എന്റേത് അല്ലാത്ത നിനക്ക്



 ഒരിക്കൽ പോലും സ്വന്തം ആവില്ല എന്നറിഞ്ഞു ഉള്ളു തുറന്നു പ്രണിയിച്ചിട്ടുണ്ടോ ?  


നഷ്ടപ്പെടും എന്നറിഞ്ഞും ഹൃദയം കൊണ്ട്, മനസ് തുറന്നു പ്രണയിച്ചിട്ടുണ്ടോ ? .



 നമ്മുടേതല്ല എന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാതെ പ്രണയിക്കും . എന്നെങ്കിലും നമ്മുക്ക് സ്വന്തം ആവും എന്ന് കരുതി തീവ്രത കൂട്ടി പ്രണയിക്കും . 


മിണ്ടാതെ ഇരിക്കുമ്പോൾ മിണ്ടാൻ തോന്നുകയും അകലെ ഇരിക്കുമ്പോൾ അടുക്കാൻ തോന്നുന്ന പ്രണയം 


പതിയെ ചെറിയ പിടിവാശികളും വഴക്കുകളും പിണക്കങ്ങളും എല്ലാം കൊണ്ടും നിറയുന്ന പ്രണയം . 


ഒടുവിൽ നമ്മുടെ സ്വന്തം എന്ന് കരുതിയത് മറ്റുകാർക്കോ സ്വന്തമാക്കുന്നത് കാണേണ്ടിവരും...


നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും  എന്തിന് സ്വന്തമായി കരുതി എന്ന് ചിന്തിക്കും...


ജീവനോളം സ്നേഹിച്ച ആളെ  നിറഞ്ഞ കണ്ണുകളോടെ  പതിയെ വിട്ടുകൊടുക്കും...


സ്വന്തമാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയിൽ ദിവസങ്ങൾ കടന്നു പോവും 

എങ്കിലും.....

നമ്മുക്കൊപ്പം ഉണ്ടായ നാളുകളുടെ ഓർമകൾ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ചു വെക്കും 


പ്രാണന്നു  തുല്യം സ്നേഹിച്ച് ,ഒന്നിച്ച പ്രണയത്തെ കാളും ഒന്നിക്കാതെ പോയ പ്രണയമാണ് കൂടുതൽ....


ഒന്നിക്കില്ലന്ന് ഉറപ്പുണ്ടായിട്ടും സ്നേഹിക്കും..



വേറെ ഒരാളെ കിട്ടാത്തത് കൊണ്ടല്ല മറിച്ചു മറ്റൊരാളോടും അത്രയോളം പ്രണയം തോന്നാത്തത് കൊണ്ട് ആണ് ...അവരെ മറക്കാനോ വെറുക്കാനോ പറ്റാത്ത അവസ്ഥ 


ഈ കൂട്ടർ ഒരുപാടു ഉണ്ട് ഈ ലോകത്തു .....


ഏവർകും ഹാപ്പി വാലെന്റൈൻസ് ഡേ 


--ആമി--


Comments