പ്രവാസി

ഇന്ന് ഞാൻ തനിച്ചാണ്

മുൻപൊക്കെ നാട്ടിലേക്ക് പോകുമ്പോൾ  തറവാട്ടിലെ എല്ലാവരും കൂടി ഒരു ചെറിയ വണ്ടിയിൽ തിക്കിതിരക്കി വരുകയാണ് പതിവ് 

ഇത്തവണ  വണ്ടിയിൽ സ്ഥലം ഉണ്ടായിട്ടുപോലും ആരും വന്നില്ല

പക്ഷേ എനിക്ക് പോകാതിരിക്കാൻ ആകില്ലല്ലോ

ഞാൻ അങ്ങനെ തനിയെ യാത്ര തുടർന്നു...

എയർപോർട്ടിൽ എത്തിയപ്പോൾ

നാട്ടിൽ വരുമ്പോൾ നമ്മൾ സാധരണ പോകുന്ന വഴി അല്ലാതെ ഞാൻ മറ്റൊരു വഴി വേഗം പുറത്തേക്കു ഇറങ്ങി. ആ ഭാഗത്തു അധികം തിരക്കില്ല അമ്മാവൻ ആണ് പുറത്തു നില്കുന്നത് 



പെട്ടന്നുള്ള എക്സിട് ആയതുകൊണ്ട് തന്നെ അധികം പെട്ടികൾ ഒന്നുമില്ലായിരുന്നു, അവസാനത്തെ വരവ് ഒരു വലിയ പെട്ടിയും കൊണ്ടായിരുന്നു 

ആ പെട്ടി  വണ്ടിയിൽ കേറ്റി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു

വീട്ടിലെത്തിയപ്പോൾ ആ പെട്ടിയിറക്കാൻ രണ്ടുമൂന്നു പേർ ഞങ്ങളെ സഹായിച്ചു

പെട്ടി ഇറക്കിവച്ച് ആരുടേയും അനുവാദത്തിന് കാത്തു നിൽക്കാതെ 

അവർ പതിയെ ആ പെട്ടി പൊളിക്കാൻ തുടങ്ങി



ഇന്ന് ഞാൻ  കൊണ്ടുവന്ന പെട്ടി അവർ പൊളിച്ചപ്പോൾ അതിനുള്ളിൽ

അത്തറിന്റെ മണം ഇല്ലായിരുന്നു ആ പെട്ടി പൊട്ടിക്കാനും പങ്കുവെക്കാനും ആർക്കും തിരക്കുമില്ലായിരുന്നു

 ഓരോ വരവിലും ഒരുപാട് സാധനങ്ങളുമായി വരാറുള്ള ഞാൻ  കൊണ്ടുവന്ന പെട്ടിയിൽ ആരോടും മിണ്ടാതെ ആരെയും നോക്കാതെ  അങ്ങനെ കിടന്നു .



20 വർഷത്തെ പ്രവാസ ജീവിതം ഒരിക്കലും അവസാനിച്ചില്ല ഇന്നും ഞാൻ ഈ മണിനടിയിൽ തിരിച്ചു വരുവാൻ ആകാതെ പ്രവാസ ജീവിതം തുടരുന്നു . 


--ആമി--

Comments