ്ണി അവിടെ കിടപ്പാണ് .

"അയ്യോ ഓടി വായോ ആരെങ്കിലും ഓടി വായോ !" 

വീട്ടിലെ പണിക്കാർ എല്ലാം ഓടി കൂടി ആരോമലുണ്ണിയെ പൊക്കി എടുത്തു അകത്തളത്തിൽ എത്തിച്ചു. കാറ്റും വെള്ളം ഒകെ കൊണ്ടപ്പോൾ സിനിമ സ്റ്റൈലിൽ ആരോമലുണ്ണിക് ബോധം വന്നു. 

ബോധം വന്ന ഉടനെ വല്യമ്മച്ചി തുടങ്ങി " ഈ ചെറുക്കനോട് ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാത്ത പണിക്കു പോവണ്ട എന്ന്. അതങ്ങനെ പറഞ്ഞാൽ കേൾക്കില്ലലോ ആ തള്ളയുടെ അല്ലെ മകൻ. "

ആരോമൽ ഉണ്ണി ആകെ സങ്കടത്തിൽ അമ്മയെ വിളിച്ചു പറഞ്ഞു. വല്യമ്മച്ചി അകെ ബഹളം ആണ് . ഇത്രയും ഒകെ പണി എടുത്തിട്ട് ഉഴുന്ന് വട വാങ്ങി തന്നില്ല എന്നുള്ളത് പോട്ടെ വലിയ ആളാണ് എന്ന് കാണിക്കാൻ മറ്റുള്ളവരുടെ മുന്നിൽ വെച്ച് എപ്പോഴും കുറെ പഴംചൊല്ലുകൾ അങ്ങു പറയും.

'അമ്മ ചോദിച്ചു എന്തൊക്കെ പഴചൊല്ലുകൾ?"

ആരോമലുണ്ണി നിശ്കളങ്കമായി പറഞ്ഞു" ഇന്ന് ഞാൻ പണി എടുക്കാൻ പോയപ്പോൾ എന്നോട് പറഞ്ഞു " " ചെമ്മീൻ ചാടിയ മുട്ടോളം  പിന്നേം ചാടിയ ജെട്ടിയോളം " 

'അമ്മ ഞെട്ടി തരിച്ചു ചോദിച്ചു "എന്ത്" ജെട്ടിയോ ? ഡാ പൊട്ടാ ചട്ടി ചട്ടി ...ജെട്ടി അല്ല ചട്ടി "

" ഞാൻ കരുതി എനിക്കാണ് പഴം ചൊല്ല് അറിയാത്തതു എന്ന് പക്ഷെ അമ്മക്കും അറിയില്ല അല്ലെ അമ്മെ ചട്ടി അല്ല ജെട്ടി ആണ് ഒന്ന് ആലോചിച്ചു നോക്ക്. ചെമ്മീൻ താഴെ കിടന്നു ചാടിയ നമ്മുടെ മുട്ട് വരെ അവിടെന്ന് ചാടിയ ജെട്ടി വരെ അല്ലെ എത്തുക?"

'അമ്മ പാവം ബ്ലിങ്കസ്യാ ആയി അതെ നിൽപ്പാണ് ഇത് വരെ ആ തരിപ്പിൽ നിന്നും മാറിയിട്ടില്ല.


--ആമി--

Comments

Post a Comment