ഇത് എൻ നിസ്സഹായാവസ്ഥ

 നീ ഒരിക്കലും എൻ അരികിലേക്ക് പറന്നു ചേക്കേറില്ല എന്നറിയാം, ഒരിക്കൽ പോലും നീ എന്നെ കൂടെ കൈ പിടിച്ചു നടത്തില്ല എന്നുമറിയാം ഇതെലാം അറിഞ്ഞിട്ടും എന്തിനോ ഞാൻ നിന്നിലേക്ക് അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു .. ഒരുപക്ഷെ നീ എന്ന ഒറ്റമരക്കാടിൻ  തണൽ ചിലയിലാണെല്ലോ ഞാൻ എൻറെ വെയിൽ പൂക്കൾ ഇറക്കി വെക്കാറുള്ളത് .




നീ ഒരിക്കലും എന്നേ ചേർത്തു നിർത്തില്ലെന്നു അറിയാം, ഒരിക്കൽ പോലും ചേർന്നു നിൽക്കില്ല എന്നുമറിയാം ഇതെല്ലം അറിഞ്ഞിട്ടും എന്തിനോ മനസ് തളരുന്ന നേരത്തു നിന്നിലേക്ക് മാത്രമായി ചുരുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.... ഒരുപക്ഷെ നീ എന്ന സൂര്യന്റെ കാന്തീക ശക്തിയിൽ മാത്രം ചുറ്റുന്ന ഉപഗ്രഹം മാത്രമായിരികാം ഞാൻ 



നീ ഒരിക്കലും എന്നെ പ്രണയിനി എന്ന് പറയില്ല എന്നറിയാം , ഒരിക്കൽ പോലും കൂട്ടുകാരി എന്നും പറയില്ല എന്നറിയാം, ഇതെല്ലം അറിഞ്ഞിട്ടും എന്തിനോ ഞാൻ നിന്നെ പ്രണയിച്ചു പോവുന്നു .. ഒരുപക്ഷെ നീ എന്ന സ്നേഹത്തിനു മുന്നിൽ ഞാൻ നിനക്ക് ആര് എന്ന ചോദ്യവുമായി ഇരിക്കുന്നതാവാം ഞാൻ 




ഒരു വാക്ക് കൊണ്ടോ ഒരു നോക്ക് കൊണ്ടോ നിനക്ക് ശല്യം ആവരുത് എന്ന് കരുതിയതാണ് 

എന്നിലെ സ്നേഹം പോലും നിനക്കൊരു ശല്യം ആവരുത് എന്നും നിനച്ചതുമാണ് ..

എന്നിട്ടും...

എന്നോട് ക്ഷമിച്ചുകൊൾക 

ഇതെന്റെ നിസ്സഹായ അവസ്ഥയാണ് 



--ആമി--

Comments